This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇടങ്കൈയന്മാർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഇടങ്കൈയന്മാർ == സാധാരണയിൽനിന്നും വ്യത്യസ്‌തമായി ഇടതുകൈയ്‌...)
(ഇടങ്കൈയന്മാർ)
 
വരി 1: വരി 1:
-
== ഇടങ്കൈയന്മാർ ==
+
== ഇടങ്കൈയന്മാര്‍ ==
 +
 
 +
സാധാരണയില്‍നിന്നും വ്യത്യസ്‌തമായി ഇടതുകൈയ്‌ക്ക്‌ കൂടുതല്‍ സ്വാധീനമുള്ളവര്‍.
 +
മനുഷ്യന്‌ ജന്മനാ രണ്ടുകൈകളും രണ്ടുകാലുകളും രണ്ടു കച്ചുകളും ഉള്ളതുപോലെ, ചിന്തയും സംസാരവും നിയന്ത്രിക്കാന്‍ മസ്‌തിഷ്‌കത്തിന്റെ ഇരുഭാഗങ്ങളിലും രണ്ടു കേന്ദ്രങ്ങളുള്ളതായി കരുതപ്പെടുന്നു. ഇവയില്‍ വലതോ ഇടതോ ശരീരഭാഗങ്ങള്‍ കൂടുതല്‍ ഉപയോഗപ്പെടുത്താനുള്ള പ്രവണത ഒരു പരിധിവരെ നൈസര്‍ഗികമാണെങ്കിലും, പില്‌ക്കാലജീവിതത്തിലെ അനുഭവങ്ങളെത്തുടര്‍ന്ന്‌ മസ്‌തിഷ്‌കത്തിന്റെ ഒരു വശത്തുള്ള കേന്ദ്രങ്ങള്‍ മുന്നിട്ടുനില്‌ക്കുകയും അവയോടു ബന്ധപ്പെട്ട കൈകാലുകളും കച്ചും ഇതരഭാഗങ്ങളെ അപേക്ഷിച്ച്‌ കൂടുതല്‍ സ്വാധീനമുള്ളവയായിത്തീരുകയും ചെയ്യുന്നു. ഇപ്രകാരം വലങ്കൈയനായിട്ടുള്ള ഒരാള്‍ക്ക്‌ മസ്‌തിഷ്‌കത്തിന്റെ ഇടത്തെ അര്‍ധഗോളത്തിലായിരിക്കും ബുദ്ധിശക്തിയുടെയും സംസാരശക്തിയുടെയും കേന്ദ്രങ്ങള്‍ പ്രവര്‍ത്തനത്തില്‍ മുന്നിട്ടുനില്‌ക്കുന്നത്‌. വലങ്കൈയനോ ഇടങ്കൈയനോ ആകാനുള്ള നൈസര്‍ഗികപ്രവണതയുടെ അളവ്‌ വ്യക്തികളില്‍ വിഭിന്നമായിരിക്കും. തത്‌ഫലമായി ചിലര്‍ സ്‌പഷ്‌ടമായും വലങ്കൈയന്മാരായി തീരുമ്പോള്‍ മറ്റൊരു കൂട്ടര്‍ ഇടങ്കൈയന്മാരാകുകയും അപൂര്‍വം ചിലര്‍ ഇരുകൈകളും ഒരുപോലെ സ്വാധീനമുള്ളവരാകുകയും ചെയ്യുന്നു. ബുദ്ധിശക്തിയോ കരവിരുതോ സാധാരണഗതിയില്‍ ഈ ജന്മസിദ്ധമായ വ്യതിചലനങ്ങളോടു ബന്ധപ്പെട്ടുകാണാറില്ല. എന്നാല്‍ പതിവനുസരിച്ചു പ്രവര്‍ത്തിച്ചു മുന്നേറുന്ന മസ്‌തിഷ്‌കഭാഗങ്ങള്‍ ആകസ്‌മികമായി രോഗവിധേയമാകുമ്പോള്‍ ബുദ്ധിവ്യാപാരങ്ങളെയും സംസാരശക്തിയെയും കരവിരുതിനെയും അത്‌ പ്രതികൂലമായി ബാധിച്ചെന്നു വരാം. സാധാരണയായി കുട്ടികളില്‍ രണ്ടോ മൂന്നോ വയസ്‌ പ്രായമാകുമ്പോഴേക്കും ഇപ്രകാരം മുന്നിട്ടുനില്‌ക്കുന്ന കേന്ദ്രങ്ങളും അവയവങ്ങളും പ്രവര്‍ത്തനക്ഷമമായിത്തീര്‍ന്നിരിക്കും. അപൂര്‍വമായി ഇത്‌ ഏതാനും വര്‍ഷങ്ങള്‍ താമസിച്ചും ആവിര്‍ഭവിക്കാറുണ്ട്‌. അന്യോന്യം മുന്നിട്ടുനില്‌ക്കുന്നതില്‍ ഈ കേന്ദ്രങ്ങള്‍ പരാജയപ്പെട്ടാല്‍ ബുദ്ധിക്കും കരവിരുതിലും സ്ഥായിയായ വൈകല്യങ്ങള്‍ സംഭവിക്കാം. ഇടങ്കൈയനായ ഒരാളുടെ മസ്‌തിഷ്‌കത്തിന്റെ വലത്തെ അര്‍ധഗോളത്തിലെ കേന്ദ്രങ്ങളായിരിക്കും മുന്നിട്ടുനില്‌ക്കുന്നത്‌. ഇവയുടെ ആധിപത്യം ഒരിക്കല്‍ ഉറച്ചുകഴിഞ്ഞാല്‍ പിന്നീട്‌ മാറുന്നില്ല. ഇപ്രകാരം മസ്‌തിഷ്‌കകേന്ദ്രങ്ങള്‍ മേല്‌ക്കോയ്‌മ സ്ഥാപിച്ചുകഴിയുന്നതിനുമുമ്പ്‌ ഇടങ്കൈയനായ ഒരു കുട്ടിയെ വലതുകൈ കൂടുതലുപയോഗിക്കാന്‍ നിര്‍ബന്ധിച്ചാല്‍ ആ കുട്ടി സംസാരത്തിനു ബുദ്ധിമുട്ടുള്ളവനായിത്തീര്‍ന്നേക്കാം. ഇങ്ങനെ വിക്ക്‌ ഉണ്ടാകുന്നതായും കണ്ടിട്ടുണ്ട്‌. ഒരിക്കല്‍ സംസാരശക്തിക്കും ബുദ്ധിക്കും മറ്റുമുള്ള കേന്ദ്രങ്ങള്‍ മസ്‌തിഷ്‌കത്തിന്റെ ഒരു ഭാഗത്ത്‌ ആധിപത്യം ഉറപ്പിച്ചുകഴിഞ്ഞാല്‍ ഇടങ്കൈയനെ നിര്‍ബന്ധിച്ച്‌ വലങ്കൈയനാക്കിയാലും സ്ഥായിയായ വൈകല്യങ്ങള്‍ ഉണ്ടാകാറില്ല.
-
സാധാരണയിൽനിന്നും വ്യത്യസ്‌തമായി ഇടതുകൈയ്‌ക്ക്‌ കൂടുതൽ സ്വാധീനമുള്ളവർ.
 
-
മനുഷ്യന്‌ ജന്മനാ രണ്ടുകൈകളും രണ്ടുകാലുകളും രണ്ടു കച്ചുകളും ഉള്ളതുപോലെ, ചിന്തയും സംസാരവും നിയന്ത്രിക്കാന്‍ മസ്‌തിഷ്‌കത്തിന്റെ ഇരുഭാഗങ്ങളിലും രണ്ടു കേന്ദ്രങ്ങളുള്ളതായി കരുതപ്പെടുന്നു. ഇവയിൽ വലതോ ഇടതോ ശരീരഭാഗങ്ങള്‍ കൂടുതൽ ഉപയോഗപ്പെടുത്താനുള്ള പ്രവണത ഒരു പരിധിവരെ നൈസർഗികമാണെങ്കിലും, പില്‌ക്കാലജീവിതത്തിലെ അനുഭവങ്ങളെത്തുടർന്ന്‌ മസ്‌തിഷ്‌കത്തിന്റെ ഒരു വശത്തുള്ള കേന്ദ്രങ്ങള്‍ മുന്നിട്ടുനില്‌ക്കുകയും അവയോടു ബന്ധപ്പെട്ട കൈകാലുകളും കച്ചും ഇതരഭാഗങ്ങളെ അപേക്ഷിച്ച്‌ കൂടുതൽ സ്വാധീനമുള്ളവയായിത്തീരുകയും ചെയ്യുന്നു. ഇപ്രകാരം വലങ്കൈയനായിട്ടുള്ള ഒരാള്‍ക്ക്‌ മസ്‌തിഷ്‌കത്തിന്റെ ഇടത്തെ അർധഗോളത്തിലായിരിക്കും ബുദ്ധിശക്തിയുടെയും സംസാരശക്തിയുടെയും കേന്ദ്രങ്ങള്‍ പ്രവർത്തനത്തിൽ മുന്നിട്ടുനില്‌ക്കുന്നത്‌. വലങ്കൈയനോ ഇടങ്കൈയനോ ആകാനുള്ള നൈസർഗികപ്രവണതയുടെ അളവ്‌ വ്യക്തികളിൽ വിഭിന്നമായിരിക്കും. തത്‌ഫലമായി ചിലർ സ്‌പഷ്‌ടമായും വലങ്കൈയന്മാരായി തീരുമ്പോള്‍ മറ്റൊരു കൂട്ടർ ഇടങ്കൈയന്മാരാകുകയും അപൂർവം ചിലർ ഇരുകൈകളും ഒരുപോലെ സ്വാധീനമുള്ളവരാകുകയും ചെയ്യുന്നു. ബുദ്ധിശക്തിയോ കരവിരുതോ സാധാരണഗതിയിൽ ഈ ജന്മസിദ്ധമായ വ്യതിചലനങ്ങളോടു ബന്ധപ്പെട്ടുകാണാറില്ല. എന്നാൽ പതിവനുസരിച്ചു പ്രവർത്തിച്ചു മുന്നേറുന്ന മസ്‌തിഷ്‌കഭാഗങ്ങള്‍ ആകസ്‌മികമായി രോഗവിധേയമാകുമ്പോള്‍ ബുദ്ധിവ്യാപാരങ്ങളെയും സംസാരശക്തിയെയും കരവിരുതിനെയും അത്‌ പ്രതികൂലമായി ബാധിച്ചെന്നു വരാം. സാധാരണയായി കുട്ടികളിൽ രണ്ടോ മൂന്നോ വയസ്‌ പ്രായമാകുമ്പോഴേക്കും ഇപ്രകാരം മുന്നിട്ടുനില്‌ക്കുന്ന കേന്ദ്രങ്ങളും അവയവങ്ങളും പ്രവർത്തനക്ഷമമായിത്തീർന്നിരിക്കും. അപൂർവമായി ഇത്‌ ഏതാനും വർഷങ്ങള്‍ താമസിച്ചും ആവിർഭവിക്കാറുണ്ട്‌. അന്യോന്യം മുന്നിട്ടുനില്‌ക്കുന്നതിൽ ഈ കേന്ദ്രങ്ങള്‍ പരാജയപ്പെട്ടാൽ ബുദ്ധിക്കും കരവിരുതിലും സ്ഥായിയായ വൈകല്യങ്ങള്‍ സംഭവിക്കാം. ഇടങ്കൈയനായ ഒരാളുടെ മസ്‌തിഷ്‌കത്തിന്റെ വലത്തെ അർധഗോളത്തിലെ കേന്ദ്രങ്ങളായിരിക്കും മുന്നിട്ടുനില്‌ക്കുന്നത്‌. ഇവയുടെ ആധിപത്യം ഒരിക്കൽ ഉറച്ചുകഴിഞ്ഞാൽ പിന്നീട്‌ മാറുന്നില്ല. ഇപ്രകാരം മസ്‌തിഷ്‌കകേന്ദ്രങ്ങള്‍ മേല്‌ക്കോയ്‌മ സ്ഥാപിച്ചുകഴിയുന്നതിനുമുമ്പ്‌ ഇടങ്കൈയനായ ഒരു കുട്ടിയെ വലതുകൈ കൂടുതലുപയോഗിക്കാന്‍ നിർബന്ധിച്ചാൽ ആ കുട്ടി സംസാരത്തിനു ബുദ്ധിമുട്ടുള്ളവനായിത്തീർന്നേക്കാം. ഇങ്ങനെ വിക്ക്‌ ഉണ്ടാകുന്നതായും കണ്ടിട്ടുണ്ട്‌. ഒരിക്കൽ സംസാരശക്തിക്കും ബുദ്ധിക്കും മറ്റുമുള്ള കേന്ദ്രങ്ങള്‍ മസ്‌തിഷ്‌കത്തിന്റെ ഒരു ഭാഗത്ത്‌ ആധിപത്യം ഉറപ്പിച്ചുകഴിഞ്ഞാൽ ഇടങ്കൈയനെ നിർബന്ധിച്ച്‌ വലങ്കൈയനാക്കിയാലും സ്ഥായിയായ വൈകല്യങ്ങള്‍ ഉണ്ടാകാറില്ല.
 
(ഡോ. എം.വി. പിള്ള)
(ഡോ. എം.വി. പിള്ള)

Current revision as of 09:23, 25 ജൂലൈ 2014

ഇടങ്കൈയന്മാര്‍

സാധാരണയില്‍നിന്നും വ്യത്യസ്‌തമായി ഇടതുകൈയ്‌ക്ക്‌ കൂടുതല്‍ സ്വാധീനമുള്ളവര്‍. മനുഷ്യന്‌ ജന്മനാ രണ്ടുകൈകളും രണ്ടുകാലുകളും രണ്ടു കച്ചുകളും ഉള്ളതുപോലെ, ചിന്തയും സംസാരവും നിയന്ത്രിക്കാന്‍ മസ്‌തിഷ്‌കത്തിന്റെ ഇരുഭാഗങ്ങളിലും രണ്ടു കേന്ദ്രങ്ങളുള്ളതായി കരുതപ്പെടുന്നു. ഇവയില്‍ വലതോ ഇടതോ ശരീരഭാഗങ്ങള്‍ കൂടുതല്‍ ഉപയോഗപ്പെടുത്താനുള്ള പ്രവണത ഒരു പരിധിവരെ നൈസര്‍ഗികമാണെങ്കിലും, പില്‌ക്കാലജീവിതത്തിലെ അനുഭവങ്ങളെത്തുടര്‍ന്ന്‌ മസ്‌തിഷ്‌കത്തിന്റെ ഒരു വശത്തുള്ള കേന്ദ്രങ്ങള്‍ മുന്നിട്ടുനില്‌ക്കുകയും അവയോടു ബന്ധപ്പെട്ട കൈകാലുകളും കച്ചും ഇതരഭാഗങ്ങളെ അപേക്ഷിച്ച്‌ കൂടുതല്‍ സ്വാധീനമുള്ളവയായിത്തീരുകയും ചെയ്യുന്നു. ഇപ്രകാരം വലങ്കൈയനായിട്ടുള്ള ഒരാള്‍ക്ക്‌ മസ്‌തിഷ്‌കത്തിന്റെ ഇടത്തെ അര്‍ധഗോളത്തിലായിരിക്കും ബുദ്ധിശക്തിയുടെയും സംസാരശക്തിയുടെയും കേന്ദ്രങ്ങള്‍ പ്രവര്‍ത്തനത്തില്‍ മുന്നിട്ടുനില്‌ക്കുന്നത്‌. വലങ്കൈയനോ ഇടങ്കൈയനോ ആകാനുള്ള നൈസര്‍ഗികപ്രവണതയുടെ അളവ്‌ വ്യക്തികളില്‍ വിഭിന്നമായിരിക്കും. തത്‌ഫലമായി ചിലര്‍ സ്‌പഷ്‌ടമായും വലങ്കൈയന്മാരായി തീരുമ്പോള്‍ മറ്റൊരു കൂട്ടര്‍ ഇടങ്കൈയന്മാരാകുകയും അപൂര്‍വം ചിലര്‍ ഇരുകൈകളും ഒരുപോലെ സ്വാധീനമുള്ളവരാകുകയും ചെയ്യുന്നു. ബുദ്ധിശക്തിയോ കരവിരുതോ സാധാരണഗതിയില്‍ ഈ ജന്മസിദ്ധമായ വ്യതിചലനങ്ങളോടു ബന്ധപ്പെട്ടുകാണാറില്ല. എന്നാല്‍ പതിവനുസരിച്ചു പ്രവര്‍ത്തിച്ചു മുന്നേറുന്ന മസ്‌തിഷ്‌കഭാഗങ്ങള്‍ ആകസ്‌മികമായി രോഗവിധേയമാകുമ്പോള്‍ ബുദ്ധിവ്യാപാരങ്ങളെയും സംസാരശക്തിയെയും കരവിരുതിനെയും അത്‌ പ്രതികൂലമായി ബാധിച്ചെന്നു വരാം. സാധാരണയായി കുട്ടികളില്‍ രണ്ടോ മൂന്നോ വയസ്‌ പ്രായമാകുമ്പോഴേക്കും ഇപ്രകാരം മുന്നിട്ടുനില്‌ക്കുന്ന കേന്ദ്രങ്ങളും അവയവങ്ങളും പ്രവര്‍ത്തനക്ഷമമായിത്തീര്‍ന്നിരിക്കും. അപൂര്‍വമായി ഇത്‌ ഏതാനും വര്‍ഷങ്ങള്‍ താമസിച്ചും ആവിര്‍ഭവിക്കാറുണ്ട്‌. അന്യോന്യം മുന്നിട്ടുനില്‌ക്കുന്നതില്‍ ഈ കേന്ദ്രങ്ങള്‍ പരാജയപ്പെട്ടാല്‍ ബുദ്ധിക്കും കരവിരുതിലും സ്ഥായിയായ വൈകല്യങ്ങള്‍ സംഭവിക്കാം. ഇടങ്കൈയനായ ഒരാളുടെ മസ്‌തിഷ്‌കത്തിന്റെ വലത്തെ അര്‍ധഗോളത്തിലെ കേന്ദ്രങ്ങളായിരിക്കും മുന്നിട്ടുനില്‌ക്കുന്നത്‌. ഇവയുടെ ആധിപത്യം ഒരിക്കല്‍ ഉറച്ചുകഴിഞ്ഞാല്‍ പിന്നീട്‌ മാറുന്നില്ല. ഇപ്രകാരം മസ്‌തിഷ്‌കകേന്ദ്രങ്ങള്‍ മേല്‌ക്കോയ്‌മ സ്ഥാപിച്ചുകഴിയുന്നതിനുമുമ്പ്‌ ഇടങ്കൈയനായ ഒരു കുട്ടിയെ വലതുകൈ കൂടുതലുപയോഗിക്കാന്‍ നിര്‍ബന്ധിച്ചാല്‍ ആ കുട്ടി സംസാരത്തിനു ബുദ്ധിമുട്ടുള്ളവനായിത്തീര്‍ന്നേക്കാം. ഇങ്ങനെ വിക്ക്‌ ഉണ്ടാകുന്നതായും കണ്ടിട്ടുണ്ട്‌. ഒരിക്കല്‍ സംസാരശക്തിക്കും ബുദ്ധിക്കും മറ്റുമുള്ള കേന്ദ്രങ്ങള്‍ മസ്‌തിഷ്‌കത്തിന്റെ ഒരു ഭാഗത്ത്‌ ആധിപത്യം ഉറപ്പിച്ചുകഴിഞ്ഞാല്‍ ഇടങ്കൈയനെ നിര്‍ബന്ധിച്ച്‌ വലങ്കൈയനാക്കിയാലും സ്ഥായിയായ വൈകല്യങ്ങള്‍ ഉണ്ടാകാറില്ല.

(ഡോ. എം.വി. പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍