This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആയില്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:24, 23 ഫെബ്രുവരി 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ആയില്യം

ജ്യൗതിഷ പഞ്ചാംഗമനുസരിച്ച്‌ ഇരുപത്തിയേഴ്‌ നക്ഷത്രങ്ങളിൽ ഒമ്പതാമത്തേത്‌ (സംസ്‌കൃതത്തിലെ "ആശ്ലേഷ' ശബ്‌ദത്തിന്റെ രൂപാന്തരമാണിത്‌). ഖഗോളത്തിൽ മകം നക്ഷത്രത്തിന്‌ അല്‌പം വടക്കുമാറി കാണുന്ന നാലുതാരകങ്ങളടങ്ങിയതാണ്‌ ആയില്യം. ഈ നാലെച്ചത്തെയുംകൂടി ഒരുമിച്ച്‌ നോക്കുമ്പോള്‍ കാണുന്നരുപം "അമ്മി ചെരിച്ചിട്ടതുപോലെ' ആണെന്ന്‌ കേരളീയ ജ്യൗതീഷികളുടെ ഇടയിൽ ഒരു ചൊല്ലുണ്ട്‌. ഈ നക്ഷത്രത്തെപ്പറ്റി പാശ്ചാത്യജ്യൗതിഷികള്‍ക്കുള്ള അഭിപ്രായം ഇങ്ങനെ സംഗ്രഹിക്കാം: ഖഗോളത്തിന്റെ ദക്ഷിണാർധത്തിലുള്ള ഒരു നക്ഷത്രസമൂഹം; ഏറ്റവും നീളംകൂടിയ താരാസമൂഹമായ ഹൈഡ്രയിലെ -ഹൈഡ്ര (കാന്തിമാനം 3) എന്ന നക്ഷത്രം ആണ്‌ ആയില്യത്തിലെ ശോഭകൂടിയ താരം. ഇതിന്റെ അരികിലായി പ്രത്യേകമാസങ്ങളിൽ മാത്രം ദൃശ്യമാവുന്ന മറ്റൊരു നക്ഷത്രമുണ്ട്‌, ഞ-ഹൈഡ്ര. ഇതിന്റെ കാന്തികമാനം 387 ദിവസങ്ങള്‍കൊണ്ട്‌ 3.5 മുതൽ 10.9 വരെയും, മറിച്ചും, വ്യതിചലിക്കുന്നതിനാലാണ്‌ പ്രത്യേക അവസരങ്ങളിൽ മാത്രം കാണപ്പെടുന്നത്‌. ഈ സമൂഹത്തിൽ ദൂരദർശിനിയിലൂടെ ദൃശ്യമായ അസംഖ്യം നക്ഷത്രങ്ങളുണ്ട്‌; അവയിൽ ഹൈഡ്ര (കാ.മാ. 9.7)യ്‌ക്കു ചുറ്റുമായി ഒരു ഗ്രഹീയനീഹാരിക (Planetary nebula) കണ്ടെത്തിയിട്ടുണ്ട്‌. സർപ്പങ്ങള്‍ക്കു പ്രാധാന്യമുള്ള നാളാണ്‌ ആയില്യം; തന്മൂലം അഹി, നാഗം, ഭുജങ്‌ഗം തുടങ്ങിയ സർപ്പപര്യായപദങ്ങള്‍ ആയില്യം നക്ഷത്രത്തിന്റെ നാമാന്തരങ്ങളായും ഉപയോഗിച്ചുവരുന്നു ("ഭുജങ്‌ഗർക്ഷജന്‍' തുടങ്ങിയ പ്രയോഗങ്ങള്‍ ഉദാഹരണം).

ആയില്യം നക്ഷത്രത്തെ പുരാണേതിഹാസങ്ങളിലെ പല പ്രമുഖ സർപ്പകഥാപാത്രങ്ങളുമായും ബന്ധിപ്പിക്കുന്ന ധാരാളം പ്രാചീന പരാമർശങ്ങളുണ്ട്‌. ആദിശേഷനായ അനന്തന്റെ ജന്മനക്ഷത്രം ആയില്യമാണെന്ന്‌ പറയപ്പെടുന്നു; അതുകൊണ്ടായിക്കണം, അനന്താംശുസംഭൂതനും ദശരഥപുത്രനുമായ ലക്ഷ്‌മണന്‍ ആയില്യം നാളിൽ ഉദയത്തിൽ കർക്കടകലഗ്നത്തിൽ ഭൂജാതനായി എന്ന്‌ വാല്‌മീകി രാമായണത്തിൽ പറഞ്ഞിട്ടുള്ളത്‌ (ബാലകാണ്ഡം ഃ്‌ശശശ15). ആയില്യന്‍ അല്ലെങ്കിൽ ഉദസർപ്പം എന്ന ജലനാഗത്തിന്റെ തലയിലെ നക്ഷത്രങ്ങള്‍തന്നെയാണ്‌ ആയില്യം എന്നും പരാമർശം കാണുന്നുണ്ട്‌. പാശ്ചാത്യജ്യോതിഷപദ്ധതികളനുസരിച്ചും ഈ നക്ഷത്രത്തിന്റെ അധിദേവത സർപ്പമാണ്‌. പ്രാചീന യവനജ്യോതിഃശാസ്‌ത്രപ്രകാരം ഈ നാഗദേവതയെ "ഹൈഡ്ര' (Hydra) എന്നു വിളിച്ചുവരുന്നു. ഹോമറുടെ ഇതിഹാസങ്ങളിൽ ഹെർകുലിസ്‌ ഹനിച്ച ലേർണായിലെ ബഹുശീർഷനായ നാഗമായ ഹൈഡ്ര(ആയില്യന്‍)യുടെ തലയാണ്‌ ഭാരതീയരുടെ ആയില്യം. നാലുതാരകങ്ങളടങ്ങുന്ന ഈ നക്ഷത്രത്തിന്‌ പാശ്ചാത്യജ്യോതിഃശാസ്‌ത്രത്തിൽ കോർഹൈഡ്ര (Cor Hydrae) അല്ലെങ്കിൽ ആൽഫാർഡ്‌ (Alphard) എന്നാണ്‌ പേര്‌.

ആയില്യം നാളിലാണ്‌ സർപ്പപൂജകളും മറ്റെല്ലാവിധത്തിലുള്ള നാഗാരാധനകളും പുരാതനകാലം മുതല്‌ക്കേ കേരളത്തിൽ നടത്തിപ്പോരുന്നത്‌. തൊട്ടുമുമ്പിലുള്ള പൂയം നക്ഷത്രത്തിനും ഈ പ്രാധാന്യം പ്രാദേശികമായി നല്‌കപ്പെട്ടിട്ടുണ്ട്‌. കേരളത്തിലെ മുഖ്യസർപ്പാരാധനാ കേന്ദ്രങ്ങളായ മച്ചാറശാല, വെട്ടിക്കോട്ട്‌, പാമ്പുമ്മേക്കാവ്‌ എന്നിവിടങ്ങളിലെയും തമിഴ്‌നാട്ടിലെ നാഗർകോവിലിലെയും മാസവിശേഷങ്ങളും വാർഷികോത്സവങ്ങളും ആയില്യം നാളിലാണ്‌. നൂറുംപാലും, പാമ്പുതുള്ളൽ, സർപ്പംപാട്ട്‌, സർപ്പബലി എന്നിവയാണ്‌ പ്രധാന നാഗാരാധനാരൂപങ്ങള്‍; ഇവ മിക്കതും ആയില്യം നാളിൽ തന്നെ നടത്തപ്പെടുന്നു. ആയില്യമൂട്ട്‌. പ്രാദേശികമായ ചടങ്ങുകളിൽ അല്‌പാല്‌പം വ്യത്യാസങ്ങളോടെ ആയില്യം നക്ഷത്രത്തിൽ സർപ്പപ്രീതിക്കായി നടത്തുന്ന ഒരു ചടങ്ങാണ്‌ ആയില്യമൂട്ട്‌ അല്ലെങ്കിൽ ആശ്ലേഷാബലി. "നൂറും പാലും' എന്നു പറഞ്ഞുവരുന്ന സർപ്പപൂജയ്‌ക്കും ആയില്യമൂട്ടിനും തമ്മിൽ പറയത്തക്ക വ്യത്യാസം കാണുന്നില്ല. നാഗ പ്രതിഷ്‌ഠയുള്ള സ്ഥലങ്ങളിലും അല്ലാതുള്ള ഇടങ്ങളിൽ കളംവരച്ചും ബലി നടത്തുകയാണ്‌ ഇതിന്റെ പ്രധാന ചടങ്ങ്‌. മഞ്ഞള്‍, അരിപ്പൊടി, കരി തുടങ്ങി പല വർണങ്ങളിലുള്ള പൊടികള്‍കൊണ്ട്‌ അഷ്‌ടദളപങ്ങം വരച്ച്‌ മധ്യത്ത്‌ മൂലബിംബമായി വിഷ്‌ണുവിനെയും ഓരോ ദളത്തിലും അനന്തന്‍, ഗുളികന്‍, വാസുകി, ശംഖന്‍, തക്ഷക്‌, മഹാപദ്‌മന്‍, പദ്‌മന്‍, കാർക്കോടകന്‍ എന്നീ അഷ്‌ടനാഗങ്ങളെയും ആവാഹിച്ച്‌ പൂജനടത്തി മലർ, നിണം (കുരുതി) എന്നിവ തർപ്പിക്കുന്ന ബലിയാണ്‌ ആയില്യമൂട്ട്‌. പൂജാപുഷ്‌പങ്ങളുടെ കൂട്ടത്തിൽ കമുകിന്‍പൂ(പൂക്കുല)വിന്‌ പ്രാധാന്യമുണ്ട്‌. മഞ്ഞള്‍പ്പൊടിയും ചുച്ചാമ്പും കൂട്ടിച്ചേർത്ത്‌ കലക്കിയ ദ്രവമാണ്‌ "നിണം'. സർപ്പബലി എന്ന വിപുലമായ ഒരു ചടങ്ങിന്റെ സംക്ഷിപ്‌തരൂപമാണ്‌ ആയില്യമൂട്ട്‌. നോ: നാഗാരാധന; പുള്ളുവന്‍പാട്ട്‌; മച്ചാറശാല; സർപ്പംപാട്ട്‌; സർപ്പബലി (പ്രാഫ. ആർ. വാസുദേവന്‍പോറ്റി, ജി. ഭാർഗവന്‍പിള്ള, സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%AF%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍