This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇഖ്‌വാന്‍ അൽസഫാ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

03:19, 8 മാര്‍ച്ച് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇഖ്‌വാന്‍ അൽസഫാ

10-ാം ശ.-ത്തിൽ "ബ്രദറന്‍ ഒഫ്‌ പ്യൂരിറ്റി' എന്ന പേരിലറിയപ്പെട്ടിരുന്ന സംഘടനയിലെ ദാർശനികർ രൂപം കൊടുത്ത രഹസ്യസമാജം. ഇവരുടെ ആദർശങ്ങള്‍ പരിപൂർണമായി നിയോപ്ലേറ്റോണിക്‌ സ്വഭാവമുള്ളവയായിരുന്നു. എല്ലാ സംഘടിതമതങ്ങള്‍ക്കും അതീതമായുള്ള ഒരു വിശ്വമതം സ്ഥാപിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. പരമയാഥാർഥ്യത്തിലേക്കെത്തിച്ചേരാനുള്ള വ്യത്യസ്‌ത ശ്രണികളായിട്ടാണ്‌ ഇവർ വിവിധ മതങ്ങളെ കരുതിയത്‌. ഈ സംഘടന ഇസ്‌മായിലി പ്രസ്ഥാനവുമായി നേരിട്ടു ബന്ധപ്പെട്ടതോ, ആ പ്രസ്ഥാനത്തിലെ അംഗങ്ങള്‍ സ്ഥാപിച്ചതോ ആണെന്ന്‌ കരുതപ്പെടുന്നു. മറ്റൊരു ആധ്യാത്മിക ചിന്താപദ്ധതിയായ സൂഫിസത്തിനു വഴിതെളിച്ചത്‌ ഈ സമാജമാണ്‌. ഇവരുടെ ആദർശങ്ങള്‍ പ്രതിപാദിക്കുന്ന 52 ലേഖനങ്ങളടങ്ങുന്ന ഒരു സമാഹാരം പ്രകാശിതമായിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍