This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഭേരി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ആഭേരി== ഇത്‌ 22-ാം മേളകർത്താരാഗമായ ഖരഹരപ്രിയയുടെ ജന്യരാഗമായിട...)
അടുത്ത വ്യത്യാസം →

11:31, 23 ഫെബ്രുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം

ആഭേരി

ഇത്‌ 22-ാം മേളകർത്താരാഗമായ ഖരഹരപ്രിയയുടെ ജന്യരാഗമായിട്ടാണ്‌ ഇന്നു പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നത്‌; എന്നാൽ 20-ാം മേളകർത്താരാഗമായ നഠഭൈരവി അഥവാ നഠഭേരിയുടെ ജന്യമെന്ന നിലയിലാണ്‌ മുന്‍കാലങ്ങളിൽ ഇത്‌ കരുതപ്പെട്ടിരുന്നത്‌.

ആരോഹണം: സ ഗ മ പ നി സ അവരോഹണം: സ നി ധ പ മ ഗ രി സ

ഒരു ഔഡവസമ്പൂർണരാഗമായ ആഭേരിയുടെ ആരോഹണത്തിൽ ര, ധ സ്വരങ്ങള്‍ വർജ്യമാണ്‌. മ, ധ എന്നിവയാണ്‌ ഇതിന്റെ രാഗച്ഛായാസ്വരങ്ങള്‍. ഭക്തിശൃംഗാരങ്ങള്‍ ഉളവാക്കുവാന്‍ ഈ രാഗത്തിനു കഴിയും. ഹിന്ദുസ്ഥാനി സംഗീതത്തിലെ ഭീംപലാസ്‌ ഈ രാഗത്തിനു സമാനമാണ്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%AD%E0%B5%87%E0%B4%B0%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍