This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആര്യഭടന്‍ II (950 - ?)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ആര്യഭടന്‍ II (950 - ?)== ഇന്ത്യന്‍ ഗണിതശാസ്‌ത്രജ്ഞന്‍. ജീവിതകാലം തി...)
അടുത്ത വ്യത്യാസം →

04:01, 27 ഫെബ്രുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം

ആര്യഭടന്‍ II (950 - ?)

ഇന്ത്യന്‍ ഗണിതശാസ്‌ത്രജ്ഞന്‍. ജീവിതകാലം തിട്ടപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. എ.ഡി. 10-ാം ശ. ആണെന്ന്‌ ചരിത്രകാരനും ഗണിതശാസ്‌ത്രജ്ഞനും ആയിരുന്ന അൽബീറൂനിയുടെ(10-ാംശ.)യും ലീലാവതിയുടെ രചയിതാവായ ഭാസ്‌കരന്‍ രണ്ടാമന്റെയും (12-ാം ശ.) ഗ്രന്ഥങ്ങളിൽനിന്ന്‌ ഊഹിക്കപ്പെടുന്നു. ഇദ്ദേഹം എ.ഡി. 950-ൽ (ശകവർഷം 872) ആണ്‌ ജനിച്ചത്‌ എന്ന്‌ ഹിസ്റ്ററി ഒഫ്‌ ഹിന്ദു മാത്തമാറ്റിക്‌സ്‌ എന്ന ഗ്രന്ഥത്തിന്റെ രചയിതാക്കളായ ഡോ. സിന്‍ഹയും ദത്തയും അഭ്യൂഹിക്കുന്നു.

ആര്യഭടന്റെ മികച്ച ശാസ്‌ത്രഗ്രന്ഥമാണ്‌ മഹാസിദ്ധാന്തം. 18 അധ്യായങ്ങളിലായി ആര്യാവൃത്തത്തിൽ രചിക്കപ്പെട്ട 625 ശ്ലോകങ്ങള്‍ ഈ ഗ്രന്ഥത്തിലുണ്ട്‌. ആര്യാവൃത്തത്തിൽ രചിച്ചതുകൊണ്ടായിരിക്കാം അതിന്‌ ആര്യസിദ്ധാന്തം എന്ന്‌ എസ്‌.ബി. ദീക്ഷിത്‌ എന്ന പണ്ഡിതന്‍ പേരിട്ടത്‌. 15-ാം അധ്യായത്തിൽ അങ്കഗണിതവും 18-ാമത്തേതിൽ ബീജഗണിതവും ബാക്കി ജ്യോതിഃശാസ്‌ത്രവും ആണ്‌ പ്രതിപാദ്യം. "കടപയാദി' സമ്പ്രദായത്തിൽ അക്കങ്ങള്‍ക്ക്‌ ഇദ്ദേഹം അക്ഷരങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്‌. ഇടത്തുനിന്നു വലത്തോട്ട്‌ അക്കങ്ങള്‍ എഴുതാറുള്ള രീതിയാണ്‌ ഇദ്ദേഹം സ്വീകരിച്ചിട്ടുള്ളത്‌. എന്നാൽ പിന്നീട്‌ വലത്തുനിന്ന്‌ ഇടത്തോട്ട്‌ എഴുതുന്ന സമ്പ്രദായം പ്രചാരത്തിൽ വന്നതായി കാണാം.

ചതുർഭുജ(quadrilateral)ത്തിന്റെ നാലു ഭുജങ്ങളും കർണങ്ങളും തമ്മിലുള്ള ബന്ധം അദ്ദേഹം കണ്ടുപിടിച്ചു. സമാന്തരികത്തിന്റെ പ്രത്യേകതകളെപ്പറ്റി ആദ്യമായി ചർച്ചചെയ്‌തത്‌ ഈ ആര്യഭടന്‍ ആണ്‌. ചാക്രിക(ര്യരഹശര)ചതുർഭുജത്തിന്റെ വിസ്‌തീർണവും കർണങ്ങളും നിർണയിക്കാന്‍ ഉപയോഗിച്ചുവരുന്ന സൂത്രവാക്യങ്ങള്‍ എല്ലാ ചതുർഭുജങ്ങള്‍ക്കും ബാധകമാണെന്ന്‌ പൂർവാചാര്യനായ ആര്യഭടന്‍ (476 -?) പ്രസ്‌താവിച്ചിട്ടുള്ളതിനെ ഇദ്ദേഹം ചോദ്യം ചെയ്‌തിട്ടുണ്ട്‌.

എന്ന ചിഹ്നം സൂചിപ്പിക്കുന്ന സംഖ്യയുടെ ഏകദേശമൂല്യം 22/7 ആണെന്നും റ വ്യാസമുള്ള ഗോളത്തിന്റെ വ്യാപ്‌തം 19റ3/36 ആണെന്നും അദ്ദേഹം പറഞ്ഞുകാണുന്നു.

എന്നീ അനിയതമൂല്യങ്ങളുള്ള സമവാക്യങ്ങള്‍ പൂർണസംഖ്യാരൂപത്തിൽ നിർധാരണംചെയ്യുന്നതിനുള്ള മാർഗവും, സൈന്‍ എന്ന സർവസമവാക്യവും പ്രസ്‌തുതഗ്രന്ഥത്തിൽ വിവരിച്ചിട്ടുണ്ട്‌. മഹാസിദ്ധാന്തം ഒരു വ്യാഖ്യാനത്തോടുകൂടി സുധാകരദ്വിവേദി 1910-ൽ വാരണാസിയിൽനിന്നും പ്രകാശിപ്പിക്കുകയുണ്ടായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍