This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇടവിള

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ഇടവിള)
(ഇടവിള)
 
വരി 1: വരി 1:
== ഇടവിള ==
== ഇടവിള ==
-
[[ചിത്രം:Vol3p638_idavila.jpg|thumb|തെങ്ങിന്‍തോപ്പിൽ ഇടവിളയായി വാഴക്കൃഷി]]
+
[[ചിത്രം:Vol3p638_idavila.jpg|thumb|തെങ്ങിന്‍തോപ്പില്‍ ഇടവിളയായി വാഴക്കൃഷി]]
-
ഒരു മുഖ്യകാർഷികവിളയോടുകൂടി അതേ കൃഷിസ്ഥലത്തുതന്നെ വളർത്തുന്ന മറ്റൊരു വിള. ഒരു ചിരസ്ഥായിവിള മാത്രമേ മുഖ്യവിളയായി കരുതപ്പെട്ടിരുന്നുള്ളുവെങ്കിലും അടുത്തകാലത്തായി മറ്റു വിളകളും മുഖ്യവിളയായുപയോഗിച്ചു തുടങ്ങിയിട്ടുണ്ട്‌. എന്നാൽ മുഖ്യവിളയുടെ കാലദൈർഘ്യം ഇടവിളയുടേതിനെക്കാള്‍ കൂടിയിരിക്കുമെന്നത്‌ തീർച്ചയാണ്‌.
+
ഒരു മുഖ്യകാര്‍ഷികവിളയോടുകൂടി അതേ കൃഷിസ്ഥലത്തുതന്നെ വളര്‍ത്തുന്ന മറ്റൊരു വിള. ഒരു ചിരസ്ഥായിവിള മാത്രമേ മുഖ്യവിളയായി കരുതപ്പെട്ടിരുന്നുള്ളുവെങ്കിലും അടുത്തകാലത്തായി മറ്റു വിളകളും മുഖ്യവിളയായുപയോഗിച്ചു തുടങ്ങിയിട്ടുണ്ട്‌. എന്നാല്‍ മുഖ്യവിളയുടെ കാലദൈര്‍ഘ്യം ഇടവിളയുടേതിനെക്കാള്‍ കൂടിയിരിക്കുമെന്നത്‌ തീര്‍ച്ചയാണ്‌.
-
ഇടവിളക്കൃഷിയെ ഒരു തീവ്രകൃഷിസമ്പ്രദായമായി കണക്കാക്കാം. ഭൂമിയിൽനിന്നും പരമാവധി പ്രയോജനം ഉണ്ടാക്കാനുദ്ദേശിച്ചുകൊണ്ടുള്ള ഒരു കൃഷി സമ്പ്രദായത്തിലാണ്‌ ഇടവിളയ്‌ക്കു സ്ഥാനം ലഭിക്കുന്നത്‌. ഇവിടെ കൃഷിയോഗ്യമായ ഭൂമി അല്‌പംപോലും പാഴാക്കാതെ മുഴുവനും കൃഷിക്കായി ഉപയോഗിക്കുന്നു.
+
ഇടവിളക്കൃഷിയെ ഒരു തീവ്രകൃഷിസമ്പ്രദായമായി കണക്കാക്കാം. ഭൂമിയില്‍നിന്നും പരമാവധി പ്രയോജനം ഉണ്ടാക്കാനുദ്ദേശിച്ചുകൊണ്ടുള്ള ഒരു കൃഷി സമ്പ്രദായത്തിലാണ്‌ ഇടവിളയ്‌ക്കു സ്ഥാനം ലഭിക്കുന്നത്‌. ഇവിടെ കൃഷിയോഗ്യമായ ഭൂമി അല്‌പംപോലും പാഴാക്കാതെ മുഴുവനും കൃഷിക്കായി ഉപയോഗിക്കുന്നു.
-
ഒരു ചിരസ്ഥായിവിളയുടെ ഇടയിൽ നടത്തുന്ന വാർഷിക-ഇടവിളയുടെ കൃഷിക്ക്‌ ഏറ്റവും നല്ല ഉദാഹരണം തെങ്ങിന്‍തോപ്പിൽ മരച്ചീനി നടുന്നതാണ്‌. ചേന, കാച്ചിൽ, മറ്റു കിഴങ്ങുവർഗങ്ങള്‍, വാഴ, മലക്കറികള്‍ തുടങ്ങി ഒട്ടനേകം വാർഷികവിളകള്‍ തെങ്ങിന്‍തോപ്പിൽ കൃഷി ചെയ്യുന്നവയായുണ്ട്‌.
+
ഒരു ചിരസ്ഥായിവിളയുടെ ഇടയില്‍ നടത്തുന്ന വാര്‍ഷിക-ഇടവിളയുടെ കൃഷിക്ക്‌ ഏറ്റവും നല്ല ഉദാഹരണം തെങ്ങിന്‍തോപ്പില്‍ മരച്ചീനി നടുന്നതാണ്‌. ചേന, കാച്ചില്‍, മറ്റു കിഴങ്ങുവര്‍ഗങ്ങള്‍, വാഴ, മലക്കറികള്‍ തുടങ്ങി ഒട്ടനേകം വാര്‍ഷികവിളകള്‍ തെങ്ങിന്‍തോപ്പില്‍ കൃഷി ചെയ്യുന്നവയായുണ്ട്‌.
-
ഒരു ചിരസ്ഥായിവിളയ്‌ക്ക്‌ ഇടയിൽത്തന്നെ മറ്റൊരു ചിരസ്ഥായിവിള കൂടി നടുന്നതും ഇടവിളയ്‌ക്ക്‌ ഉദാഹരണമാണ്‌. തെങ്ങുകള്‍ക്കിടയിൽ ജാതി, കറുവ, ഗ്രാമ്പൂ, കൊക്കോ തുടങ്ങിയവ നടാറുണ്ട്‌. മൂന്നോ നാലോ കൊല്ലത്തെ വളർച്ചയ്‌ക്കുശേഷം മാറ്റിനടേണ്ട രീതിയിലുള്ള ഹ്രസ്വകാല ചിരസ്ഥായിവിളകളായ കന്നുകാലിത്തീറ്റപ്പുല്ല്‌, കൈത തുടങ്ങിയവയും തെങ്ങിന്‍തോപ്പിൽ കൃഷിചെയ്യാവുന്നതാണ്‌.
+
ഒരു ചിരസ്ഥായിവിളയ്‌ക്ക്‌ ഇടയില്‍ത്തന്നെ മറ്റൊരു ചിരസ്ഥായിവിള കൂടി നടുന്നതും ഇടവിളയ്‌ക്ക്‌ ഉദാഹരണമാണ്‌. തെങ്ങുകള്‍ക്കിടയില്‍ ജാതി, കറുവ, ഗ്രാമ്പൂ, കൊക്കോ തുടങ്ങിയവ നടാറുണ്ട്‌. മൂന്നോ നാലോ കൊല്ലത്തെ വളര്‍ച്ചയ്‌ക്കുശേഷം മാറ്റിനടേണ്ട രീതിയിലുള്ള ഹ്രസ്വകാല ചിരസ്ഥായിവിളകളായ കന്നുകാലിത്തീറ്റപ്പുല്ല്‌, കൈത തുടങ്ങിയവയും തെങ്ങിന്‍തോപ്പില്‍ കൃഷിചെയ്യാവുന്നതാണ്‌.
-
ഇടവിള തിരഞ്ഞെടുക്കുന്നതിൽ പല കാര്യങ്ങളും ശ്രദ്ധിക്കണം. അവ മുഖ്യവിളയുടെ വളർച്ചയ്‌ക്ക്‌ ഹാനികരമാകാത്തതായിരിക്കണം. ഉദാഹരണമായി തെങ്ങിന്‍തോപ്പിൽ കിഴങ്ങുവർഗങ്ങള്‍ വളർത്തുന്നത്‌ അഭിലഷണീയമല്ല. കാരണം ഒരു എച്ചക്കുരുവിളയായ തെങ്ങിന്‌ മുഖ്യമായിവേണ്ട ഒരു പോഷകാംശം പൊട്ടാഷ്‌ ആണ്‌. അതുതന്നെയാണ്‌ കിഴങ്ങുവിളകള്‍ക്കും വേണ്ടത്‌. അപ്പോള്‍ രണ്ടുംകൂടി ഒരുമിച്ചു വളർത്തുമ്പോള്‍ മച്ചിൽ പൊട്ടാഷിന്റെ ദാരിദ്യ്രം അനുഭവപ്പെടുകയും കാലക്രമത്തിൽ അത്‌ മുഖ്യവിളയിൽനിന്നുള്ള ആദായം കുറയാന്‍ ഇടയാക്കുകയം ചെയ്യും. മാമ്പയറ്‌, ഉഴുന്ന്‌, മുതിര, നിലക്കടല തുടങ്ങി പയറുവർഗത്തിൽപ്പെട്ട ഏതെങ്കിലും ചെടികള്‍ ഇടവിളയ്‌ക്കു തിരഞ്ഞെടുക്കുന്നതാണ്‌ ഉത്തമം. ഇവ അന്തരീക്ഷത്തിൽനിന്നും നൈട്രജന്‍ വലിച്ചെടുത്ത്‌ സ്വന്തം വേരിൽ ശേഖരിക്കുന്നതിനാൽ മച്ചിന്റെ ഫലപുഷ്‌ടി വർധിക്കും.  
+
ഇടവിള തിരഞ്ഞെടുക്കുന്നതില്‍ പല കാര്യങ്ങളും ശ്രദ്ധിക്കണം. അവ മുഖ്യവിളയുടെ വളര്‍ച്ചയ്‌ക്ക്‌ ഹാനികരമാകാത്തതായിരിക്കണം. ഉദാഹരണമായി തെങ്ങിന്‍തോപ്പില്‍ കിഴങ്ങുവര്‍ഗങ്ങള്‍ വളര്‍ത്തുന്നത്‌ അഭിലഷണീയമല്ല. കാരണം ഒരു എച്ചക്കുരുവിളയായ തെങ്ങിന്‌ മുഖ്യമായിവേണ്ട ഒരു പോഷകാംശം പൊട്ടാഷ്‌ ആണ്‌. അതുതന്നെയാണ്‌ കിഴങ്ങുവിളകള്‍ക്കും വേണ്ടത്‌. അപ്പോള്‍ രണ്ടുംകൂടി ഒരുമിച്ചു വളര്‍ത്തുമ്പോള്‍ മച്ചില്‍ പൊട്ടാഷിന്റെ ദാരിദ്യ്രം അനുഭവപ്പെടുകയും കാലക്രമത്തില്‍ അത്‌ മുഖ്യവിളയില്‍നിന്നുള്ള ആദായം കുറയാന്‍ ഇടയാക്കുകയം ചെയ്യും. മാമ്പയറ്‌, ഉഴുന്ന്‌, മുതിര, നിലക്കടല തുടങ്ങി പയറുവര്‍ഗത്തില്‍പ്പെട്ട ഏതെങ്കിലും ചെടികള്‍ ഇടവിളയ്‌ക്കു തിരഞ്ഞെടുക്കുന്നതാണ്‌ ഉത്തമം. ഇവ അന്തരീക്ഷത്തില്‍നിന്നും നൈട്രജന്‍ വലിച്ചെടുത്ത്‌ സ്വന്തം വേരില്‍ ശേഖരിക്കുന്നതിനാല്‍ മച്ചിന്റെ ഫലപുഷ്‌ടി വര്‍ധിക്കും.  
-
എന്നാൽ മുഖ്യവിളയുടെ സാന്നിധ്യംകൊണ്ട്‌ ഇടവിളയ്‌ക്ക്‌ ഹാനിയുണ്ടാകാതെയും സൂക്ഷിക്കണം. ഉദാഹരണമായി തെങ്ങിന്‍തോപ്പിൽ വളർത്താനുദ്ദേശിക്കുന്ന ഇടവിളയ്‌ക്ക്‌ ഭാഗികമായി തണലിലും വളരാനുള്ള കഴിവുണ്ടായിരിക്കണം. ജാതി, ഗ്രാമ്പൂ, കമുക്‌, കുരുമുളക്‌ തുടങ്ങിയ വിളകള്‍ ഭാഗികമായ തണലിലും നന്നായി വളരും എന്നതിനാൽ അവ തെങ്ങിന്‍തോപ്പിൽ ഇടവിളയായി വളർത്താന്‍ ഏറ്റവും യോജിച്ചവയാണ്‌.
+
എന്നാല്‍ മുഖ്യവിളയുടെ സാന്നിധ്യംകൊണ്ട്‌ ഇടവിളയ്‌ക്ക്‌ ഹാനിയുണ്ടാകാതെയും സൂക്ഷിക്കണം. ഉദാഹരണമായി തെങ്ങിന്‍തോപ്പില്‍ വളര്‍ത്താനുദ്ദേശിക്കുന്ന ഇടവിളയ്‌ക്ക്‌ ഭാഗികമായി തണലിലും വളരാനുള്ള കഴിവുണ്ടായിരിക്കണം. ജാതി, ഗ്രാമ്പൂ, കമുക്‌, കുരുമുളക്‌ തുടങ്ങിയ വിളകള്‍ ഭാഗികമായ തണലിലും നന്നായി വളരും എന്നതിനാല്‍ അവ തെങ്ങിന്‍തോപ്പില്‍ ഇടവിളയായി വളര്‍ത്താന്‍ ഏറ്റവും യോജിച്ചവയാണ്‌.
-
മുഖ്യവിളയ്‌ക്ക്‌ ആവശ്യമായ കൃഷിമുറകളുടെ നടത്തിപ്പിനു വിഘാതമുണ്ടാക്കാത്തവയും, അവയെ സ്വന്തം വളർച്ചയ്‌ക്കുകൂടി ലാഭകരമായി ഉപയോഗപ്പെടുത്താന്‍ കഴിവുള്ളവയുമായിരിക്കണം തിരഞ്ഞെടുക്കുന്ന ഇടവിള.
+
മുഖ്യവിളയ്‌ക്ക്‌ ആവശ്യമായ കൃഷിമുറകളുടെ നടത്തിപ്പിനു വിഘാതമുണ്ടാക്കാത്തവയും, അവയെ സ്വന്തം വളര്‍ച്ചയ്‌ക്കുകൂടി ലാഭകരമായി ഉപയോഗപ്പെടുത്താന്‍ കഴിവുള്ളവയുമായിരിക്കണം തിരഞ്ഞെടുക്കുന്ന ഇടവിള.
-
(ആർ.ഗോപിമണി)
+
(ആര്‍.ഗോപിമണി)

Current revision as of 09:31, 25 ജൂലൈ 2014

ഇടവിള

തെങ്ങിന്‍തോപ്പില്‍ ഇടവിളയായി വാഴക്കൃഷി

ഒരു മുഖ്യകാര്‍ഷികവിളയോടുകൂടി അതേ കൃഷിസ്ഥലത്തുതന്നെ വളര്‍ത്തുന്ന മറ്റൊരു വിള. ഒരു ചിരസ്ഥായിവിള മാത്രമേ മുഖ്യവിളയായി കരുതപ്പെട്ടിരുന്നുള്ളുവെങ്കിലും അടുത്തകാലത്തായി മറ്റു വിളകളും മുഖ്യവിളയായുപയോഗിച്ചു തുടങ്ങിയിട്ടുണ്ട്‌. എന്നാല്‍ മുഖ്യവിളയുടെ കാലദൈര്‍ഘ്യം ഇടവിളയുടേതിനെക്കാള്‍ കൂടിയിരിക്കുമെന്നത്‌ തീര്‍ച്ചയാണ്‌. ഇടവിളക്കൃഷിയെ ഒരു തീവ്രകൃഷിസമ്പ്രദായമായി കണക്കാക്കാം. ഭൂമിയില്‍നിന്നും പരമാവധി പ്രയോജനം ഉണ്ടാക്കാനുദ്ദേശിച്ചുകൊണ്ടുള്ള ഒരു കൃഷി സമ്പ്രദായത്തിലാണ്‌ ഇടവിളയ്‌ക്കു സ്ഥാനം ലഭിക്കുന്നത്‌. ഇവിടെ കൃഷിയോഗ്യമായ ഭൂമി അല്‌പംപോലും പാഴാക്കാതെ മുഴുവനും കൃഷിക്കായി ഉപയോഗിക്കുന്നു.

ഒരു ചിരസ്ഥായിവിളയുടെ ഇടയില്‍ നടത്തുന്ന വാര്‍ഷിക-ഇടവിളയുടെ കൃഷിക്ക്‌ ഏറ്റവും നല്ല ഉദാഹരണം തെങ്ങിന്‍തോപ്പില്‍ മരച്ചീനി നടുന്നതാണ്‌. ചേന, കാച്ചില്‍, മറ്റു കിഴങ്ങുവര്‍ഗങ്ങള്‍, വാഴ, മലക്കറികള്‍ തുടങ്ങി ഒട്ടനേകം വാര്‍ഷികവിളകള്‍ തെങ്ങിന്‍തോപ്പില്‍ കൃഷി ചെയ്യുന്നവയായുണ്ട്‌. ഒരു ചിരസ്ഥായിവിളയ്‌ക്ക്‌ ഇടയില്‍ത്തന്നെ മറ്റൊരു ചിരസ്ഥായിവിള കൂടി നടുന്നതും ഇടവിളയ്‌ക്ക്‌ ഉദാഹരണമാണ്‌. തെങ്ങുകള്‍ക്കിടയില്‍ ജാതി, കറുവ, ഗ്രാമ്പൂ, കൊക്കോ തുടങ്ങിയവ നടാറുണ്ട്‌. മൂന്നോ നാലോ കൊല്ലത്തെ വളര്‍ച്ചയ്‌ക്കുശേഷം മാറ്റിനടേണ്ട രീതിയിലുള്ള ഹ്രസ്വകാല ചിരസ്ഥായിവിളകളായ കന്നുകാലിത്തീറ്റപ്പുല്ല്‌, കൈത തുടങ്ങിയവയും തെങ്ങിന്‍തോപ്പില്‍ കൃഷിചെയ്യാവുന്നതാണ്‌.

ഇടവിള തിരഞ്ഞെടുക്കുന്നതില്‍ പല കാര്യങ്ങളും ശ്രദ്ധിക്കണം. അവ മുഖ്യവിളയുടെ വളര്‍ച്ചയ്‌ക്ക്‌ ഹാനികരമാകാത്തതായിരിക്കണം. ഉദാഹരണമായി തെങ്ങിന്‍തോപ്പില്‍ കിഴങ്ങുവര്‍ഗങ്ങള്‍ വളര്‍ത്തുന്നത്‌ അഭിലഷണീയമല്ല. കാരണം ഒരു എച്ചക്കുരുവിളയായ തെങ്ങിന്‌ മുഖ്യമായിവേണ്ട ഒരു പോഷകാംശം പൊട്ടാഷ്‌ ആണ്‌. അതുതന്നെയാണ്‌ കിഴങ്ങുവിളകള്‍ക്കും വേണ്ടത്‌. അപ്പോള്‍ രണ്ടുംകൂടി ഒരുമിച്ചു വളര്‍ത്തുമ്പോള്‍ മച്ചില്‍ പൊട്ടാഷിന്റെ ദാരിദ്യ്രം അനുഭവപ്പെടുകയും കാലക്രമത്തില്‍ അത്‌ മുഖ്യവിളയില്‍നിന്നുള്ള ആദായം കുറയാന്‍ ഇടയാക്കുകയം ചെയ്യും. മാമ്പയറ്‌, ഉഴുന്ന്‌, മുതിര, നിലക്കടല തുടങ്ങി പയറുവര്‍ഗത്തില്‍പ്പെട്ട ഏതെങ്കിലും ചെടികള്‍ ഇടവിളയ്‌ക്കു തിരഞ്ഞെടുക്കുന്നതാണ്‌ ഉത്തമം. ഇവ അന്തരീക്ഷത്തില്‍നിന്നും നൈട്രജന്‍ വലിച്ചെടുത്ത്‌ സ്വന്തം വേരില്‍ ശേഖരിക്കുന്നതിനാല്‍ മച്ചിന്റെ ഫലപുഷ്‌ടി വര്‍ധിക്കും.

എന്നാല്‍ മുഖ്യവിളയുടെ സാന്നിധ്യംകൊണ്ട്‌ ഇടവിളയ്‌ക്ക്‌ ഹാനിയുണ്ടാകാതെയും സൂക്ഷിക്കണം. ഉദാഹരണമായി തെങ്ങിന്‍തോപ്പില്‍ വളര്‍ത്താനുദ്ദേശിക്കുന്ന ഇടവിളയ്‌ക്ക്‌ ഭാഗികമായി തണലിലും വളരാനുള്ള കഴിവുണ്ടായിരിക്കണം. ജാതി, ഗ്രാമ്പൂ, കമുക്‌, കുരുമുളക്‌ തുടങ്ങിയ വിളകള്‍ ഭാഗികമായ തണലിലും നന്നായി വളരും എന്നതിനാല്‍ അവ തെങ്ങിന്‍തോപ്പില്‍ ഇടവിളയായി വളര്‍ത്താന്‍ ഏറ്റവും യോജിച്ചവയാണ്‌.

മുഖ്യവിളയ്‌ക്ക്‌ ആവശ്യമായ കൃഷിമുറകളുടെ നടത്തിപ്പിനു വിഘാതമുണ്ടാക്കാത്തവയും, അവയെ സ്വന്തം വളര്‍ച്ചയ്‌ക്കുകൂടി ലാഭകരമായി ഉപയോഗപ്പെടുത്താന്‍ കഴിവുള്ളവയുമായിരിക്കണം തിരഞ്ഞെടുക്കുന്ന ഇടവിള.

(ആര്‍.ഗോപിമണി)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%87%E0%B4%9F%E0%B4%B5%E0%B4%BF%E0%B4%B3" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍