This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്റിന (ഏരിയൽ)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(വിവിധതരത്തിലുള്ള ആന്റിനകള്‍)
(ശക്തിപ്രദാനവും പ്രതിതുലനവും)
വരി 105: വരി 105:
== ശക്തിപ്രദാനവും പ്രതിതുലനവും ==
== ശക്തിപ്രദാനവും പ്രതിതുലനവും ==
-
റേഡിയോഊർജം ജനിപ്പിക്കുന്ന ഉപകരണങ്ങള്‍ അത്‌ ആന്റിനയിലേക്ക്‌ എത്തിക്കുന്നത്‌ പ്രഷണ രേഖവഴിയാണ്‌. ഈ പ്രഷണരേഖ വളരെ പ്രാധാന്യം അർഹിക്കുന്നു. ആന്റിനയുടെയും പ്രഷണലൈനിന്റെയും കർണരോധങ്ങള്‍ (impedance) പ്രതിതുലനംചെയ്യുന്ന അവസരത്തിൽ മാത്രമേ ഏറ്റവും കൂടുതൽ ശക്തികൈമാറ്റം (power transfer) നടക്കുകയുള്ളു. ഒരു പ്രഷകത്തെ സംബന്ധിച്ചിടത്തോളം ലൈന്‍ ശക്തിപ്രദായകവും, ആന്റിന ഭാരവും (load) ആണ്‌. ആന്റിനയുടെ നിവിഷ്‌ടകർണരോധം (input impedance)വ്യത്യസ്‌തമായിരിക്കും; അതുപോലെ പ്രഷണലൈനിന്റെ അഭിലക്ഷണകർണരോധവും (characteristic impedance) വ്യത്യസ്‌തമായിരിക്കും. ഈ രണ്ട്‌ വ്യത്യസ്‌ത കർണരോധങ്ങളെ ഏറ്റവും നല്ല പ്രവർത്തനം പ്രദാനം ചെയ്യുന്ന രീതിയിൽ യോജിപ്പിക്കേണ്ടതുണ്ട്‌. ഇതിനെയാണ്‌ കർണരോധപ്രതിതുലനം (impedance matching) എന്നു പറയുന്നത്‌. ഇത്‌ സാധിക്കുന്നത്‌ സാധാരണയായി ട്രാന്‍സ്‌ ഫോർമർ ഉപയോഗിച്ചാണ്‌. പ്രഷണലൈനിന്റെ അഭിലക്ഷണകർണരോധത്തിന്‌ അടുത്ത്‌ കർണരോധമുള്ള ആന്റിന ഉപയോഗിച്ചും പ്രതിതുലനം സാധിക്കാവുന്നതാണ്‌. സെന്റർഫെഡ്‌ ആന്റിന , ടാപ്‌ഡ്‌ ആന്റിന (tapped Antenna), മടക്കിയ ഡൈപോള്‍ ആന്റിന എന്നിവ ഉപയോഗിച്ച്‌ ഇതു സാധിക്കാം.
+
റേഡിയോഊര്‍ജം ജനിപ്പിക്കുന്ന ഉപകരണങ്ങള്‍ അത്‌ ആന്റിനയിലേക്ക്‌ എത്തിക്കുന്നത്‌ പ്രഷണ രേഖവഴിയാണ്‌. ഈ പ്രഷണരേഖ വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. ആന്റിനയുടെയും പ്രഷണലൈനിന്റെയും കര്‍ണരോധങ്ങള്‍ (impedance) പ്രതിതുലനംചെയ്യുന്ന അവസരത്തില്‍ മാത്രമേ ഏറ്റവും കൂടുതല്‍ ശക്തികൈമാറ്റം (power transfer) നടക്കുകയുള്ളു. ഒരു പ്രഷകത്തെ സംബന്ധിച്ചിടത്തോളം ലൈന്‍ ശക്തിപ്രദായകവും, ആന്റിന ഭാരവും (load) ആണ്‌. ആന്റിനയുടെ നിവിഷ്‌ടകര്‍ണരോധം (input impedance)വ്യത്യസ്‌തമായിരിക്കും; അതുപോലെ പ്രഷണലൈനിന്റെ അഭിലക്ഷണകര്‍ണരോധവും (characteristic impedance) വ്യത്യസ്‌തമായിരിക്കും. ഈ രണ്ട്‌ വ്യത്യസ്‌ത കര്‍ണരോധങ്ങളെ ഏറ്റവും നല്ല പ്രവര്‍ത്തനം പ്രദാനം ചെയ്യുന്ന രീതിയില്‍ യോജിപ്പിക്കേണ്ടതുണ്ട്‌. ഇതിനെയാണ്‌ കര്‍ണരോധപ്രതിതുലനം (impedance matching) എന്നു പറയുന്നത്‌. ഇത്‌ സാധിക്കുന്നത്‌ സാധാരണയായി ട്രാന്‍സ്‌ ഫോര്‍മര്‍ ഉപയോഗിച്ചാണ്‌. പ്രഷണലൈനിന്റെ അഭിലക്ഷണകര്‍ണരോധത്തിന്‌ അടുത്ത്‌ കര്‍ണരോധമുള്ള ആന്റിന ഉപയോഗിച്ചും പ്രതിതുലനം സാധിക്കാവുന്നതാണ്‌. സെന്റര്‍ഫെഡ്‌ ആന്റിന , ടാപ്‌ഡ്‌ ആന്റിന (tapped Antenna), മടക്കിയ ഡൈപോള്‍ ആന്റിന എന്നിവ ഉപയോഗിച്ച്‌ ഇതു സാധിക്കാം.
-
ആന്റിനയ്‌ക്ക്‌ ഊർജം നല്‌കുന്നത്‌ പ്രധാനമായും രണ്ടുവിധത്തിലാണ്‌: അനുനാദപ്രഷണലൈനും (Resonant transmission ine) അനനുനാദ (non-resonant) പ്രഷണ ലൈനും ഉപയോഗിച്ച്‌. ഏതുതരത്തിലുള്ള ലൈന്‍ ആണ്‌ ഉപയോഗിക്കേണ്ടത്‌ എന്നത്‌ ആന്റിന പ്രവർത്തിക്കേണ്ട ആവൃത്തി സീമയെയും  ആവൃത്തിക്കനുസരിച്ച്‌ ആന്റിനയുടെ കർണരോധത്തിൽ ഉണ്ടാകാവുന്ന വ്യതിയാനത്തെയും ആശ്രയിച്ചിരിക്കും.
+
 
 +
ആന്റിനയ്‌ക്ക്‌ ഊര്‍ജം നല്‌കുന്നത്‌ പ്രധാനമായും രണ്ടുവിധത്തിലാണ്‌: അനുനാദപ്രഷണലൈനും (Resonant transmission ine) അനനുനാദ (non-resonant) പ്രഷണ ലൈനും ഉപയോഗിച്ച്‌. ഏതുതരത്തിലുള്ള ലൈന്‍ ആണ്‌ ഉപയോഗിക്കേണ്ടത്‌ എന്നത്‌ ആന്റിന പ്രവര്‍ത്തിക്കേണ്ട ആവൃത്തി സീമയെയും  ആവൃത്തിക്കനുസരിച്ച്‌ ആന്റിനയുടെ കര്‍ണരോധത്തില്‍ ഉണ്ടാകാവുന്ന വ്യതിയാനത്തെയും ആശ്രയിച്ചിരിക്കും.
 +
 
== വികിരണപ്രതിരൂപം ==  
== വികിരണപ്രതിരൂപം ==  
[[ചിത്രം:pic-7.png|thumb|ചിത്രം 7:വികരണ പ്രതിരൂപങ്ങൾ ]]
[[ചിത്രം:pic-7.png|thumb|ചിത്രം 7:വികരണ പ്രതിരൂപങ്ങൾ ]]

10:37, 7 ഓഗസ്റ്റ്‌ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഉള്ളടക്കം

ആന്റിന (ഏരിയൽ)

Antenna

വിദ്യുത്‌കാന്തികതരംഗരൂപത്തിലുള്ള ഊര്‍ജത്തെ വികിരണം ചെയ്യുന്നതിനോ(radiate) ആഗിരണം ചെയ്യുന്നതിനോ ഉള്ള ഉപകരണം. 1880-ല്‍ ഹൈന്‌റിഷ്‌ ഹെര്‍ട്‌സ്‌ ആണ്‌ ആന്റിന കണ്ടുപിടിച്ചത്‌. ഗുഗ്ലിമോ മാര്‍ക്കോണി ഇതിന്‌ ധാരാളം പരിഷ്‌കാരങ്ങള്‍ വരുത്തി.

ആമുഖം

ഹൈന്‌റിഷ്‌ ഹെര്‍ട്‌സ്‌

ഒരു പ്രത്യാവൃത്തി വിദ്യുന്മണ്ഡലത്തിന്റെ സാമീപ്യം ആന്റിനയില്‍ വിദ്യുത്‌ തരംഗങ്ങള്‍ ഉണ്ടാക്കുന്നു. പല തരത്തിലുള്ള ആന്റിനകള്‍ ഉണ്ട്‌. അവയുടെ അടിസ്ഥാനപരമായ പ്രവര്‍ത്തനതത്ത്വം ഒന്നുതന്നെയാണ്‌. കൈകാര്യം ചെയ്യുന്ന ആവൃത്തി(frequency)ക്കനുസരിച്ച്‌ അവയുടെ വലുപ്പവും രൂപവും വ്യത്യസ്‌തമാകുന്നു.

ആന്റിനയ്‌ക്കു ചുറ്റും ധാരാളം സ്ഥിരവൈദ്യുത ശക്തിരേഖകള്‍ (electro-staticlines of force) ഉണ്ട്‌. പ്രത്യാവൃത്തിസ്വഭാവം കൊണ്ട്‌ ആന്റിനയുടെ രണ്ടറ്റവും തമ്മിലുള്ള പൊട്ടന്‍ഷ്യല്‍അന്തരം (potential difference) പൂജ്യമായി കുറയുന്നു. ഇക്കാരണത്താല്‍ ആന്റിനയ്‌ക്കു ചുറ്റും ഉള്ള വൈദ്യുതശക്തിരേഖകള്‍ സങ്കോചിക്കുവാന്‍ (shrink) നിര്‍ബന്ധിതമാകുന്നു. സ്ഥിരവൈദ്യുതരേഖകള്‍ പരസ്‌പരം വികര്‍ഷിക്കുന്നവയാണ്‌. അതുകൊണ്ട്‌ വോള്‍ട്ടേജ്‌ കുറയുമ്പോള്‍ എല്ലാ ശക്തിരേഖകളും ആന്റിനയിലേക്കു തിരിച്ചുവരാന്‍ ശ്രമിക്കുമെങ്കിലും ചില ശക്തിരേഖകള്‍ക്ക്‌, പ്രധാനമായും പുറംഭാഗത്തുള്ളവയ്‌ക്ക്‌, തിരിച്ച്‌ ആന്റിനയില്‍ ചേരുവാന്‍ സാധിക്കാതെ വരുന്നു. ഇക്കാരണത്താല്‍ വോള്‍ട്ടേജ്‌ പൂര്‍ണമായും ഇല്ലാതാകുമ്പോള്‍ കുറച്ച്‌ ശക്തിരേഖകള്‍ അന്തരീക്ഷത്തിലേക്ക്‌ അടര്‍ന്നുപോകുന്നു. ഇവ ഒരു സംവൃതവലയമായി (closed loop) അന്തരീക്ഷത്തിലേക്ക്‌ പ്രസരിക്കുന്നു. ആന്റിനയില്‍നിന്ന്‌ വികിരണം നടക്കുന്നത്‌ ഇങ്ങനെയാണ്‌.

വിവിധതരത്തിലുള്ള ആന്റിനകള്‍

പ്രധാനമായും ലീനിയര്‍ കണ്ടക്‌ടര്‍ ആന്റിന, വേവ്‌ഗൈഡ്‌ ആന്റിന, പ്രകാശീയപ്രരൂപങ്ങള്‍ (optical types) എന്നിങ്ങനെ ആന്റിനകളെ തരംതിരിക്കാം. ആവൃത്തിയെ അടിസ്ഥാനമാക്കിയും ആന്റിനകളെ വിഭജിക്കാവുന്നതാണ്‌. ഏറ്റവും അടിസ്ഥാനപരമായ ആന്റിന "ക്വാര്‍ട്ടര്‍ വേവ്‌ വെര്‍ട്ടിക്കല്‍' എന്നാണ്‌ അറിയപ്പെടുന്നത്‌. തരംഗദൈര്‍ഘ്യത്തിന്റെ നാലിലൊന്ന്‌ നീളമാണ്‌ ഇതിനുള്ളത്‌. ലംബമായി നിര്‍ത്തുമ്പോള്‍ തിരശ്ചീനതലത്തിലാണ്‌ ഇത്‌ വികിരണം നടത്തുന്നത്‌. മോട്ടോര്‍ വാഹനങ്ങളിലും മറ്റും കാണുന്ന ആന്റിനകള്‍ ഇതിന്‌ ഉദാഹരണമാണ്‌. ഇത്തരം ആന്റിനകളുടെ സാങ്കേതികനാമം "ഐസോട്രാപ്പിക്‌ റേഡിയേറ്റര്‍' എന്നാണ്‌. ഇത്തരം ആന്റിനകള്‍ ഒരു ബള്‍ബില്‍നിന്ന്‌ പ്രകാശമെന്നതുപോലെ എല്ലാ ദിശയിലേക്കും വികിരണങ്ങള്‍ അയയ്‌ക്കുന്നു. മറ്റ്‌ തരം ആന്റിനകളുടെ സ്വഭാവ വിശേഷങ്ങള്‍ താരതമ്യം ചെയ്യാന്‍ ഈ അടിസ്ഥാന ആന്റിന ഉപയോഗിക്കാം.

ലീനിയര്‍ കണ്ടക്‌ടര്‍ ആന്റിന

വേവ്‌ഗൈഡിന്റെയും മൈക്രാവേവ്‌ സാങ്കേതികശാസ്‌ത്രത്തിന്റെയും (wave guide and microwave technology) ആവിര്‍ഭാവത്തിനുമുമ്പ്‌ ആന്റിനകള്‍ ഉണ്ടാക്കിയിരുന്നത്‌ മുഖ്യമായും ലീനിയര്‍ കണ്ടക്‌ടറുകള്‍കൊണ്ടാണ്‌. ഇവയുടെ പരിഛേദമിതി (cross sectional dimension) അവ കൈകാര്യം ചെയ്യുന്ന തരംഗദൈര്‍ഘ്യത്തെ അപേക്ഷിച്ച്‌ വളരെ ചെറുതാണ്‌. ഇത്തരത്തിലുള്ള ആന്റിനകള്‍ ഇന്നും പ്രാധാന്യം അര്‍ഹിക്കുന്നു. വികിരണമണ്ഡലത്തെപ്പറ്റി (Radiation field) പഠനം നടത്തുന്നതിനായി ഇത്തരം ആന്റിനയെ അനേകം ചെറിയ ഘടകങ്ങള്‍ ചേര്‍ന്ന്‌ ഉണ്ടായതായി പരിഗണിക്കാം. ഓരോ ചെറിയ ഘടകത്തില്‍നിന്നും ഉള്ള വികിരണം അവിടത്തെ കറണ്ടിനനുസരിച്ചും, തരംഗദൈര്‍ഘ്യത്തെയും ദൂരത്തെയും ആശ്രയിച്ചുമിരിക്കും. ഒരു പ്രത്യേക ബിന്ദുവിലെ വൈദ്യുതമണ്ഡലതീവ്രത (Electric field intensity) വിവിധ ഘടകങ്ങളുടെ ആകെത്തുകയായിരിക്കും. ഇത്തരം ആന്റിനകളില്‍ ചിലവയുടെ വിവരണം താഴെകൊടുക്കുന്നു.

ഡൈപോള്‍ ആന്റിന (Dipole Antenna)

ഒരു ചാലകത്തിന്റെ വളരെ ചെറിയ ഒരു അംശത്തെ ഇത്തരത്തിലുള്ള ആന്റിനയായി കണക്കാക്കാം. തരംഗദൈര്‍ഘ്യത്തെ അപേക്ഷിച്ച്‌ ഡൈപോളിന്റെ നീളം വളരെ ചെറുതായിരിക്കും. വികിരണം ചെയ്യപ്പെടുന്ന മണ്ഡലത്തിന്റെ തീവ്രത എല്ലാദിശകളിലും ഒരുപോലെ ആയിരിക്കുകയില്ല. ആന്റിനയ്‌ക്കു ലംബമായിട്ടുള്ള ദിശയിലാണ്‌ വികിരണം കൂടുതല്‍ നടക്കുന്നത്‌. ആന്റിനയുടെ അച്ചുതണ്ടില്‍കൂടിയുള്ള ദിശയില്‍ വികിരണം നടക്കുന്നില്ല. കുത്തനെയുള്ള തലത്തില്‍ വികിരണരൂപത്തിന്‌ "8' ന്റെ ആകൃതിയാണുള്ളത്‌.

അര്‍ധതരംഗ ആന്റിനയും മടക്കിയ ഡൈപോളും

ഒരു അര്‍ധതരംഗ ആന്റിനയ്‌ക്ക്‌ ഒരു ഡൈപോളിനോട്‌ വളരെ സാമ്യമുണ്ട്‌; പക്ഷേ, ഇതിന്റെ നീളം തരംഗദൈര്‍ഘ്യത്തിന്റെ പകുതി ആയിരിക്കും. അര്‍ധതരംഗദൈര്‍ഘ്യമുള്ള രണ്ടു ദണ്ഡുകളുടെ അറ്റം യോജിപ്പിച്ച്‌ അതില്‍ ഒന്നിന്റെ മധ്യഭാഗം തുറന്നുവച്ചാല്‍ അത്‌ ഒരു മടക്കിയ ഡൈപോളായി പ്രവര്‍ത്തിക്കും. തുറന്നഭാഗത്തുകൂടിയാണ്‌ ആന്റിനയിലേക്കു ശക്തിനയിക്കപ്പെടുന്നത്‌. ദണ്ഡുകള്‍ തമ്മിലുള്ള അകലം തരംഗദൈര്‍ഘ്യത്തെ അപേക്ഷിച്ച്‌ വളരെ ചെറുതായിരിക്കും. ഇതിന്റെ ദിശാങ്ങക അഭിലക്ഷണം (directional characteristic) ഒരു അര്‍ധതരംഗഡൈപോളിന്റേതുമാതിരിയാണ്‌.

ലൂപ്‌ ആന്റിന (Loop Antenna)

റേഡിയോ ആവൃത്തിയിലുള്ള കറണ്ട്‌ പ്രവഹിക്കുന്ന ഒരു കമ്പിച്ചുരുളാ(coil)യി ഇതിനെ പരിഗണിക്കാം. ഉപയോഗിക്കുന്ന ആവൃത്തിക്കനുസരിച്ച്‌ കമ്പിച്ചുരുളുകളുടെ എച്ചം വ്യത്യാസപ്പെടുന്നു. വികിരണം പരമാവധി അനുഭവപ്പെടുന്നത്‌ ചുരുള്‍ ഉള്‍ക്കൊള്ളുന്ന ഒരു തലത്തിലാണ്‌. വലയത്തിനു ലംബമായ തലത്തില്‍ വികിരണം നടക്കുന്നില്ല. തരംഗത്തെ അപേക്ഷിച്ച്‌ വലയം ചെറുതാണെങ്കില്‍ വലയത്തിന്റെ ആകൃതി വികിരണരൂപത്തെ (Radiation pattern) ബാധിക്കുന്നില്ല. വലയത്തിന്റെ ചുറ്റളവ്‌ ഒരു തരംഗദൈര്‍ഘ്യത്തോളം ആയിരുന്നാലേ നല്ല ക്ഷമത (efficiency) കിട്ടുകയുള്ളൂ; എന്നാല്‍ ഇങ്ങനെ ചെയ്‌താല്‍ വലയത്തിന്റെ വിവിധഭാഗങ്ങളിലെ പ്രവാഹം തുല്യമല്ലാതാകും. കൂടാതെ കറണ്ടിന്റെ ഫേസ്‌കോണം (phase angle) വേണ്ടത്ര യോജിച്ചവിധത്തില്‍ ആയിരിക്കുകയുമില്ല. ആന്റിനവലയത്തെ ഒരു പ്രത്യേകരീതിയില്‍ വിന്യസിക്കുകയാണ്‌ ഇതിന്‌ പരിഹാരമായി ചെയ്യുന്നത്‌. ഇത്തരം ആന്റിനകള്‍ ദിശാനിര്‍ണയത്തിനായി (direction finders) ഉപയോഗിക്കാം. വലയത്തിന്റെ അച്ചുതണ്ട്‌ ഏതെങ്കിലും സിഗ്നലിന്റെ ദിശയുമായി ഒരുമിക്കുമ്പോള്‍ സിഗ്നല്‍ അപ്രത്യക്ഷമാകുന്നു എന്ന തത്ത്വത്തെ ആസ്‌പദമാക്കിയാണ്‌ ഇവ പ്രവര്‍ത്തിക്കുന്നത്‌.

സ്‌തൂപികാകാര ആന്റിന (Conical Antenna)

ചിത്രം 1 a: സ്തൂപീകാകാര ആന്റിന

ഒരു വര്‍ത്തുളസ്‌തൂപികയുടെ (circular cone) ആകൃതിയാണ്‌ ഇതിനുള്ളത്‌. രണ്ടു വൃത്താകൃതിയിലുള്ള സ്‌തൂപികകള്‍ ഒരു അച്ചുതണ്ടില്‍ ഇരുദിശകളിലേക്കു ചൂണ്ടിനില്‌ക്കുന്നു. വളരെ നേരിയ ലോഹത്തകിടുകൊണ്ടാണ്‌ ആന്റിന ഉണ്ടാക്കുന്നത്‌. പ്രഷണരേഖ സ്‌തൂപികയുടെ കൂര്‍ത്ത അറ്റത്ത്‌ ബന്ധിച്ചിരിക്കുന്നു. സ്‌തൂപികയുടെ നീളം പാര്‍ശ്വതലത്തില്‍കൂടി ചുരുങ്ങിയത്‌ ഒരു തരംഗദൈര്‍ഘ്യത്തിന്റെ 0.365 ഭാഗമെങ്കിലും വേണം.ഇത്തരം ആന്റിനയുടെ വാതപ്രതിരോധം (wind resistance) വളരെ കൂടുതലാണ്‌. ഇത്തരം ആന്റിനകള്‍ക്ക്‌ വിശാലമായ ആവൃത്തിപരിധിക്കുള്ളില്‍(wide frequency range) വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയും. ഉയര്‍ന്ന ആവൃത്തികളിലാണ്‌ ഇതിന്റെ കാര്യക്ഷമത അധികമായും പ്രകടമാകുന്നത്‌. ഈ ആകൃതിയിലുള്ളവ ടെലിവിഷനില്‍ ഉപയോഗിക്കുന്ന ആന്റിനകളുടെ അടിസ്ഥാനഘടകമാണ്‌. ലോഹദണ്ഡുകള്‍ ഇതേ ആകൃതിയില്‍ വിന്യസിപ്പിച്ചും ഈ ആന്റിന ഉണ്ടാക്കുന്നു.

സമകോണസര്‍പില ആന്റിന (Equiangular Spiral Antenna)

ഒരു സര്‍പിലത്തിന്റെ (spiral) ആകൃതിയാണ്‌ ഇതിനുള്ളത്‌; ഇതിന്‌ രണ്ടു ഭുജങ്ങള്‍ (arms) ഉണ്ട്‌. ഈ രണ്ടു ഭുജങ്ങളും 180º ഫേസ്‌ വ്യത്യാസത്തില്‍(180º out of phase) ഉത്തേജിപ്പിച്ചാല്‍(excite) ദ്വിദിശാങ്ങക(bidirectional)മായ വികിരണം ലഭിക്കുന്നു. ഇതിന്‌ വളരെ വിപുലമായ ഒരു ആവൃത്തി-ബാന്‍ഡ്‌ ഉണ്ട്‌.

ദീര്‍ഘശലാക ആന്റിന (Long wire Antenna)

ചിത്രം 1 b: ദീര്‍ഘശാലക ആന്റിന

ഇവയ്‌ക്ക്‌ ഒന്നോ അതില്‍ അധികമോ തരംഗദൈര്‍ഘ്യം ഉണ്ടായിരിക്കും. ആവൃത്തിയില്‍ ഉണ്ടാകാവുന്ന വ്യതിയാനം ഇവയുടെ കാര്യക്ഷമതയെ ബാധിക്കുന്നില്ല. ഇവ ഉണ്ടാക്കുവാന്‍ വളരെ എളുപ്പമാണ്‌. വികിരണരൂപം അനേകം പാളികള്‍ (lobes) ഉള്ളതായിരിക്കും. പാളികളുടെ രൂപവും ദിശാങ്ങകത്വവും ആന്റിനയുടെ നീളം കൂടുന്നതനുസരിച്ച്‌ മാറുന്നു. നാല്‌ മുഖ്യപാളികളും അനേകം ചെറിയ പാളികളും ആണ്‌ വികിരണരൂപത്തിനുള്ളത്‌. ആന്റിനയുടെ നീളം കൂടുന്നതനുസരിച്ച്‌ കൂടുതല്‍കൂടുതല്‍ ശക്തി മുഖ്യപാളികളില്‍ കേന്ദ്രീകരിക്കപ്പെടുന്നു. കൂടാതെ നീളം കൂടുന്നതനുസരിച്ച്‌ മുഖ്യപാളി ആന്റിന ചാലകത്തിന്റെ അച്ചുതണ്ടിനോട്‌ കൂടുതല്‍ അടുത്തുവരുന്നു. ഇക്കാരണത്താല്‍ ആന്റിനയ്‌ക്കു ലംബമായ ദിശയിലല്ല; പ്രത്യുത ചരിഞ്ഞ ദിശയിലാണ്‌ ഏറ്റവും കൂടുതല്‍ വികിരണം നടക്കുന്നത്‌. അതിനാല്‍ ഏറ്റവും കൂടുതല്‍ വികിരണം നടക്കുന്ന ദിശ, ചാലകത്തിന്റെ നീളത്തെ അനുസരിച്ചിരിക്കും. മുഖ്യപാളി ആന്റിനയില്‍നിന്ന്‌ ഏകദേശം 17മ്പ ചരിഞ്ഞ ഒരു ദിശയില്‍ ആയാല്‍പിന്നെ നീളം കൂടുന്നതുകൊണ്ട്‌ പരമാവധി വികിരണം നടക്കുന്ന ദിശയില്‍ കാര്യമായ മാറ്റം വരുന്നില്ല.

ഹെലിക്കല്‍ ആന്റിന (Helical Antenna)

ചിത്രം 2: ഹെലികല്‍ ആന്റിന

ഇത്‌ ഹെലിക്‌സിന്റെ ആകൃതിയിലുള്ള ഒരു കമ്പിച്ചുരുള്‍ ആണ്‌. ഇത്‌ ഒരു ചാലകതലത്തിന്‌ ലംബമായി വയ്‌ക്കുന്നു. ചാലകതലത്തില്‍ നിന്നാണ്‌ ഇത്‌ ഊര്‍ജം സ്വീകരിക്കുന്നത്‌. വികിരണം ഹെലിക്‌സിന്റെ അച്ചുതണ്ടില്‍കൂടിയാണ്‌ നടക്കുന്നത്‌. ഹെലിക്‌സിന്റെ വ്യാസം മിക്കവാറും തരംഗദൈര്‍ഘ്യത്തിന്റെ മൂന്നില്‍ ഒരംശമായിരിക്കും. പക്ഷേ, വ്യാസം ഇതില്‍നിന്ന്‌ വളരെ കുറവാണെങ്കില്‍ ഹെലിക്‌സിന്റെ അച്ചുതണ്ടിനു ലംബമായ ദിശയില്‍ ഏറ്റവും അധികം വികിരണം നടക്കുന്നു; എന്നാല്‍ വ്യാസം വളരെ കൂടുതല്‍ ആണെങ്കില്‍ ആന്റിനയുടെ അച്ചുതണ്ടില്‍നിന്ന്‌ ചരിഞ്ഞ ഒരു ദിശയില്‍ ആയിരിക്കും ഏറ്റവും അധികം വികിരണം നടക്കുക. ഒരു സമാക്ഷരേഖ ആണ്‌ ഊര്‍ജത്തെ ആന്റിനയിലേക്ക്‌ എത്തിക്കുവാന്‍ സാധാരണയായി ഉപയോഗിക്കുന്നത്‌; മൈക്രാവേവിലാണ്‌ ഇത്‌ അധികമായി ഉപയോഗിക്കുന്നത്‌.

സമചതുര്‍ഭുജ ആന്റിന (Rhombic Antenna)

ചിത്രം 2a  : സമചതുര്‍ഭുജ ആന്റിന

ഇതില്‍ നാല്‌ കമ്പികള്‍ ഒരു സമചതുര്‍ഭുജത്തിന്റെ ആകൃതിയില്‍ വച്ചിരിക്കുന്നു. വികിരണം ചെയ്യപ്പെടേണ്ട ഊര്‍ജം ചിത്രം 3-ലെ അ-യില്‍ ആണ്‌ നല്‌കുന്നത്‌. ആന്റിന അവസാനിപ്പിച്ചിരിക്കുന്നത്‌ രോധകത്തിലാണ്‌. ഈ രോധകം തരംഗങ്ങളെ പ്രതിഫലിപ്പിക്കാതിരിക്കുവാന്‍ സഹായിക്കുന്നു. ഈ അവസ്ഥയില്‍ അ ആദിശയില്‍ വികിരണഊര്‍ജം മുഴുവനും കേന്ദ്രീകരിക്കപ്പെടുന്നു. എതിര്‍വശത്തേക്കുള്ള വികിരണം തുലോം തുച്ഛമാണ്‌. വികിരണകേന്ദ്രീകരണം പാര്‍ശ്വവശങ്ങള്‍ തമ്മിലുള്ള കോണിനെ അനുസരിച്ചിരിക്കും. പാര്‍ശ്വവശങ്ങളുടെ മധ്യബിന്ദുക്കള്‍ തമ്മിലുള്ള ദൂരം അതേ ബിന്ദുക്കള്‍ക്ക്‌ ഇടയ്‌ക്കുള്ള വശത്തിന്റെ നീളത്തെക്കാള്‍ പകുതി തരംഗദൈര്‍ഘ്യത്തോളം കുറഞ്ഞിരുന്നാല്‍ വികിരണം അ ആ-ദിശയില്‍ പരമാവധി കേന്ദ്രീകരിക്കപ്പെടുന്നു.

"വി"(V) ആന്റിന ('V' Antenna)

രണ്ടു അനുനാദദീര്‍ഘശലാക ആന്റിനകള്‍ (Resonant Long wire Antennas) 'V' എന്ന ഇംഗ്ലീഷ്‌ അക്ഷരത്തിന്റെ രൂപത്തില്‍ സജ്ജീകരിക്കുമ്പോള്‍ "വി' ആന്റിന ഉടലെടുക്കുന്നു. വികിരണ രൂപം ദ്വിദിശാങ്ങകം (bidirectional) ആണ്‌. ദീര്‍ഘശലാക ആന്റിനയില്‍നിന്നും കിട്ടുന്നതില്‍ കൂടുതല്‍ നേട്ടം (gain) ഇതില്‍നിന്നു ലഭിക്കുന്നു. ഇതിന്റെ പ്രവര്‍ത്തനം ശലാകകള്‍ തമ്മിലുള്ള ശീര്‍ഷകോണിനെ (Apex angle) ആശ്രയിച്ചിരിക്കും; പക്ഷേ, ഈ ശീര്‍ഷകോണ്‍ ഓരോ ശലാക ആന്റിനയുടെയും വികിരണരൂപത്തിലെ മുഖ്യപാളികള്‍ ശലാകയുടെ അച്ചുതണ്ടുമായി ഉണ്ടാക്കുന്ന കോണിനെ ആശ്രയിച്ചിരിക്കുന്നു. ആവൃത്തിയിലുള്ള മാറ്റംകൊണ്ട്‌ വികിരണരൂപം പിളര്‍ന്നു (pattern breaks up) പോകുന്നു. ഇതിനാല്‍ ആന്റിന അടിസ്ഥാനാവൃത്തിയിലും ഹാര്‍മോണിക്‌ ആവൃത്തിയിലും ഉപയോഗിക്കണമെങ്കില്‍ ആന്റിനയ്‌ക്ക്‌ ചുരുങ്ങിയത്‌ 5 തരംഗദൈര്‍ഘ്യമെങ്കിലും നീളം വേണം. പക്ഷേ, നീളം കൂടുംതോറും ബീം-വീതി കുറയുന്നു. ഏകദിശാങ്ങകത്വം (unidirectionality) കിട്ടണമെങ്കില്‍ ആന്റിനയുടെ അറ്റം അതിന്റെ അഭിലക്ഷണ കര്‍ണരോധത്തില്‍(characteristic impedance) അവസാനിപ്പിച്ചാല്‍ മതി.

ഏരിയല്‍ നിര (Aerial array)

വികിരണത്തിന്റെ ദിശാങ്ങകപ്രതിരൂപത്തില്‍(Directional pattern) ചില പ്രത്യേകതകള്‍ ഉണ്ടാക്കുന്നതിനെ ഉദ്ദേശിച്ച്‌ ഒന്നില്‍ അധികം ആന്റിനകള്‍ ഒരേസമയം ഉപയോഗിക്കുന്നു; ഇങ്ങനെയുള്ള ആന്റിനകളുടെ സമൂഹത്തെയാണ്‌ ഏരിയല്‍ നിര എന്നു പറയുന്നത്‌. ഒരു പ്രത്യേകദിശയില്‍ മാത്രം ഉള്ള വികിരണം ആവശ്യമുള്ളപ്പോള്‍ വികിരണഊര്‍ജത്തെ മുഴുവനും ആ ദിശയില്‍ കേന്ദ്രീകരിക്കുവാന്‍ ശ്രമിക്കുന്നത്‌ തികച്ചും ഉചിതമായിരിക്കും. അങ്ങനെയുള്ള അവസരങ്ങളില്‍ മറ്റു ദിശകളില്‍ വികിരണം ചെയ്യപ്പെടുന്ന ഊര്‍ജം നഷ്‌ടപ്പെടുന്നു. ഒരു ഏരിയല്‍നിര ഊര്‍ജത്തെ ഏതെങ്കിലും പ്രത്യേകദിശയില്‍ കേന്ദ്രീകരിക്കുന്നു. ഒരു റേഡിയോനിലയത്തിലെ വളരെയധികം വിലപിടിച്ച ഒരു ഭാഗമാണ്‌ ഏരിയല്‍നിര. ഒരു പൊതുകേന്ദ്രം ഏരിയല്‍നിരയിലെ ഓരോ ആന്റിനയ്‌ക്കും ഊര്‍ജം നല്‌കുന്നു. പലതരത്തിലുള്ള ഏരിയല്‍ നിരകള്‍ ഉണ്ട്‌.

എന്‍ഡ്‌ ഫയര്‍ നിര (End fire array)

ചിത്രം 2 b:എന്‍ഡ്‌ ഫയര്‍ നിര

ഒരേ രൂപത്തിലുള്ള ആന്റിനകള്‍ തുല്യ അകലത്തില്‍ ഒരു നിരയായി വയ്‌ക്കുന്നു. അടുത്തുള്ള രണ്ട്‌ ആന്റിനകളിലെ കറണ്ടുകള്‍ തമ്മിലുള്ള ഫേസ്‌കോണം അവ തമ്മിലുള്ള അകലത്തെ അതിന്‌ തുല്യമായ ഇലക്‌ട്രിക്കല്‍ ഡിഗ്രി ആക്കി കാണിച്ചതായിരിക്കും. വികിരണദിശ ആന്റിനകള്‍ ഉള്‍ക്കൊള്ളുന്ന ഒരു തലത്തിലാണ്‌. ആന്റിനകള്‍ തമ്മിലുള്ള അകലവും ഫേസ്‌ ബന്ധവും (phase relation) അനുസരിച്ച്‌ ദിശാങ്ങക ആകൃതിയില്‍ മാറ്റംവരുന്നു. ഇതിന്റെ വികിരണരൂപം ഏകദിശീയമാണ്‌.

ബ്രാഡ്‌ സൈഡ്‌ നിര

ആന്റിനകള്‍ എല്ലാം ഒരുനിരയില്‍ തുല്യ അകലത്തിലാണ്‌. കറണ്ട്‌ എല്ലാ ആന്റിനകളിലും ഒരേ ഫേസിലാണ്‌. വികിരണം ആന്റിനകള്‍ ഉള്‍ക്കൊള്ളുന്ന തലത്തിന്‌ ലംബമായ ദിശയില്‍ കേന്ദ്രീകരിക്കപ്പെടുന്നു. വ്യൂഹത്തിന്റെ നീളം കൂടുതലാണെങ്കില്‍ മുഖ്യപാളിയുടെ വീതി കുറവായിരിക്കും. നിരയിലെ ഓരോ ആന്റിനയും തമ്മിലുള്ള ദൂരം വികിരണരൂപത്തെ ബാധിക്കുന്നു. ഇതിന്റെ ഒരു പ്രധാന ഉപയോഗം വികിരണം ചെയ്യപ്പെട്ട ഊര്‍ജം ഒരു തിരശ്ചീനതലത്തില്‍ കേന്ദ്രീകരിക്കുന്നതിനാണ്‌. ഭൂപ്രഭാവം (ground effect) കുറയ്‌ക്കുന്നതിന്‌ ഇതു സഹായിക്കുന്നു.

പരാശ്രയനിരകള്‍ (Parasitic arrays)

വികിരണം നടക്കുന്നതിന്‌ ഒരു നിരയിലുള്ള എല്ലാ ആന്റിനകള്‍ക്കും ഊര്‍ജം നല്‌കണമെന്നില്ല; നിരയിലെ ഒരു ആന്റിനയ്‌ക്ക്‌ ഊര്‍ജം നല്‌കുകയും മറ്റേ ആന്റിനകള്‍ക്ക്‌ ഊര്‍ജം നല്‌കാതിരിക്കുകയും ചെയ്യാം. ഊര്‍ജകേന്ദ്രത്തില്‍നിന്ന്‌ നേരിട്ട്‌ ഊര്‍ജം ലഭിക്കാത്ത ആന്റിനകളെ പരാശ്രയ ആന്റിനകള്‍ എന്ന്‌ വിളിക്കുന്നു. പ്രരണതത്ത്വ(induction)ത്തെ ആസ്‌പദമാക്കിയാണ്‌ ഇവ പ്രവര്‍ത്തിക്കുന്നത്‌. ഒരു പരാശ്രയ ആന്റിനയ്‌ക്ക്‌ പ്രതിഫലക(reflector)മായും നിര്‍ദേശക(director)മായും പ്രവര്‍ത്തിക്കുവാന്‍ കഴിയും. ഒരു പരാശ്രയ ആന്റിനയെ പ്രധാന ആന്റിനയുടെ പിറകില്‍ വച്ചാല്‍ അത്‌ ഒരു പ്രതിഫലകമായി പ്രവര്‍ത്തിക്കും. മുമ്പിലാണ്‌ വച്ചിരിക്കുന്നതെങ്കില്‍ അത്‌ നിര്‍ദേശകമായി പ്രവര്‍ത്തിക്കുന്നു. പ്രതിഫലകം വികിരണഊര്‍ജത്തെ അതിന്റെ മുന്‍ദിശയില്‍തന്നെ കൂടുതലാക്കുന്നു. നിര്‍ദേശകമായി പ്രവര്‍ത്തിക്കുമ്പോള്‍ വികിരണം നിര്‍ദേശകത്തിന്റെ ദിശയിലായിരിക്കും കൂടുതല്‍. പ്രതിഫലക ആന്റിനയുടെ നീളം പ്രധാന ആന്റിനയുടെതിനെക്കാള്‍ അല്‌പം കൂടുതല്‍ ആയിരിക്കും. നിര്‍ദേശകത്തിന്റെ നീളം കുറവായിരിക്കും. സാധാരണയായി ഒരു പ്രതിഫലകമേ ഉപയോഗിക്കാറുള്ളു. നിര്‍ദേശകങ്ങള്‍ ഒന്നില്‍ കൂടുതല്‍ ഉപയോഗിക്കാറുണ്ട്‌. നിര്‍ദേശകവും പ്രതിഫലകവും ഉപയോഗിച്ചാണ്‌ യാഗിനിര (yagi array) ഉണ്ടാക്കുന്നത്‌.

സ്റ്റിയറബിള്‍ നിര (Steerable array)

അനേകം സമചതുര്‍ഭുജ ആന്റിനകള്‍ ഒരു നിരയില്‍വച്ചാണ്‌ സ്റ്റിയറബിള്‍ നിരയുടെ പ്രവര്‍ത്തനം സാധിക്കുന്നത്‌. ഫേസ്‌ബന്ധം വേണ്ടത്ര മാറ്റി വികിരണദിശയില്‍ മാറ്റം വരുത്താന്‍ സാധിക്കുന്നു. വികിരണം അളക്കുന്നതിനും വികിരണദിശ കണ്ടുപിടിക്കുന്നതിനുമായി ഇത്‌ ഉപയോഗിക്കുന്നു. കൃത്രിമോപഗ്രഹങ്ങളെ പിന്തുടരുന്നതിനും ഇതു സഹായകമാണ്‌.

വേവ്‌ ഗൈഡ്‌ ആന്റിന (Wave guide Antenna)

പല തരത്തിലുള്ള വേവ്‌ഗൈഡ്‌ ആന്റിനകള്‍ ഉണ്ട്‌.

വിടവ്‌ ആന്റിന

ചിത്രം3:വിടവ്‌ ആന്റിന

വളരെ ചെറിയ തരംഗദൈര്‍ഘ്യമുള്ള തരംഗങ്ങളെ വികിരണം ചെയ്യുന്നതിനാണ്‌ ഇത്‌ ഉപയോഗിക്കുന്നത്‌, ഒരു കാവിറ്റി റസനേറ്ററിന്റെയോ വേവ്‌ഗൈഡിന്റെയോ പാര്‍ശ്വതലത്തില്‍ ഒരു വിടവ്‌ (slot) ഉണ്ടാക്കിയാല്‍ റേഡിയോ തരംഗങ്ങള്‍ ആ ദ്വാരത്തില്‍കൂടി വികിരണം ചെയ്യപ്പെടും. വിടവിന്റെ നീളം സാധാരണയായി അര്‍ധതരംഗദൈര്‍ഘ്യമാണ്‌; വീതി വളരെ ചെറുതായിരിക്കും. വിടവുകള്‍ വേവ്‌ ഗൈഡിന്റെ വീതികൂടിയ പാര്‍ശ്വത്തില്‍ വേവ്‌ഗൈഡിന്റെ അച്ചുതണ്ടിനു ലംബമായും സമാന്തരമായും വയ്‌ക്കാം. വിമാനങ്ങളില്‍ ഇത്തരം ആന്റിനകള്‍ വളരെയധികം ഉപകാരപ്രദമാണ്‌. ഉന്തിനില്‌ക്കുന്ന ഭാഗങ്ങള്‍ ഇല്ലാത്തതിനാല്‍ വായുപ്രതിരോധം ഇല്ല. വിടവ്‌ ഏതെങ്കിലും ഡൈഇലക്‌ട്രിക്‌ പദാര്‍ഥം ഉപയോഗിച്ച്‌ നിറയ്‌ക്കാവുന്നതുമാണ്‌.

തൂര്യ ആന്റിന (Horn Antenna)

ചിത്രം 4: വിവിധ തരം തൂര്യ ആന്റിനകൾ

തൂര്യആന്റിനകള്‍ക്ക്‌ (ചി. മ, യ) ഉച്ചഭാഷിണിയുടെ ആകൃതി ഉണ്ട്‌. തൂര്യത്തിന്റെ വായില്‍നിനാണ്‌ വികിരണം നടക്കുന്നത്‌. ആന്റിനയുടെ വലിയ വശങ്ങള്‍ തമ്മിലുള്ള കോണിനും (ഫ്‌ളെയര്‍ കോണ്‍) വായുടെ വലുപ്പത്തിനും അനുസരിച്ച്‌ വികിരണത്തില്‍ വ്യത്യാസങ്ങള്‍ വരുന്നു. ഫ്‌ളെയര്‍ കോണ്‍ ചെറുതാകുമ്പോള്‍ തൂര്യത്തിന്റെ നീളം വളരെ കൂടുന്നു. നീളം ഇത്തരം ആന്റിനകളെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന ഘടകമായതിനാല്‍ ആന്റിനയുടെ നീളം കൂടാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. ദീര്‍ഘചതുരാകൃതിയിലുള്ള വേവ്‌ ഗൈഡുകള്‍ക്ക്‌ യോജിക്കത്തക്കവച്ചം സെക്‌ടര്‍ഹോണ്‍, പിരമിഡല്‍ഹോണ്‍ (sector horn, pyramidal horn) എന്നിങ്ങനെ രണ്ടുതരത്തിലുള്ള തൂര്യങ്ങള്‍ ഉണ്ട്‌. വൃത്താകൃതിയിലുള്ള വേവ്‌ഗൈഡിന്‌ സ്‌തൂപികാതൂര്യം ഉപയോഗിക്കുന്നു. മൈക്രാവേവ്‌ ആവൃത്തിയില്‍ പ്രവര്‍ത്തിക്കുന്നതിനാണ്‌ ഈ ആന്റിന ഉപയോഗിക്കുന്നത്‌. നല്ല ലാഭം ഉണ്ടാകുന്നതിന്‌ ആന്റിനയ്‌ക്ക്‌ വളരെയധികം നീളം ആവശ്യമായി വരുന്നു. ഇതിന്റെകൂടെ പ്രതിഫലകമോ, ലെന്‍സോ ഉപയോഗിക്കാറുണ്ട്‌. ഊര്‍ജം ആന്റിനയിലേക്ക്‌ എത്തിക്കുന്നത്‌ വേവ്‌ഗൈഡും സമാക്ഷലൈനും ഉപയോഗിച്ചാണ്‌.

പാരാവൈദ്യുത വേവ്‌-ഗൈഡ്‌ ആന്റിന (Dielectric wave guide Antenna)

തരംഗങ്ങള്‍ പാരാവൈദ്യുത ദണ്ഡുകളില്‍കൂടി പോകുമ്പോള്‍ അവയുടെ തരംഗദൈര്‍ഘ്യം കുറയുന്നു. ഈ തരംഗദൈര്‍ഘ്യം ശൂന്യതയിലെ (vacuum) തരംഗദൈര്‍ഘ്യത്തെ, പദാര്‍ഥത്തിന്റെ പാരാവൈദ്യുതസ്ഥിരാങ്കത്തിന്റെ വര്‍ഗമൂലംകൊണ്ട്‌ ഹരിച്ചതിന്‌ തുല്യമായിരിക്കും. തരംഗം ഗമിക്കുന്ന പാരാവൈദ്യുതദണ്ഡിന്റെ വ്യാസം ഈ തരംഗദൈര്‍ഘ്യത്തിന്റെ പകുതിയാണെങ്കില്‍ തരംഗങ്ങള്‍ അധികവും പുറത്തേക്കുപോകുന്നു.

പ്രകാശീയ പ്രരൂപങ്ങള്‍ (Optical types)

ചിത്രം 5 A: പരാബോളിക പ്രതിഫലകം B: പരാബോളിക സിലിണ്ടര്‍

പ്രതിഫലകങ്ങള്‍

വികിരണത്തെ ഏതെങ്കിലും പ്രത്യേക ദിശയില്‍ കേന്ദ്രീകരിക്കുന്നതിനായി പരാബോളിക പ്രതിഫലകങ്ങള്‍ (ചി. 5അ) ഉപയോഗിക്കുന്നു. വികിരണം നടത്തുന്ന ആന്റിന പ്രതിഫലകത്തിന്റെ നാഭി(focus)യിലായിരിക്കും. തരംഗങ്ങള്‍ പ്രതിഫലകത്തില്‍ പതിച്ച്‌ പ്രതിഫലിപ്പിക്കപ്പെടുന്നു. വികിരണരൂപത്തിന്റെ പ്രധാനപാളിയുടെ വലുപ്പവും ആകൃതിയും പാരാബോളയെ ആശ്രിയിച്ചായിരിക്കും. ശക്തിലാഭവും (Power gain) ബീമിന്റെ കൂര്‍മതയും വളരെ കൂടുതലാണ്‌. ഊര്‍ജം നല്‌കുന്നതിന്‌ അര്‍ധതരംഗവികിരണകാരി (half wave radiator) വേവ്‌ഗൈഡിന്റെ തുറന്ന അറ്റം, ഒരു ചെറിയ തൂര്യം (horn), വേവ്‌ഗൈഡില്‍ ഉള്ള ഒരു വിടവ്‌ എന്നിവയില്‍ ഏതെങ്കിലും ആകാം. പലതരത്തിലുള്ള പ്രതിഫലകങ്ങള്‍ ഉണ്ട്‌. മുന്‍പറഞ്ഞതു കൂടാതെയുള്ള പാരാബോളിക സിലിണ്ടറിന്റെ (ചി. 5ആ) വായ്‌ ദീര്‍ഘചതുരാകൃതിയിലായിരിക്കും; നാഭി ഒരു രേഖയിലും. ഊര്‍ജം നല്‌കേണ്ടത്‌ ഈ രേഖയില്‍ കൂടിയാണ്‌. ഷോര്‍ട്ട്‌ സിലിണ്ടര്‍ വേറൊരു തരത്തിലുള്ള പ്രതിഫലകമാണ്‌.

ലെന്‍സുകള്‍

ചിത്രം 6 ലെൻസ്‌

ഇത്തരത്തിലുള്ള ഉപകരണങ്ങള്‍ മൈക്രാവേവ്‌ ആന്റിനകളിലാണ്‌ ഉപയോഗിക്കുന്നത്‌. ഇതിന്റെ പ്രവര്‍ത്തനം സാധാരണ ഉപയോഗിക്കുന്ന ലെന്‍സുകളുടേതുപോലെതന്നെ. നേര്‍വരയില്‍ സഞ്ചരിക്കുന്ന ഒരു ബീമിനെ ഒരു ബിന്ദുവിലേക്ക്‌ കേന്ദ്രീകരിക്കുന്നതിനോ, ഒരു ബിന്ദുവില്‍നിന്നു പുറപ്പെടുന്ന തരംഗങ്ങളെ ഒരു സമാന്തരികബീമായി മാറ്റുന്നതിനോ ഇതുകൊണ്ടു സാധിക്കുന്നു. ഒരു മൈക്രാവേവ്‌ ആന്റിനയെ സംബന്ധിച്ചിടത്തോളം ലെന്‍സിന്റെ പ്രവര്‍ത്തനം തന്നെ ഒരു പ്രതിഫലകത്താല്‍ സാധിക്കുന്നതാണ്‌. മൈക്രാവേവ്‌ ലെന്‍സിന്റെ തലം ഉണ്ടാക്കുന്നതിന്‌ ഓപ്‌ടിക്കല്‍ ലെന്‍സ്‌ ഉണ്ടാക്കുന്നത്ര ശ്രദ്ധ ആവശ്യമില്ല.

പലതരത്തിലുള്ള ലെന്‍സ്‌ ആന്റിനകള്‍ ഉണ്ട്‌. വളരെയധികം ഫേസ്‌വേഗത (phase velocity) ഉള്ള ഒരു ലോഹപ്പലകകള്‍കൊണ്ടുണ്ടാക്കിയ ലെന്‍സുകള്‍ ഒരു ഇനമാണ്‌. ചി. 6-ല്‍ കാണിച്ചിരിക്കുന്നമാതിരിയുള്ള ലോഹപ്പലകകള്‍ അടുത്തടുത്തുവച്ചാണ്‌ ഇത്തരത്തിലുള്ള ലെന്‍സ്‌ ഉണ്ടാക്കുന്നത്‌. ലോഹപ്പലകകള്‍ വയ്‌ക്കുന്നത്‌ അവയുടെ തലം വൈദ്യുതമണ്ഡലത്തിന്‌ സമാന്തരമായി ഇരിക്കത്തക്കവിധത്തിലാണ്‌. ഇങ്ങനെയുള്ള സംവിധാനംകൊണ്ട്‌ അപവര്‍ത്തനഗുണാങ്കം (coefficient of refraction) ഒന്നില്‍ കുറവാകുന്നു. പലകകള്‍ തമ്മിലുള്ള അകലം ഒരു തരംഗ ദൈര്‍ഘ്യത്തിനു താഴെയും അര്‍ധതരംഗ ദൈര്‍ഘ്യത്തിന്‌ മുകളിലും ആയിരിക്കണം. ഇതുപയോഗിച്ച്‌ ഒരു സമാന്തരബീമിനെ ഒരു ബിന്ദുവില്‍ കേന്ദ്രീകരിക്കുവാന്‍ സാധിക്കുന്നു. ഇത്തരം ലെന്‍സുകള്‍ ഗോളീയ തരംഗാഗ്രത്തെ(spherical wave front) ഒരു സമതല തരംഗാഗ്രമാക്കി(plane wave front) മാറ്റുന്നു. ചിലപ്പോള്‍ ഇത്തരം ലെന്‍സുകളില്‍ തരംഗങ്ങള്‍ പതിക്കുന്നഭാഗം (irradiated portion) പല പടികളായി ക്രമീകരിക്കുന്നു. ഇത്‌ ലെന്‍സിന്റെ വലുപ്പം കുറയ്‌ക്കുന്നതിന്‌ സഹായകമാണ്‌; ആവൃത്തി അഭിലക്ഷണം(frequency characteristic) വളരെ ഭേദപ്പെടുകയും ചെയ്യും.

പാരാവൈദ്യുതപദാര്‍ഥങ്ങള്‍ മൈക്രാവേവ്‌ ലെന്‍സ്‌ ഉണ്ടാക്കുവാന്‍ ഉപയോഗിക്കാം. എഥില്‍സെല്ലുലോസ്‌ (Ethyl cellulose), പോളിഎഥിലീന്‍ (Poly Ethylene), പോളിസ്റ്റൈറീന്‍ എന്നീ പദാര്‍ഥങ്ങള്‍ ലെന്‍സ്‌ നിര്‍മാണത്തിന്‌ ഉപയോഗിക്കുന്നുണ്ട്‌. വലിയ ലെന്‍സുകള്‍ ഉണ്ടാക്കുമ്പോള്‍ ഭാരം വളരെ കൂടുന്നു എന്നുള്ളതാണ്‌ ഇത്തരം ലെന്‍സുകളെ സംബന്ധിച്ചുള്ള പ്രായോഗിക വൈഷമ്യം. കാലപ്പഴക്കംകൊണ്ട്‌ ലെന്‍സ്‌ വളഞ്ഞ്‌ അതിന്റെ ഉപരിതലത്തിന്റെ ആകൃതി മാറുവാനും ഇടയുണ്ട്‌. യു.എച്ച്‌.എഫ്‌. യാഗി ആന്റിന. സാധാരണ യു.എച്ച്‌.എഫ്‌ യാഗി ആന്റിനയ്‌ക്ക്‌ പത്തൊന്‍പത്‌ എലമെന്റുകളാണ്‌ ഉള്ളത്‌. പതിനേഴ്‌ ഡയറക്‌ടറുകള്‍, ലോ-നോയ്‌സ്‌ മാസ്റ്റ്‌ ഹെഡ്‌ ആംപ്ലശ്ശിഫയറുളള ഒരു ഫാന്‍സി ഫോള്‍സസ്‌ ഡൈപോള്‍, ഒരു റിഫ്‌ളക്‌റ്റര്‍ എന്നിവ ചേരുന്നതാണ്‌ ഈ പത്തൊന്‍പത്‌ എലമെന്റുകള്‍ ഇതൊരു ലംബ പോളറൈസേഷനുളള ആന്റിനയാണ്‌ ങടണ അഥവാ 225 ഡിഗ്രി ഓറിയന്റേഷനാണ്‌ ഇതിനുള്ളത്‌.

ശക്തിപ്രദാനവും പ്രതിതുലനവും

റേഡിയോഊര്‍ജം ജനിപ്പിക്കുന്ന ഉപകരണങ്ങള്‍ അത്‌ ആന്റിനയിലേക്ക്‌ എത്തിക്കുന്നത്‌ പ്രഷണ രേഖവഴിയാണ്‌. ഈ പ്രഷണരേഖ വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. ആന്റിനയുടെയും പ്രഷണലൈനിന്റെയും കര്‍ണരോധങ്ങള്‍ (impedance) പ്രതിതുലനംചെയ്യുന്ന അവസരത്തില്‍ മാത്രമേ ഏറ്റവും കൂടുതല്‍ ശക്തികൈമാറ്റം (power transfer) നടക്കുകയുള്ളു. ഒരു പ്രഷകത്തെ സംബന്ധിച്ചിടത്തോളം ലൈന്‍ ശക്തിപ്രദായകവും, ആന്റിന ഭാരവും (load) ആണ്‌. ആന്റിനയുടെ നിവിഷ്‌ടകര്‍ണരോധം (input impedance)വ്യത്യസ്‌തമായിരിക്കും; അതുപോലെ പ്രഷണലൈനിന്റെ അഭിലക്ഷണകര്‍ണരോധവും (characteristic impedance) വ്യത്യസ്‌തമായിരിക്കും. ഈ രണ്ട്‌ വ്യത്യസ്‌ത കര്‍ണരോധങ്ങളെ ഏറ്റവും നല്ല പ്രവര്‍ത്തനം പ്രദാനം ചെയ്യുന്ന രീതിയില്‍ യോജിപ്പിക്കേണ്ടതുണ്ട്‌. ഇതിനെയാണ്‌ കര്‍ണരോധപ്രതിതുലനം (impedance matching) എന്നു പറയുന്നത്‌. ഇത്‌ സാധിക്കുന്നത്‌ സാധാരണയായി ട്രാന്‍സ്‌ ഫോര്‍മര്‍ ഉപയോഗിച്ചാണ്‌. പ്രഷണലൈനിന്റെ അഭിലക്ഷണകര്‍ണരോധത്തിന്‌ അടുത്ത്‌ കര്‍ണരോധമുള്ള ആന്റിന ഉപയോഗിച്ചും പ്രതിതുലനം സാധിക്കാവുന്നതാണ്‌. സെന്റര്‍ഫെഡ്‌ ആന്റിന , ടാപ്‌ഡ്‌ ആന്റിന (tapped Antenna), മടക്കിയ ഡൈപോള്‍ ആന്റിന എന്നിവ ഉപയോഗിച്ച്‌ ഇതു സാധിക്കാം.

ആന്റിനയ്‌ക്ക്‌ ഊര്‍ജം നല്‌കുന്നത്‌ പ്രധാനമായും രണ്ടുവിധത്തിലാണ്‌: അനുനാദപ്രഷണലൈനും (Resonant transmission ine) അനനുനാദ (non-resonant) പ്രഷണ ലൈനും ഉപയോഗിച്ച്‌. ഏതുതരത്തിലുള്ള ലൈന്‍ ആണ്‌ ഉപയോഗിക്കേണ്ടത്‌ എന്നത്‌ ആന്റിന പ്രവര്‍ത്തിക്കേണ്ട ആവൃത്തി സീമയെയും ആവൃത്തിക്കനുസരിച്ച്‌ ആന്റിനയുടെ കര്‍ണരോധത്തില്‍ ഉണ്ടാകാവുന്ന വ്യതിയാനത്തെയും ആശ്രയിച്ചിരിക്കും.

വികിരണപ്രതിരൂപം

ചിത്രം 7:വികരണ പ്രതിരൂപങ്ങൾ

ആന്റിനയിൽനിന്ന്‌ വികിരണം ചെയ്യപ്പെടുന്ന ഊർജം അന്തരീക്ഷത്തിൽ പ്രസരിക്കുന്നത്‌ ചില പ്രത്യേക രീതികളിലാണ്‌. വികിരണരൂപം എന്ന പദംകൊണ്ടുദ്ദേശിക്കുന്നത്‌ ഇതാണ്‌: ഊർജപ്രസരണം എല്ലാ ദിശകളിലും ഒരേ സാന്ദ്രതയിൽ അല്ല. ചില പ്രത്യേകദിശയിൽ വികിരണം വളരെ കൂടുതൽ ആയിരിക്കും; മറ്റു ചില ദിശകളിൽ വികിരണം വളരെ തുച്ഛമായിരിക്കും. ചില വികിരണ പ്രരൂപങ്ങളെ ചി. 7-ൽ കാണിച്ചിരിക്കുന്നു. ഒരു ഡൈപോളിന്റെ നീളം കൂടുന്നതനുസരിച്ച്‌ വികിരണരൂപത്തിൽ മാറ്റം വരുന്നു. ഡൈപോള്‍ ലംബമായാണ്‌ (vertical)വച്ചിരിക്കുന്നതെങ്കിൽ നീളം കൂടന്തോറും തിരശ്ചീനതലത്തിലുള്ള വികിരണകേന്ദ്രീകരണം പ്രായേണ കുറഞ്ഞുവരുന്നു. നീളം ഒരു തരംഗദൈർഘ്യത്തോട്‌ അടുക്കുന്തോറും വികിരണം കൂടുതൽ നടക്കുന്നത്‌ ഒരു ചരിഞ്ഞ തലത്തിലാണ്‌. ഇതിന്റെ വികിരണപ്രരൂപം ഒരു ഘടക ഡൈപോളിന്റെ (elementary dipole) വികിരണ പ്രരൂപത്തിൽനിന്ന്‌ വളരെ വ്യത്യസ്‌തമാണ്‌. ആന്റിനയുടെ നീളം അർധതരംഗദൈർഘ്യമോ അതിന്റെ ഗുണകങ്ങളോ ആയിരിക്കയും ആന്റിനവയർ തുറന്നതും (unterminated) ആണെങ്കിൽ വികിരണം എല്ലാ ദിശകളിലേക്കും പലപാളികളായി നടക്കുന്നു. ഇത്തരം ആന്റിന അനുനാദ ആന്റിന(Resonant Antenna)ആയിരിക്കും. ആന്റിനവയർ അതിന്റെ അഭിലക്ഷണ കർണരോധത്തിന്‌ തുല്യമായ ഒരു രോധകത്തിൽ അവസാനിപ്പിച്ചാൽ അത്‌ ഒരു അനനുനാദ ആന്റിന (Non-resonant Antenna) ആകും. ഇതിന്റെ വികിരണരൂപം തികച്ചും ഏകദിശീയമാണ്‌. മുഖ്യപാളി കറണ്ടിന്റെ ദിശയിലേക്കായിരിക്കും ചരിഞ്ഞു നില്‌ക്കുന്നത്‌. അനേകം വയർ ആന്റിനകള്‍ ഒരു പ്രത്യേകരീതിയിൽ ക്രമീകരിച്ച്‌ വികിരണപ്രരൂപത്തിൽ വളരെയധികം മാറ്റം വരുത്താം. ആന്റിന നിരകള്‍ ഉപയോഗിക്കുന്നതിന്റെ ഉദ്ദേശ്യം അതാണ്‌. ഏതെങ്കിലും ആന്റിനയാൽ വികിരണം ചെയ്യപ്പെട്ട ഊർജം എത്രകണ്ട്‌ ചില പ്രത്യേക ദിശയിൽ കേന്ദ്രീകരിക്കപ്പെടുന്നു എന്ന്‌ അറിയുന്നതിന്‌ സാധാരണയായി അതിനെ ഒരു ഡൈപോള്‍ ആന്റിനയുടെ വികിരണവുമായി താരതമ്യപ്പെടുത്തുന്നു. ആന്റിനാലാഭം (Antenna-gain) എന്ന പദംകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ ഇതാണ്‌. ഏറ്റവും കുറഞ്ഞ ദിശാങ്ങകത്വം (directivity) ഉള്ളതുകൊണ്ടാണ്‌ ഡൈപോള്‍ ആന്റിനയെ അടിസ്ഥാനമായി എടുക്കുന്നത്‌. ഏറ്റവും അധികം വികിരണം നടക്കുന്ന ദിശയിൽ ഉള്ള ഒരു ബിന്ദുവിൽ ഒരു പ്രത്യേക മണ്ഡലതീവ്രത (field strength) ഉണ്ടാക്കുന്നതിന്‌ ഒരു സ്റ്റാന്‍ഡേർഡ്‌ ആന്റിനയും, താരതമ്യപ്പെടുത്തേണ്ട ആന്റിനയും വികിരണം ചെയ്യേണ്ട ശക്തികളുടെ അനുപാതമാണ്‌ ആന്റിനയുടെ ലാഭം.

ഭൂപ്രഭാവം (Ground effect)

ആന്റിന സംവിധാനം ചെയ്യുമ്പോള്‍ ഭൂമിയുടെ സാമീപ്യത്തെപ്പറ്റി ചിന്തിക്കേണ്ടതുണ്ട്‌. ഭൂമിയുടെ സാമീപ്യം കണക്കിലെടുക്കാതെയുള്ള വികിരണരൂപത്തെപ്പറ്റിയാണ്‌ ഇതുവരെ പരാമർശിച്ചത്‌; പക്ഷേ, ആന്റിനകള്‍ ഭൂമിക്ക്‌ വളരെ അടുത്താണ്‌ സ്ഥിതിചെയ്യുന്നത്‌. ഇക്കാരണത്താൽ വികിരണോർജത്തിന്റെ ഒരു ഭാഗം ഭൂമിയിൽ പതിച്ച്‌ പ്രതിഫലിപ്പിക്കപ്പെടുന്നു. അതുകൊണ്ട്‌ ഏതെങ്കിലും ദിശയിൽ ആകെയുള്ള റേഡിയേഷന്‍ഫീൽഡ്‌ നേരേവരുന്ന തരംഗംകൊണ്ടും, പ്രതിഫലിപ്പിക്കപ്പെട്ട തരംഗം കൊണ്ടും ഉള്ളതായിരിക്കും. ആന്റിനയും ഭൂമിയും തമ്മിലുള്ള അകലം കുറവാണെങ്കിൽ ഭൂമി ആന്റിന സിസ്റ്റത്തിന്റെ ഒരു ഘടകമായിത്തീരുന്നു. ഭൂതലത്തിന്റെ ചാലകത (conductivity), ആവൃത്തി, ആന്റിനയിലേക്കുള്ള ഉയരം എന്നിവ വികിരണ പ്രരൂപത്തെ ബാധിക്കുന്നു. ഭൂതല സാമീപ്യം കാരണം ശക്തിനഷ്‌ടം സംഭവിക്കുന്നു. ആന്റിന ഫലപ്രദമായി വികിരണം ചെയ്യുന്ന ശക്തി ആകെ ആന്റിനയ്‌ക്ക്‌ നല്‌കിയ ശക്തിയിൽനിന്ന്‌ ഭൂതലത്തിൽ നഷ്‌ടപ്പെട്ട ശക്തി കുറച്ചത്‌ ആയിരിക്കും. ഇക്കാരണത്താൽ ഭൂതലത്തിന്റെ രോധം കുറയ്‌ക്കേണ്ടത്‌ ആവശ്യമായി വരുന്നു. ഒരു നല്ല ഗ്രൗണ്ട്‌സിസ്റ്റം ആവശ്യമാണ്‌. ഇതിനായി പ്രതിതുലകമോ (counter poise) മറ്റുതരത്തിലുള്ള ഏതെങ്കിലും ഭൂയോജക (grounding) ഉപകരണങ്ങളോ ഉപയോഗിക്കുന്നു. ആന്റിനയുടെ ക്ഷമത വികിരണ പ്രതിരോധത്തേയും (radiation resistance) ഭൂതലപ്രതിരോധത്തേയും ആശ്രയിച്ചിരിക്കുന്നു. വികിരണ പ്രതിരോധം കൂട്ടുന്നതും ഭൂതലപ്രതിരോധം കുറയ്‌ക്കുന്നതും ക്ഷമത കൂടുവാന്‍ സഹായിക്കുന്നു. ഭൂയോജനം നടത്തിയ ഒരു ഊർധ്വാധര (vertical) ആന്റിനയുടെ ദിശാങ്ങക അഭിലക്ഷണം ചാലകത്തിന്റെ നീളം അനുസരിച്ചിരിക്കും. ആന്റിനയുടെ നീളം കൂടുന്നതുകൊണ്ട്‌ വികിരണം അധികമായും തിരശ്ചീനതലത്തിൽ കേന്ദ്രീകരിക്കപ്പെടുന്നു. ആന്റിനയുടെ നീളം പകുതി തരംഗദൈർഘ്യം കഴിഞ്ഞാൽ, വികിരണ കേന്ദ്രീകരണം അധികവും ചരിഞ്ഞ തലത്തിലാണ്‌ സംഭവിക്കുന്നത്‌.

പ്രായോഗിക-പ്രഷണ ആന്റിനകള്‍

റേഡിയോ പ്രഷണത്തിന്‌ ഉപയോഗിക്കുന്ന ആന്റിനയ്‌ക്ക്‌ അതിനു നല്‌കുന്ന ശക്തിയുടെ വലിയൊരു ഭാഗം വികിരണം ചെയ്യാന്‍ സാധിക്കണം. പ്രക്ഷേപണബാന്‍ഡിൽ (535 മുതൽ 1,605്വഒ വരെ) ഉപയോഗിക്കുന്ന ആന്റിനകള്‍ സാധാരണയായി ഭൂയോജനം നടത്തുന്നു. 100 മീറ്ററിൽ കൂടുതൽ തരംഗദൈർഘ്യമുള്ള തരംഗങ്ങളെ വികിരണം ചെയ്യുന്ന ആന്റിനകളാണ്‌ ഇതിൽ ഉള്‍പ്പെടുന്നത്‌. "ടി' (T) ആന്റിന, "എൽ' (L) ആന്റിന, മാസ്റ്റ്‌ ആന്റിന എന്നിവ ഇതിൽ ഉള്‍പ്പെടുന്നു. 100 മുതൽ 200 വരെ മീ. ഉയരമുള്ള ഗോപുരങ്ങ(Tower)ളിലാണ്‌ ആന്റിന പിടിപ്പിക്കുന്നത്‌. മാസ്റ്റുകള്‍ തമ്മിലുള്ള അകലം 100 മുതൽ 250 വരെ മീ. ആണ്‌ ആന്റിന ഒരു കമ്പിവലയുടെ ആകൃതിയിൽ ആയിരിക്കും. 1 മുതൽ 16 വരെ കമ്പികള്‍ അടുത്തടുത്തുവച്ചാണ്‌ ഇത്‌ ഉണ്ടാക്കുന്നത്‌. ആന്റിനക്കമ്പികളെ അതിനെ വഹിക്കുന്ന മാസ്റ്റുകളിൽനിന്ന്‌ ഇന്‍സുലേറ്റ്‌ ചെയ്യുന്നു. രണ്ടോ അതിലധികമോ മാസ്റ്റുകള്‍ വേണമെന്നുള്ളതാണ്‌ ഇവയെ സംബന്ധിച്ചിടത്തോളം ഒരു ബുദ്ധിമുട്ട്‌. ഇക്കാരണത്താൽ മധ്യതരംഗത്തിൽ (പ്രധാനമായും 300 മുതൽ 800 മീ. വരെ) മാസ്റ്റ്‌ ആന്റിനകളാണ്‌ ഉപയോഗിക്കുന്നത്‌. മൂന്നു തരത്തിലാണ്‌ ആന്റിനയ്‌ക്ക്‌ ശക്തി നല്‌കുന്നത്‌: മാസ്റ്റിന്റെ അടിയിൽനിന്ന്‌, മുകളിൽനിന്ന്‌, ഒരു ഷണ്ട്‌ (Shunt) ഉപയോഗിച്ച്‌. ഇതിൽ മൂന്നാമതു പറഞ്ഞ തരത്തിലുള്ള ആന്റിനയാണ്‌ അധികമായും ഉപയോഗിക്കുന്നത്‌. ശക്തിപ്രദായകലൈന്‍ മാസ്റ്റിന്റെ അടിയിൽനിന്ന്‌ മുതൽ വരെയുള്ള ഉയരത്തിൽ ഘടിപ്പിക്കുന്നു. ഊർധ്വാധര കോണിൽ വികിരണം നടക്കുന്നത്‌ തടയാന്‍ വേണ്ടി ആന്റിനയുടെ നീളം അർധതരംഗദൈർഘ്യത്തിൽനിന്ന്‌ അല്‌പം കൂട്ടുന്നു. ഭൂമിയുടെ സാന്നിധ്യംകൊണ്ടുള്ള ശക്തി നഷ്‌ടം കുറയ്‌ക്കുവാന്‍വേണ്ടി ഗ്രൗണ്ട്‌ സിസ്റ്റം ഉപയോഗിക്കുന്നു. ഇതിനായി ആന്റിനയുടെ അടിയിൽ ഒരു കമ്പിവല വിരിക്കുന്നു. ഈ കമ്പിവല മച്ചിൽ കുഴിച്ചുമൂടുകയോ ഭൂതലത്തിന്റെ മുകളിൽ വയ്‌ക്കുകയോ ചെയ്യുന്നു. ഉയർന്ന ആവൃത്തിയിൽ ഭൂയോജനം ചെയ്യാത്ത അർധതരംഗ ആന്റിന ഉപയോഗിക്കുന്നു. വളരെയധികം ദിശാങ്ങകത്വം ആവശ്യമുണ്ടെങ്കിൽ സമചതുർഭുജ ആന്റിന ഉപയോഗിക്കുന്നു. വളരെ ഉയർന്ന ആവൃത്തിയിൽ അർധതരംഗആന്റിന, വലയആന്റിന, തൂര്യം, പരാബോള, വിടവ്‌ ആന്റിന എന്നിവ ഉപയോഗിക്കുന്നു. മൈക്രാവേവ്‌ ആവൃത്തിയിൽ തൂര്യആന്റിന സർവസാധാരണമാണ്‌. വളരെ ദിശാങ്ങക്ത്വം ആവശ്യമുള്ളിടത്ത്‌ ഒരു പരാബോളയോ, ലെന്‍സ്‌ ആന്റിനയോ ഉപയോഗിക്കുന്നു. ഒരു ആന്റിനയ്‌ക്ക്‌ ചിലപ്പോള്‍ വളരെയധികം വ്യത്യസ്‌തമായ ആവൃത്തിയിൽ പ്രവർത്തിക്കേണ്ടിവരും. ഇങ്ങനെ പ്രവർത്തിക്കുമ്പോള്‍ ദിശാങ്ങകരൂപത്തിന്റെ പൊതുസ്വഭാവം നിലനിറുത്തേണ്ടതുണ്ട്‌. അതായത്‌ ആവൃത്തി വ്യത്യാസം ദിശാങ്ങകത്വത്തെ കാര്യമായി ബാധിക്കരുത്‌. ബ്രാഡ്‌ബാന്‍ഡ്‌ അഭിലക്ഷണങ്ങള്‍ (Broad band Characteristics) പല തരത്തിലാണ്‌ സാധിക്കുന്നത്‌. ഒന്നാമതായി തൂര്യആന്റിന, സമചതുർഭുജആന്റിന മുതലായ അനനുനാദരീതികള്‍ (non-resonant systems) ഉപയോഗിക്കുന്നു. രണ്ടാമതായി അനുനാദപ്രഭാവം (resonance effect) കുറയ്‌ക്കുന്നതിന്‌ പ്രത്യേകിച്ച്‌ രൂപപ്പെടുത്തിയ അനുനാദ ആന്റിന ഉപയോഗിക്കുന്നു. മൂന്നാമതായി ഒരു ലംബരോധ വല (reactance network) ഉപയോഗിച്ച്‌ ആന്റിനയുടെ കർണരോധത്തെ താത്‌പര്യമുള്ള ആവൃത്തിബാന്‍ഡിൽ(frequency band) മിക്കവാറും വ്യത്യാസപ്പെടാതെ ഒരു സ്ഥിരരോധം (constant resistance) ആക്കി മാറ്റുന്നു. ആന്റിന പോളറൈസേഷന്‍. വിവിധ ഇനം പോളറൈസേഷനുകള്‍ ആന്റിനകളിൽ ഉപയോഗപ്പെടുത്തുന്നുണ്ട്‌. ലംബമായി സ്ഥാപിച്ചിരിക്കുന്ന ആന്റിനകളിൽ "വെർട്ടിക്കൽ പോളറൈസേഷനാണ്‌' ഉപയോഗപ്പെടുത്തുന്നത്‌. തിരശ്ചീന (horizontal) ആന്റിനകളിൽ ഹൊറിസോണ്ടൽ പോളറൈസേഷന്‍ ഉപയോഗപ്പെടുത്തുന്നു. ഇവ രണ്ടും ഉപയോഗപ്പെടുത്തുന്ന ആന്റിനകളിൽ ഉപയോഗിക്കുന്നത്‌ "ക്രാസ്‌ പോളറൈസേഷനാണ്‌'. സർക്കുലർ പോളറൈസേഷന്‍ ഉപയോഗപ്പെടുത്തുന്ന ആന്റിനകളുമുണ്ട്‌. ഒരു പ്രത്യേകതരം പോളറൈസേഷന്‍ ഉപയോഗിച്ച്‌ പ്രസരണം ചെയ്യപ്പെട്ട തരംഗങ്ങളെ മറ്റൊരു തരം പോളറൈസേഷന്‍ ഉപയോഗപ്പെടുത്തുന്ന ആന്റിന ഉപയോഗിച്ച്‌ സ്വീകരിക്കുമ്പോള്‍ കുറെയധികം ഡെസിബലുകള്‍ നഷ്‌ടപ്പെടാറുണ്ട്‌. ആന്റിന ഇംപിഡന്‍സ്‌ (Antenna Impedence). ആന്റിനയിലെ ഏതെങ്കിലും പോയിന്റിലുള്ള വോള്‍ട്ടേജ്‌, കറണ്ട്‌ അനുപാതത്തിനാണ്‌ ഇംപിഡന്‍സ്‌ എന്ന്‌ സാങ്കേതികമായി വിവക്ഷിക്കുന്നത്‌. ഒരു ക്വാർട്ടർ വേവ്‌ ആന്റിനയ്‌ക്ക്‌ ഏകദേശം 36 ഓമും, ഹാഫ്‌ വേവ്‌ ഡൈപോള്‍ ആന്റിനയ്‌ക്കു 75 ഓമും, ഹാഫ്‌ വേവ്‌ ഫോള്‍ഡഡ്‌ ഡൈപോള്‍ ആന്റിനയ്‌ക്കു ഏകദേശം 300 ഓമും ആണ്‌ സാധാരണ ഗതിയിലുള്ള ഇംപിഡന്‍സ്‌. (ഡോ. കെ. ഗോപാലന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍