This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആപ്‌തേ, വാമന്‍ ശിവറാം (1916 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ആപ്‌തേ, വാമന്‍ ശിവറാം (1916 - )== മറാഠിസാഹിത്യകാരന്‍. 1916 ജൂല. 2-നു പൂണെ...)
അടുത്ത വ്യത്യാസം →

04:04, 23 ഫെബ്രുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം

ആപ്‌തേ, വാമന്‍ ശിവറാം (1916 - )

മറാഠിസാഹിത്യകാരന്‍. 1916 ജൂല. 2-നു പൂണെയിൽ ജനിച്ചു. ബോംബേ സർവകലാശാലയിൽനിന്ന്‌ എം.ഏ., ബി.റ്റി. എന്നീ ബിരുദങ്ങള്‍ നേടിയശേഷം പൂണെ വിദ്യാഭ്യാസവകുപ്പിൽ അധ്യാപകനായി പ്രവേശിച്ചു. 25-ൽ അധികം ഗ്രന്ഥങ്ങള്‍ ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. നോവലിസ്റ്റ്‌, നാടകകൃത്ത്‌ എന്നീ നിലകളിൽ ആപ്‌തേ സുവിദിതനാണ്‌. ഈ സാഹിത്യകാരന്റെ രുഖ്‌രുഖ്‌ (1948), സൗഭാഗ്യ (1955) എന്നീ നോവലുകളും ആകാശ്‌ നാടികാ (1953), കചേചെഘർ എന്നീ നാടകങ്ങളും മറാഠിയിലെ എച്ചപ്പെട്ട കൃതികളാണ്‌. ഈ കൃതികളിലൂടെ പുതിയൊരു ജീവിതവീക്ഷണവും നൂതനരചനാസമ്പ്രദായവും മറാഠിസാഹിത്യത്തിന്‌ സംഭാവന ചെയ്യുവാന്‍ ആപ്‌തേക്ക്‌ കഴിഞ്ഞിട്ടുണ്ടെന്നാണ്‌ നിരൂപകന്മാരുടെ അഭിപ്രായം. ആധുനിക മനഃശാസ്‌ത്രത്തെ ആധാരമാക്കി ഏകേകാച സ്വഭാവ്‌ എന്ന പേരിൽ ഗവേഷണ പ്രധാനമായ ഒരു ഗ്രന്ഥവും ആപ്‌തേ രചിച്ചിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍