This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആപ്പിള്‍ബി, പോള്‍ ഹെന്‍സണ്‍ (1891 - 1963)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ആപ്പിള്‍ബി, പോള്‍ ഹെന്‍സണ്‍ (1891 - 1963)== ==Appleby, Paul H== രാഷ്‌ട്രമീമാംസാപണ...)
അടുത്ത വ്യത്യാസം →

04:10, 23 ഫെബ്രുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം

ആപ്പിള്‍ബി, പോള്‍ ഹെന്‍സണ്‍ (1891 - 1963)

Appleby, Paul H

രാഷ്‌ട്രമീമാംസാപണ്ഡിതനും പൊതുഭരണതന്ത്രജ്ഞനും. യു.എസ്സിലെ മിസൗറി സ്റ്റേറ്റിൽ 1891 സെപ്‌. 13-ന്‌ ജനിച്ചു. പത്രവില്‌പനക്കാരനായി ജീവിതമാരംഭിച്ച ആപ്പിള്‍ബി ഒരു പഴയ അച്ചുക്കൂടം സ്വന്തമാക്കിക്കൊണ്ട്‌ പത്രപ്രവർത്തനരംഗത്തേക്ക്‌ കടന്നു. സ്‌കൂള്‍വിദ്യാഭ്യാസം പൂർത്തിയായപ്പോള്‍ അദ്ദേഹം യുവാക്കള്‍ക്കുവേണ്ടിയുള്ള ഒരു പ്രസിദ്ധീകരണം ആരംഭിച്ചു. എന്നാൽ മുഴുവന്‍ സമയ പത്രപ്രവർത്തകനായി അദ്ദേഹം തൊഴിൽരംഗത്ത്‌ കടന്നത്‌ 22-ാമത്തെ വയസ്സിൽ, ബിരുദം സമ്പാദിച്ചതിനുശേഷം മൊണ്ടാനയിൽ നിന്നും ഒരു ആഴ്‌ചപ്പതിപ്പ്‌ ആരംഭിച്ചതോടുകൂടിയായിരുന്നു. 1914-നും 1920-നുമിടയ്‌ക്ക്‌ മൊണ്ടാന ആസ്ഥാനമാക്കിക്കൊണ്ട്‌ മിനിസോട്ട, അയോവ, വെർജീനിയ തുടങ്ങിയ പ്രദേശങ്ങളിൽനിന്നും പുറപ്പെട്ടിരുന്ന ഒട്ടേറെ പത്രങ്ങളുടെ പ്രവർത്തനത്തിൽ അദ്ദേഹം സഹകരിച്ചു. 1920-ൽ ഇദ്ദേഹം അയോവ മാഗസിന്‍ (Iowa Magazine)ന്റെ പത്രാധിപരായി നിയമിക്കപ്പെട്ടു.

1933-ൽ ഫെഡറൽ ഗവണ്‍മെന്റിന്റെ കൃഷിവകുപ്പ്‌ സെക്രട്ടറി ഹെന്‌റി വാലസ്സിന്റെ എക്‌സിക്യൂട്ടീവ്‌ അസിസ്റ്റന്റ്‌ (Executive Assistant) ആയി നിയമിതനായപ്പോള്‍ ആപ്പിള്‍ബി പത്രലോകത്തോടു വിടവാങ്ങുകയും പുതിയ ജോലിയിൽ പ്രവേശിക്കുകയും ചെയ്‌തു. 1940-ൽ അതേ വകുപ്പിൽതന്നെ അണ്ടർ സെക്രട്ടറി ആയി ഉയർന്നു. 1944-ൽ ഇദ്ദേഹത്തിന്‌ യു.എസ്‌. ബജറ്റ്‌ ബ്യൂറോ(Bureau of the Budget)യുടെ അസിസ്റ്റന്റ്‌ ഡയറക്‌ടർ എന്ന പദവിയിൽ നിയമനം ലഭിച്ചു. എന്നാൽ 1947-ൽ സിറാക്യൂസ്‌ സർവകലാശാലയുടെ കീഴിലുള്ള "മാക്‌സ്‌വെൽ ഗ്രാജ്വേറ്റ്‌ സ്‌കൂള്‍ ഒഫ്‌ സിറ്റിസണ്‍ഷിപ്പ്‌ ആന്‍ഡ്‌ പബ്ലിക്ക്‌ അഫയേഴ്‌സ്‌' ന്റെ ഡീന്‍ പദവി ഏറ്റെടുത്തതോടെ ആപ്പിള്‍ബി ഫെഡറൽ സർവീസിൽനിന്നു വിരമിച്ചു. ഈ കാലത്താണ്‌ ഇദ്ദേഹത്തിന്‌ ഇന്ത്യയുമായി ബന്ധം പുലർത്തുവാന്‍ അവസരം ലഭിച്ചത്‌. 1955-ൽ ന്യൂയോർക്ക്‌ സ്റ്റേറ്റിന്റെ ബജറ്റ്‌ ബ്യൂറോയുടെ ഡയറക്‌ടർ ആയി (2 വർഷത്തേക്ക്‌) നിയമിക്കപ്പെടുന്നതുവരെ ഇദ്ദേഹം ഡീന്‍ പദവിയിൽ തുടർന്നു.

1952-ൽ ഫോർഡ്‌ഫൗണ്ടേഷന്‍ മുഖേന അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു (1889-1964) ആപ്പിള്‍ബിയെ കേന്ദ്രഗവണ്‍മെന്റിന്റെ പൊതുഭരണോപദേഷ്‌ടാവാക്കുവാന്‍വേണ്ടി ഇന്ത്യയിലേക്കു ക്ഷണിച്ചു. ഏകദേശം ഒരുവർഷക്കാലം ഇന്ത്യന്‍ ഭരണസംവിധാനത്തെപ്പറ്റി പഠനംനടത്തിയ ഇദ്ദേഹം 1953-ൽ ഇന്ത്യയിലെ പൊതുഭരണത്തെ സംബന്ധിക്കുന്ന വിശദമായ ഒരു റിപ്പോർട്ട്‌ (Public Administration in India; Report of a Survey) ഇന്ത്യാ ഗവണ്‍മെന്റിനു സമർപ്പിച്ചു. ആ റിപ്പോർട്ടിൽ അടങ്ങിയിരുന്ന നിർദേശങ്ങളിൽ ഏറിയകൂറും കേന്ദ്രഗവണ്‍മെന്റ്‌ സ്വീകരിച്ചു നടപ്പാക്കി. അവയിൽ ഏറ്റവുമധികം പ്രാധാന്യമർഹിക്കുന്ന ഒന്നായിരുന്നു ഒരു ഇന്ത്യന്‍ പൊതുഭരണസ്ഥാപനം (Indian Institute of Public Administration) ഉടന്‍ രൂപവത്‌കരിക്കണമെന്നത്‌. 1954-ൽ ആപ്പിള്‍ബി വീണ്ടും ഇന്ത്യ സന്ദർശിച്ചു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ പബ്ലിക്ക്‌ അഡ്‌മിനിസ്‌ട്രഷന്‍ (I.I.P.A.) ഇദ്ദേഹത്തിന്റെ തന്നെ മേൽനോട്ടത്തിൽ ന്യൂഡൽഹിയിൽ ആരംഭിച്ചത്‌ അന്നാണ്‌.

1956-ൽ ആപ്പിള്‍ബി മൂന്നാമതും ഇന്ത്യയിലേക്കു ക്ഷണിക്കപ്പെട്ടു. ഇത്തവണ ഇദ്ദേഹം തന്റെ മുന്‍നിർദേശങ്ങള്‍ നടപ്പാക്കിയതിനുശേഷമുള്ള പൊതുഭരണസംവിധാനത്തെപ്പറ്റി സാമാന്യമായും പൊതുമേഖലാവ്യവസായസ്ഥാപനങ്ങളെക്കുറിച്ച്‌ പ്രത്യേകിച്ചും പഠനം നടത്തിയശേഷം ഒരു റിപ്പോർട്ട്‌ (Re-examination of India's Administrative System) കേന്ദ്രസർക്കാരിനു സമർപ്പിച്ചു. ഈ റിപ്പോർട്ടിന്റെ വെളിച്ചത്തിൽ 1956-ൽ ഒരു പുതിയ വ്യവസായനയം ഇന്ത്യാഗവണ്‍മെന്റ്‌ പ്രഖ്യാപനം ചെയ്‌തു. ആപ്പിള്‍ബിയുടെ ഈ സന്ദർശനവേളയിൽ ഒരു ഇന്ത്യന്‍ പൊതുഭരണസ്‌കൂള്‍ (Indian School of Administration) വാർത്തെടുക്കുന്നതിനുള്ള സമഗ്രപദ്ധതി തയ്യാറാക്കുകയും തത്‌ഫലമായി 1958-ൽ ഈ സ്ഥാപനം ഉടലെടുക്കുകയും ചെയ്‌തു. ഈ കലാലയത്തിലെ "വിസിറ്റിംഗ്‌ പ്രാഫസർ'(Visiting Professor) എന്ന നിലയിലായിരുന്നു ആപ്പിള്‍ബി 1961-ൽ അവസാനമായി ഇന്ത്യയിൽ വന്നത്‌.

ആപ്പിള്‍ബി യു.എസ്സിലും പുറത്തുമായി ഒട്ടേറെ സംഘടനകളിൽ അംഗമായോ പ്രതിനിധിയായോ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. 1941-42-ൽ ഇംഗ്ലണ്ടിലേക്കയയ്‌ക്കപ്പെട്ട ഭക്ഷ്യസംഘത്തിന്റെ തലവന്‍ അന്തർദേശീയ ഗോതമ്പ്‌ കൗണ്‍സിലിന്റെ അധ്യക്ഷന്‍ (1942-44), സ്റ്റേറ്റ്‌ സെക്രട്ടറി (Secretary of State)യുടെ സഹായി, ഹോട്ട്‌സ്‌പ്രിംഗ്‌ സമ്മേളന(Hot Spring Conference)ത്തിലേക്കുള്ള യു.എസ്‌. പ്രതിനിധി (1943), ഇടക്കാല ഭക്ഷ്യ-കൃഷി കമ്മിഷ(Interim Commission on Food and Agriculture)നിലെ അംഗം (1943-44) എന്നീ നിലകളിലെല്ലാം ഇദ്ദേഹം പ്രശസ്‌ത സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. വിവിധ പത്രങ്ങളിലായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള 30-ൽപരം ലേഖനങ്ങളും ഇന്ത്യയെ സംബന്ധിച്ച രണ്ടു പഠനറിപ്പോർട്ടുകള്‍ കൂടാതെ അഞ്ചു പ്രസിദ്ധഗ്രന്ഥങ്ങളും ആപ്പിള്‍ബിയുടെ സംഭാവനകളായി ലഭ്യമായിട്ടുണ്ട്‌: ആശഴ ഉലാീരൃമര്യ1945, ജീഹശര്യ മിറ അറാശിശൃേമശേീി1949, ങീൃമഹശ്യേ മിറ അറാശിശൃേമശേീി1952, ജൗയഹശര അറാശിശൃേമശേീി ളീൃ മ ണലഹളമൃല ടമേലേ1961, ഇശശ്വേലി മെ ടെീ്‌ലൃലശഴിെ1963) എന്നിവ. 1963 ഒ. 21-ന്‌ ആപ്പിള്‍ബി നിര്യാതനായി.

(ഡോ. എന്‍.ആർ. വിശാലാക്ഷി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍