This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇംഫാൽ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:07, 30 മാര്‍ച്ച് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇംഫാൽ

മണിപ്പൂർ സംസ്ഥാനത്തിന്റെ തലസ്ഥാനം. കിഴക്ക്‌ ഇംഫാൽ, നംബൂൽ എന്നീ നദികള്‍ക്കിടയ്‌ക്ക്‌ സമുദ്രനിരപ്പിൽനിന്ന്‌ 760 മീ. ഉയരത്തിൽ സ്ഥിതിചെയ്യുന്നു. പ്രധാനമായും ഉഷ്‌ണമേഖലാ മണ്‍സൂണ്‍ കാലാവസ്ഥ അനുഭവപ്പെടുന്ന പ്രദേശമാണിവിടം. നാടുവാഴിയുടെ ആസ്ഥാനമെന്ന നിലയിൽ പ്രത്യേകതയാർജിച്ചിരുന്ന ഇംഫാൽ ഗ്രാമം, ബ്രിട്ടീഷുകാരുടെ അധിനിവേശത്തെ (1891) തുടർന്നാണു നഗരമായി വികസിച്ചത്‌. മൂന്നുവശവും ഉയർന്ന കുന്നുകളാലും മറുവശത്ത്‌ ഇംഫാൽനദിയാലും ചുറ്റപ്പെട്ട ഇംഫാൽ തന്ത്രപ്രധാനമായ സ്ഥലമാണ്‌. പ്രതിരോധാടിസ്ഥാനത്തിൽ രണ്ടാം ലോകയുദ്ധകാലത്ത്‌ ഈ നഗരത്തിനു വലുതായ പ്രാധാന്യം നൽകപ്പെട്ടിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത്‌ വില്യം സ്ലിമ്മിന്റെ നേതൃത്വത്തിൽ അണിനിരന്ന ബ്രിട്ടന്റെ 14-ാം പട ജപ്പാന്റെ 15-ാം പടയെ പരാജയപ്പെടുത്തിയത്‌ ഇംഫാലിൽവച്ചാണ്‌. ഇന്ത്യന്‍സേനയുടെ ഒരു പ്രധാന സൈനിക താവളമാണ്‌ ഇംഫാൽ. കൈത്തറിത്തുണികള്‍ക്കു വിശ്വപ്രശസ്‌തിനേടിയ ഇംഫാൽ ചെറുവ്യവസായകേന്ദ്രമായി അഭിവൃദ്ധിപ്പെട്ടിരുക്കുന്നു. തുണിത്തരങ്ങള്‍, അരി, മുളക്‌, ചുച്ചാമ്പുകല്ല്‌ എന്നിവയാണ്‌ പ്രധാന കയറ്റുമതി ഉത്‌പന്നങ്ങള്‍. ഭരണസൗകര്യാർഥം കിഴക്കന്‍ ഇംഫാൽ, പശ്ചിമ ഇംഫാൽ എന്നീ രണ്ട്‌ ഡിവിഷനുകളായി ഇംഫാൽ വിഭജിക്കപ്പെടുന്നത്‌ 1997-ലാണ്‌. മണിപ്പൂരിന്റെ സാംസ്‌കാരിക തലസ്ഥാനമായി ഇംഫാൽ വിശേഷിപ്പിക്കപ്പെടുന്നു. മണിപ്പൂർ മ്യൂസിയം, മൃഗശാല, ഓർക്കിഡേറിയം, ഇമാഖേയ്‌തൽ തുടങ്ങിയവയാണ്‌ ഇവിടത്തെ പ്രധാന ആകർഷണകേന്ദ്രങ്ങള്‍. നോ. ഇമാഖെയ്‌തൽ

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%87%E0%B4%82%E0%B4%AB%E0%B4%BE%E0%B5%BD" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍