This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആപ്പിള്‍ കംപ്യൂട്ടർ ഇന്‍കോർപ്പറേറ്റഡ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ആപ്പിള്‍ കംപ്യൂട്ടർ ഇന്‍കോർപ്പറേറ്റഡ്‌== ==Apple Computer Incorparated== കംപ്യൂ...)
അടുത്ത വ്യത്യാസം →

04:09, 23 ഫെബ്രുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം

ആപ്പിള്‍ കംപ്യൂട്ടർ ഇന്‍കോർപ്പറേറ്റഡ്‌

Apple Computer Incorparated

കംപ്യൂട്ടർ സാങ്കേതിക രംഗത്തെ പ്രസിദ്ധമായ ഒരു അമേരിക്കന്‍ കോർപ്പറേഷന്‍. കാലിഫോർണിയായിലെ കുപെർടിനൊ ആസ്ഥാനമാക്കി 1976 ഏ.1-ന്‌ പ്രവർത്തനമാരംഭിച്ചു പിസി, പോർട്ടബിള്‍ മീഡിയപ്ലശ്ശെയർ, കംപ്യൂട്ടർ സോഫ്‌റ്റ്‌വെയർ, ഹാർഡ്‌വെയർ തുടങ്ങി നിരവധി ഉത്‌പന്നങ്ങള്‍ ഇവർ വിപണിയിലെത്തിക്കുന്നുണ്ട്‌. ആപ്പിള്‍ മകിന്‍ടോഷ്‌ പിസി, ഫോർട്ടബിള്‍ മ്യൂസിക്‌പ്ലശ്ശെയർ ഐപോഡ്‌, മീഡിയാപ്ലശ്ശെയർ, ഐട്യൂണ്‍ എന്നിവ ഇവയിൽ പ്രധാനപ്പെട്ടവയാണ്‌. യു.എസ്‌, കാനഡ, ജപ്പാന്‍, യു.കെ. എന്നിവിടങ്ങളിലുള്ള ഇവരുടെ ചില്ലറ വില്‌പന കേന്ദ്രങ്ങള്‍ ഓണ്‍സൈറ്റ്‌ സൗകര്യവും നൽകുന്നുണ്ട്‌. പിസികള്‍ വ്യാപകമായിത്തീരുന്നതിൽ സുപ്രധാന പങ്കു വഹിച്ച കോർപ്പറേഷനാണ്‌ ആപ്പിള്‍ ഇന്‍കോർപ്പറേറ്റഡ്‌. ഇവരുടെ പ്രഥമ ഉത്‌പന്നമായ ആപ്പിള്‍ ക 1977 ജൂണ്‍ മാസത്തിൽ വിപണിയിലെത്തി. സിഡി, റാം, അവശ്യം വേണ്ട ഓഡിയൊ വിഡിയൊ ക്രമീകരണങ്ങള്‍ എന്നിവ ഉള്‍പ്പെട്ടതാണ്‌ ആപ്പിള്‍ ക-ന്റെ മദർബോർഡ്‌.

ഒരു പരിപൂർണ പിസി ആയിരുന്നില്ല ആപ്പിള്‍ ക. തുടർന്നിറങ്ങിയ ആപ്പിള്‍ കക വളരെ വ്യാപകമായി വിറ്റഴിഞ്ഞു. ഫ്‌ളോപ്പി ഡ്രവ്‌, കളർ ഗ്രാഫിക്‌സ്‌, ഓപ്പണ്‍ ആർക്കിടെക്‌ചർ എന്നീ സവിശേഷതകള്‍ മൂലം 1970-കളുടെ അവസാനത്തോടെ കംപ്യൂട്ടർ വിപണന രംഗത്തെ ഏറ്റവും പ്രചാരമുള്ള കംപ്യൂട്ടറായി ആപ്പിള്‍ കക മാറി. ഗ്രാഫിക്കൽ യൂസർ ഇന്റർഫേസ്‌ (ഗുയി) ഉപയോഗപ്പെടുത്തുന്ന കംപ്യൂട്ടർ, മൗസ്‌ സൗകര്യം ലഭ്യമാകുന്ന പ്രഥമ പിസി-മകിന്‍ടോഷ്‌ അഥവാ മക്‌ എന്നിവ യഥാക്രമം 1983-ലും 1985-ലും വിപണിയിലെത്തിച്ചേർന്നു. ഗുയി രീതിയുടെ വികാസത്തിനും മകിന്‍ടോഷ്‌ വഴിയൊരുക്കി. "ഇഗ്രനോമിക്‌' ക്രമീകരണം അവലംബിച്ചുള്ള പോള്‍ട്ടബിള്‍ കംപ്യൂട്ടർ നിർമാണത്തിന്‌ നിദാനമായ പൗവർബുക്ക്‌ പോർട്ടബിള്‍ പിസി 1991-ൽ ഇവർ വിപണിയിലെത്തിച്ചു.

മൈക്രാസോഫ്‌റ്റ്‌ കമ്പനിക്കാരുടെ വിന്‍ഡോസ്‌, അവരുടെ വിപണനതന്ത്രം എന്നിവ കാരണം 1990-കളോടെ ആപ്പിള്‍ കംപ്യൂട്ടർ വിപണന രംഗത്ത്‌ കടുത്ത മാന്ദ്യം അനുഭവപ്പെട്ടു. എന്നാൽ പുതിയ കംപ്യൂട്ടർ മേഖലകള്‍ കൈയടക്കി (സംഗീതം, വിഡിയോ എന്നിവ ഉദാഹരണങ്ങള്‍) ആപ്പിള്‍ കോർപ്പറേഷന്‍ ഇപ്പോള്‍ വിപണി തിരിച്ചു പിടിക്കാന്‍ ശ്രമിക്കുന്നുണ്ട്‌. ലോകമെമ്പാടും ഇന്ന്‌ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള പോർട്ടബിള്‍ ഡിജിറ്റൽ മ്യൂസിക്‌ - i pod-സംവിധാനം രംഗത്തിറക്കിയത്‌ ആപ്പിള്‍ ഇന്‍കോർപറേറ്റഡ്‌ ആണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍