This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആര്യക്കൂത്ത്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ആര്യക്കൂത്ത്‌== പ്രാചീനകാലത്ത്‌ കേരള ബ്രാഹ്മണരുടെയിടയിൽ നി...)
അടുത്ത വ്യത്യാസം →

Current revision as of 03:57, 27 ഫെബ്രുവരി 2014

ആര്യക്കൂത്ത്‌

പ്രാചീനകാലത്ത്‌ കേരള ബ്രാഹ്മണരുടെയിടയിൽ നിലവിലിരുന്ന ഒരു നൃത്തവിശേഷം. കയറും കമ്പും ഉപയോഗിച്ച്‌ "ആരിയർ' എന്ന വർഗക്കാർ നടത്തിയിരുന്ന ഒരു വിനോദവും ഇതേപേരിലറിയപ്പെട്ടിരുന്നു. എന്നാൽ ആര്യന്മാരുടെ കൂത്ത്‌, ശ്രഷ്‌ഠമായ കൂത്ത്‌ എന്നീ അർഥങ്ങളിലാണ്‌ ഈ സംജ്ഞ പൊതുവേ വ്യവഹരിക്കപ്പെട്ടിട്ടുള്ളത്‌.

ആയുധക്കൂത്ത്‌, ആയുധക്കളി എന്നിവയും യാത്രക്കളി ഏന്ന പേരിലറിയപ്പെട്ടിരുന്ന ശാസ്‌ത്രക്കളിയും ഇതിന്റെ വകഭേദങ്ങളായി കരുതാം. രണ്ട്‌ സംഘങ്ങളായി പരസ്‌പരം പൊരുതുന്നമട്ടിലാണ്‌ ഈ കളി നടത്തുക. ക്ഷേത്രപരിസരങ്ങളലിും ബ്രാഹ്മണഗൃഹങ്ങളിലും നടത്തിവന്ന ഈ നൃത്തവിശേഷം പില്‌ക്കാലത്ത്‌ നാമാവശേഷമായി. ഇതിന്‌ സ്വന്തമായ ഒരു ഗാനസാഹിത്യം പോലും ഉണ്ടായിട്ടില്ല. എങ്കിലും ചാക്യാർകൂത്തിന്‌ പ്രരകമായി ഭവിച്ചത്‌ ആര്യക്കൂത്താണ്‌ എന്നൊരു വാദമുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍