This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇടച്ചേന കുങ്കന്‍നായർ ( ? - 1805)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

14:27, 9 മാര്‍ച്ച് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇടച്ചേന കുങ്കന്‍നായർ (  ? - 1805)

പഴശ്ശിരാജാവിന്റെ വിശ്വസ്‌ത അനുയായി. 1801 ആരംഭത്തിൽ കേണൽ സ്റ്റീവന്‍സണ്‍ മൈസൂർവഴി വയനാട്ടിൽ പ്രവേശിച്ചപ്പോള്‍ അദ്ദേഹത്തെ എതിർക്കുന്നതിനുവേണ്ടി ഒളിപ്പോരു സംഘടിപ്പിച്ചവർക്ക്‌ കുങ്കന്‍നായർ ആണ്‌ നേതൃത്വം കൊടുത്തത്‌. പഴശ്ശിയുടെ സൈനികത്തലവന്മാരിൽ ഒരാളായിരുന്ന കുങ്കന്‍നായരുടെ നേതൃത്വത്തിലുള്ള സൈന്യം 1802 ഒ.-ൽ വയനാട്ടിലുള്ള ഇംഗ്ലീഷുകാരുടെ പനമരംകോട്ട ആക്രമിച്ചു കീഴടക്കി. ഇതിനുശേഷം കുങ്കനും അനുയായികളും പുല്‌പള്ളി ക്ഷേത്രത്തിൽ വയനാട്ടുനിവാസികളെ വിളിച്ചുവരുത്തി ഇംഗ്ലീഷുകാർക്കെതിരെ സമരത്തിൽപങ്കുചേരുവാന്‍ പ്രചോദനം നല്‌കി. ഇതിന്റെ ഫലമായി മൂവായിരത്തോളം ജനങ്ങള്‍ സംഘടിക്കുകയും അവരുടെ സഹായത്തോടുകൂടി മൈസൂർ മുതൽ മാനന്തവാടി വരെയുള്ള എല്ലാ ഗതാഗതമാർഗങ്ങളും ഇടച്ചേന കുങ്കന്‍ തന്റെ സ്വാധീനമേഖലയിൽ കൊണ്ടുവരുകയും ബ്രിട്ടീഷ്‌ സൈനികരുടെ നുഴഞ്ഞുകയറ്റത്തെ ഫലപ്രദമായി നേരിടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്‌തു. 1803 ഏ.-ൽ വയനാട്ടിലുള്ള രക്ഷാകേന്ദ്രത്തിൽനിന്നു കുങ്കന്‍ പുറത്തുവരികയും പഴശ്ശിക്കോട്ട തിരിച്ചുപിടിക്കുന്നതിന്‌ കോട്ടയം സൈന്യത്തെ സഹായിക്കുകയും ചെയ്‌തു. കുങ്കനെ പിടിച്ചുകൊടുക്കുന്നവർക്ക്‌ ആയിരം പഗോഡ പാരിതോഷികമായി നല്‌കുന്നതാണെന്ന്‌ 1805 മേയ്‌ 24-ന്‌ മക്‌ലോർഡ്‌ പ്രഖ്യാപനം ചെയ്‌തു. 1805 ന. 30-ന്‌ നടന്ന സംഘട്ടനത്തിൽ പഴശ്ശിരാജാവ്‌ വെടിയേറ്റു മൃതിയടഞ്ഞപ്പോള്‍ ഇടച്ചേന കുങ്കന്‍നായർ ശത്രുക്കള്‍ക്കു പിടികൊടുക്കാതെ ആത്മഹത്യ ചെയ്‌തു. (അടൂർ. കെ. കെ. രാമചന്ദ്രന്‍ നായർ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍