This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇടച്ചേന കുങ്കന്‍നായർ ( ? - 1805)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഇടച്ചേന കുങ്കന്‍നായർ ( ? - 1805) == പഴശ്ശിരാജാവിന്റെ വിശ്വസ്‌ത അന...)
(ഇടച്ചേന കുങ്കന്‍നായർ ( ? - 1805))
 
വരി 1: വരി 1:
-
== ഇടച്ചേന കുങ്കന്‍നായർ (  ?  - 1805) ==
+
== ഇടച്ചേന കുങ്കന്‍നായര്‍ (  ?  - 1805) ==
-
പഴശ്ശിരാജാവിന്റെ വിശ്വസ്‌ത അനുയായി. 1801 ആരംഭത്തിൽ കേണൽ സ്റ്റീവന്‍സണ്‍ മൈസൂർവഴി വയനാട്ടിൽ പ്രവേശിച്ചപ്പോള്‍ അദ്ദേഹത്തെ എതിർക്കുന്നതിനുവേണ്ടി ഒളിപ്പോരു സംഘടിപ്പിച്ചവർക്ക്‌ കുങ്കന്‍നായർ ആണ്‌ നേതൃത്വം കൊടുത്തത്‌. പഴശ്ശിയുടെ സൈനികത്തലവന്മാരിൽ ഒരാളായിരുന്ന കുങ്കന്‍നായരുടെ നേതൃത്വത്തിലുള്ള സൈന്യം 1802 ഒ.-വയനാട്ടിലുള്ള ഇംഗ്ലീഷുകാരുടെ പനമരംകോട്ട ആക്രമിച്ചു കീഴടക്കി. ഇതിനുശേഷം കുങ്കനും അനുയായികളും പുല്‌പള്ളി ക്ഷേത്രത്തിൽ വയനാട്ടുനിവാസികളെ വിളിച്ചുവരുത്തി ഇംഗ്ലീഷുകാർക്കെതിരെ സമരത്തിൽപങ്കുചേരുവാന്‍ പ്രചോദനം നല്‌കി. ഇതിന്റെ ഫലമായി മൂവായിരത്തോളം ജനങ്ങള്‍ സംഘടിക്കുകയും അവരുടെ സഹായത്തോടുകൂടി മൈസൂർ മുതൽ മാനന്തവാടി വരെയുള്ള എല്ലാ ഗതാഗതമാർഗങ്ങളും ഇടച്ചേന കുങ്കന്‍ തന്റെ സ്വാധീനമേഖലയിൽ കൊണ്ടുവരുകയും ബ്രിട്ടീഷ്‌ സൈനികരുടെ നുഴഞ്ഞുകയറ്റത്തെ ഫലപ്രദമായി നേരിടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്‌തു. 1803 ഏ.-വയനാട്ടിലുള്ള രക്ഷാകേന്ദ്രത്തിൽനിന്നു കുങ്കന്‍ പുറത്തുവരികയും പഴശ്ശിക്കോട്ട തിരിച്ചുപിടിക്കുന്നതിന്‌ കോട്ടയം സൈന്യത്തെ സഹായിക്കുകയും ചെയ്‌തു. കുങ്കനെ പിടിച്ചുകൊടുക്കുന്നവർക്ക്‌ ആയിരം പഗോഡ പാരിതോഷികമായി നല്‌കുന്നതാണെന്ന്‌ 1805 മേയ്‌ 24-ന്‌ മക്‌ലോർഡ്‌ പ്രഖ്യാപനം ചെയ്‌തു. 1805 ന. 30-ന്‌ നടന്ന സംഘട്ടനത്തിൽ പഴശ്ശിരാജാവ്‌ വെടിയേറ്റു മൃതിയടഞ്ഞപ്പോള്‍ ഇടച്ചേന കുങ്കന്‍നായർ ശത്രുക്കള്‍ക്കു പിടികൊടുക്കാതെ ആത്മഹത്യ ചെയ്‌തു.
+
പഴശ്ശിരാജാവിന്റെ വിശ്വസ്‌ത അനുയായി. 1801 ആരംഭത്തില്‍ കേണല്‍ സ്റ്റീവന്‍സണ്‍ മൈസൂര്‍വഴി വയനാട്ടില്‍ പ്രവേശിച്ചപ്പോള്‍ അദ്ദേഹത്തെ എതിര്‍ക്കുന്നതിനുവേണ്ടി ഒളിപ്പോരു സംഘടിപ്പിച്ചവര്‍ക്ക്‌ കുങ്കന്‍നായര്‍ ആണ്‌ നേതൃത്വം കൊടുത്തത്‌. പഴശ്ശിയുടെ സൈനികത്തലവന്മാരില്‍ ഒരാളായിരുന്ന കുങ്കന്‍നായരുടെ നേതൃത്വത്തിലുള്ള സൈന്യം 1802 ഒ.-ല്‍ വയനാട്ടിലുള്ള ഇംഗ്ലീഷുകാരുടെ പനമരംകോട്ട ആക്രമിച്ചു കീഴടക്കി. ഇതിനുശേഷം കുങ്കനും അനുയായികളും പുല്‌പള്ളി ക്ഷേത്രത്തില്‍ വയനാട്ടുനിവാസികളെ വിളിച്ചുവരുത്തി ഇംഗ്ലീഷുകാര്‍ക്കെതിരെ സമരത്തില്‍പങ്കുചേരുവാന്‍ പ്രചോദനം നല്‌കി. ഇതിന്റെ ഫലമായി മൂവായിരത്തോളം ജനങ്ങള്‍ സംഘടിക്കുകയും അവരുടെ സഹായത്തോടുകൂടി മൈസൂര്‍ മുതല്‍ മാനന്തവാടി വരെയുള്ള എല്ലാ ഗതാഗതമാര്‍ഗങ്ങളും ഇടച്ചേന കുങ്കന്‍ തന്റെ സ്വാധീനമേഖലയില്‍ കൊണ്ടുവരുകയും ബ്രിട്ടീഷ്‌ സൈനികരുടെ നുഴഞ്ഞുകയറ്റത്തെ ഫലപ്രദമായി നേരിടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്‌തു. 1803 ഏ.-ല്‍ വയനാട്ടിലുള്ള രക്ഷാകേന്ദ്രത്തില്‍നിന്നു കുങ്കന്‍ പുറത്തുവരികയും പഴശ്ശിക്കോട്ട തിരിച്ചുപിടിക്കുന്നതിന്‌ കോട്ടയം സൈന്യത്തെ സഹായിക്കുകയും ചെയ്‌തു. കുങ്കനെ പിടിച്ചുകൊടുക്കുന്നവര്‍ക്ക്‌ ആയിരം പഗോഡ പാരിതോഷികമായി നല്‌കുന്നതാണെന്ന്‌ 1805 മേയ്‌ 24-ന്‌ മക്‌ലോര്‍ഡ്‌ പ്രഖ്യാപനം ചെയ്‌തു. 1805 ന. 30-ന്‌ നടന്ന സംഘട്ടനത്തില്‍ പഴശ്ശിരാജാവ്‌ വെടിയേറ്റു മൃതിയടഞ്ഞപ്പോള്‍ ഇടച്ചേന കുങ്കന്‍നായര്‍ ശത്രുക്കള്‍ക്കു പിടികൊടുക്കാതെ ആത്മഹത്യ ചെയ്‌തു.
-
(അടൂർ. കെ. കെ. രാമചന്ദ്രന്‍ നായർ)
+
 
 +
(അടൂര്‍. കെ. കെ. രാമചന്ദ്രന്‍ നായര്‍)

Current revision as of 09:24, 25 ജൂലൈ 2014

ഇടച്ചേന കുങ്കന്‍നായര്‍ (  ? - 1805)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍