This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്ധ്രപ്രഭ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

13:22, 21 ഫെബ്രുവരി 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ആന്ധ്രപ്രഭ

വിജയവാഡ (ആന്ധ്രപ്രദേശ്‌)യിൽ നിന്നും പ്രസിദ്ധീകരിക്കപ്പെടുന്ന തെലുഗു ദിനപത്രം. രാമനാഥഗോയങ്കയുടെ ഉടമസ്ഥതയിലുള്ള എക്‌സ്‌പ്രസ്‌ പത്രസംഘത്തിലെ ഒരു ഘടകമായ ആന്ധ്രപ്രഭ 1938-ൽ മദ്രാസിൽ നിന്നുമാണ്‌ പ്രസിദ്ധീകരണം തുടങ്ങിയത്‌. പ്രശസ്‌ത പത്രപ്രവർത്തകനായ ഖാസാ സുമ്പറാവുവിന്റെ "പാന്‍സുപാരി' എന്ന പ്രസിദ്ധമായ പംക്തി ഈ പത്രത്തിന്‌ പരക്കെ അംഗീകാരം നേടിക്കൊടുത്തു. സുമ്പറാവുവിനുശേഷം എന്‍. നാരായണമൂർത്തിയും നർലവെങ്കടേശ്വരറാവുവും ഇതിന്റെ പത്രാധിപന്മാരായിരുന്നിട്ടുണ്ട്‌. തെലുഗുപത്രപ്രവർത്തനരംഗത്തെ അതികായനായിരുന്ന വെങ്കടേശ്വരറാവു അനുഗൃഹീതനായ ഒരു സാഹിത്യകാരന്‍ കൂടിയായിരുന്നു. അദ്ദേഹത്തിന്റെ പത്രാധിപത്യമാണ്‌ ആന്ധ്രപ്രഭയെ ഇന്നത്തെ നിലയിലെത്തിച്ചതെന്നു പറയാം. ഇന്ന്‌ തെലുഗുപത്രങ്ങളിൽ ഏറ്റവും പ്രചാരമുള്ളത്‌ ആന്ധ്രപ്രഭയാണ്‌. വാർത്തകളുടെ തിരഞ്ഞെടുപ്പിലും വൈവിധ്യത്തിലും ആകർഷകമായ അവതരണരീതിയിലും ആന്ധ്രപ്രഭ ഉന്നതമായ നിലവാരം പുലർത്തുന്നു. ദിനപത്രത്തിനുപുറമേ ഒരു ഞായാറാഴ്‌ചപതിപ്പും ആന്ധ്രപ്രഭ ചിത്രവാരിക എന്നൊരു ആഴ്‌ചപതിപ്പും പ്രസിദ്ധീകരിച്ചുവരുന്നു. അഞ്ച്‌ എഡിഷനുകളുണ്ട്‌. ഇന്റർനെറ്റ്‌ എഡിഷനുമുണ്ട്‌. ഈടുറ്റ ലേഖനങ്ങളും ബഹുവർണചിത്രങ്ങളും ഈ പ്രസിദ്ധീകരണങ്ങളെ ആകർഷകമാക്കുന്നു. ആന്ധ്രപ്രഭ ചിത്രവാരികയ്‌ക്കാണ്‌ തെലുഗുവാരികകളിൽ ഏറ്റവും കൂടുതൽ പ്രചാരമുള്ളത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍