This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്‍ഥ്രക്വിനോണ്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ആന്‍ഥ്രക്വിനോണ്‍)
വരി 2: വരി 2:
Anthraquinone
Anthraquinone
 +
[[Image:page914for1.png|200px|right]]
ആന്‍ഥ്രസീന്‍ എന്ന ആരോമാറ്റിക് ഹൈഡ്രോകാര്‍ബണിന്റെ ഒരു ഓക്സിഡേഷന്‍ വ്യുത്പന്നം. സംരചനാ ഫോര്‍മുല: ഈ പദാര്‍ഥത്തിന് ഒമ്പതു സമരൂപികള്‍ (isomers) ഉണ്ടാകുന്നതിനു സാധ്യതയുണ്ടെങ്കിലും അവയില്‍ ഏറ്റവും പ്രധാനം ചിത്രത്തില്‍ കാണിച്ചതുപോലുള്ള 9:10 വ്യുത്പന്നമാണ്. ഇളം മഞ്ഞനിറത്തില്‍ സൂച്യാകാരത്തിലുള്ള പരലുകളായി ഇത് ലഭിക്കുന്നു. ദ്ര.അ. 285°C; തിളനില 382°C. ജലത്തില്‍ അലേയമാണ്. ഗ്ലേഷ്യല്‍ അസറ്റിക് അമ്ളത്തിലും ചൂടുള്ള ബെന്‍സീനിലും മറ്റും നിഷ്പ്രയാസം അലിയുകയും ചെയ്യും. ഇതിനു മണമില്ല. രാസപ്രവര്‍ത്തനങ്ങളില്‍ ഇത് ഒരു ഡൈകിറ്റോണ്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നു. ആന്‍ഥ്രസീന്‍ ഓക്സിഡൈസ് ചെയ്ത് ഇതു നിര്‍മിക്കാം. ആന്‍ഥ്രസീന്‍ നല്ലപോലെ പൊടിച്ച് തിളയ്ക്കുന്ന ഗ്ലേഷ്യല്‍ അസറ്റിക് അമ്ലത്തില്‍ അലിയിച്ച് ഫ്ലാസ്കില്‍ എടുത്തശേഷം തുള്ളി തുള്ളിയായി അതിലേക്ക് ക്രോമിക് ആസിഡ് ലായനി, ഗ്ലേഷ്യല്‍ അസറ്റിക് അമ്ലം എന്നിവയുടെ മിശ്രിതം ചേര്‍ക്കുന്നു. മുപ്പതു മിനിറ്റുനേരം തിളപ്പിച്ചു തണുപ്പിച്ചശേഷം ധാരാളം ജലത്തിലേക്ക് ഒഴിക്കുന്നു. ഉത്പന്നമായ ആന്‍ഥ്രക്വിനോണ്‍ അരിച്ചെടുത്ത് ആദ്യം നേര്‍ത്ത കാസ്റ്റിക് സോഡാ ലായനികൊണ്ടും പിന്നീട് ജലംകൊണ്ടും കഴുകി ഉണക്കിയശേഷം ഉത്പതനം (sublimation) കൊണ്ട് ശുദ്ധീകരിച്ചെടുക്കുന്നു. ഇത് അലിസാറിന്‍ തുടങ്ങിയ വിലപിടിച്ച പല ചായങ്ങളുടെയും ഇടയൌഗികമാകയാല്‍ വളരെ വ്യാവസായിക പ്രാധാന്യമുള്ള ഒന്നാണ്. ആകയാല്‍ ഇതിന്റെ നിര്‍മാണത്തിനു കൂടുതല്‍ എളുപ്പമുള്ളതും ചെലവു ചുരുങ്ങിയതുമായ മാര്‍ഗങ്ങള്‍ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. 400°Cല്‍ വനേഡിയം പെന്റോക്സൈഡിന്റെ സാന്നിധ്യത്തില്‍ വായു ഉപയോഗിച്ച് ആന്‍ഥ്രസീന്‍ നേരിട്ട് ഓക്സിഡൈസ് ചെയ്യുന്ന രീതി ഒരു ഉദാഹരണമാണ്. അലുമിനിയം ക്ലോറൈഡിന്റെ സാന്നിധ്യത്തില്‍ 4050°C-ല്‍ അധിക-അളവില്‍ ബെന്‍സീനും ഥാലിക് അന്‍ഹൈഡ്രൈഡും സംഘനിപ്പിച്ച് ലഭിക്കുന്ന ബെന്‍സോയില്‍-ബെന്‍സോയിക് അമ്ലം സള്‍ഫ്യൂറിക് അമ്ലത്തിന്റെ സാന്നിധ്യത്തില്‍ ചാക്രീകരിച്ച് ആന്‍ഥ്രക്വിനോണ്‍ ഉത്പാദിപ്പിക്കുന്ന സമ്പ്രദായമാണ് ഏറ്റവും ചെലവു ചുരുങ്ങിയത്.  

[[Image:page914for2.png|200px]]
1834-ല്‍ അഗസ്തി ലാറന്റ് ആണ് പ്രസ്തുതയൗഗികം ആദ്യമായി കണ്ടുപിടിച്ചത്. വ്യാവസായികരംഗത്ത് ആദ്യമായി ഇത് ഉപയോഗിക്കപ്പെട്ടത് 1870-ല്‍ ആണ്. ചായങ്ങളുടെ നിര്‍മാണത്തില്‍ ഈ യൗഗികം വ്യാപകമായി ഉപയോഗിക്കുന്നു. വളരെയേറെ പ്രധാന്യമര്‍ഹിക്കുന്ന ഒരു ആന്‍ഥ്രാക്വിനോന്‍ ചായമാണ് ആലിസാറിന്‍.

07:34, 25 നവംബര്‍ 2009-നു നിലവിലുണ്ടായിരുന്ന രൂപം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍