This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇക്‌സയണ്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

03:19, 8 മാര്‍ച്ച് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇക്‌സയണ്‍

Ixion

ഗ്രീക്കുപുരാണത്തിലെ ഫ്‌ളെജിയാസ്സിന്റെ പുത്രനും തെസലിയിലെ രാജാവും. ഭാര്യാപിതാവായ ദിയോണിയസ്സിനെ ഇദ്ദേഹം വഞ്ചിച്ച്‌ വധിച്ചു. ഈ പാപത്തിൽനിന്ന്‌ ഇദ്ദേഹത്തെ രക്ഷിക്കാന്‍ ആർക്കും കഴിഞ്ഞില്ല. അവസാനം സിയൂസ്‌ദേവന്‍ ഇദ്ദേഹത്തെ ഒളിമ്പസ്സിൽ അതിഥിയാക്കി താമസിപ്പിച്ചു. അവിടെ സിയൂസിന്റെ ഭാര്യയായ ഹേരയെ ബലാൽസംഗം ചെയ്യാന്‍ ഇക്‌സയണ്‍ ശ്രമിച്ചു. ഹേരയെ അതിൽനിന്നു രക്ഷപ്പെടുത്തുന്നതിനുവേണ്ടി സിയൂസ്‌ അവളുടെ ആകൃതിയിൽ ഒരു മേഘഖണ്ഡത്തെ സൃഷ്‌ടിച്ചു. ഇക്‌സയണ്‍ ഈ രൂപത്തെ പ്രാപിച്ചു സംതൃപ്‌തി നേടി. ഇക്‌സയണിന്‌ ഹേരയുടെ ഈ രൂപത്തിലുണ്ടായ സന്തതികളത്ര സെന്റാറുകള്‍. അപരാധത്തിനുള്ള ശിക്ഷ എന്ന നിലയിൽ ഇക്‌സയണെ ഒരു അഗ്നിചക്രത്തിൽ ബന്ധിച്ചു എന്നും ഈ ചക്രം ആകാശത്തിൽ (പാതാളത്തിലെന്നും അഭിപ്രായമുണ്ട്‌) നിരന്തരം കറങ്ങിക്കൊണ്ടിരിക്കയാണെന്നും ഗ്രീക്കുകാർ വിശ്വസിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍