This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇട്ടിത്തൊമ്മന്‍ കത്തനാർ, വെട്ടിക്കുന്നേൽ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

13:51, 11 മാര്‍ച്ച് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇട്ടിത്തൊമ്മന്‍ കത്തനാർ,വെട്ടിക്കുന്നേൽ

എ.ഡി. 17-ാം ശ.-ത്തിൽ കേരളത്തിൽ ജീവിച്ചിരുന്നതായി കണക്കാക്കപ്പെടുന്ന ഒരു ഭാഷാഭിമാനി. കല്ലൂർശേരി ഇടവകക്കാരനായിരുന്ന കത്തനാർ അന്നത്തെ സഭാകലഹങ്ങളിൽ ഒരു പ്രധാന പങ്കുവഹിച്ചിരുന്നുവെന്നും, ഇപ്പോള്‍ അലഭ്യമായ പൗലോസ്‌ശ്‌ളീഹായുടെ ചരിത്രം എന്ന ഒരു പദ്യകൃതിയുടെ കർത്താവ്‌ ആയിരുന്നിരിക്കണമെന്നും ഉള്ള ഊഹാപോഹങ്ങളിൽ കവിഞ്ഞ്‌ ഇദ്ദേഹത്തെക്കുറിച്ച്‌ വിവരങ്ങളൊന്നും ലഭ്യമല്ല. പകലോമറ്റം തൊമ്മാ അർക്കദിയാക്കോന്റെ മുഖ്യ ഉപദേഷ്‌ടാക്കളിലൊരാളായിരുന്നു കത്തനാരെന്നും ചില സാഹിത്യചരിത്രങ്ങളിൽ കാണുന്നു. സഭാവഴക്കുകളിൽ ഇദ്ദേഹം തന്റെ ഒരു പ്രബലപ്രതിയോഗിയായ കടുത്തുരുത്തി കടവിൽ ചാണ്ടിക്കത്തനാരെ പരാജയപ്പെടുത്തിയാണ്‌ അർക്കദിയാക്കോന്റെ സ്ഥാനാരോഹണം സുഗമമാക്കിയതെന്നും പറയപ്പെടുന്നുണ്ട്‌. കേരളീയ ക്രിസ്‌ത്യാനികളുടെ പ്രാചീനഗാനങ്ങളിലൊന്നായ മാർഗം കളിപ്പാട്ടിന്റെ രചയിതാവോ, ഒരു വേള ഉപജ്ഞാതാവ്‌ തന്നെയോ, ഇട്ടിത്തൊമ്മന്‍ കത്തനാരാണെന്ന്‌ ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു; എന്നാൽ കത്തനാരുടെ കാലത്തിന്‌ വളരെമുമ്പുതന്നെ ഈ ഗാനം എഴുതപ്പെട്ടിരുന്നുവെന്നും, കത്തനാർ ഇത്‌ നവീകരിക്കുകയോ ഇതിന്റെ ഗാനസംവിധാനം നടത്തുകയോ മാത്രമേ ചെയ്‌തിട്ടുള്ളുവെന്നും ഒരു വാദമുണ്ട്‌. നോ: മാർഗം കളിപ്പാട്ട്‌

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍