This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇട്ടിയച്ചീകടാക്ഷദശകം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

13:52, 11 മാര്‍ച്ച് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇട്ടിയച്ചീകടാക്ഷദശകം

ഒരു പ്രാചീന മണിപ്രവാളകാവ്യം. ഇട്ടിയച്ചി എന്നു പേരായ ഒരു സുന്ദരിയെ സംബോധന ചെയ്‌തുകൊണ്ടും അവളുടെ കച്ചുകളെയും അവയുടെ മാദകമായ ശക്തിയെയും അലങ്കാരസമൃദ്ധമായ ശൈലിയിൽ സ്രഗ്‌ധരാവൃത്തത്തിൽ വർണിച്ചുകൊണ്ടുമുള്ള പത്തു ശ്ലോകങ്ങളടങ്ങിയ ശൃംഗാരരസപൂർണമായ ഈ ലഘുകവനം അജ്ഞാതകർത്തൃകമാണ്‌. ലീലാതിലകത്തിലെ മണിപ്രവാളനിർവചനത്തോട്‌ നീതി പുലർത്തുകയും അതിൽ ഉദ്ധരിക്കുന്ന പദ്യങ്ങളുടെ രചനാരീതിയുമായി അഭിന്നമായിരിക്കുകയും ചെയ്യുന്നതിനാൽ ഇതിന്റെ കാലം 14-15 ശതകങ്ങള്‍ക്കിടയ്‌ക്കായിരിക്കുമെന്ന്‌ ഭാഷാചരിത്രകാരന്മാർ വിശ്വസിക്കുന്നു.

	"മത്തേഭംവെന്റ യാനേ, മധുമൊഴികള്‍ മുടി-
		പ്പട്ടമാമിട്ടിയച്ചീ,
	പത്താശാചക്രവാളേ സലളിതമെഴുനെ-
		ള്ളീടുവാനംഗയോനേഃ
	ചിത്രാഭം ചില്ലിവല്ലീ ചതുരമരതക-
		ത്തണ്ടുതന്‍ മെത്തപോലേ
	ചിത്താനന്ദം പൂർണത്തിന്റിതു നിഖിലനൃണാം
		നിന്‍കയൽക്കച്ചു രണ്ടും.'

 

എന്ന പദ്യം ഇതിന്റെ രചനാശൈലിക്കും പ്രതിപാദ്യത്തിനും ദൃഷ്‌ടാന്തമായി എടുത്തുകാണിക്കാവുന്നതാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍