This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്റിഗോണസ്‌ II (ബി.സി. 319-239)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

02:35, 23 ഫെബ്രുവരി 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ആന്റിഗോണസ്‌ കക (ബി.സി. 319-239)

Antigonus II

മാസിഡോണിയയിലെ രാജാവ്‌. പിതാവായ ഡെമിട്രിയസ്‌ ക പെലിയൊർസെറ്റിസ്‌ 287-ൽ ഏഷ്യന്‍ ആക്രമണത്തിനുപോയപ്പോള്‍ ഗ്രീസിലെ ഭരണം നടത്തിയത്‌ ആന്റിഗോണസായിരുന്നു. 283-ൽ പിതാവിന്റെ നിര്യാണത്തിനുശേഷം അദ്ദേഹം രാജ്യഭരണം ഏറ്റെടുത്തു. സെല്യൂസിദ്‌ രാജാവ്‌ ആന്റിയോക്കസ്‌ ക (324-262)മായി 279-ൽ അദ്ദേഹം സമാധാനസന്ധിയിലേർപ്പെട്ടു; അദ്ദേഹത്തിന്റെ സഹോദരി ഫിലയെ ആന്റിഗോണസ്‌ വിവാഹം കഴിക്കുകയും ചെയ്‌തു. ഈജിപ്‌തിലെ രാജാവായ ടോളമി കക(309-247) അദ്ദേഹവുമായി ശത്രുതയിലായിരുന്നു. ഇറ്റലി ആക്രമണത്തിനുപോയ പൈറസ്‌ 274-ൽ തിരിച്ചുവന്ന്‌ മാസിഡോണിയ ആക്രമിച്ച്‌ ചില ഭാഗങ്ങള്‍ പിടിച്ചെടുത്തു. 272-ൽ ആർഗസിൽവച്ച്‌ പൈറസ്‌ വധിക്കപ്പെട്ടതിനെത്തുടർന്ന്‌ ആന്റിഗോണസ്‌ മാസിഡോണിയയും ഗ്രീസും തിരിച്ചുപിടിച്ചു. സ്‌പാർട്ടയും ആഥന്‍സും സംയുക്തമായി ഈജിപ്‌ഷ്യന്‍ സഹായത്തോടെ ആന്റിഗോണസിനോടെതിരിട്ടു. ക്രിമോനിഡിയയിൽവച്ചുണ്ടായ ഈ യുദ്ധ(267-262)ത്തിൽ ആന്റിഗോണസിനെ തോല്‌പിക്കാന്‍ അവർക്കു കഴിഞ്ഞില്ല. 258-ലെ കോസ്‌യുദ്ധത്തിൽ ഈജിപ്‌ഷ്യന്‍ നാവികപ്പടയെ ആന്റിഗോണസ്‌ തോല്‌പിച്ച്‌, ഈജിയന്‍ കടലിന്റെ മേൽ ആധിപത്യം സ്ഥാപിച്ചു. മാസിഡോണിയന്‍ശക്തി പുനഃസ്ഥാപിച്ചത്‌ ആന്റിഗോണസായിരുന്നു. കലാപ്രമിയായിരുന്ന ആന്റിഗോണസ്‌ സാഹിത്യപ്രവർത്തനങ്ങളെ പോഷിപ്പിച്ചു. സ്റ്റോയിസിസ(Stoicism)ത്തിന്റെ സ്ഥാപകനായ സീനോ (340-265), എറിട്രീയയിലെ മെനിഡമസ്‌ തുടങ്ങിയ ദാർശനികരുമായി അദ്ദേഹം ഉറ്റബന്ധം പുലർത്തിയിരുന്നു. 239-ൽ ആന്റിഗോണസ്‌ കക അന്തരിച്ചു. നോ: മാസിഡോണിയ

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍