This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇക്കാവമ്മ, അമ്പാടി (1898 - 1980)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇക്കാവമ്മ, അമ്പാടി (1898 - 1980)

അമ്പാടി ഇക്കാവമ്മ

മലയാളസാഹിത്യകാരി; തൃപ്പൂണിത്തുറയില്‍ തെക്കെ അമ്പാടി വീട്ടില്‍ നാനിയമ്മയുടെയും പള്ളിയില്‍ കൊച്ചു ഗോവിന്ദമേനോന്റെയും പുത്രിയായി 1898-ല്‍ ജനിച്ചു. ഇക്കാവമ്മയ്‌ക്ക്‌ മലയാളത്തിന്‌ പുറമെ ഇംഗ്ലീഷ്‌, ഹിന്ദി, സംസ്‌കൃതം എന്നീ ഭാഷാ സാഹിത്യങ്ങളിലും തികഞ്ഞ അവഗാഹമുണ്ടായിരുന്നു. ഒരു സാഹിത്യകാരനായ വെള്ളാട്ട്‌ കരുണാകരന്‍ നായരാണ്‌ ഇവരുടെ ഭര്‍ത്താവ്‌.

അധ്യാപികയായി ദീര്‍ഘകാലം സേവനമനുഷ്‌ഠിച്ച ഇക്കാവമ്മ ഒരു സംഗീത വിദുഷീ കൂടിയാണ്‌. ഇക്കാവമ്മയുടെ മിക്ക കൃതികളും ഇതര ഭാഷകളില്‍നിന്നുള്ള വിവര്‍ത്തനങ്ങളാണ്‌. അനാസക്തിയോഗം; ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍ (ജവഹര്‍ലാല്‍ നെഹ്‌റു) എന്നിവ അക്കൂട്ടത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നു. ബാലകഥകള്‍ എന്ന പേരില്‍ ഇവര്‍ രചിച്ച കൃതി ഇന്ത്യാഗവണ്‍മെന്റ്‌ ബാലസാഹിത്യഗ്രന്ഥങ്ങള്‍ക്ക്‌ 1956-ല്‍ നല്‌കിയ സമ്മാനത്തിന്‌ പാത്രമായി; ദിവാന്‍ ശങ്കരവാര്യര്‍, ശ്രീ ഹര്‍ഷന്‍, ടോള്‍സ്റ്റോയി, നീതികഥകള്‍, കുട്ടികളുടെ പൂങ്കാവനം, അശോകന്റെ ധര്‍മലിപികള്‍, വിവേകാനന്ദന്‍, മതം പൗരസ്‌ത്യ-പാശ്ചാത്യദേശങ്ങളില്‍ തുടങ്ങി വേറെയും പല കൃതികളും ഇവര്‍ രചിച്ചിട്ടുണ്ട്‌.

സാഹിത്യ-സാംസ്‌കാരിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള അമ്പാടി മീനാക്ഷിഅമ്മയും അമ്പാടി കാര്‍ത്ത്യായനി അമ്മയും ഇക്കാവമ്മയുടെ സഹോദരിമാരാണ്‌. 1980 ജനു. 30-ന്‌ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍