This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആമാശയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ആമാശയം== ==Stomach== ദീപനവ്യൂഹത്തിലെ ഭക്ഷണസംഭരണിയും ദഹനസഹായിയുമായ ...)
അടുത്ത വ്യത്യാസം →

11:51, 23 ഫെബ്രുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം

ആമാശയം

Stomach

ദീപനവ്യൂഹത്തിലെ ഭക്ഷണസംഭരണിയും ദഹനസഹായിയുമായ അവയവം. അന്നനാളത്തിന്റെയും, ചെറുകുടലിന്റെ ആദ്യഭാഗത്തോടു ചേർന്നുള്ള ഡിയോഡിനത്തിന്റെയും ഇടയ്‌ക്കു കാണപ്പെടുന്ന ഈ ഭാഗം ഭക്ഷണമില്ലാത്ത അവസ്ഥയിൽ വളഞ്ഞ്‌ മൃദുവായ ഒരു ട്യൂബുപോലെ തോന്നും. എന്നാൽ ഭക്ഷണം നിറയുന്നതോടെ ആമാശയം ഉറച്ചഭിത്തിയുള്ള ഒരു സഞ്ചിയായി മാറുന്നു. പ്രാഥമിക (primitive) കശേരുകികളിൽ ആഹാരനാളത്തിന്റെ മറ്റുഭാഗങ്ങളെപ്പോലെതന്നെ ആമാശയവും കുഴൽരൂപത്തിലാണ്‌. ലാംബ്ര(lamprey)കളിൽ ആമാശയം എന്ന ഒരു ഭാഗംതന്നെയില്ല. അന്നനാളം നേരേ ചെറുകുടലിലേക്ക്‌ തുറക്കുന്നു; മറ്റു കശേരുകികളിൽ ആമാശയം പ്രത്യേകമായി കാണപ്പെടുന്നു. മാംസഭുക്കുകളുടെ ആമാശയം സസ്യഭുക്കുകളുടേതിൽനിന്നും വ്യത്യസ്‌തമാണ്‌. പക്ഷികളുടെ ആമാശയത്തിനു രണ്ടുഭാഗങ്ങളുണ്ട്‌: ഗ്രന്ഥിലജഠരവും (proventriculus) ഗെിസാഡും (gizzard). ഗ്രന്ഥിലജഠരത്തിൽ നിരവധി ഗ്രന്ഥികളുണ്ട്‌; ഇവ ആഹാരപദാർഥങ്ങളെ മൃദുവാക്കുന്നതിനും ദഹിപ്പിക്കുന്നതിനും ആവശ്യമായ സ്രവങ്ങള്‍ ഉത്‌പാദിപ്പിക്കുന്നു. ഭക്ഷണത്തോടൊപ്പം ഉള്ളിലാക്കുന്ന ചെറിയ പാറക്കഷണങ്ങളുടെ സഹായത്താൽ ആഹാരപദാർഥങ്ങളെ പൊടിച്ചെടുക്കുന്ന ജോലിയാണ്‌ ഗിസാഡിനുള്ളത്‌.

സസ്‌തനികളുടെ ആമാശയം വിവിധ വിഭാഗങ്ങളിൽ ഘടനാപരമായി വ്യത്യസ്‌തമാണ്‌. സാധാരണഗതിയിൽ ആമാശയത്തിന്‌ ഒരു അറ മാത്രമേ ഉള്ളൂ എങ്കിലും പശു, എരുമ മുതലായ അയവിറക്കുമൃഗങ്ങളിൽ നാല്‌ അറകള്‍വരെ കാണാറുണ്ട്‌. അന്നനാളിയുടെ അവസാനഭാഗത്തിന്റെയോ ആമാശയത്തിന്റെതന്നെയോ രൂപാന്തരണത്തിലൂടെയാണ്‌ ഇപ്രകാരം അറകളുടെ എച്ചം വർധിക്കുന്നത്‌. മനുഷ്യരിൽ ഡയഫ്ര (മധ്യപടം-diaphram)ത്തിന്‌ അടിയിലായി ആമാശയം സ്ഥിതിചെയ്യുന്നു; അന്നനാളിയുടെ അവസാനഭാഗം ഡയഫ്രത്തിലൂടെയാണ്‌ ആമാശയത്തിലേക്കു കടക്കുന്നത്‌.

അനാറ്റമി. ഇംഗ്ലീഷിലെ ഖ എന്ന അക്ഷരത്തിന്റെ ആകൃതിയുള്ള ആമാശയം പേശീനിർമിതമായ ഒരു സഞ്ചിയാണ്‌. ഇതിന്‌ രണ്ടുപ്രധാന ഭാഗങ്ങളുണ്ട്‌: കാർഡിയക്‌ ആമാശയവും പൈലോറിക്‌ ആമാശയവും. അന്നനാളം കാർഡിയക്‌ ആമാശയത്തിലേക്കു തുറക്കുന്നിടത്തും പൈലോറിക്‌ ആമാശയം ഡിയോഡിനത്തിനകത്തേക്കു തുറക്കുന്നിടത്തും രണ്ടു വൃത്തപേശികള്‍ (sphincter muscles) കൊണപ്പെടുന്നു; കാർഡിയക്‌ സ്‌ഫിങ്‌ക്‌ടർ, പൈലോറിക്‌ സ്‌ഫിങ്‌ക്‌ടർ എന്നിങ്ങനെയാണ്‌ ഇവയുടെ പേരുകള്‍. ഭക്ഷണം ആമാശയത്തിലേക്ക്‌ എത്തേണ്ടപ്പോള്‍ കാർഡിയക്‌ സ്‌ഫിങ്‌ക്‌ടർ വികസിക്കുന്നു; അപ്പോള്‍ പൈലോറിക്‌ സ്‌ഫിങ്‌ക്‌ടർ സങ്കുചിതമായിരിക്കും. ആമാശയത്തിൽ ഭക്ഷണമെത്തിക്കഴിഞ്ഞാൽ ദഹനം നടക്കുന്ന സമയം മുഴുവനും ഈ രണ്ടു വൃത്തപേശികളും ചുരുങ്ങിത്തന്നെയിരിക്കും. പൈലോറിക്‌ സ്‌ഫിങ്‌ക്‌ടർ വികസിക്കുന്നതോടെ ഭാഗികമായി ദഹിച്ച ഭക്ഷണം (ഇത്‌ കൈം-ഇവ്യാല എന്നറിയപ്പെടുന്നു) ആമാശയത്തിൽനിന്നും ഡിയോഡിനം വഴി ചെറുകുടലിലേക്കു കടക്കുന്നു.

ആമാശയഭിത്തിയുടെ ഘടന കുടലിന്റേതിനോടു സാദൃശ്യമുള്ളതാണ്‌. പേശീപാളികളാൽ നിർമിതമായ ആമാശയഭിത്തിയെ പൊതിഞ്ഞ്‌ അകവശത്തായി ഒരു ശ്ലേഷ്‌മസ്‌തരം കാണാം. ആമാശയത്തിന്‌ ശക്തി പ്രദാനം ചെയ്യുവാന്‍ തക്കവച്ചം പേശീപാളികളിൽ മൂന്ന്‌ അടുക്കുകളുണ്ട്‌. ബാഹ്യാനുദൈർഘ്യപാളിയും മധ്യപാളിയും കുറുകെയുള്ള ആന്തരപാളിയും. ഈ രീതിയിലുള്ള പേശീഘടന ആമാശയത്തിന്റെ സുഗമമായ സങ്കോചവികാസങ്ങളെ സഹായിക്കുന്നു. ഏറ്റവും ഉള്ളിലായുള്ള ശ്ലേഷ്‌മാവരണം ചുരുളുകളായിട്ടാണ്‌ സംവിധാനം ചെയ്യപ്പെട്ടിട്ടുള്ളത്‌. ആമാശയഗ്രന്ഥികള്‍ ഈ ചുരുളുകള്‍ക്കിടയിൽ സ്ഥിതിചെയ്യുന്നു. ആമാശയത്തിലേക്കുള്ള നാഡികളും കാപ്പിലറികളും (cappillaries) ഈെ സ്‌തരത്തിൽ ധാരാളമായുണ്ട്‌. ധർമങ്ങള്‍. മുഖ്യമായ പല ധർമങ്ങള്‍ക്കും അനുസൃതമായാണ്‌ ആമാശയത്തിന്റെ ഘടന. 1. ഭക്ഷണം സൂക്ഷിക്കൽ. ആമാശയത്തിന്റെ ഏറ്റവും പ്രധാനധർമം ഭക്ഷണം കുറേനേരം ഉള്‍ക്കൊണ്ടിരിക്കുക എന്നതാണ്‌. ഈ കർമം നിർവഹിക്കുവാന്‍ പര്യാപ്‌തമായ രീതിയിൽ ഒരു സഞ്ചിയുടെ ആകൃതിയാണ്‌ ഇതിനുള്ളത്‌. രണ്ടോ മൂന്നോ മണിക്കൂർനേരം ഭക്ഷണം സംഭരിച്ചു വയ്‌ക്കുകയും പചന പ്രക്രിയകള്‍ക്ക്‌ യഥാവസരം വിധേയമാക്കിത്തീർക്കുകയും ചെയ്യുക എന്നതാണ്‌ ആമാശയത്തിന്റെ പ്രധാന ധർമം. 2. ദഹനം. ചവച്ചരയ്‌ക്കപ്പെട്ട്‌ ഉമിനീരുമായി കൂടിക്കലർന്ന ഉരുളകളായാണ്‌ ഭക്ഷണം ആമാശയത്തിലെത്തുന്നത്‌. ഉമിനീരിലുള്ള ടയലിന്‍ (ptyalin) എന്ന എന്‍സൈമിന്റെ പ്രവർത്തനം കാര്യമായും നടക്കുന്നത്‌ ആമാശയത്തിൽവച്ചാണ്‌. ഈ എന്‍സൈമിന്‌ കാർബോഹൈഡ്രറ്റുകളെ മാള്‍ട്ടോസ്‌ (maltose) ആയി രൂപാന്തരപ്പെടുത്തുവാന്‍ സാധിക്കും; ഈ പ്രവൃത്തി നിർവഹിക്കുന്നതിന്‌ ആവശ്യമായ ുഒ, ആമാശയത്തിൽ ഉത്‌പാദിപ്പിക്കപ്പെടുന്ന ഹൈഡ്രാക്ലോറിക്‌ അമ്ലം സൃഷ്‌ടിക്കുന്നു. ആമാശയഗ്രന്ഥികളിൽ പ്രധാനമായി ഉത്‌പാദിപ്പിക്കപ്പെടുന്നത്‌ പെപ്‌സിന്‍ (pepsin) എന്ന എന്‍സൈം ആണ്‌; ഇതോടൊപ്പം വലിയ ഒരളവ്‌ ഹൈഡ്രാക്ലോറിക്‌ അമ്ലവും ഉത്‌പാദിപ്പിക്കപ്പെടുന്നുണ്ട്‌. ഈ അമ്ലം ഭക്ഷണത്തെ ജലവിശ്ലേഷണപ്രക്രിയയ്‌ക്ക്‌ (hydrolysis) വെിധേയമാക്കുന്നതിനുപുറമേ, ശക്തികുറഞ്ഞ പെപ്‌സിനോജനെ വീര്യമുള്ള പെപ്‌സിന്‍ ആയി രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നു. മാംസ്യാഹാരത്തിൽനിന്നു കിട്ടുന്ന പ്രാട്ടീനുകളെ ദഹിപ്പിക്കുവാന്‍ പ്രാപ്‌തിയുള്ള ഈ എന്‍സൈം അവയെ പെപ്‌ടോണു(peptone)കളായി മാറ്റുകയും അങ്ങനെ പ്രാട്ടീന്‍ദഹനത്തിന്റെ ശക്തമായ പ്രവർത്തനം ആരംഭിക്കുകയും ചെയ്യും. പെപ്‌സിനോജനു പുറമേ, ആമാശയഗ്രന്ഥികള്‍ സ്രവിക്കുന്ന മറ്റു രണ്ട്‌ എന്‍സൈമുകളാണ്‌ ലിപ്പേസും (lipase) റെനിനും (rennin). ആമാശയലിപ്പേസിന്‌ കൊഴുപ്പുകളെ ദഹിപ്പിക്കുവാന്‍ കഴിവുണ്ടെങ്കിലും ലിപ്പേസ്‌ ഇനത്തിൽപെട്ട എന്‍സൈമുകളിൽ വളരെ ശക്തികുറഞ്ഞ ഒന്നാണിത്‌. റെനിന്റെ പ്രധാന കർത്തവ്യം പാൽപിരിച്ച്‌ തൈരാക്കിത്തീർക്കുക എന്നതാണ്‌. ഇത്‌ മുതിർന്നവരിൽ അത്ര വിലപ്പെട്ട ഒരു പ്രവർത്തനമല്ലെങ്കിലും പാൽ പ്രധാന ഭക്ഷണമായിട്ടുള്ള ശിശുക്കളിൽ പരമപ്രധാനമായ ഒരു കർമമാണ്‌. മേല്‌പറഞ്ഞ പചനപ്രക്രിയകള്‍ക്കുശേഷം, ഒരളവുവരെ ദഹിപ്പിക്കപ്പെട്ടതും ധാരാളം അമ്ലം അടങ്ങിയതും ഏതാണ്ട്‌ ദ്രവരൂപത്തിലുള്ളതും ആയ ഭക്ഷണപദാർഥമാണ്‌ പൈലോറിക്‌ സ്‌ഫിങ്‌ക്‌ടറിലൂടെ ചെറുകുടലിലേക്ക്‌ അയയ്‌ക്കപ്പെടുന്നത്‌. 3. ബാക്‌ടീരിയയെ നശിപ്പിക്കൽ. ആമാശയരസത്തിൽ കാണപ്പെടുന്ന ശക്തിയേറിയ ഹൈഡ്രാക്ലോറിക്‌ അമ്ലത്തിന്‌ രോഗാണുക്കളായ ബാക്‌ടീരിയയെ നശിപ്പിക്കുവാനും തദ്വാരാ ദഹനേന്ദ്രിയത്തെ ബാക്‌ടീരിയാ ബാധകളിൽനിന്നു രക്ഷിക്കുവാനും സാധിക്കും. ഈ ദഹനരസത്തിൽ ധാരാളം ഹൈഡ്രാക്ലോറിക്‌ അമ്ലം ഉള്ളതിനാലായിരിക്കണം പ്രാചീന ഭാരതീയ വൈദ്യശാസ്‌ത്രജ്ഞന്മാർ ഇതിന്‌ ജഠരാഗ്നി എന്നു പേരിട്ടത്‌. 4. ചുവന്ന രക്താണുനിർമാണ പ്രവർത്തനം. മേല്‌പറഞ്ഞ പ്രവർത്തനങ്ങള്‍ക്കെല്ലാം പുറമേ ആമാശയത്തിലെ ശ്ലേഷ്‌മസ്‌തരങ്ങളിലെ കോശങ്ങളിൽനിന്നുണ്ടാകുന്ന ഒരു സ്വയാർജിതാംശത്തിന്‌ (intrinsic factor) ആഹാരത്തിൽനിന്ന്‌ ലഭ്യമാകുന്ന വിറ്റാമിന്‍ ആ12നെ കർമശേഷിയുള്ളതാക്കിത്തീർക്കുവാനും, അതുവഴി ഹീം ഘടകത്തെയും ചുവന്ന രക്താണുക്കളെയും സൃഷ്‌ടിക്കുവാനും ഉള്ള കഴിവുണ്ട്‌. 5. ഭക്ഷ്യവസ്‌തുക്കളുടെ അവശോഷണം. പചനപ്രക്രിയയ്‌ക്കുശേഷം വിഘടിക്കപ്പെട്ട ആഹാരാംശത്തെ ഉള്‍ക്കൊള്ളുവാന്‍ ദഹനവ്യവസ്ഥയ്‌ക്കു സാധ്യമാണ്‌. ഇത്തരത്തിൽ ഭക്ഷ്യാംശങ്ങളെ ഉള്‍കൊള്ളുന്നതുകൊണ്ടാണ്‌ കോശങ്ങളിലെ ഉപാപചയ (metabolism) പ്രക്രിയകള്‍ സാധ്യമാകുന്നത്‌. ദഹനവ്യവസ്ഥിതിയിലെ മറ്റവയവങ്ങളെ അപേക്ഷിച്ച്‌ ആമാശയത്തിന്‌ ഈ കഴിവ്‌ വളരെ പരിമിതമാണ്‌. എന്നിരുന്നാലും വെള്ളവും മദ്യാംശവും (alcohol) ഉള്‍ക്കൊള്ളുവാന്‍ ആമാശയത്തിലെ ഉള്‍ചർമസ്‌തരത്തിനു കഴിയും.

ആമാശയരസവും നാഡീവ്യൂഹപ്രവർത്തനങ്ങളും. ആമാശയരസത്തിന്റെ സംവിധാനം ഏതാണ്ട്‌ ഉമിനീരിന്റേതുപോലെതന്നെയാണ്‌. ഈ രസത്തിന്റെ ഉത്‌പത്തിയിൽ ആദ്യഘട്ടം മസ്‌തിഷ്‌കപ്രവർത്തനം കൊണ്ടുണ്ടാകുന്ന ആമാശയരസത്തിന്റെ ഉത്‌പാദനമാണ്‌. രണ്ടാമത്തെ ഘട്ടമായ നാഡീപ്രവർത്തനത്തെ നിയന്ത്രിക്കുന്നത്‌ നാഡീസമൂഹത്തിലെ സ്വയംഭരണശേഷിയുള്ള ഓട്ടോണോമിക്‌ (autonomic) വിഭാഗമാണ്‌. ഈ വിഭാഗത്തിൽപ്പെട്ട സിംപതറ്റിക്‌ (sympathetic), പാരാസിംപതറ്റിക്‌ (parasympathetic) ഉപവിഭാഗങ്ങള്‍ക്കും ആമാശയരസം സൃഷ്‌ടിക്കുവാന്‍ സാധിക്കും. പാരാസിംപതറ്റിക്‌ വിഭാഗത്തിലെ പ്രമുഖാംഗമായ വേഗസ്‌ (vagus) നൊഡിക്ക്‌ ധാരാളം അമ്ലവും എന്‍സൈമുകളും അടങ്ങിയ സ്രവം ഉണ്ടാക്കുവാനുള്ള കെല്‌പുണ്ട്‌.

മേല്‌പറഞ്ഞ രണ്ടു പ്രക്രിയകളും പ്രാധാന്യമുള്ളതാണെങ്കിലും ആമാശയരസത്തിന്റെ തുടർച്ചയായ പ്രവാഹത്തിന്‌ അത്യാവശ്യമായിട്ടുള്ളത്‌ രാസവസ്‌തുക്കള്‍ മുഖാന്തിരമുള്ള വിസർജനമാണ്‌. ദഹിച്ചുകൊണ്ടിരിക്കുന്ന ഭക്ഷണസാമഗ്രികളുടെ അംശങ്ങള്‍ ആമാശയത്തിലെ ഉള്‍ഭാഗങ്ങളുമായി സമ്പർക്കംപുലർത്തുമ്പോള്‍ ഗാസ്‌ട്രിന്‍ (gastrin) എന്ന ഹോർമോണ്‍ ഉത്‌പാദിപ്പിക്കപ്പെടുന്നു; ഈ രാസപദാർഥം അന്നനാളത്തിൽനിന്നുദ്‌ഭൂതമാകുന്ന ഹോർമോണുകളുടെ പരമ്പരയിൽപെട്ടതാണ്‌. ഗാസ്‌ട്രിന്‍ ശരീരത്തിൽ കുത്തിവച്ചാൽ ആമാശയരസം അനുസ്യൂതമായി പ്രവഹിക്കും. എല്ലാവിധ നാഡികളിൽനിന്നും വേർപെടുത്തിയ ആമാശയത്തിൽപോലും ഗാസ്‌ട്രിന്‌ അതിന്റെ കർത്തവ്യം നിറവേറ്റാന്‍ സാധ്യമാണ്‌. ആമാശയത്തിന്റെ ഒരംശം എല്ലാ നാഡീബന്ധങ്ങളിൽനിന്നും വേർപെടുത്തി മുലയുടെ അരികിൽ തുന്നിപ്പിടിപ്പിച്ച്‌ രക്തപരിസഞ്ചരണം വ്യവസ്ഥാപിതമാക്കിയാൽ അതിൽനിന്നുപോലും ആമാശയരസം ഗാസ്‌ട്രിന്റെ സഹായത്താൽ ഉത്‌പാദിപ്പിച്ചെടുക്കാം. ഇതിൽനിന്നും മേൽ വിവരിച്ചത്‌ ഒരു രാസവസ്‌തുനിഷ്‌ഠമായ പ്രക്രിയയാണ്‌ എന്നു വ്യക്തമാകുന്നു. ചതവുപറ്റിയ കോശങ്ങളിൽനിന്നുണ്ടാകുന്ന രാസവസ്‌തുവായ ഹിസ്റ്റമീനോട്‌ ഇതിന്‌ സാമ്യം ഉണ്ട്‌. പല ശാസ്‌ത്രകാരന്മാരും ഈ രണ്ടു വസ്‌തുക്കളും ഒന്നുതന്നെയാണെന്നുപോലും കരുതിവരുന്നു. ആമാശയരോഗങ്ങള്‍. ആമാശയവുമായി ബന്ധപ്പെട്ട്‌ നിരവധി രോഗങ്ങള്‍ ഉണ്ടാകാറുണ്ട്‌.

1. ദഹനക്കേട്‌ (Indigestion). അമിതമായി ആഹാരം കഴിക്കുന്നതുകൊണ്ടും എച്ചമയംഏറിയ ഭക്ഷണം കഴിക്കുന്നതുകൊണ്ടും ആഹാരംകഴിക്കുന്ന സമയത്തിലുള്ള നിഷ്‌ഠക്കുറവുകൊണ്ടും ഉണ്ടാകാവുന്ന ഒരു സാധാരണ അസുഖമാണ്‌ ദഹനക്കേട്‌. ദഹനക്കേട്‌ ഒഴിവാക്കുന്നതിനു കുറേനേരം ഭക്ഷണം വർജിക്കുകയോ, നിർദിഷ്‌ട ഔഷധങ്ങള്‍ സേവിക്കുകയോ ചെയ്യാം. 2. ഗാസ്‌ട്രറ്റിസ്‌ (Gastritis). ആെമാശയത്തിലുള്ള ശ്ലേഷ്‌മസ്‌തരങ്ങള്‍ക്കു വീക്കമുണ്ടാകുമ്പോഴാണ്‌ ഗാസ്‌ട്രറ്റിസ്‌ ഉണ്ടാകുന്നത്‌. ലഹരിസാധനങ്ങള്‍, വിഷാംശമുള്ള ഭക്ഷണം (ഉദാ. ചീഞ്ഞ മത്സ്യങ്ങളും പഴങ്ങളും), ഉത്തേജക ഭക്ഷണങ്ങള്‍ (ഉദാ. മുളക്‌, മസാല) എന്നിവ കഴിക്കുന്നതുകൊണ്ടും ഗാസ്‌ട്രറ്റിസ്‌ ഉണ്ടാകും. ആമാശയത്തിലെയും ചെറുകുടലിലെയും ശ്ലേഷ്‌മസ്‌തരങ്ങള്‍ക്ക്‌ ഉത്താപനം ഉണ്ടാകുമ്പോഴാണ്‌ ഗാസ്‌ട്രാഎന്ററൈറ്റിസ്‌ (Gastro-enteritis) ഉെണ്ടാകുന്നത്‌. ഓറഞ്ചു നിറമുള്ള മാർദവമേറിയ ശ്ലേഷ്‌മസ്‌തരം രോഗബാധിതമാകുമ്പോള്‍ ചുവന്നുതടിക്കുകയും വയറുവേദന, മനംപുരട്ടൽ, ഛർദി, രുചിക്കുറവ്‌ എന്നിവ ഉണ്ടാകുകയും ചെയ്യും. ഒന്നോ രണ്ടോ തവണത്തെ ഭക്ഷണം വർജിക്കുകയും സൽഫനാമൈഡ്‌ മരുന്നുകളോ ക്ലോറോമൈസറ്റിന്‍, സ്റ്റ്രപ്‌റ്റോമൈസിന്‍ എന്നീ മരുന്നുകളോ ഒരു ഡോക്‌ടറുടെ ഉപദേശപ്രകാരം സേവിക്കുകയും വേണം. വിഷമകരമാംവച്ചം രോഗം ബാധിച്ചവർക്ക്‌ വേണ്ടതരം ഭക്ഷ്യമൂല്യങ്ങള്‍ അടങ്ങിയ ലായനികള്‍ കുത്തിവയ്‌ക്കേണ്ടതായും വരും. 3. ഗാസ്‌ട്രിക്‌ ന്യൂറോസിസ്‌ (Gastric neurosis). ആെമാശയഭിത്തിയിലെ സിരകള്‍ക്കുണ്ടാകുന്ന വൈകല്യങ്ങളാണ്‌ ഗാസ്‌ട്രിക്‌ ന്യൂറോസിസിനു കാരണം. വിഷമകരമായ ഒരു വ്യാധിയല്ല ഇതെങ്കിലും ചികിത്സിച്ചു മാറ്റുവാന്‍ പ്രത്യേക വൈദഗ്‌ധ്യമുള്ള ഒരു ഡോക്‌ടറുടെ സഹായം ആവശ്യമായി വരും. 4. അത്യമ്ലതയും (Hyperacidity) ഗാസ്‌ട്രിക്‌ അള്‍സറും (Gastric ulcer). ആമാശയരസത്തിലുള്ള അമ്ലത്തിന്റെ അമിതമായ വർധനവാണ്‌ അത്യമ്ലതയ്‌ക്കു കാരണം. തെറ്റായ ഭക്ഷണചര്യ, ഉത്തേജക ഭക്ഷണവസ്‌തുക്കളുടെയും ലഹരിപദാർഥങ്ങളുടെയും അമിതമായ ഉപയോഗം, പുകവലി, മാനസിക സംഘട്ടനങ്ങള്‍, സമ്മർദങ്ങള്‍ എന്നിവ അത്യമ്ലതയ്‌ക്ക്‌ കാരണമാകാം. പുളിച്ചുതികട്ടൽ, വയറുവേദന എന്നിവ അത്യമ്ലതയുടെ പ്രകടലക്ഷണങ്ങളാണ്‌. അത്യമ്ലതയുടെ ചികിത്സയ്‌ക്കു പറ്റിയ പല അന്റാസിഡുകളും (antacids) ലെഭ്യമാണ്‌. അലൂമിനിയം സിലിക്കേറ്റും, വേഗസ്‌ ഞരമ്പിന്റെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന ഔഷധങ്ങളും കൂടിയുള്ള മിശ്രിതങ്ങളാണ്‌ നിലവിലുള്ള അന്റാസിഡുകളിലെ പ്രധാന ഘടകങ്ങള്‍. അത്യമ്ലത സ്ഥായിയായി നിലനില്‌ക്കുകയും, അമ്ലത്തിന്റെ ശക്തിയെ ചെറുത്തുനില്‌ക്കുവാനുള്ള കഴിവ്‌ ശ്ലേഷ്‌മസ്‌തരങ്ങള്‍ക്ക്‌ ഇല്ലാതാകുകയും ചെയ്യുമ്പോഴാണ്‌ കോശങ്ങള്‍ നശിക്കുകയും ഗാസ്‌ട്രിക്‌ അള്‍സർ ഉണ്ടാകുകയും ചെയ്യുന്നത്‌. വേഗസ്‌ ഞരമ്പിന്റെ അമിതമായ പ്രവർത്തനം ഇത്തരം വ്രണങ്ങള്‍ സൃഷ്‌ടിക്കുന്നതിൽ കാര്യമായ പങ്കുവഹിക്കുന്നുണ്ട്‌. ഗാസ്‌ട്രിക്‌ അള്‍സറിന്റെ ആദ്യഘട്ടങ്ങളിൽ ശരിയായ അന്റാസിഡുകള്‍ ഉപയോഗിക്കുകയും ഭക്ഷണം ക്രമീകരിക്കുകയും ചെയ്‌താൽ രോഗം സുഖപ്പെടുത്തുവാന്‍ സാധ്യമാണ്‌. ശരിയായ ചികിത്സ നടത്താതിരുന്നാൽ പൈലോറിക്‌ പേശീകവാടം ചുരുങ്ങുകയും ഭക്ഷണത്തിന്റെ പ്രയാണം വിഷമകരമായിത്തീരുകയും ചെയ്യും. അങ്ങനെയുള്ള ഘട്ടങ്ങളിൽ ശസ്‌ത്രക്രിയ അനിവാര്യമായിത്തീരാനിടയുണ്ട്‌; ശസ്‌ത്രക്രിയാനടപടികളോടൊപ്പം പലപ്പോഴും വേഗസ്‌ഞരമ്പ്‌ മുറിക്കേണ്ടതായും വന്നേക്കാം. ഈ രംഗത്തുള്ള ശസ്‌ത്രക്രിയാ നടപടികള്‍ക്ക്‌ ആധുനിക കാലത്ത്‌ അഭൂതപൂർവമായ വിജയസാധ്യതയുണ്ടായിട്ടുണ്ട്‌. 5. ഗാസ്‌ട്രിക്‌ ട്യൂമറുകള്‍ (Gastric tumors). ആെമാശയത്തിലുള്ള മുഴകളും, കോശങ്ങളുടെ അസാധാരണമായ വളർച്ചയും അർബുദവിഭാഗത്തിൽപ്പെട്ട ഈ രോഗങ്ങള്‍ക്കു കാരണമാണ്‌. വളരെ പഴക്കംചെന്നതും ചികിത്സിക്കാത്തതും ആയ ഗാസ്‌ട്രിക്‌ അള്‍സറുകളും ക്യാന്‍സറുകള്‍ക്ക്‌ നിദാനമാകാറുണ്ട്‌. (ഡോ. കെ. മാധവന്‍കുട്ടി)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%AE%E0%B4%BE%E0%B4%B6%E0%B4%AF%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍