This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇടയലേഖനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

14:31, 9 മാര്‍ച്ച് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇടയലേഖനം

ഒരു മെത്രാന്‍ തന്റെ രൂപതയിലെ അംഗങ്ങള്‍ക്ക്‌ വിശ്വാസം, ആചാരാനുഷ്‌ഠാനങ്ങള്‍ എന്നിവ സംബന്ധിച്ച്‌ അയയ്‌ക്കുന്ന ലേഖനം. "പാസ്റ്ററൽ ലെറ്റർ എന്നതിന്റെ വിവർത്തനമായാണ്‌ ഇടയലേഖനം എന്ന സംജ്ഞ മലയാളത്തിൽ പ്രചാരത്തിലിരിക്കുന്നത്‌. ഇടയന്‍ എന്ന്‌ അർഥമുള്ള "പാസ്‌തോർ' എന്ന ലത്തീന്‍ പദത്തിൽ നിന്ന്‌ ഉണ്ടായതാണ്‌ "പാസ്റ്റർ' (pastor) എന്ന സംജ്ഞ ആ വാക്കിൽ നിന്നും വിശ്വാസികളുടെ ഇടയന്‍ എന്ന്‌ അർഥം വികാസം വരുത്തി. അങ്ങനെ വൈദികന്‍, ഉപദേശി, ആചാര്യന്‍ എന്നിവരെയെല്ലാം പാസ്റ്റർ എന്നു വിളിച്ചു തുടങ്ങി.

മൈത്രാന്‍ വിശ്വാസികളുടെ ഇടയനായിട്ടാണ്‌ പരിഗണിക്കപ്പെട്ടുവരുന്നത്‌; വിശ്വാസികള്‍ അജഗണവും. നല്ല ഇടയനെപ്പറ്റിയുള്ള ക്രിസ്‌തുവിന്റെ അന്യാപദേശമാണ്‌ ഇതിന്നാധാരം. മതപരമായ കാര്യങ്ങളിൽ ഏറിയപങ്കും മെത്രാന്റെ നിർദേശങ്ങളെയും തീരുമാനങ്ങളെയും ആശ്രയിച്ചാണിരിക്കുന്നത്‌. ക്രിസ്‌മസ്‌, നോമ്പ്‌ മുതലായ അവസരങ്ങളിലാണ്‌ സാധാരണയായി ഇടയലേഖനങ്ങള്‍ അയയ്‌ക്കുന്നത്‌.

ഇടയലേഖനങ്ങള്‍ ഒരു മെത്രാന്‍ തനിച്ചോ, പ്രത്യേകസാഹചര്യങ്ങളിൽ ഒരു പ്രദേശത്തെയോ രാജ്യത്തെയോ മെത്രാന്മാർ ഒരുമിച്ചോ എഴുതാറുണ്ട്‌. രണ്ടാമത്തേതിനെ സംയുക്ത ഇടയലേഖനം എന്നു വ്യവഹരിക്കുന്നു. പല രൂപതകളെ സ്‌പർശിക്കുന്നതും പ്രാദേശികപ്രാധാന്യമർഹിക്കുന്നതുമായ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്നതിനാണ്‌ സംയുക്ത ഇടയലേഖനങ്ങള്‍ എഴുതപ്പെടാറുള്ളത്‌. സഭയുടെ മൗലികാവകാശങ്ങള്‍ രാഷ്‌ട്രീയമായി ചോദ്യം ചെയ്യപ്പെടുന്ന അവസരങ്ങളിലും മറ്റും ജനങ്ങളെ നിജസ്ഥിതി ഗ്രഹിപ്പിക്കുന്നതിനും സംഘടിതപ്രവർത്തനങ്ങള്‍ക്ക്‌ ആഹ്വാനം ചെയ്യുന്നതിനും സംയുക്ത ഇടയലേഖനം പ്രയോജനപ്പെടുന്നു. രാഷ്‌ട്രീയകാര്യങ്ങളിൽ ഇടയലേഖനങ്ങള്‍ വഴി മെത്രാന്മാർ ഇടപെടുന്നതായി ആരോപണങ്ങള്‍ ഉണ്ടാകാറുണ്ട്‌.

(മോസ്റ്റ്‌ റവ. ബനഡിക്‌ട്‌മാർ ഗ്രിഗോറിയോസ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍