This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആമു-ദരിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:53, 23 ഫെബ്രുവരി 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ആമു-ദരിയ

Amu-Darya

മധ്യേഷ്യയിലെ നീളംകൂടിയ നദികളിൽ ഒന്ന്‌. നീളം 2,400 കി. മീച. പാമിർ പർവതിനിരയിൽ നിന്നുദ്‌ഭവിച്ച്‌, ആദ്യം വടക്കോട്ടും പിന്നീട്‌ വ. പടിഞ്ഞാറോട്ടും ഒഴുകി, അറാള്‍കടലിൽ പതിക്കുന്നു. അഫ്‌ഗാനിസ്ഥാന്‍, ഉസ്‌ബെകിസ്ഥാന്‍, തുർക്‌മെനിസ്ഥാന്‍എന്നീ രാജ്യങ്ങളുടെ അതിരായി ഒഴുകുന്നു. നദീമുഖത്തുനിന്നും പോഷകനദിയായ കൊച്ച്‌കായുടെ സംഗമസ്ഥാനം വരെ കപ്പൽ ഗതാഗതത്തിനു സൗകര്യമുണ്ട്‌. ഏതാണ്ട്‌ 4,66,200 ച.കി.മീ. പ്രദേശത്ത്‌ ഈ നദി മുഖേന ജലസേചനം നടന്നുവരുന്നു. ആമു-ദരിയയ്‌ക്കും കാസ്‌പിയന്‍ കടലിനുമിടയ്‌ക്കുള്ള വിസ്‌തൃത ഭൂഭാഗങ്ങളിൽ പുരതാനകാലം മുതൽ പലവിധത്തിലുമുള്ള ജലസേചനമാർഗങ്ങള്‍ പ്രാവർത്തികമാക്കിയിരുന്നു. 880 കി.മീ. നീളമുള്ള കാരാകും കനാലിനു വേണ്ട ജലം ആമു-ദരിയയിൽ നിന്നു ലഭിക്കുന്നു.

മുന്‍കാലങ്ങളിൽ ഈ നദി ഒക്‌സസ്‌ എന്ന പേരിലാണ്‌ അറിയപ്പെട്ടിരുന്നത്‌. അലക്‌സാണ്ടർ തന്റെ ദിഗ്‌ വിജയത്തിനിടയിൽ ഈ നദീതടത്തിലൂടെ യാത്ര ചെയ്‌തിരുന്നു. ഏഷ്യാവന്‍കരയിലെ പൂർവ പശ്ചിമഭാഗങ്ങളെ കരമാർഗം ബന്ധിച്ചിരുന്ന പാത ഓക്‌സസ്‌ നദി താണ്ടിയാണ്‌ കടന്നുപോയിരുന്നത്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%AE%E0%B5%81-%E0%B4%A6%E0%B4%B0%E0%B4%BF%E0%B4%AF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍