This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്റിമണി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Antimony)
(Antimony)
വരി 18: വരി 18:
ഓക്‌സീകരണത്തിനു കഴിവില്ലാത്ത ഹൈഡ്രാക്ലോറിക്‌ അമ്ലവുമായി ആന്റിമണിയ്‌ക്ക്‌ പ്രവർത്തനമില്ല. എന്നാൽ സാന്ദ്രസള്‍ഫ്യൂരിക്‌-നൈട്രിക്‌ അമ്ലങ്ങളുമായി പ്രവർത്തിച്ച്‌ ആന്റിമണി സള്‍ഫേറ്റ്‌, ആന്റിമണിക്ക്‌ അമ്ലം (H2SbO4) എന്നീ പദാർഥങ്ങള്‍ ഉത്‌പാദിപ്പിക്കുന്നു. ആന്റിമണി അക്വാറീജിയയിൽ അലിയുമ്പോള്‍ ഉണ്ടാകുന്നത്‌ ആന്റിമണി പെന്‍റാ ക്ലോറൈഡ്‌ ആണ്‌.

-
ആന്റിമണിയുടെ പ്രധാന യൗഗികങ്ങള്‍ ഹൈഡ്രഡ്‌, ട്ര-ടെട്രാ-പെന്റാ ഓക്‌സൈഡുകള്‍, ട്ര-പെന്റാ ക്ലോറൈഡുകള്‍, ട്ര-പെന്റാ സള്‍ഫൈഡുകള്‍ എന്നിവയാണ്‌. ഇവയിൽ സള്‍ഫൈഡുകള്‍ക്ക്‌ വ്യാവസായിക പ്രയോജനം കൂടുതലാണ്‌. പെന്റാസള്‍ഫൈഡ്‌ തീപ്പെട്ടിനിർമാണത്തിനും റബർ വള്‍ക്കനീകരണത്തിനും പ്രയോജനപ്പെടുന്നുവെങ്കിൽ ട്ര സള്‍ഫൈഡ്‌ ഈ രംഗങ്ങളിൽ മാത്രമല്ല പല കരിമരുന്നുകൂട്ടുകള്‍ക്കും ഉപയുക്തമാകുന്നുണ്ട്‌. ആന്റിമണി സൽഫൈഡും പൊട്ടാസിയം ക്ലോറേറ്റും അലൂമിനിയം പൊടിയും പാറക്കഷണങ്ങളും കടലാസിൽ പൊതിഞ്ഞുണ്ടാക്കുന്നതാണ്‌ ഏറുപടക്കം. അഗ്നിസഹ (fire proof) പദാർഥങ്ങള്‍, വർണബന്ധകങ്ങള്‍, ഗ്ലാസ്‌ എന്നീ വ്യവസായങ്ങളിൽ ഓക്‌സൈഡുകള്‍ പ്രയോജനപ്പെടുന്നു. ആന്റിമണി ലോഹത്തിന്റെ മുഖ്യമായ പ്രയോജനം കൂട്ടുലോഹവ്യവസായത്തിലാണ്‌. ഘനലോഹങ്ങളുമായി ചേർന്ന്‌ ആന്റിമണി കൂട്ടുലോഹങ്ങളുണ്ടാകുമ്പോള്‍ അവയ്‌ക്ക്‌ ആന്റിമണിയുടെ സവിശേഷതകളായ, ഖരീഭവിക്കുമ്പോഴുള്ള വ്യാപ്‌തവർധന, കാഠിന്യം, താണ ദ്രവണാങ്കം എന്നിവ ലഭിക്കുന്നു. ഉദാഹരണമായി ആന്റിമണിയും (30 ശ. മാ.) ലെഡും (60 ശ. മാ.) ടിന്നും (10 ശ. മാ.) ചേർത്താണ്‌ ടൈപ്‌ മെറ്റൽ ഉണ്ടാക്കുന്നത്‌. ഉരുകി ഖരീഭവിക്കുമ്പോള്‍ ഇതിനു വ്യാപ്‌തം കൂടുന്നു. തന്മൂലം അക്ഷരങ്ങളുടെ വടിവിലുള്ള മൂശകളിൽ ടൈപ്‌മെറ്റൽ ഉരുക്കിയൊഴിച്ചു തണുപ്പിച്ചാൽ ചുളിവുകളില്ലാത്ത, നല്ല വടിവൊത്ത അച്ചുകള്‍ കിട്ടും. ബ്രിട്ടാനിയാ ലോഹം, പ്യൂട്ടർ, ബെയറിംഗ്‌ ലോഹം എന്നിവ ആന്റിമണിയുടെ മറ്റു ചില കൂട്ടുലോഹങ്ങളാണ്‌. പ്രതിമകളിലും മറ്റും പൂശാനുള്ള വർണക്കൂട്ടിന്‌ തിളക്കമുണ്ടാക്കാനായി ആന്റിമണി-ചൂർണം ഉപയോഗിക്കാറുണ്ട്‌.
+
ആന്റിമണിയുടെ പ്രധാന യൗഗികങ്ങള്‍ ഹൈഡ്രഡ്‌, ട്രൈ-ടെട്രാ-പെന്റാ ഓക്‌സൈഡുകള്‍, ട്രൈ-പെന്റാ ക്ലോറൈഡുകള്‍, ട്രൈ-പെന്റാ സള്‍ഫൈഡുകള്‍ എന്നിവയാണ്‌. ഇവയിൽ സള്‍ഫൈഡുകള്‍ക്ക്‌ വ്യാവസായിക പ്രയോജനം കൂടുതലാണ്‌. പെന്റാസള്‍ഫൈഡ്‌ തീപ്പെട്ടിനിർമാണത്തിനും റബർ വള്‍ക്കനീകരണത്തിനും പ്രയോജനപ്പെടുന്നുവെങ്കിൽ ട്രൈ സള്‍ഫൈഡ്‌ ഈ രംഗങ്ങളിൽ മാത്രമല്ല പല കരിമരുന്നുകൂട്ടുകള്‍ക്കും ഉപയുക്തമാകുന്നുണ്ട്‌. ആന്റിമണി സൽഫൈഡും പൊട്ടാസിയം ക്ലോറേറ്റും അലൂമിനിയം പൊടിയും പാറക്കഷണങ്ങളും കടലാസിൽ പൊതിഞ്ഞുണ്ടാക്കുന്നതാണ്‌ ഏറുപടക്കം. അഗ്നിസഹ (fire proof) പദാർഥങ്ങള്‍, വർണബന്ധകങ്ങള്‍, ഗ്ലാസ്‌ എന്നീ വ്യവസായങ്ങളിൽ ഓക്‌സൈഡുകള്‍ പ്രയോജനപ്പെടുന്നു. ആന്റിമണി ലോഹത്തിന്റെ മുഖ്യമായ പ്രയോജനം കൂട്ടുലോഹവ്യവസായത്തിലാണ്‌. ഘനലോഹങ്ങളുമായി ചേർന്ന്‌ ആന്റിമണി കൂട്ടുലോഹങ്ങളുണ്ടാകുമ്പോള്‍ അവയ്‌ക്ക്‌ ആന്റിമണിയുടെ സവിശേഷതകളായ, ഖരീഭവിക്കുമ്പോഴുള്ള വ്യാപ്‌തവർധന, കാഠിന്യം, താണ ദ്രവണാങ്കം എന്നിവ ലഭിക്കുന്നു. ഉദാഹരണമായി ആന്റിമണിയും (30 ശ. മാ.) ലെഡും (60 ശ. മാ.) ടിന്നും (10 ശ. മാ.) ചേർത്താണ്‌ ടൈപ്‌ മെറ്റൽ ഉണ്ടാക്കുന്നത്‌. ഉരുകി ഖരീഭവിക്കുമ്പോള്‍ ഇതിനു വ്യാപ്‌തം കൂടുന്നു. തന്മൂലം അക്ഷരങ്ങളുടെ വടിവിലുള്ള മൂശകളിൽ ടൈപ്‌മെറ്റൽ ഉരുക്കിയൊഴിച്ചു തണുപ്പിച്ചാൽ ചുളിവുകളില്ലാത്ത, നല്ല വടിവൊത്ത അച്ചുകള്‍ കിട്ടും. ബ്രിട്ടാനിയാ ലോഹം, പ്യൂട്ടർ, ബെയറിംഗ്‌ ലോഹം എന്നിവ ആന്റിമണിയുടെ മറ്റു ചില കൂട്ടുലോഹങ്ങളാണ്‌. പ്രതിമകളിലും മറ്റും പൂശാനുള്ള വർണക്കൂട്ടിന്‌ തിളക്കമുണ്ടാക്കാനായി ആന്റിമണി-ചൂർണം ഉപയോഗിക്കാറുണ്ട്‌.
ചികിത്സാരംഗത്ത്‌ ആന്റിമണിയുടെ ചില യൗഗികങ്ങള്‍ പ്രയോഗിക്കപ്പെട്ടിരുന്നു. ടാർടാർ എമറ്റിക്‌ (പൊട്ടാസിയം ആന്റിമൊണിൽ ടാർട്രറ്റ്‌) എന്ന യൗഗികം ചെറിയ മാത്രകളിൽ സ്വേദകമായും കഫോത്സാരകമായും വമനൗഷധമായും (diaphoretic, expectorant, emetic) രോഗികള്‍ക്കു കൊടുത്തുവന്നിട്ടുണ്ട്‌. കാലാ-ആസാർ (ഒരു തരം പനി), ട്രിപ്പാനൊസോമിയാസിസ്‌ (sleeping sickness) എന്നീ രോഗങ്ങള്‍ക്ക്‌ ടാർടാർ എമറ്റിക്‌ ഇന്‍ജക്ഷന്‍ രൂപത്തിലാണ്‌ പ്രയോഗിക്കപ്പെടുന്നത്‌. ടാർടാർ എമറ്റിക്‌ ഒരു വർണബന്ധകം  (mordant) കൂടിയാണ്‌. പരജീവിസംബന്ധികളായ രോഗങ്ങളെ (parasitic diseases) ഫലപ്രദമായി ചികിത്സിക്കുവാനും പല കാർബണിക- ആന്റിമണി-യൗഗികങ്ങളും നിർമിക്കപ്പെട്ടിരുന്നു. പക്ഷേ, ആർസെനിക്കിനെപ്പോലെ വിഷാലുത്വമുള്ളതുകൊണ്ട്‌ ഹൃദയമിടിപ്പ്‌, ശ്വാസോഛ്വാസപ്രക്രിയ, നാഡിവ്യൂഹം എന്നിവയെ ഇത്‌ പ്രതികൂലമായി ബാധിക്കും. തന്മൂലം ചികിത്സാരംഗത്തുനിന്നും ആന്റിമണിയെ ഒഴിവാക്കിക്കഴിഞ്ഞിരിക്കുന്നു.  

ആന്റിമണി അയിര്‌. സ്റ്റിബ്‌നൈറ്റ്‌, ആന്റിമൊണൈറ്റ്‌ എന്നീ പേരുകളിൽ അറിയപ്പെടുന്നു.  (ഫോർമുല ടയ2ട3) ആന്റിമണിയുടെ തന്നെ ഓക്‌സൈഡ്‌, ഓക്‌സിസള്‍ഫൈഡ്‌, ഹൈഡ്രാക്‌സൈഡ്‌ തുടങ്ങിയവയുമായി ഇതു കലർന്നു കാണുന്നു.
+
ആന്റിമണി അയിര്‌. സ്റ്റിബ്‌നൈറ്റ്‌, ആന്റിമൊണൈറ്റ്‌ എന്നീ പേരുകളിൽ അറിയപ്പെടുന്നു.  (ഫോർമുല Sb2S3) ആന്റിമണിയുടെ തന്നെ ഓക്‌സൈഡ്‌, ഓക്‌സിസള്‍ഫൈഡ്‌, ഹൈഡ്രാക്‌സൈഡ്‌ തുടങ്ങിയവയുമായി ഇതു കലർന്നു കാണുന്നു.
ഇതിന്‌ തിളക്കമുള്ള ഊത നിറമാണുള്ളത്‌. എളുപ്പം ഉരുകുന്നു. കാഠിന്യം കുറവാണ്‌. സ്റ്റിബ്‌ നൈറ്റിൽ മാലിന്യങ്ങളായി ഈയവും ആർസെനിക്കുമുണ്ടാവാം; എന്നാൽ ഇവ മൊത്തം 0.5 ശ.മാ.-ത്തിൽ കൂടുതലായിരിക്കയില്ല.  

ദ്വിവർണ ചായങ്ങളുടെ നിർമാണത്തിലും വെടിയുണ്ടകള്‍, തോക്കിന്‍തോട്ടകള്‍ എന്നിവയ്‌ക്കും ആന്റിമണി ട്രസള്‍ഫൈഡ്‌ ഉപയോഗിച്ചുവരുന്നു. പദാർഥങ്ങള്‍ക്ക്‌ വെള്ളോടിന്റെ നിറം പകരുന്ന ഒരു തരം ചായക്കൂട്ടുണ്ടാക്കുന്നതിന്‌ ആന്റിമണി ട്രക്ലോറൈഡ്‌ പ്രയോജനപ്പെടുത്താറുണ്ട്‌. ആന്റിമണി ട്രയോക്‌സൈഡ്‌ കൊണ്ടുള്ള ചായം ഒരു അഗ്നിരോധക പദാർഥമെന്ന നിലയിൽ കപ്പലിന്റെ ഭിത്തികള്‍, കൂടാരങ്ങള്‍, എച്ചടാങ്കുകള്‍ തുടങ്ങിയവയിൽ പൂശാറുണ്ട്‌. ഷെൽ ആക്രമണത്തിന്റെ സ്ഥാനനിർണയത്തിനുതകുന്ന വെളുത്ത ധൂമപടലമുണ്ടാക്കാന്‍ ആന്റിമണിയുടെ ഓക്‌സൈഡുകളും സള്‍ഫൈഡുകളുമാണ്‌ പ്രയോജനപ്പെടുന്നത്‌.

09:08, 30 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ആന്റിമണി

Antimony

വെള്ളിപോലെ വെളുത്ത ഒരു ലോഹമൂലകം. അണുസംഖ്യ 51; അണുഭാരം 121.76. ഭംഗുരതയും(brittleness)പരൽ സംരചനയുമുള്ള ഇത്‌ 630.5°C-ൽ ഉരുകുകയും 1380°C-ൽ തിളയ്‌ക്കുകയും ചെയ്യുന്നു. സ്റ്റിബ്‌നൈറ്റ്‌ (Sb2S3) എന്ന അയിരാണ്‌ ഈ ലോഹത്തിന്റെ മുഖ്യമായ സ്രോതസ്‌ (source). അഥർവവേദം, ബൈബിള്‍ മുതലായ പ്രാചീന ഗ്രന്ഥങ്ങളിൽ ആന്റിമണിയെക്കുറിച്ചുള്ള പ്രസ്‌താവമുണ്ട്‌. സ്റ്റിബിയം എന്നാണ്‌ ഈ മൂലകത്തിനുണ്ടായിരുന്ന പഴയ പേര്‌. അതിൽനിന്നാണ്‌ ഇതിന്‌ Sb എന്ന സിംബൽ നല്‌കപ്പെട്ടത്‌. ഏകാന്തതാവിരോധി എന്ന അർഥത്തിലുള്ള ആന്റിമോണോസ്‌ എന്ന പദത്തിൽനിന്നാണ്‌ ആന്റിമണി എന്ന പേര്‌ ഉണ്ടായതെന്നു പറയപ്പെടുന്നു. പ്രകൃതിയിൽ മറ്റു മൂലകങ്ങളുമായി കൂടിച്ചേർന്ന നിലയിലല്ലാതെ ഇതിനെ സ്വതന്ത്രമായി കാണാന്‍ സാധ്യമല്ലാത്തതിനാൽ ഈ പേര്‌ അന്വർഥമായിരിക്കുന്നു.

പുരാതനകാലം മുതല്‌ക്കേ ആന്റിമണിയുടെ പല യൗഗികങ്ങളും ഉപയോഗിക്കപ്പെട്ടിരുന്നു. ആന്റിമണി ട്രസള്‍ഫൈഡ്‌ അടങ്ങിയ ഒരു ഖനിജമാണ്‌ അഞ്‌ജനം എന്ന പേരിൽ അറിയുന്നത്‌. മനയോല എന്നറിയപ്പെടുന്ന വസ്‌തു ചുവന്ന ആന്റിമണി സള്‍ഫൈഡ്‌-ഖനിജമായ സ്റ്റിബ്‌നൈറ്റ്‌ തന്നെയാണ്‌. കണ്‍മഷികള്‍, ചായക്കൂട്ടുകള്‍, ഔഷധങ്ങള്‍ എന്നീ വസ്‌തുക്കളുടെ നിർമാണത്തിൽ അഞ്‌ജനവും മനയോലയും പ്രയോജനപ്പെടുത്താറുണ്ട്‌. കഥകളിക്കു കുത്തുന്ന ചുട്ടിയും ചില കരിമരുന്നുകളും തയ്യാറാക്കുന്നതിന്‌ മനയോല ഉപയോഗിച്ചുവരുന്നു.

മൂലകാവസ്ഥയിൽ ദുർലഭമായി മാത്രം കാണപ്പെടുന്ന ഈ ലോഹമൂലകത്തിന്റെ മുഖ്യ-അയിര്‌ ആയ സ്റ്റിബ്‌നൈറ്റ്‌ ചൈന, ബൊളീവിയ, മെക്‌സിക്കൊ, പെറു, ചെക്ക്‌റിപ്പബ്ലിക്‌ മുതലായ പല സ്ഥലങ്ങളിലും നിക്ഷേപരൂപത്തിൽ കാണുന്നുണ്ട്‌. ഏറ്റവുമധികം ആന്റിമണി ഇന്ന്‌ ഉത്‌പാദിപ്പിക്കപ്പെടുന്നത്‌ ചൈനയിലാണ്‌ (30 ശതമാനത്തിലധികം). സ്റ്റിബ്‌നൈറ്റിനു പുറമേ ആന്റിമണി ബ്ലൂം, ആന്റിമണി ഓക്കർ മുതലായ ഓക്‌സൈഡ്‌ അയിരുകളും ലെഡ്‌ (കാരീയം), മെർക്കുറി (രസം), കോപ്പർ (ചെമ്പ്‌) എന്നീ ലോഹങ്ങളുമായിച്ചേർന്നുണ്ടായ ചില അയിരുകളും പ്രകൃതിയിൽ ഉണ്ട്‌. ഇവയിൽ ഈ ലോഹത്തിന്റെ നിഷ്‌കർഷണത്തിനു പ്രയോജനപ്പെടുത്തുന്ന പ്രധാന അയിര്‌ സ്റ്റിബ്‌നൈറ്റ്‌ തന്നെയാണ്‌. സ്റ്റിബ്‌നൈറ്റ്‌ അയിര്‌ ആദ്യംതന്നെ പ്ലശ്ശവനക്രിയകള്‍ (floatation) കൊണ്ട്‌ ഭാഗികമായി സാന്ദ്രീകരിക്കപ്പെടുന്നു. ഇപ്രകാരം പരിപുഷ്‌ടമായ അയിര്‌ പ്രഗളനപൃഥക്കരണം വഴി അപദ്രവ്യങ്ങളിൽനിന്നു വേർതിരിക്കപ്പെടുന്നു. ചരിഞ്ഞ തറയിൽവച്ചു ചൂടാക്കുമ്പോള്‍ താണ ദ്രവണാങ്കം ഉള്ള Sb2 S3 അംശം ഉരുകി കീഴോട്ട്‌ ഒഴുകുന്നു. മച്ചും മറ്റും ഉരുകാതെ അവശേഷിക്കുന്നു. ഇങ്ങനെ ശുദ്ധീകരിച്ച അയിരിനെ ക്രൂസിബിളുകളിൽ ഇരുമ്പുകലർത്തി ചൂടാക്കുമ്പോള്‍ ആന്റിമണി ലോഹം ഉണ്ടാവുകയും അത്‌ ഉരുകി ക്രൂസിബിളിന്റെ ചുവട്ടിൽ ലഭ്യമാവുകയും ചെയ്യുന്നു:

ഇങ്ങനെ ലഭിക്കുന്ന ലോഹത്തിൽനിന്ന്‌ അപദ്രവ്യങ്ങള്‍ നീക്കാന്‍ അതിൽ പൊട്ടാസിയം നൈട്രറ്റും സോഡിയം കാർബണേറ്റും ചേർത്ത്‌, അടച്ച പാത്രത്തിൽവച്ച്‌ ഉരുക്കുന്നു. അപദ്രവ്യങ്ങള്‍ ഓക്‌സീകരിക്കപ്പെടുകയും പാത്രം തണുപ്പിക്കുമ്പോള്‍ ആന്റിമണി ക്രിസ്റ്റലുകള്‍ (സ്റ്റാർ ആന്റിമണി) ലഭിക്കുകയും ചെയ്യുന്നു.

ആവർത്തനപ്പട്ടികയിൽ പതിനഞ്ചാമത്തെ ഗ്രൂപ്പിൽ ആർസെനിക്കിനും ബിസ്‌മഥിനും ഇടയ്‌ക്കാണ്‌ ആന്റിമണിയുടെ സ്ഥാനം. ആർസെനിക്കിനെക്കാള്‍ കൂടുതലായും ബിസ്‌മഥിനെക്കാള്‍ കുറവായും ലോഹസ്വഭാവമുള്ള ഇതിനെ ഒരു മെറ്റലോയ്‌ഡ്‌ (ഉപലോഹം) ആയി കരുതാം. എങ്കിലും ലോഹമായിട്ടുതന്നെയാണു വ്യവഹരിക്കപ്പെടാറുള്ളത്‌. ഇതിനു വിദ്യുത്‌ചാലകതയും താപ ചാലകതയും കുറവാണ്‌. ജലം ഹിമമാകുമ്പോള്‍ എന്നപോലെ, ഉരുകിയ ആന്റിമണി ഉറച്ചു ഖരമാകുമ്പോള്‍, വ്യാപ്‌തത്തിനു വർധനവുണ്ടാകുന്നു. ആന്റിമണിയ്‌ക്ക്‌ ആകെ നാലു അല്ലോട്രാപ്പുകള്‍ ഉണ്ട്‌. (1) ആൽഫാ ആന്റിമണി അഥവാ മഞ്ഞ ആന്റിമണി. ഇതിന്‌ അലോഹ സ്വഭാവവും അസ്ഥിരതയും കൂടുതലാണ്‌. -90°C-നു മുകളിൽ ഈ അപരരൂപം (allotrope) സാധാരണ ആന്റിമണിയായി മാറുന്നു. ഇതിന്‌ കാർബണ്‍ ഡൈ സള്‍ഫൈഡിൽ ലേയത്വം അല്‌പം ഉണ്ട്‌. (2) ബീറ്റാ ആന്റിമണി അഥവാ കറുത്ത ആന്റിമണി. 40°C-നു മുകളിൽ ഇത്‌ സാധാരണ ആന്റിമണിയായി മാറുന്നു. (3) സ്‌ഫോടക ആന്റിമണി. ഇതിനു ലോഹസ്വഭാവം താരതമ്യേന കൂടുതലാണ്‌. ആന്റിമണി ട്രക്ലോറൈഡിന്റെ വൈദ്യുതവിശ്ലേഷണം (electrolysis) കൊണ്ട്‌ ഇതു നിർമിക്കാം. കണ്ടാൽ ഗ്രാഫൈറ്റ്‌ (ഒരുതരം കാർബണ്‍) പോലിരിക്കും. ഉരച്ചാൽ ഇത്‌ സ്‌ഫോടനത്തോടുകൂടി സാധാരണ രൂപമായി മാറുന്നു; ചൂടാക്കിയാൽ ഉഗ്രമായി സ്‌ഫോടനവിധേയമാകുന്നു. ഇതിനെ ജലത്തിനടിയിൽ സൂക്ഷിക്കാം; ചൂടാക്കുമ്പോള്‍ ഇത്‌ സീല്‌കാരത്തോടുകൂടി സാധാരണ ആന്റിമണിയായിത്തീരും. (4) സാധാരണ ആന്റിമണി. ഇതിനു സ്ഥിരതയും വെള്ളിയുടെ തിളക്കവും ഉണ്ട്‌. രാസഗുണധർമങ്ങള്‍. സാധാരണ താപനിലയിൽ വായുവുമായി ആന്റിമണി പ്രവർത്തിക്കുകയില്ല. പക്ഷേ, ഉയർന്ന താപനിലയിൽ ജ്വലനത്തോടുകൂടി വായുവിലെ ഓക്‌സിജനുമായി സംയോജിക്കുകയും ആന്റിമണിയുടെ ട്രൈ-ടെട്രാ ഓക്‌സൈഡുകള്‍ ഉണ്ടാവുകയും ചെയ്യുന്നു:

ഓക്‌സീകരണത്തിനു കഴിവില്ലാത്ത ഹൈഡ്രാക്ലോറിക്‌ അമ്ലവുമായി ആന്റിമണിയ്‌ക്ക്‌ പ്രവർത്തനമില്ല. എന്നാൽ സാന്ദ്രസള്‍ഫ്യൂരിക്‌-നൈട്രിക്‌ അമ്ലങ്ങളുമായി പ്രവർത്തിച്ച്‌ ആന്റിമണി സള്‍ഫേറ്റ്‌, ആന്റിമണിക്ക്‌ അമ്ലം (H2SbO4) എന്നീ പദാർഥങ്ങള്‍ ഉത്‌പാദിപ്പിക്കുന്നു. ആന്റിമണി അക്വാറീജിയയിൽ അലിയുമ്പോള്‍ ഉണ്ടാകുന്നത്‌ ആന്റിമണി പെന്‍റാ ക്ലോറൈഡ്‌ ആണ്‌.

ആന്റിമണിയുടെ പ്രധാന യൗഗികങ്ങള്‍ ഹൈഡ്രഡ്‌, ട്രൈ-ടെട്രാ-പെന്റാ ഓക്‌സൈഡുകള്‍, ട്രൈ-പെന്റാ ക്ലോറൈഡുകള്‍, ട്രൈ-പെന്റാ സള്‍ഫൈഡുകള്‍ എന്നിവയാണ്‌. ഇവയിൽ സള്‍ഫൈഡുകള്‍ക്ക്‌ വ്യാവസായിക പ്രയോജനം കൂടുതലാണ്‌. പെന്റാസള്‍ഫൈഡ്‌ തീപ്പെട്ടിനിർമാണത്തിനും റബർ വള്‍ക്കനീകരണത്തിനും പ്രയോജനപ്പെടുന്നുവെങ്കിൽ ട്രൈ സള്‍ഫൈഡ്‌ ഈ രംഗങ്ങളിൽ മാത്രമല്ല പല കരിമരുന്നുകൂട്ടുകള്‍ക്കും ഉപയുക്തമാകുന്നുണ്ട്‌. ആന്റിമണി സൽഫൈഡും പൊട്ടാസിയം ക്ലോറേറ്റും അലൂമിനിയം പൊടിയും പാറക്കഷണങ്ങളും കടലാസിൽ പൊതിഞ്ഞുണ്ടാക്കുന്നതാണ്‌ ഏറുപടക്കം. അഗ്നിസഹ (fire proof) പദാർഥങ്ങള്‍, വർണബന്ധകങ്ങള്‍, ഗ്ലാസ്‌ എന്നീ വ്യവസായങ്ങളിൽ ഓക്‌സൈഡുകള്‍ പ്രയോജനപ്പെടുന്നു. ആന്റിമണി ലോഹത്തിന്റെ മുഖ്യമായ പ്രയോജനം കൂട്ടുലോഹവ്യവസായത്തിലാണ്‌. ഘനലോഹങ്ങളുമായി ചേർന്ന്‌ ആന്റിമണി കൂട്ടുലോഹങ്ങളുണ്ടാകുമ്പോള്‍ അവയ്‌ക്ക്‌ ആന്റിമണിയുടെ സവിശേഷതകളായ, ഖരീഭവിക്കുമ്പോഴുള്ള വ്യാപ്‌തവർധന, കാഠിന്യം, താണ ദ്രവണാങ്കം എന്നിവ ലഭിക്കുന്നു. ഉദാഹരണമായി ആന്റിമണിയും (30 ശ. മാ.) ലെഡും (60 ശ. മാ.) ടിന്നും (10 ശ. മാ.) ചേർത്താണ്‌ ടൈപ്‌ മെറ്റൽ ഉണ്ടാക്കുന്നത്‌. ഉരുകി ഖരീഭവിക്കുമ്പോള്‍ ഇതിനു വ്യാപ്‌തം കൂടുന്നു. തന്മൂലം അക്ഷരങ്ങളുടെ വടിവിലുള്ള മൂശകളിൽ ടൈപ്‌മെറ്റൽ ഉരുക്കിയൊഴിച്ചു തണുപ്പിച്ചാൽ ചുളിവുകളില്ലാത്ത, നല്ല വടിവൊത്ത അച്ചുകള്‍ കിട്ടും. ബ്രിട്ടാനിയാ ലോഹം, പ്യൂട്ടർ, ബെയറിംഗ്‌ ലോഹം എന്നിവ ആന്റിമണിയുടെ മറ്റു ചില കൂട്ടുലോഹങ്ങളാണ്‌. പ്രതിമകളിലും മറ്റും പൂശാനുള്ള വർണക്കൂട്ടിന്‌ തിളക്കമുണ്ടാക്കാനായി ആന്റിമണി-ചൂർണം ഉപയോഗിക്കാറുണ്ട്‌.

ചികിത്സാരംഗത്ത്‌ ആന്റിമണിയുടെ ചില യൗഗികങ്ങള്‍ പ്രയോഗിക്കപ്പെട്ടിരുന്നു. ടാർടാർ എമറ്റിക്‌ (പൊട്ടാസിയം ആന്റിമൊണിൽ ടാർട്രറ്റ്‌) എന്ന യൗഗികം ചെറിയ മാത്രകളിൽ സ്വേദകമായും കഫോത്സാരകമായും വമനൗഷധമായും (diaphoretic, expectorant, emetic) രോഗികള്‍ക്കു കൊടുത്തുവന്നിട്ടുണ്ട്‌. കാലാ-ആസാർ (ഒരു തരം പനി), ട്രിപ്പാനൊസോമിയാസിസ്‌ (sleeping sickness) എന്നീ രോഗങ്ങള്‍ക്ക്‌ ടാർടാർ എമറ്റിക്‌ ഇന്‍ജക്ഷന്‍ രൂപത്തിലാണ്‌ പ്രയോഗിക്കപ്പെടുന്നത്‌. ടാർടാർ എമറ്റിക്‌ ഒരു വർണബന്ധകം (mordant) കൂടിയാണ്‌. പരജീവിസംബന്ധികളായ രോഗങ്ങളെ (parasitic diseases) ഫലപ്രദമായി ചികിത്സിക്കുവാനും പല കാർബണിക- ആന്റിമണി-യൗഗികങ്ങളും നിർമിക്കപ്പെട്ടിരുന്നു. പക്ഷേ, ആർസെനിക്കിനെപ്പോലെ വിഷാലുത്വമുള്ളതുകൊണ്ട്‌ ഹൃദയമിടിപ്പ്‌, ശ്വാസോഛ്വാസപ്രക്രിയ, നാഡിവ്യൂഹം എന്നിവയെ ഇത്‌ പ്രതികൂലമായി ബാധിക്കും. തന്മൂലം ചികിത്സാരംഗത്തുനിന്നും ആന്റിമണിയെ ഒഴിവാക്കിക്കഴിഞ്ഞിരിക്കുന്നു.

ആന്റിമണി അയിര്‌. സ്റ്റിബ്‌നൈറ്റ്‌, ആന്റിമൊണൈറ്റ്‌ എന്നീ പേരുകളിൽ അറിയപ്പെടുന്നു. (ഫോർമുല Sb2S3) ആന്റിമണിയുടെ തന്നെ ഓക്‌സൈഡ്‌, ഓക്‌സിസള്‍ഫൈഡ്‌, ഹൈഡ്രാക്‌സൈഡ്‌ തുടങ്ങിയവയുമായി ഇതു കലർന്നു കാണുന്നു.

ഇതിന്‌ തിളക്കമുള്ള ഊത നിറമാണുള്ളത്‌. എളുപ്പം ഉരുകുന്നു. കാഠിന്യം കുറവാണ്‌. സ്റ്റിബ്‌ നൈറ്റിൽ മാലിന്യങ്ങളായി ഈയവും ആർസെനിക്കുമുണ്ടാവാം; എന്നാൽ ഇവ മൊത്തം 0.5 ശ.മാ.-ത്തിൽ കൂടുതലായിരിക്കയില്ല.

ദ്വിവർണ ചായങ്ങളുടെ നിർമാണത്തിലും വെടിയുണ്ടകള്‍, തോക്കിന്‍തോട്ടകള്‍ എന്നിവയ്‌ക്കും ആന്റിമണി ട്രസള്‍ഫൈഡ്‌ ഉപയോഗിച്ചുവരുന്നു. പദാർഥങ്ങള്‍ക്ക്‌ വെള്ളോടിന്റെ നിറം പകരുന്ന ഒരു തരം ചായക്കൂട്ടുണ്ടാക്കുന്നതിന്‌ ആന്റിമണി ട്രക്ലോറൈഡ്‌ പ്രയോജനപ്പെടുത്താറുണ്ട്‌. ആന്റിമണി ട്രയോക്‌സൈഡ്‌ കൊണ്ടുള്ള ചായം ഒരു അഗ്നിരോധക പദാർഥമെന്ന നിലയിൽ കപ്പലിന്റെ ഭിത്തികള്‍, കൂടാരങ്ങള്‍, എച്ചടാങ്കുകള്‍ തുടങ്ങിയവയിൽ പൂശാറുണ്ട്‌. ഷെൽ ആക്രമണത്തിന്റെ സ്ഥാനനിർണയത്തിനുതകുന്ന വെളുത്ത ധൂമപടലമുണ്ടാക്കാന്‍ ആന്റിമണിയുടെ ഓക്‌സൈഡുകളും സള്‍ഫൈഡുകളുമാണ്‌ പ്രയോജനപ്പെടുന്നത്‌.

ശിലാവിദരങ്ങളിലാണ്‌ സ്റ്റിബ്‌നൈറ്റ്‌ നിക്ഷേപങ്ങള്‍ കണ്ടുവരുന്നത്‌. കുറഞ്ഞ ഊഷ്‌മാവിൽ അധികം ആഴത്തിലല്ലാതെ രൂപം കൊള്ളുന്ന ഉഷ്‌ണജലീയ (Hydrothermal) നിക്ഷേപങ്ങളാണ്‌ ഇവയ്‌ക്ക്‌ ആസ്‌പദം. സാധാരണയായി സിലിക്കേറ്റ്‌, കാർബണേറ്റ്‌ ഘടകങ്ങളും അല്‌പമാത്രമായി മറ്റു ലോഹാംശങ്ങളും ചേർന്നു കാണുന്നു. രണ്ടാമതൊരിനം അയിരിന്‌ ഈയം, ചെമ്പ്‌, വെള്ളി, നാകം തുടങ്ങിയവയുടെ സള്‍ഫൈഡുകളുമായി ഇടകലർന്നുള്ള സങ്കീർണ ഘടനയാണുള്ളത്‌. ഈയിനം അയിരുകളിൽനിന്നും മറ്റു ലോഹങ്ങള്‍ നിഷ്‌കർഷിച്ചെടുക്കുമ്പോള്‍ ഒരു ഉപോത്‌പന്നമെന്ന നിലയിൽ ആന്റിമണി വേർതിരിയുന്നു. ഹിമാചൽ പ്രദേശിലെ ബടാശിഖിരി മഞ്ഞുമലയുടെ അടിവാരത്തെ ലാഗുൽ പ്രദേശത്ത്‌ (കാംഗ്ര ജില്ല) മികച്ച സ്റ്റിബ്‌നൈറ്റ്‌ നിക്ഷേപങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്‌. ആന്ധ്രപ്രദേശ്‌ (ഹൈദരാബാദ്‌, കടപ്പ), ബീഹാർ (ഹസാരീബാഗ്‌, സന്താൽപർഗാന), മധ്യപ്രദേശ്‌ (ജബൽപൂർ) മഹാരാഷ്‌ട്ര (നാഗ്‌പൂർ), മൈസൂർ (ബല്ലാരി, ചിത്തൽ ദുർഗ്‌), രാജസ്ഥാന്‍ (അജ്‌മീർ) എന്നിവിടങ്ങളിലും സ്റ്റിബ്‌നൈറ്റ്‌ നിക്ഷേപങ്ങളുള്ളതായി കണ്ടെത്തിയിട്ടുണ്ട്‌. സുറുമ എന്നറിയപ്പെടുന്ന കണ്‍മഷി ധൂളിരൂപത്തിലുള്ള സ്റ്റിബ്‌നൈറ്റാണ്‌. ഇന്ത്യയിൽ ആന്റിമണിയുടെ വാർഷികോപഭോഗം 1,000 മെട്രിക്‌ ടച്ചാണ്‌. ബോംബേക്കടുത്ത്‌ വിഖ്‌രോളിയിലുള്ള "സ്റ്റാർ മെറ്റൽ റിഫൈനറി' അയിര്‌ ഇറക്കുമതിചെയ്‌ത്‌ നിഷ്‌കർഷണം നടത്തി രാജ്യത്തെ ഉപഭോക്താക്കള്‍ക്ക്‌ ആന്റിമണി വിതരണം നടത്തിവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍