This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇട്ടീരി (ഇട്ടിരവി) നമ്പൂതിരി, മൂത്തേടത്ത് (1809 - 1908)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഇട്ടീരി (ഇട്ടിരവി) നമ്പൂതിരി, മൂത്തേടത്ത് (1809 - 1908)
കഥകളിഗായകന്‍. ഷൊര്‍ണൂരില്‍ മൂത്തേടത്ത് എന്ന ഇല്ലത്തില്‍ വാസുദേവന്‍നമ്പൂതിരിയുടെ പുത്രനായി ഇട്ടിരവി നമ്പൂതിരി (1809) ജനിച്ചു. പ്രസിദ്ധകഥകളി നടനായിരുന്ന കുത്തനൂര്‍ (മഠത്തില്‍) ഇട്ടീരിപ്പണിക്കരുടെയും സ്വന്തം ജ്യേഷ്‌ഠസഹോദരനായ നാരായണന്‍ നമ്പൂതിരിയുടെയും ശിക്ഷണത്തില്‍ ഇട്ടിരവി നമ്പൂതിരി കഥകളിസംഗീതത്തില്‍ പ്രാമാണ്യം നേടി. കടത്തനാട്ട് രാജാവിന്റെവക കളിയോഗത്തില്‍ കളിയാശാനായും പൊന്നാനി ഭാഗവതരായും ഇദ്ദേഹം ദീര്‍ഘകാലം സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. ചിറയ്‌ക്കല്‍ രാജകുടുംബത്തിന്റെയും കോട്ടയം (വടക്കന്‍) കോവിലകത്തിന്റെയും വക കളിയോഗങ്ങളിലും പ്രധാനഗായകനായി ഇദ്ദേഹം പങ്കെടുത്തു. കൊച്ചി-തിരുവിതാംകൂര്‍ മഹാരാജാക്കന്മാരില്‍നിന്ന് നിരവധി സമ്മാനങ്ങളും പാരിതോഷികങ്ങളും നേടിയ ഇദ്ദേഹം ഒരു കവിയും ഗ്രന്ഥകാരനുമായിരുന്നു. പരശുരാമവിജയം, ദാരികവധം എന്നീ രണ്ടാട്ടക്കഥകളും സാവിത്രീചരിതം. സംഗീതനാടകവും, സന്താനഗോപാലം പത്തുവൃത്തവുമാണ് ഇദ്ദേഹത്തിന്റെ അറിയപ്പെടുന്ന കൃതികള്‍. ഇദ്ദേഹം 1908-ല്‍ നിര്യാതനായി.