This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആൽബനി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:33, 1 സെപ്റ്റംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആല്‍ബനി

Albani

യു.എസ്സിലെ ന്യൂയോര്‍ക്ക്‌ സ്റ്റേറ്റിന്റെ തലസ്ഥാന നഗരം. ന്യൂയോര്‍ക്ക്‌ നഗരത്തിന്‌ 232 കി.മീ. വടക്ക്‌ ഹഡ്‌സണ്‍നദിയുടെ പടിഞ്ഞാറേക്കരയില്‍ സ്ഥിതിചെയ്യുന്നു. ന്യൂയോര്‍ക്ക്‌ നഗരത്തില്‍നിന്ന്‌ ഗ്രറ്റ്‌ ലേക്‌സിലേക്കും മോണ്‍ട്രിയോളിലേക്കുമുള്ള ജലമാര്‍ഗത്തിലെ ഒരു പ്രധാനകേന്ദ്രമാണ്‌ ആല്‍ബനി; ഹഡ്‌സണ്‍ ചാനലിലേക്കുള്ള നാവികഗതാഗതത്തിന്റെ പ്രവേശനദ്വാരം ഇവിടെയാണ്‌. റയില്‍-റോഡ്‌ ഗതാഗതത്തിന്റെ കേന്ദ്രവും വ്യോമസങ്കേതവുമാണ്‌.

ആല്‍ബനി നഗരം

വടക്കേ അമേരിക്കയിലെ ആദ്യത്തെ 13 യൂറോപ്യന്‍ അധിവാസകേന്ദ്രങ്ങളില്‍ ഇന്നും നിലനിന്നുപോരുന്ന നഗരമാണ്‌ ആല്‍ബനി. കൊളോണിയല്‍ കാലഘട്ടത്തില്‍ ഈ നഗരത്തിന്‌ തന്ത്രപ്രധാനമായ പ്രാധാന്യമുണ്ടായിരുന്നു. ചരിത്രപ്രധാനങ്ങളായ പല സമ്മേളനങ്ങള്‍ക്കും ആല്‍ബനി സാക്ഷ്യം വഹിച്ചിട്ടുണ്ട്‌. 1825-ല്‍ ഈറികനാല്‍ പൂര്‍ത്തിയായതോടെ ഗ്രറ്റ്‌ ലേക്‌സിലേക്കുള്ള ജലഗതാഗതത്തിന്റെ ആരംഭസ്ഥാനമെന്നനിലയില്‍ ആല്‍ബനിയുടെ വാണിജ്യപ്രാധാന്യം വര്‍ധിച്ചു; 1797-ല്‍ ന്യൂയോര്‍ക്ക്‌ സ്റ്റേറ്റിന്റെ തലസ്ഥാനമായി. കടലാസ്‌, ഔഷധങ്ങള്‍, ചായക്കൂട്ടുകള്‍, രാസദ്രവ്യങ്ങള്‍, മദ്യം, യന്ത്രസാമഗ്രികള്‍ എന്നിവയുടെ നിര്‍മാണവും കാനിംഗ്‌, (Canning) വ്യവസായവും വന്‍തോതില്‍ ഇവിടെ നടന്നുവരുന്നു. കൊളോണിയല്‍കാലത്തെ വാസ്‌തുശില്‌പങ്ങള്‍ ഈ നഗരത്തിന്റെ മനോഹാരിതയ്‌ക്കു മാറ്റുകൂട്ടുന്നു. ഒരു വിദ്യാഭ്യാസകേന്ദ്രം കൂടിയാണ്‌ ആല്‍ബനി. 2. യു.എസ്സില്‍തന്നെ ജോര്‍ജിയാ സ്റ്റേറ്റിന്റെ തെക്കുപടിഞ്ഞാറുഭാഗത്ത്‌ അത്‌ലാന്താനഗരത്തിന്‌ 270 കി.മീ. തെക്കുകിഴക്കായി ആല്‍ബനി എന്നപേരില്‍ ഒരു നഗരമുണ്ട്‌. ഫ്‌ളിന്റ്‌ നദീതീരത്തെ ഒരു ഗതാഗതകേന്ദ്രമാണ്‌ ഈ നഗരം.

3. പശ്ചിമ ആസ്റ്റ്രലിയയുടെ തെക്കരികിലായുള്ള ഒരു തുറമുഖനഗരത്തിനും ആല്‍ബനി എന്നാണ്‌ പേര്‌. ആ പ്രദേശത്ത്‌ ആദ്യമുണ്ടായ യൂറോപ്യന്‍ അധിവാസ സ്ഥാനമാണ്‌ ഈ നഗരം.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B5%BD%E0%B4%AC%E0%B4%A8%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍