This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്‍ഹൈഡ്രറ്റ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

03:27, 23 ഫെബ്രുവരി 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ആന്‍ഹൈഡ്രറ്റ്‌

Anhydrite

കാൽസിയത്തിന്റെ നിർജല (Anhydrous) സൽഫേറ്റ്‌ ധാതു; ഫോർമുല CaSO4. വെളുത്തതോ, നരച്ച നിറമുള്ളതോ ആയ തരിമയ പദാർഥമായാണ്‌ സാധാരണ കണ്ടുവരാറുള്ളത്‌; വളരെ അപൂർവമായി മുഴുത്ത സമചതുർഭുജീയ പരലുകളായും ലഭ്യമാണ്‌; ഇവ പളുങ്കുകളെപ്പോലെയോ കാചസമാനമായോ തിളങ്ങുന്നു. ക്രമരഹിതമായ വിഭഞ്‌ജനം മറ്റൊരു സവിശേഷതയാണ്‌. ആ.സാ. 2.98; കാഠിന്യം 3-3.5; എളുപ്പം ഉരുകുന്നു; ജലത്തിൽ അല്‌പമായി ലയിക്കും.

ശിലാകാരകധാതുക്കളുടെ കൂട്ടത്തിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒരു പദാർഥമാണ്‌ ആന്‍ഹൈഡ്രറ്റ്‌. സാധാരണയായി ജിപ്‌സം, ചുച്ചാമ്പുകല്ല്‌, ഡോളമൈറ്റ്‌, കല്ലുപ്പ്‌ എന്നിവയുമായി ഇടകലർന്നാണ്‌ അവസ്ഥിതി. ഉയർന്ന ലവണത്വമുള്ള കടൽ വെള്ളം 42മ്പഇ-ൽ കൂടിയ ഊഷ്‌മാവിൽ ബാഷ്‌പീകരിക്കപ്പെടുമ്പോഴുണ്ടാകുന്ന അവക്ഷിപ്‌തങ്ങളാണ്‌ ആന്‍ഹൈഡ്രറ്റ്‌ ആയിത്തീരുന്നത്‌. ജലാംശവുമായി കലർന്ന്‌ പ്രകൃത്യാതന്നെ ജിപ്‌സമായി പരിവർത്തിതമാകുന്നു. ജിപ്‌സത്തെ ഉന്നതോഷ്‌മാവിൽ നിർജലീകരിച്ച്‌ കൃത്രിമമായി ആന്‍ഹൈഡ്രറ്റ്‌ ഉത്‌പാദിപ്പിക്കാം. ജിപ്‌സത്തെപ്പോലെ ഇത്‌ വ്യാപകമായി ഉപയോഗിക്കപ്പെടുന്നില്ല. ലോകത്തെ മിക്കപ്രദേശങ്ങളിലും ആന്‍ഹൈഡ്രറ്റ്‌ നിക്ഷേപങ്ങള്‍ അവസ്ഥിതമാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍