This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്റിക്‌ളൈനോറിയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ആന്റിക്‌ളൈനോറിയം == == Anticlinorium == ഭൂ-അഭിനതികളിൽ(Geocyncline) അധ്യാരോപിതമോ ...)
(Anticlinorium)
വരി 2: വരി 2:
== Anticlinorium ==
== Anticlinorium ==
-
ഭൂ-അഭിനതികളിൽ(Geocyncline) അധ്യാരോപിതമോ ഞെരുങ്ങിയമർന്നു സങ്കീർണമോ ആയ വലിത (folded) ശിലാപടലങ്ങളാൽ ആവരണം ചെയ്യപ്പെട്ട നിലയിലുള്ള, പ്രാത്ഥാന (upheaval) വിധേയമായ ഭൂഭാഗം.
+
ഭൂ-അഭിനതികളില്‍(Geocyncline) അധ്യാരോപിതമോ ഞെരുങ്ങിയമര്‍ന്നു സങ്കീര്‍ണമോ ആയ വലിത (folded) ശിലാപടലങ്ങളാല്‍ ആവരണം ചെയ്യപ്പെട്ട നിലയിലുള്ള, പ്രാത്ഥാന (upheaval) വിധേയമായ ഭൂഭാഗം.
-
ഭൂ-അഭിനതി പ്രദേശങ്ങള്‍ തീവ്രമായ വിവർത്തനിക (Tectonic) പ്രക്രിയകള്‍ക്കു വിധേയങ്ങളായിരിക്കും; സജീവമായ മാഗ്മാ (Magma) പ്രവർത്തനവും ഉണ്ടാകും. ഇവയുടെ ഫലമായി ഭൂവല്‌കശിലയുടെ മേലോട്ടും താഴോട്ടുമുള്ള സഞ്ചലനം അനിവാര്യമായിത്തീരുന്നു. ഈ വിധമുള്ള പ്രാത്ഥാന - അവതലന പ്രക്രിയകള്‍ (upheaval & subsidence) മൂലം ഭൂവല്‌കശിലാപടലങ്ങള്‍ മടക്കി ഉയർത്തപ്പെട്ടവയോ, ഒടിഞ്ഞുതാണു ദ്രാണിരൂപത്തിലുള്ളവയോ ആയിത്തീരുന്നു. തീവ്രമായി ഞെരിഞ്ഞമരുകമൂലം ഈ ഭാഗത്തെ ശിലാസംരചന സങ്കീർണമായിത്തീരുന്നു. പ്രാത്ഥാനവിധേയമായ ഭാഗങ്ങളെ ആന്റിക്ലൈനോറിയം എന്നു വിളിക്കുന്നു; ദ്രാണിരൂപത്തിലുള്ള താണഭാഗങ്ങളെ സിന്‍ക്ലൈനോറിയം എന്നും. ഇത്തരം സംരചനകളിലെ ഉയർച്ച താഴ്‌ചകള്‍ 12 മുതൽ 15 വരെ കി.മീ. വരാം; ഏതാണ്ട്‌ അണ്ഡാകൃതിയിൽ അനുദൈർഘ്യമായി നൂറുകണക്കിനു കി.മീ. വ്യാപിക്കുകയും ചെയ്യും. നതിലംബ (strike) ദിശയിൽനിന്നും ഇരുവശത്തേക്കുമുള്ള ചായ്‌വ്‌ പരിനതമോ (periclinal) കേന്ദ്രനതമോ (centriclinal) ആയി അവസാനിക്കുന്നു.
+
ഭൂ-അഭിനതി പ്രദേശങ്ങള്‍ തീവ്രമായ വിവര്‍ത്തനിക (Tectonic) പ്രക്രിയകള്‍ക്കു വിധേയങ്ങളായിരിക്കും; സജീവമായ മാഗ്മാ (Magma) പ്രവര്‍ത്തനവും ഉണ്ടാകും. ഇവയുടെ ഫലമായി ഭൂവല്‌കശിലയുടെ മേലോട്ടും താഴോട്ടുമുള്ള സഞ്ചലനം അനിവാര്യമായിത്തീരുന്നു. ഈ വിധമുള്ള പ്രാത്ഥാന - അവതലന പ്രക്രിയകള്‍ (upheaval & subsidence) മൂലം ഭൂവല്‌കശിലാപടലങ്ങള്‍ മടക്കി ഉയര്‍ത്തപ്പെട്ടവയോ, ഒടിഞ്ഞുതാണു ദ്രാണിരൂപത്തിലുള്ളവയോ ആയിത്തീരുന്നു. തീവ്രമായി ഞെരിഞ്ഞമരുകമൂലം ഈ ഭാഗത്തെ ശിലാസംരചന സങ്കീര്‍ണമായിത്തീരുന്നു. പ്രാത്ഥാനവിധേയമായ ഭാഗങ്ങളെ ആന്റിക്ലൈനോറിയം എന്നു വിളിക്കുന്നു; ദ്രാണിരൂപത്തിലുള്ള താണഭാഗങ്ങളെ സിന്‍ക്ലൈനോറിയം എന്നും. ഇത്തരം സംരചനകളിലെ ഉയര്‍ച്ച താഴ്‌ചകള്‍ 12 മുതല്‍ 15 വരെ കി.മീ. വരാം; ഏതാണ്ട്‌ അണ്ഡാകൃതിയില്‍ അനുദൈര്‍ഘ്യമായി നൂറുകണക്കിനു കി.മീ. വ്യാപിക്കുകയും ചെയ്യും. നതിലംബ (strike) ദിശയില്‍നിന്നും ഇരുവശത്തേക്കുമുള്ള ചായ്‌വ്‌ പരിനതമോ (periclinal) കേന്ദ്രനതമോ (centriclinal) ആയി അവസാനിക്കുന്നു.
-
മടങ്ങിയൊടിഞ്ഞും ഞെരിഞ്ഞമർന്നും കാണപ്പെടുന്ന ആന്റിക്ലൈനോറിയശിലാസ്‌തരങ്ങള്‍ അവയോടനുബന്ധിച്ചുള്ള ഭൂഭ്രംശങ്ങൾ(faults)ക്കും വിധേയമാകാം. സാമാന്യമോ(normal)  ഉത്‌ ക്രമമോ (reverse) ആയ ഭ്രംശങ്ങള്‍ അനുദൈർഘ്യമോ (longitudinal) അനുപ്രസ്ഥമോ (transverse) വികർണമോ (diagonal) ആയ ദിശകളിൽ അനുഭവപ്പെടുന്നു. ഇതിന്റെ ഫലമായി ആന്‍റിക്ലൈനോറിയത്തിന്റെ ഘടന സോപാനമാതൃകയിലുള്ളതായിത്തീരുന്നു. സംരചനയുടെ അഗ്രങ്ങളെ സമീപിക്കുന്നതോടെ വലനങ്ങളുടെ ക്രമീകരണം അനിയമിതമായിത്തീരുന്നു. വലിതഭാഗങ്ങളിൽ ചെറുതും വലുതുമായ മാഗ്മാ അന്തർവേധങ്ങള്‍ സാധാരണമാണ്‌; ഈ മാഗ്മാപിണ്ഡങ്ങള്‍ വ്യാപകമായ കായാന്തരണ പ്രക്രിയ(Metamorphism)യ്‌ക്ക്‌ നിദാനമാകുന്നു.
+
 
 +
മടങ്ങിയൊടിഞ്ഞും ഞെരിഞ്ഞമര്‍ന്നും കാണപ്പെടുന്ന ആന്റിക്ലൈനോറിയശിലാസ്‌തരങ്ങള്‍ അവയോടനുബന്ധിച്ചുള്ള ഭൂഭ്രംശങ്ങൾ(faults)ക്കും വിധേയമാകാം. സാമാന്യമോ(normal)  ഉത്‌ ക്രമമോ (reverse) ആയ ഭ്രംശങ്ങള്‍ അനുദൈര്‍ഘ്യമോ (longitudinal) അനുപ്രസ്ഥമോ (transverse) വികര്‍ണമോ (diagonal) ആയ ദിശകളില്‍ അനുഭവപ്പെടുന്നു. ഇതിന്റെ ഫലമായി ആന്‍റിക്ലൈനോറിയത്തിന്റെ ഘടന സോപാനമാതൃകയിലുള്ളതായിത്തീരുന്നു. സംരചനയുടെ അഗ്രങ്ങളെ സമീപിക്കുന്നതോടെ വലനങ്ങളുടെ ക്രമീകരണം അനിയമിതമായിത്തീരുന്നു. വലിതഭാഗങ്ങളില്‍ ചെറുതും വലുതുമായ മാഗ്മാ അന്തര്‍വേധങ്ങള്‍ സാധാരണമാണ്‌; ഈ മാഗ്മാപിണ്ഡങ്ങള്‍ വ്യാപകമായ കായാന്തരണ പ്രക്രിയ(Metamorphism)യ്‌ക്ക്‌ നിദാനമാകുന്നു.

10:43, 7 ഓഗസ്റ്റ്‌ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ആന്റിക്‌ളൈനോറിയം

Anticlinorium

ഭൂ-അഭിനതികളില്‍(Geocyncline) അധ്യാരോപിതമോ ഞെരുങ്ങിയമര്‍ന്നു സങ്കീര്‍ണമോ ആയ വലിത (folded) ശിലാപടലങ്ങളാല്‍ ആവരണം ചെയ്യപ്പെട്ട നിലയിലുള്ള, പ്രാത്ഥാന (upheaval) വിധേയമായ ഭൂഭാഗം. ഭൂ-അഭിനതി പ്രദേശങ്ങള്‍ തീവ്രമായ വിവര്‍ത്തനിക (Tectonic) പ്രക്രിയകള്‍ക്കു വിധേയങ്ങളായിരിക്കും; സജീവമായ മാഗ്മാ (Magma) പ്രവര്‍ത്തനവും ഉണ്ടാകും. ഇവയുടെ ഫലമായി ഭൂവല്‌കശിലയുടെ മേലോട്ടും താഴോട്ടുമുള്ള സഞ്ചലനം അനിവാര്യമായിത്തീരുന്നു. ഈ വിധമുള്ള പ്രാത്ഥാന - അവതലന പ്രക്രിയകള്‍ (upheaval & subsidence) മൂലം ഭൂവല്‌കശിലാപടലങ്ങള്‍ മടക്കി ഉയര്‍ത്തപ്പെട്ടവയോ, ഒടിഞ്ഞുതാണു ദ്രാണിരൂപത്തിലുള്ളവയോ ആയിത്തീരുന്നു. തീവ്രമായി ഞെരിഞ്ഞമരുകമൂലം ഈ ഭാഗത്തെ ശിലാസംരചന സങ്കീര്‍ണമായിത്തീരുന്നു. പ്രാത്ഥാനവിധേയമായ ഭാഗങ്ങളെ ആന്റിക്ലൈനോറിയം എന്നു വിളിക്കുന്നു; ദ്രാണിരൂപത്തിലുള്ള താണഭാഗങ്ങളെ സിന്‍ക്ലൈനോറിയം എന്നും. ഇത്തരം സംരചനകളിലെ ഉയര്‍ച്ച താഴ്‌ചകള്‍ 12 മുതല്‍ 15 വരെ കി.മീ. വരാം; ഏതാണ്ട്‌ അണ്ഡാകൃതിയില്‍ അനുദൈര്‍ഘ്യമായി നൂറുകണക്കിനു കി.മീ. വ്യാപിക്കുകയും ചെയ്യും. നതിലംബ (strike) ദിശയില്‍നിന്നും ഇരുവശത്തേക്കുമുള്ള ചായ്‌വ്‌ പരിനതമോ (periclinal) കേന്ദ്രനതമോ (centriclinal) ആയി അവസാനിക്കുന്നു.

മടങ്ങിയൊടിഞ്ഞും ഞെരിഞ്ഞമര്‍ന്നും കാണപ്പെടുന്ന ആന്റിക്ലൈനോറിയശിലാസ്‌തരങ്ങള്‍ അവയോടനുബന്ധിച്ചുള്ള ഭൂഭ്രംശങ്ങൾ(faults)ക്കും വിധേയമാകാം. സാമാന്യമോ(normal) ഉത്‌ ക്രമമോ (reverse) ആയ ഭ്രംശങ്ങള്‍ അനുദൈര്‍ഘ്യമോ (longitudinal) അനുപ്രസ്ഥമോ (transverse) വികര്‍ണമോ (diagonal) ആയ ദിശകളില്‍ അനുഭവപ്പെടുന്നു. ഇതിന്റെ ഫലമായി ആന്‍റിക്ലൈനോറിയത്തിന്റെ ഘടന സോപാനമാതൃകയിലുള്ളതായിത്തീരുന്നു. സംരചനയുടെ അഗ്രങ്ങളെ സമീപിക്കുന്നതോടെ വലനങ്ങളുടെ ക്രമീകരണം അനിയമിതമായിത്തീരുന്നു. വലിതഭാഗങ്ങളില്‍ ചെറുതും വലുതുമായ മാഗ്മാ അന്തര്‍വേധങ്ങള്‍ സാധാരണമാണ്‌; ഈ മാഗ്മാപിണ്ഡങ്ങള്‍ വ്യാപകമായ കായാന്തരണ പ്രക്രിയ(Metamorphism)യ്‌ക്ക്‌ നിദാനമാകുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍