This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്ധ്രപ്രദേശ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ആന്ധ്രപ്രദേശ്‌)
(ഭൂപ്രകൃതി)
വരി 25: വരി 25:
==== പീഠസമതലം ====
==== പീഠസമതലം ====
നെടുനാളായുള്ള അപരദനം (erosion) മൂലം നിർമിക്കപ്പെട്ടിട്ടുള്ള വിസ്‌തൃതസമതലങ്ങളും അവിടവിടെ ഉയർന്നു കാണുന്ന മൊട്ടക്കുന്നുകളുമാണ്‌ പീഠസമതലത്തിന്റെ സവിശേഷതകള്‍. സാധാരണ ഉയരം 500-650 മീ. ആണ്‌. കൃഷ്‌ണ, തുംഗഭദ്ര എന്നീ നദികളുടെ തടപ്രദേശങ്ങള്‍ താരതമ്യേന താഴ്‌ന്ന ഭാഗങ്ങളാണ്‌; ഗോദാവരി, ഭീമ എന്നിവയ്‌ക്കിടയ്‌ക്കുള്ള പ്രദേശം 700 മീറ്ററിലേറെ ഉയരത്തിലും. നയ്‌സ്‌, ഗ്രാനൈറ്റ്‌ എന്നീയിനം ശിലകള്‍ രൂപാന്തരപ്പെട്ടുണ്ടായ പരുക്കന്‍ ചെമ്മച്ചാണ്‌ പീഠസമതലത്തിൽ പൊതുവേയുള്ളത്‌. ജല ലഭ്യതയുള്ള പ്രദേശങ്ങളിൽ മാത്രമാണ്‌ കൃഷിചെയ്യാവുന്നത്‌. മൈതാനങ്ങളിൽ മിക്കതും മുള്‍ക്കാടുകളാണ്‌; കുന്നിന്‍പുറങ്ങള്‍ തരിശായ ഊഷരഭൂമിയും. ഈ പ്രദേശത്തുകൂടി ഒഴുകുന്ന ചെറുനദികളിൽ മിക്കമാസങ്ങളിലും വെള്ളം വറ്റിക്കാണുന്നു.
നെടുനാളായുള്ള അപരദനം (erosion) മൂലം നിർമിക്കപ്പെട്ടിട്ടുള്ള വിസ്‌തൃതസമതലങ്ങളും അവിടവിടെ ഉയർന്നു കാണുന്ന മൊട്ടക്കുന്നുകളുമാണ്‌ പീഠസമതലത്തിന്റെ സവിശേഷതകള്‍. സാധാരണ ഉയരം 500-650 മീ. ആണ്‌. കൃഷ്‌ണ, തുംഗഭദ്ര എന്നീ നദികളുടെ തടപ്രദേശങ്ങള്‍ താരതമ്യേന താഴ്‌ന്ന ഭാഗങ്ങളാണ്‌; ഗോദാവരി, ഭീമ എന്നിവയ്‌ക്കിടയ്‌ക്കുള്ള പ്രദേശം 700 മീറ്ററിലേറെ ഉയരത്തിലും. നയ്‌സ്‌, ഗ്രാനൈറ്റ്‌ എന്നീയിനം ശിലകള്‍ രൂപാന്തരപ്പെട്ടുണ്ടായ പരുക്കന്‍ ചെമ്മച്ചാണ്‌ പീഠസമതലത്തിൽ പൊതുവേയുള്ളത്‌. ജല ലഭ്യതയുള്ള പ്രദേശങ്ങളിൽ മാത്രമാണ്‌ കൃഷിചെയ്യാവുന്നത്‌. മൈതാനങ്ങളിൽ മിക്കതും മുള്‍ക്കാടുകളാണ്‌; കുന്നിന്‍പുറങ്ങള്‍ തരിശായ ഊഷരഭൂമിയും. ഈ പ്രദേശത്തുകൂടി ഒഴുകുന്ന ചെറുനദികളിൽ മിക്കമാസങ്ങളിലും വെള്ളം വറ്റിക്കാണുന്നു.
 +
 +
=== കാലാവസ്ഥ ===
 +
മണ്‍സൂണ്‍ കാലാവസ്ഥയാണ്‌ ആന്ധ്രപ്രദേശിനുള്ളത്‌. കടുത്ത ചൂടുള്ള ഉഷ്‌ണകാലവും സുഖകരമായ ശിശിരകാലവും ഇവിടത്തെ കാലാവസ്ഥയുടെ പ്രത്യേകതകളാണ്‌. മാർച്ച്‌ മുതൽ ജൂണ്‍ വരെയാണ്‌ ഉഷ്‌ണകാലം. ഏറ്റവും കൂടുതൽ ചൂടനുഭവപ്പെടുന്നത്‌ മേയ്‌ മാസത്തിലാണ്‌; ഇതേത്തുടർന്നാണ്‌ മഴക്കാലം. സംസ്ഥാനത്തെ ശരാശരി വർഷപാതം 90 സെ.മീ. ആണ്‌. ഏറ്റവും കൂടുതൽ മഴ ശ്രീകാകുളം ജില്ലയിലും കുറവ്‌ അനന്തപ്പൂർ ജില്ലയിലുമാണ്‌. കാലവർഷക്കാറ്റുകള്‍ (മണ്‍സൂണ്‍) ആണ്‌ മഴപെയ്യിക്കുന്നത്‌. ജൂണ്‍ മധ്യം മുതൽ സെപ്‌. വരെ തെ. പടിഞ്ഞാറുനിന്നും ഒ. മുതൽ ഡി. വരെ വ. കിഴക്കുനിന്നും ആണ്‌ കാറ്റ്‌ വീശുന്നത്‌. ജനു. ഫെ. മാസങ്ങളാണ്‌ സുഖകരമായ ശിശിരകാലം.
 +
സമുദ്ര സാമീപ്യമുള്ള പ്രദേശങ്ങളിൽ ഉഷ്‌ണകാലത്ത്‌ ചൂടുകുറഞ്ഞും ശിശിരകലാത്ത്‌ കൂടിയും താരതമ്യേന സുഖകരമായ കാലാവസ്ഥ അനുഭവപ്പെടുന്നു. പടിഞ്ഞാറോട്ടു ചെല്ലുന്തോറും മാധ്യതാപനിലയിലെ ഋതുപരമായ വ്യത്യാസം വർധിച്ചുവരുന്നതായി കാണാം. ഇവിടങ്ങളിൽ ഉഷ്‌ണകാലത്തെ മാധ്യതാപനില 100-110മ്പ എ ആണ്‌. ഭദ്രാചലം, രാമഗുണ്ടം, വിജയവാഡ എന്നിവിടങ്ങളിൽ ശരാശരി ചൂട്‌ 120മ്പ എ-ൽ കവിയാറുണ്ട്‌. മൈസൂർ പീഠഭൂമിയോടു തൊട്ടുകിടക്കുന്ന അനന്തപ്പൂർ-ചിത്തൂർ ജില്ലകളിൽ താരതമ്യേന കുറഞ്ഞ താപനിലയാണുള്ളത്‌.
 +
 +
=== സസ്യജാലം ===
 +
വിശാഖപട്ടണം, ശ്രീകാകുളം, കി. ഗോദാവരി, അദീലാബാദ്‌, കരീംഗർ, വാറംഗൽ, ഖമ്മം തുടങ്ങി മഴ കൂടുതലുള്ള ജില്ലകളിലും നല്ലമലയിലെ ഉയർന്നഭാഗങ്ങളിലും തേക്കുമരത്തിന്റെ ബാഹുല്യമുള്ള വിശാലപത്രിത വനങ്ങളാണുള്ളത്‌. താരതമ്യേന ഉയരം കുറഞ്ഞ ഭാഗങ്ങള്‍ ഉഷ്‌ണമേഖലാമാതൃകയിലുള്ള പത്രപാതി (Deciduous) വനങ്ങളാണ്‌. ഇവിടത്തെ വൃക്ഷങ്ങള്‍ 15 മീ.-ലേറെ വളർന്നുകാണുന്നില്ല. തേക്ക്‌, തേമ്പാവ്‌, കിയാവ്‌, മഴുക്കാഞ്ഞിരം, രക്തചന്ദനം തുടങ്ങിയവയാണ്‌ പ്രധാനയിനങ്ങള്‍. ശേഷാചലത്തിനടുത്ത്‌ 700 മീ.-ലേറെ ഉയരമുള്ള ഭാഗങ്ങളിൽ ഞാറ(Eugenia alterifolia)ക്കാടുകളാണുള്ളത്‌. പത്രപാതിവനങ്ങള്‍ക്കു ചുറ്റും അവയുടെ തുടർച്ചയെന്നോണം പടർന്നുകാണുന്ന മുള്‍ക്കാടുകളാണ്‌ മറ്റൊരു നൈസർഗിക പ്രകൃതി. ഇവയ്‌ക്കിടയ്‌ക്കുള്ള സീമാന്തപ്രദേശങ്ങളിൽ മഴുക്കാഞ്ഞിരം, വാക, പട്ടച്ചാരായമരം (Acacia leucopholea), കിയാവ്‌, ബീഡിയിലമരം (Diospyros melanoxylon) , ഉളിന്ത, മാംസരോഹിണി, സാമ്പ്രാണി തുടങ്ങിയ വൃക്ഷങ്ങള്‍ ധാരാളം വളരുന്നു.
 +
ആണ്ടു മുഴുവന്‍ ഈർപ്പം തങ്ങിനില്‌ക്കുന്ന പ്രദേശങ്ങളിൽ നിത്യഹരിതങ്ങളായ കുറ്റിക്കാടുകളുണ്ട്‌; ഇവിടത്തെ പ്രധാന സസ്യങ്ങള്‍ ഇരുമ്പാല, അല്ലി, നാക്കിണ, വെള്ളമരം, ജനപം തുടങ്ങിയവയാണ്‌. കടലോരപ്രദേശങ്ങള്‍ കണ്ടൽവനങ്ങളാണ്‌. ആന്ധ്രപ്രദേശിലെ വനങ്ങളിൽ കൂട്ടംകൂട്ടമായി കാണപ്പെടുന്ന ഒരു സാധാരണയിനമാണ്‌ കാങ്കമുള (Dendrecalamus strictus).
 +
 +
=== ജന്തുവർഗങ്ങള്‍ ===
 +
 +
സംസ്ഥാനത്തെ വനങ്ങള്‍ കലമാന്‍, കാട്ടുപോത്ത്‌, കാട്ടുപന്നി എന്നിവയുടെ വിഹാരരംഗങ്ങളാണ്‌; അപൂർവമായി കഴുതപ്പുലി, പുള്ളിപ്പുലി, കരടി, ചെന്നായ്‌ എന്നിവയെയും കാണാം. കുരങ്ങുകളും വിവിധയിനം പക്ഷികളും ധാരാളമുണ്ട്‌. വളർത്തു മൃഗങ്ങളിൽ പശു, എരുമ, ആട്‌, കുതിര, കഴുത എന്നിവ ഉള്‍പ്പെടുന്നു.
 +
 +
=== ധാതുസമ്പത്ത്‌ ===
 +
 +
ധാർവാർക്രമം അഭ്രം, ചെമ്പ്‌, സ്വർണം എന്നിവ ഉള്‍ക്കൊള്ളുന്നു. അഭ്രം ഗുഡൂരിലും, ചെമ്പ്‌ ഗിരിമണിപ്പേട്ടയിലും, സ്വർണം അനന്തപ്പൂരിലും കണ്ടെത്തിയിട്ടുണ്ട്‌. മധ്യ-ധാർവാർ ക്രമത്തിൽപെട്ട ഖോണ്‍ഡലൈറ്റ്‌ ഒന്നാംതരം വാസ്‌തുശിലകളെ ഉള്‍ക്കൊള്ളുന്നു. ഈ ശിലാക്രമത്തിനിടയിൽ മാന്‍ഗനീസ്‌, ഗ്രാഫൈറ്റ്‌, സില്ലിമനൈറ്റ്‌, ബോക്‌സൈറ്റ്‌, ഇരുമ്പ്‌ എന്നിവയുടെ സമ്പന്നനിക്ഷേപങ്ങള്‍ അവസ്ഥിതമാണ്‌. പുരാണശിലകളിൽ വജ്രനിക്ഷേപങ്ങളും ആസ്‌ബെസ്റ്റോസ്‌, ബെറൈറ്റ്‌, സ്റ്റീട്ടൈറ്റ്‌, കാവി (ochre) എന്നിവയും അടങ്ങിയിരിക്കുന്നു. കല്‌ക്കരിനിക്ഷേപങ്ങളാൽ സമ്പന്നമാണ്‌ ഗോണ്ട്‌വാനാക്രമം.
 +
ആന്ധ്രപ്രദേശിൽനിന്നും ഖനനം ചെയ്യപ്പെടുന്ന പ്രധാന ധാതുക്കള്‍ ആസ്‌ബെസ്റ്റോസ്‌, ബെറൈറ്റ്‌, കല്‌ക്കരി, ക്രാമൈറ്റ്‌, ഇരുമ്പ്‌, മാന്‍ഗനീസ്‌, കയനൈറ്റ്‌, അഭ്രം, വൈഡൂര്യം, ചീനമച്ച്‌, ചുച്ചാമ്പുകല്ല്‌ എന്നിവയാണ്‌. ഗ്രാഫൈറ്റ്‌, സ്റ്റീട്ടൈറ്റ്‌, ഇൽമനൈറ്റ്‌, ജിപ്‌സം, കാവി, കളിമച്ച്‌ തുടങ്ങിയവയും ഖനനം ചെയ്‌തുവരുന്നു. ക്രിസൊട്ടൈൽ(chrysotile)  ഇനത്തിൽപെട്ട ആസ്‌ബെസ്റ്റോസ്‌ ആന്ധ്രപ്രദേശിൽ മാത്രമാണുള്ളത്‌. ഇന്ത്യയിലെ ബെറൈറ്റ്‌ ഉത്‌പാദനത്തിന്റെ പൂർണപങ്കും ഈ സംസ്ഥാനത്തിനാണ്‌. തെക്കേ ഇന്ത്യയിലെ വ്യാവസായികാവശ്യങ്ങള്‍ക്കുള്ള കല്‌ക്കരി ഏറിയപങ്കും ഇവിടത്തെ ഖനികളിൽനിന്നു ലഭിക്കുന്നു. അഭ്രത്തിന്റെ കാര്യത്തിൽ ദേശീയോത്‌പാദനത്തിന്റെ 17% ആന്ധ്രപ്രദേശിലാണ്‌. നല്ലയിനം ചുച്ചാമ്പുകല്ലിന്റെ ലഭ്യത സിമന്റുവ്യവസായം വികസിക്കുന്നതിനു സഹായകമായിട്ടുണ്ട്‌. മാന്‍ഗനീസ്‌ നല്ലയിനമല്ല; ഇരുമ്പുനിക്ഷേപങ്ങള്‍ ചിതറിയ നിലയിലുമാണ്‌, ഈ ധാതു അയിരുകള്‍ കയറ്റുമതി ചെയ്യപ്പെട്ടുവരുന്നു, മറ്റു ധാതുക്കളുടെ ഉത്‌പാദനവും പുരോഗമിച്ചിട്ടുണ്ട്‌.
 +
 +
== ജനവിതരണം ==
 +
ആന്ധ്രപ്രദേശിലെ ജനങ്ങളിൽ 82.6% വും ഗ്രാമങ്ങളിൽ വസിക്കുന്നു; ശരാശരി ജനസാന്ദ്രത ച.കി.മീറ്ററിന്‌ 157. ജില്ലകളിൽ ജനസാന്ദ്രത ഏറ്റവും കൂടുതൽ ഹൈദരാബാദിലും (690) ഏറ്റവും കുറവ്‌ അദീലാബാദിലുമാണ്‌. ജനസംഖ്യയിലെ സ്‌ത്രീ-പുരുഷ അനുപാതം 977:1,000 ആണ്‌.
 +
സംസ്ഥാനത്ത്‌ മൊത്തം 223 പട്ടണങ്ങളുണ്ട്‌. തൊഴിലടിസ്ഥാനത്തിൽ ആന്ധ്രപ്രദേശിലെ ജനതയെ താഴെ പറയുന്ന ശതമാന ക്രമത്തിൽ വിഭജിക്കാം: ഭൂവുടമകളായ കർഷകർ 40.1%; കൃഷിപ്പണിക്കാർ 28.6%; ഖനനം, മേച്ചിൽ, വനവ്യവസായങ്ങള്‍ എന്നിവയിലേർപ്പെട്ടിട്ടുള്ളവർ 3.0%; കൈത്തൊഴിലുകാർ 9.7%; ഫാക്‌ടറിത്തൊഴിലാളികള്‍ 3.8%; വ്യവസായ-വാണിജ്യാദികളിൽ ഏർപ്പെട്ടിട്ടുള്ളവർ 5.6%; മറ്റുദ്യോഗസ്ഥന്മാർ 9.2%.
 +
ഭൂരിപക്ഷം ജനങ്ങളുടെയും മാതൃഭാഷ തെലുങ്ക്‌(തെലുഗു)ആണ്‌. ഇന്ത്യയിൽ ഹിന്ദി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ജനങ്ങള്‍ സംസാരിക്കുന്ന ഭാഷയാണിത്‌. 85% പേർ തെലുഗു സംസാരിക്കുന്നു. പഴയ ഹൈദരാബാദ്‌ സംസ്ഥാനത്തിൽ ഉള്‍പ്പെട്ടിരുന്ന തെലുങ്കാനാപ്രദേശങ്ങളിൽ ഉറുദുവിന്‌ നല്ല പ്രചാരമുണ്ട്‌. തമിഴ്‌, ഹിന്ദി, മലയാളം, ഗുജറാത്തി തുടങ്ങിയവ മാതൃഭാഷയായുള്ള ഏതാനും ലക്ഷം ആളുകളും ഈ സംസ്ഥാനത്തുണ്ട്‌. ഇക്കൂട്ടർ ഏറിയകൂറും നഗരവാസികളാണ്‌. ലംബാഡി, കോയ, കൊണ്ട, യെരുകല തുടങ്ങിയ പ്രാകൃതഭാഷകള്‍ ആദിവാസികള്‍ക്കിടയിൽ വ്യവഹാരത്തിലുണ്ട്‌. അതിർത്തി പ്രദേശങ്ങളിൽ അയൽ സംസ്ഥാനങ്ങളിലെ ഭാഷകളായ തമിഴ്‌, കർണാടകം, ഒറിയ, മറാഠി തുടങ്ങിയവ സംസാരിക്കുന്ന ആയിരക്കണക്കിന്‌ ആളുകളെ കാണാം.
 +
ആദിവാസികളിലെ പ്രധാന വിഭാഗങ്ങള്‍ ചെംചു, ഭിൽ, കോയ, കോലാമി, ഗോണ്ട്‌ എന്നിവരാണ്‌. ഫലമൂലാദികള്‍ ശേഖരിച്ച്‌ ചുറ്റിത്തിരിയുന്ന വർഗക്കാരാണിവർ. കാർഷികവൃത്തിയിൽ ഏർപ്പെടുന്നില്ലെങ്കിലും ആടുമാടുകളേയും കോഴികളേയും ഇവർ വളർത്തുന്നു. ചെംചുവിഭാഗക്കാരിലെ പുരുഷന്മാർ അമ്പുംവില്ലും എപ്പോഴും കൊണ്ടുനടക്കും. ഇവർക്കിടയിൽ ധാരാളം ഉപഗോത്രങ്ങളുണ്ട്‌. സ്വന്തം ഗോത്രത്തിൽനിന്നുള്ള വിവാഹബന്ധം വർജ്യമാണ്‌. മൃതദേഹങ്ങള്‍ ദഹിപ്പിക്കുകയോ കുഴിച്ചിടുകയോ ചെയ്യുന്നു. സ്വാതന്ത്യ്രപ്രാപ്‌തിക്കുശേഷം ആദിവാസികളുടെ ഉദ്ധാരണത്തിനായി അനേകം പദ്ധതികള്‍ ആസൂത്രണം ചെയ്യപ്പെട്ടിട്ടുണ്ട്‌.
 +
 +
== ചരിത്രം ==
 +
=== പ്രാചീന ചരിത്രം ===
 +
വിന്ധ്യപർവതനിരകള്‍ക്കു തെക്കു ഭാഗത്തു വസിക്കുന്ന ആന്ധ്രജനവർഗത്തെപ്പറ്റിയുള്ള പരാമർശം ബി.സി. 2000-ത്തിനോടടുത്ത്‌ രചിക്കപ്പെട്ടതെന്നു കരുതിപ്പോരുന്ന ഐതരേയ ബ്രാഹ്മണത്തിൽ കാണാം. മൗര്യചക്രവർത്തിയായ ചന്ദ്രഗുപ്‌തന്റെ കൊട്ടാരത്തിലെ ഗ്രീക്കു പ്രതിപുരുഷനായ മെഗസ്‌തനിസ്‌ (ബി.സി. 4-ാം ശ.) 30 കോട്ടകളും ഒരു ലക്ഷം കാലാള്‍പ്പടയും 2,000 കുതിരകളും 1,000 ആനകളും അടങ്ങിയ സൈന്യബലമുള്ള ശക്തവും സ്വതന്ത്രവുമായ രാഷ്‌ട്രമാണ്‌ ആന്ധ്ര എന്ന്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. അശോകന്റെ ശാസനങ്ങളിൽ ആന്ധ്രയെപ്പറ്റി പരാമർശമുണ്ട്‌. അശോകന്‍ ബുദ്ധഭിക്ഷുക്കളെ തെക്കോട്ടയച്ചു എന്നും അവരിൽ നല്ലൊരു വിഭാഗം ആന്ധ്രയിൽ ധർമപ്രചാരണം നടത്തിയെന്നും രേഖകളുണ്ട്‌. ഇന്ന്‌ ആന്ധ്രപ്രദേശ്‌ എന്നു വിളിക്കപ്പെടുന്ന ഭൂവിഭാഗത്തിൽ ബൗദ്ധസ്വാധീനം ആരംഭിച്ചത്‌ അങ്ങനെയാണ്‌. മൈസൂറിലെയും മസ്‌കിയിലെയും ലിഖിതങ്ങള്‍ പ്രകാരം അശോകന്റെ രാജ്യം നെല്ലൂർവരെ വ്യാപിച്ചിരുന്നു; ജൈനസ്വാധീനവും ഇവിടെ കാണാനുണ്ട്‌.
 +
ശാതവാഹനന്മാർ. മൗര്യസാമ്രാജ്യത്തിന്റെ ശിഥിലീകരണത്തിനുശേഷം ശാതവാഹനന്മാർ ആന്ധ്രയിൽ അധികാരത്തിലെത്തി. ബി.സി. 225-ൽ ശിമുക(ശ്രീമുഖ)നായിരുന്നു ഇവിടെ അധികാരമുറപ്പിച്ചത്‌. ശാതവാഹനന്മാരുടെ പ്രതാപകാലത്ത്‌ മഹാരാഷ്‌ട്രം, ഉത്തരകൊങ്കണം, ബിഹാർ, ഗുജറാത്ത്‌, മാള്‍വ എന്നീ പ്രദേശങ്ങള്‍ അവരുടെ സാമ്രാജ്യത്തിൽ ഉള്‍പ്പെട്ടിരുന്നു. തെക്ക്‌ കാഞ്ചീപുരംവരെ ഈ സാമ്രാജ്യം വ്യാപിക്കുകയുണ്ടായി. ഗൗതമീപുത്രശാതകർണി, പുലമായി എന്നിവർ പ്രസിദ്ധരായ ശാതവാഹന രാജാക്കന്‍മാരായിരുന്നു. ഈ വംശക്കാർ, റോമാക്കാരുമായി വാണിജ്യബന്ധം പുലർത്തിയിരുന്നു. പെരിപ്‌ളസ്‌  (Periplus of the Erythraean Sea) എന്ന കൃതിയിലും ടോളമിയുടെ ഭൂമിശാസ്‌ത്രഗ്രന്ഥത്തിലും ആന്ധ്രയുടെ വിദേശവാണിജ്യബന്ധങ്ങളെപ്പറ്റിയുള്ള പരാമർശങ്ങളുണ്ട്‌. ജാവ, സുമാത്ര, ഇന്തോ-ചൈന, മലയ, ചൈന, ജപ്പാന്‍, ബർമ (മ്യാന്മാർ) എന്നീ രാജ്യങ്ങളുമായും അവർ വാണിജ്യബന്ധങ്ങളിലേർപ്പെട്ടിരുന്നു. ശാതവാഹന ചക്രവർത്തിമാർ ബ്രാഹ്മണരായിരുന്നെങ്കിലും ബുദ്ധമതത്തോട്‌ സഹിഷ്‌ണുത പുലർത്തിവന്നു. അവരുടെ കാലത്താണ്‌ ലോകത്തിലെ ആദ്യത്തെ രസതന്ത്രശാസ്‌ത്രജ്ഞനെന്നു വിശേഷിപ്പിക്കപ്പെടാറുള്ള നാഗാർജുനന്‍ (എ.ഡി. 2-ാം ശ.) ജീവിച്ചിരുന്നത്‌. ഇദ്ദേഹമാണ്‌ നാഗാർജുന വിഹാരമെന്ന പ്രാചീന സർവകലാശാലയുടെ സ്ഥാപകന്‍. ഇതിന്റെ മാതൃകയിലാണ്‌ തിബത്തിലെ ലാസയിൽ പില്‌ക്കാലത്ത്‌ ഒരു ബൗദ്ധസർവകലാശാല സ്ഥാപിതമായത്‌. ഗുണ്ടൂരിലെ അമരാവതിയിൽനിന്നു കിട്ടിയിട്ടുള്ള ചില നാണയങ്ങള്‍ അക്കാലത്ത്‌ റോമാസാമ്രാജ്യവുമായി ഈ പ്രദേശത്തിനു വാണിജ്യന്ധങ്ങളുണ്ടായിരുന്നതായി സൂചിപ്പിക്കുന്നു. ശാതവാഹനന്മാർ 450 വർഷത്തോളം രാജ്യം ഭരിച്ചു.
 +
എ.ഡി, 3-ാം ശ.-ത്തോടുകൂടി ശാതവാഹനന്മാരുടെ ഭരണം അധഃപതിക്കാന്‍ തുടങ്ങി. പല രാജാക്കാന്മാരും ഡെക്കാണിന്റെ പല ഭാഗങ്ങളിലും ആധിപത്യം ഉറപ്പിച്ചു. നാഗ, വെങ്കടക, ബൃഹത്‌ഫലായന, ഇക്ഷ്വാകു എന്നീ വംശങ്ങള്‍ ഇക്കൂട്ടത്തിൽ പ്രസിദ്ധങ്ങളാണ്‌. ഇക്ഷ്വാകു വംശരാജാക്കന്മാർ കൃഷ്‌ണയ്‌ക്കും ഗോദാവരിക്കുമിടയിലുള്ള പ്രദേശത്തെ സ്വതന്ത്രമായി ഭരിച്ചു. അവരുടെ തലസ്ഥാനം വിജയപുരി (ശ്രീപർവതം) ആയിരുന്നു.
 +
നോ: ഇക്ഷ്വാകു വംശം

13:11, 21 ഫെബ്രുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഉള്ളടക്കം

ആന്ധ്രപ്രദേശ്‌

ഇന്ത്യാ റിപ്പബ്ലിക്കിലെ ഒരു സംസ്ഥാനം. തെലുഗുഭാഷ സംസാരിക്കുന്ന ജനവിഭാഗങ്ങള്‍ക്കായി സംസ്ഥാന പുനഃസംഘടനാ നിയമമനുസരിച്ച്‌ 1956 ന. 1-ന്‌ രൂപവത്‌കരിക്കപ്പെട്ടതാണ്‌ ഇപ്പോഴത്തെ ആന്ധ്രപ്രദേശ്‌. വലുപ്പത്തിലും ജനസംഖ്യയിലും അഞ്ചാം സ്ഥാനമാണ്‌ ഈ സംസ്ഥാനത്തിനുള്ളത്‌. ഇന്ത്യാ ഉപദ്വീപിന്റെ തെക്കു കിഴക്കു ഭാഗത്തു സ്ഥിതിചെയ്യുന്ന ആന്ധ്രപ്രദേശ്‌ വ. അക്ഷാ. 12മ്പ 34' മുതൽ 19മ്പ 54' വരെയും കി. രേഖാ. 76മ്പ 50' മുതൽ 84മ്പ 50' വരെയും വ്യാപിച്ചുകിടക്കുന്നു. വടക്ക്‌ ഒറീസ, ഛത്തീസ്‌ഗഢ്‌, വ. പടിഞ്ഞാറ്‌ മഹാരാഷ്‌ട്ര, പടിഞ്ഞാറ്‌ കർണാടകം, തെക്ക്‌ തമിഴ്‌നാട്‌ എന്നിവയാണ്‌ അയൽ സംസ്ഥാനങ്ങള്‍. കിഴക്കതിര്‌ ബംഗാള്‍ ഉള്‍ക്കടലാണ്‌. ഈ സംസ്ഥാനത്തിൽപ്പെട്ട തടരേഖയുടെ ദൈർഘ്യം 974 കി.മീ. ആണ്‌. ഗോദാവരി, കൃഷ്‌ണ എന്നീ നദീമുഖങ്ങളൊഴിച്ചാൽ തടരേഖ പൊതുവേ വളവും തിരിവും ഇല്ലാതെ ഋജുവായി കാണപ്പെടുന്നു. വിശാഖപട്ടണം മാത്രമാണ്‌ പ്രകൃതിദത്ത തുറമുഖമായി വിശേഷിപ്പിക്കാവുന്നത്‌. കാക്കിനാട, മച്ച്‌ലീപട്ടണം എന്നീ ഇടത്തരം തുറമുഖങ്ങളും മറ്റ്‌ ഏഴ്‌ നൗകാശയങ്ങളും സംസ്ഥാനാതിർത്തിയിൽപ്പെടുന്നു. കടൽമാർഗവും കരമാർഗവും സുഗമമായി സമ്പർക്കം പുലർത്താവുന്ന ഒരു സ്ഥിതിയാണ്‌ ആന്ധ്രപ്രദേശിനുള്ളത്‌. വിസ്‌തീർണം: 2,75,069 ച. കി.മീ.; ജനസംഖ്യ: 7,61,11,243 (2001); തലസ്ഥാനം: ഹൈദരാബാദ്‌.

ഭൗതിക ഭൂമിശാസ്‌ത്രം

ഭൂവിജ്ഞാനം

ഷിസ്റ്റ്‌ ശിലകള്‍ക്ക്‌ പ്രാമുഖ്യമുള്ളതും സാമ്പത്തിക പ്രാധാന്യമുള്ള അനേകം ധാതുനിക്ഷേപങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ പഴക്കമേറിയ ധാർവാർ ശിലാക്രമം സംസ്ഥാനത്തിന്റെ ഒട്ടുമുക്കാലും പ്രദേശങ്ങളിൽ വ്യാപിച്ചുകാണുന്നു. ധാർവാർ ശിലകളെക്കാള്‍ പ്രായംകുറഞ്ഞ പുരാണശിലാക്രമത്തിൽ അവസാദ ശിലകള്‍ക്കാണ്‌ പ്രാമുഖ്യമുള്ളത്‌; ജീവാശ്‌മരഹിതങ്ങളായ ഈ ഊറല്‌പാറകള്‍ക്കിടയിൽനിന്ന്‌ പ്രസിദ്ധമായ ഗോൽക്കൊണ്ട വജ്രങ്ങള്‍ ലഭിക്കുന്നു. "കടപ്പാഫലകം' എന്നറിയപ്പെടുന്ന വിശേഷയിനം ശിലകളും ചുച്ചാമ്പുകല്ലും പുരാണാവ്യൂഹത്തിൽപ്പെടുന്നു. ഗോദാവരി-പ്രണീത നദീതടങ്ങളിൽ പതിനഞ്ചിലേറെ കി.മീ. വീതിയിൽ കി.മീറ്ററുകളോളം വ്യാപിച്ചുകാണുന്ന പാറയടരുകളാണ്‌ ഗോണ്ട്‌വാനാശിലാക്രമം. കൊത്തഗൂഡം, സിംഗരേണി, പാണ്ടൂർ തുടങ്ങിയ വമ്പിച്ച കല്‌ക്കരി നിക്ഷേപങ്ങള്‍ ഇതിൽപ്പെടുന്നു. ഗോദാവരി ജില്ലയിൽ തുടങ്ങി വ.പ. ദിശയിൽ തെലുങ്കാനാ പ്രദേശത്ത്‌ വ്യാപിച്ചുകാണുന്ന "ഡെക്കാണ്‍ട്രാപ്പ്‌' ആണ്‌ മറ്റൊരു ശിലാവ്യൂഹം. സിലിക്കയ്‌ക്കു പ്രാമുഖ്യമുള്ള സംരചനയാണ്‌ ഇവയ്‌ക്കുള്ളത്‌. അങ്ങിങ്ങായി മാത്രം ചുച്ചാമ്പുകല്ലും അവസ്ഥിതമായിരിക്കുന്നു. നദീമുഖങ്ങളിൽ ടെർഷ്യറിയുഗത്തിലെ ശിലാസമൂഹങ്ങളാണുള്ളത്‌; ഗോദാവരി ജില്ലയിലെ ഇത്തരം ശിലകള്‍ക്കിടയിൽ ലിഗ്നൈറ്റ്‌, പ്രകൃതിവാതക നിക്ഷേപങ്ങളുള്ളതായി കണക്കാക്കപ്പെടുന്നു.

അപവാഹം

ആന്ധ്രപ്രദേശിലെ എല്ലാ നദികളും പശ്ചിമഘട്ടങ്ങളിൽ നിന്നുദ്‌ഭവിച്ച്‌ കിഴക്കോട്ടൊഴുകി ബംഗാള്‍ ഉള്‍ക്കടലിൽ പതിക്കുന്നവയാണ്‌. കാലവർഷങ്ങളാൽ പോഷിപ്പിക്കപ്പെടുന്ന ഇവയിൽ മഴയില്ലാത്ത അവസരങ്ങളിൽ വെള്ളം കുറയുന്നു. ഏറ്റവും വലിയ നദികളായ ഗോദാവരിയും കൃഷ്‌ണയും മാത്രം എല്ലാ മാസങ്ങളിലും വറ്റാതൊഴുകുന്നു. തെ. ഇന്ത്യയിലെ ഏറ്റവും വലിയ നദി ഗോദാവരി (1,440 കി.മീ.)ആണ്‌. ഈ നദിക്ക്‌ പ്രണീത, മഞ്‌ജീര, ശബരി, പെണ്‍ഗംഗ, ശീലേരു തുടങ്ങി 21 പോഷകനദികളുണ്ട്‌. സംസ്ഥാനത്തിന്റെ ഹൃദയഭാഗത്തുകൂടി പ്രവഹിക്കുന്ന കൃഷ്‌ണാ നദിയിൽ (1,280 കി.മീ.) 19 പോഷകനദികള്‍ ഒഴുകിച്ചേരുന്നു; തുംഗഭദ്ര, മൂസി എന്നിവയാണ്‌ ഇക്കൂട്ടത്തിൽ പ്രധാനപ്പെട്ടവ. മൂസി നദിയിൽ ഹൈദരാബാദിനടുത്ത്‌ അണക്കെട്ടുണ്ട്‌. തുംഗഭദ്രയിലെ അണക്കെട്ട്‌ കർണാടകസംസ്ഥാനത്തിനുള്ളിലാണ്‌. ഗോദാവരിയെയും കൃഷ്‌ണയെയും കൂട്ടിയിണക്കാന്‍ ഗതാഗതസൗകര്യമുള്ള ഒരു തോട്‌ നിർമിക്കപ്പെട്ടിട്ടുണ്ട്‌; ഇത്‌ തെക്കോട്ടു നീണ്ട്‌ ചെന്നൈ നഗരത്തിനു സമീപം സമുദ്രത്തിലേക്കൊഴുകുന്നു. ആന്ധ്രപ്രദേശിന്റെ സമ്പദ്‌ഘടനയിൽ ഗണ്യമായ സ്വാധീനം ചെലുത്തുന്നവയാണ്‌ ഗോദാവരിയും കൃഷ്‌ണയും. ഇവയെ കൂടാതെ പെന്ന (പെന്നാർ), വംശധാര, നാഗാവളി, ഗൂണ്ട്‌ലകമ്മ, ശാരദ എന്നീ നദികളും പ്രാധാന്യമർഹിക്കുന്നവയാണ്‌.

ഭൂപ്രകൃതി

ഭൂപ്രകൃതിയനുസരിച്ച്‌ സംസ്ഥാനത്തെ മൂന്നായി വിഭജിക്കാം: തീരസമതലം, പൂർവഘട്ടപ്രദേശം, പീഠസമതലം.

തീരസമതലം

സംസ്ഥാനത്തിന്റെ വ. ഭാഗത്തെ വിശാഖപട്ടണം, ശ്രീകാകുളം ജില്ലകളിൽ തീരസമതലം നന്നേ വീതികുറഞ്ഞതാണ്‌. ഇവിടെ പൂർവഘട്ടത്തിന്റെ ശാഖകളായ കുന്നുകള്‍ സമുദ്രംവരെ നീണ്ടുകാണുന്നു. വിശാഖപട്ടണത്തിനു തെക്കുള്ള യാരാദനിരകള്‍ കടലിലേക്കിറങ്ങി "ഡോള്‍ഫിന്‍സ്‌ നോസ്‌'(Dolphin's Nose) എന്നു വിളിക്കപ്പെടുന്ന മുനമ്പ്‌ സൃഷ്‌ടിച്ചിരിക്കുന്നു; തുറമുഖത്തിന്റെ ഭദ്രതയിൽ ഈ മുനമ്പിന്‌ ഗണ്യമായ പങ്കുണ്ട്‌. തെക്കോട്ടു നീങ്ങി സംസ്ഥാനത്തിന്റെ മധ്യഭാഗമെത്തുമ്പോഴേക്കും തീരസമതലം കടൽത്തീരത്തു നിന്ന്‌ 160 കി.മീ. ഉള്ളിലേക്കുവരെ വ്യാപിച്ചുകാണുന്നു. ഗോദാവരി-കൃഷ്‌ണ നദികളുടെ തടപ്രദേശമാണ്‌ ഇവിടം. പൂർവഘട്ടങ്ങളെ തരണം ചെയ്യുന്നതോടെ ഈ നദികളുടെ പാർശ്വങ്ങളിൽ വിസ്‌തൃതങ്ങളായ മൈതാനങ്ങള്‍ രൂപംകൊള്ളൂന്നു. കൃഷ്‌ണാനദിയുടെ ഡെൽറ്റ 70 കി.മീറ്ററും, ഗോദാവരിയുടേത്‌ 65 കി. മീറ്ററും ഉള്ളിലേക്കു വ്യാപിച്ചിരിക്കുന്നു. ഗോദാവരിയുടെ ഡെൽറ്റാപ്രദേശത്താണ്‌ വിസ്‌തൃതമായ കൊല്ലേരുതടാകം സ്ഥിതിചെയ്യുന്നത്‌. ഡെൽറ്റാപ്രദേശങ്ങള്‍ക്കു തെക്ക്‌ നെല്ലൂർ ജില്ലയെത്തുമ്പോഴേക്കും തീരപ്രദേശത്തിന്റെ വീതി വീണ്ടും കുറയുന്നു. പീഠസമതലങ്ങളുടെ സവിശേഷതയായ ആർക്കിയന്‍ നയ്‌സുകളും (Gneiss) ഷിസ്റ്റുകളും കടൽക്കരയോളം വ്യാപിച്ചിരിക്കുന്നു. ഇവയുടെ തെക്കരികിലാണ്‌ തിരുപ്പതിമല; അതിനും തെക്ക്‌ റേണിഗുണ്ട സമതലമാണുള്ളത്‌. സംസ്ഥാനത്തിന്റെ തെക്കതിരിൽ പെന്നാർ ഡെൽറ്റയും പുലിക്കാട്ടുതടാകപ്രദേശവും ഒഴിച്ചുള്ള ഭാഗങ്ങളൊക്കെത്തന്നെ മണൽക്കല്ലുകള്‍ക്ക്‌ പ്രാധാന്യമുള്ള മേഖലകളാണ്‌.

പൂർവഘട്ടപ്രദേശം

മലകളുടേയും കുന്നുകളുടേയും ഇടവിട്ടുള്ള ശൃംഖലയാണ്‌ ഈ ഭൂഭാഗം. വ. ഭാഗം കൂടുതൽ വിസ്‌തൃതമാണ്‌; ഇവിടത്തെ സാധാരണ ഉയരം 1,000-1,250 മീ. വരും. സംസ്ഥാനത്തിന്റെ മധ്യഭാഗത്ത്‌ ഏതാണ്ട്‌ 150 കി.മീ. ദൂരത്തോളം പൂർവഘട്ടം വിച്ഛിന്നാവസ്ഥയിലാണ്‌; ഈ ഭാഗത്താണ്‌ ഗോദാവരിയും കൃഷ്‌ണയും മലനിരകള്‍ മുറിച്ചൊഴുകുന്നത്‌. കൃഷ്‌ണാനദിക്കു തെക്കായാണ്‌ കടപ്പാ മലനിരകള്‍. പെന്നാറിന്റെ പോഷകനദിയായ കുന്ദേരു കടപ്പാനിരകള്‍ക്കിടയിൽ ദ്രാണിരൂപത്തിലുള്ള ഒരു താഴ്‌വര സൃഷ്‌ടിച്ചിരിക്കുന്നു (നന്ത്യാല താഴ്‌വര). ഇതിനു പടിഞ്ഞാറ്‌ ഡെക്കാണ്‍ പീഠഭൂമിയുടെ കിഴക്കന്‍ ശിഖരങ്ങളെന്നു പറയാവുന്ന അനേകം മലകളുണ്ട്‌; എരുമല, ശേഷാചലം, പാലകൊണ്ട തുടങ്ങിയവ ഇവയിൽപ്പെടുന്നു. നന്ത്യാല താഴ്‌വരയ്‌ക്കു കിഴക്ക്‌ നല്ലമല, വെലികൊണ്ട എന്നീ മലനിരകള്‍ക്കിടയ്‌ക്കുള്ള സജിലേരു നദിയുടെ തടപ്രദേശം ഫലഭൂയിഷ്‌ഠമായ മറ്റൊരു താഴ്‌വാരമാണ്‌. സജിലേരുവും പെന്നാറിന്റെ പോഷകനദിയാണ്‌.

പീഠസമതലം

നെടുനാളായുള്ള അപരദനം (erosion) മൂലം നിർമിക്കപ്പെട്ടിട്ടുള്ള വിസ്‌തൃതസമതലങ്ങളും അവിടവിടെ ഉയർന്നു കാണുന്ന മൊട്ടക്കുന്നുകളുമാണ്‌ പീഠസമതലത്തിന്റെ സവിശേഷതകള്‍. സാധാരണ ഉയരം 500-650 മീ. ആണ്‌. കൃഷ്‌ണ, തുംഗഭദ്ര എന്നീ നദികളുടെ തടപ്രദേശങ്ങള്‍ താരതമ്യേന താഴ്‌ന്ന ഭാഗങ്ങളാണ്‌; ഗോദാവരി, ഭീമ എന്നിവയ്‌ക്കിടയ്‌ക്കുള്ള പ്രദേശം 700 മീറ്ററിലേറെ ഉയരത്തിലും. നയ്‌സ്‌, ഗ്രാനൈറ്റ്‌ എന്നീയിനം ശിലകള്‍ രൂപാന്തരപ്പെട്ടുണ്ടായ പരുക്കന്‍ ചെമ്മച്ചാണ്‌ പീഠസമതലത്തിൽ പൊതുവേയുള്ളത്‌. ജല ലഭ്യതയുള്ള പ്രദേശങ്ങളിൽ മാത്രമാണ്‌ കൃഷിചെയ്യാവുന്നത്‌. മൈതാനങ്ങളിൽ മിക്കതും മുള്‍ക്കാടുകളാണ്‌; കുന്നിന്‍പുറങ്ങള്‍ തരിശായ ഊഷരഭൂമിയും. ഈ പ്രദേശത്തുകൂടി ഒഴുകുന്ന ചെറുനദികളിൽ മിക്കമാസങ്ങളിലും വെള്ളം വറ്റിക്കാണുന്നു.

കാലാവസ്ഥ

മണ്‍സൂണ്‍ കാലാവസ്ഥയാണ്‌ ആന്ധ്രപ്രദേശിനുള്ളത്‌. കടുത്ത ചൂടുള്ള ഉഷ്‌ണകാലവും സുഖകരമായ ശിശിരകാലവും ഇവിടത്തെ കാലാവസ്ഥയുടെ പ്രത്യേകതകളാണ്‌. മാർച്ച്‌ മുതൽ ജൂണ്‍ വരെയാണ്‌ ഉഷ്‌ണകാലം. ഏറ്റവും കൂടുതൽ ചൂടനുഭവപ്പെടുന്നത്‌ മേയ്‌ മാസത്തിലാണ്‌; ഇതേത്തുടർന്നാണ്‌ മഴക്കാലം. സംസ്ഥാനത്തെ ശരാശരി വർഷപാതം 90 സെ.മീ. ആണ്‌. ഏറ്റവും കൂടുതൽ മഴ ശ്രീകാകുളം ജില്ലയിലും കുറവ്‌ അനന്തപ്പൂർ ജില്ലയിലുമാണ്‌. കാലവർഷക്കാറ്റുകള്‍ (മണ്‍സൂണ്‍) ആണ്‌ മഴപെയ്യിക്കുന്നത്‌. ജൂണ്‍ മധ്യം മുതൽ സെപ്‌. വരെ തെ. പടിഞ്ഞാറുനിന്നും ഒ. മുതൽ ഡി. വരെ വ. കിഴക്കുനിന്നും ആണ്‌ കാറ്റ്‌ വീശുന്നത്‌. ജനു. ഫെ. മാസങ്ങളാണ്‌ സുഖകരമായ ശിശിരകാലം. സമുദ്ര സാമീപ്യമുള്ള പ്രദേശങ്ങളിൽ ഉഷ്‌ണകാലത്ത്‌ ചൂടുകുറഞ്ഞും ശിശിരകലാത്ത്‌ കൂടിയും താരതമ്യേന സുഖകരമായ കാലാവസ്ഥ അനുഭവപ്പെടുന്നു. പടിഞ്ഞാറോട്ടു ചെല്ലുന്തോറും മാധ്യതാപനിലയിലെ ഋതുപരമായ വ്യത്യാസം വർധിച്ചുവരുന്നതായി കാണാം. ഇവിടങ്ങളിൽ ഉഷ്‌ണകാലത്തെ മാധ്യതാപനില 100-110മ്പ എ ആണ്‌. ഭദ്രാചലം, രാമഗുണ്ടം, വിജയവാഡ എന്നിവിടങ്ങളിൽ ശരാശരി ചൂട്‌ 120മ്പ എ-ൽ കവിയാറുണ്ട്‌. മൈസൂർ പീഠഭൂമിയോടു തൊട്ടുകിടക്കുന്ന അനന്തപ്പൂർ-ചിത്തൂർ ജില്ലകളിൽ താരതമ്യേന കുറഞ്ഞ താപനിലയാണുള്ളത്‌.

സസ്യജാലം

വിശാഖപട്ടണം, ശ്രീകാകുളം, കി. ഗോദാവരി, അദീലാബാദ്‌, കരീംഗർ, വാറംഗൽ, ഖമ്മം തുടങ്ങി മഴ കൂടുതലുള്ള ജില്ലകളിലും നല്ലമലയിലെ ഉയർന്നഭാഗങ്ങളിലും തേക്കുമരത്തിന്റെ ബാഹുല്യമുള്ള വിശാലപത്രിത വനങ്ങളാണുള്ളത്‌. താരതമ്യേന ഉയരം കുറഞ്ഞ ഭാഗങ്ങള്‍ ഉഷ്‌ണമേഖലാമാതൃകയിലുള്ള പത്രപാതി (Deciduous) വനങ്ങളാണ്‌. ഇവിടത്തെ വൃക്ഷങ്ങള്‍ 15 മീ.-ലേറെ വളർന്നുകാണുന്നില്ല. തേക്ക്‌, തേമ്പാവ്‌, കിയാവ്‌, മഴുക്കാഞ്ഞിരം, രക്തചന്ദനം തുടങ്ങിയവയാണ്‌ പ്രധാനയിനങ്ങള്‍. ശേഷാചലത്തിനടുത്ത്‌ 700 മീ.-ലേറെ ഉയരമുള്ള ഭാഗങ്ങളിൽ ഞാറ(Eugenia alterifolia)ക്കാടുകളാണുള്ളത്‌. പത്രപാതിവനങ്ങള്‍ക്കു ചുറ്റും അവയുടെ തുടർച്ചയെന്നോണം പടർന്നുകാണുന്ന മുള്‍ക്കാടുകളാണ്‌ മറ്റൊരു നൈസർഗിക പ്രകൃതി. ഇവയ്‌ക്കിടയ്‌ക്കുള്ള സീമാന്തപ്രദേശങ്ങളിൽ മഴുക്കാഞ്ഞിരം, വാക, പട്ടച്ചാരായമരം (Acacia leucopholea), കിയാവ്‌, ബീഡിയിലമരം (Diospyros melanoxylon) , ഉളിന്ത, മാംസരോഹിണി, സാമ്പ്രാണി തുടങ്ങിയ വൃക്ഷങ്ങള്‍ ധാരാളം വളരുന്നു. ആണ്ടു മുഴുവന്‍ ഈർപ്പം തങ്ങിനില്‌ക്കുന്ന പ്രദേശങ്ങളിൽ നിത്യഹരിതങ്ങളായ കുറ്റിക്കാടുകളുണ്ട്‌; ഇവിടത്തെ പ്രധാന സസ്യങ്ങള്‍ ഇരുമ്പാല, അല്ലി, നാക്കിണ, വെള്ളമരം, ജനപം തുടങ്ങിയവയാണ്‌. കടലോരപ്രദേശങ്ങള്‍ കണ്ടൽവനങ്ങളാണ്‌. ആന്ധ്രപ്രദേശിലെ വനങ്ങളിൽ കൂട്ടംകൂട്ടമായി കാണപ്പെടുന്ന ഒരു സാധാരണയിനമാണ്‌ കാങ്കമുള (Dendrecalamus strictus).

ജന്തുവർഗങ്ങള്‍

സംസ്ഥാനത്തെ വനങ്ങള്‍ കലമാന്‍, കാട്ടുപോത്ത്‌, കാട്ടുപന്നി എന്നിവയുടെ വിഹാരരംഗങ്ങളാണ്‌; അപൂർവമായി കഴുതപ്പുലി, പുള്ളിപ്പുലി, കരടി, ചെന്നായ്‌ എന്നിവയെയും കാണാം. കുരങ്ങുകളും വിവിധയിനം പക്ഷികളും ധാരാളമുണ്ട്‌. വളർത്തു മൃഗങ്ങളിൽ പശു, എരുമ, ആട്‌, കുതിര, കഴുത എന്നിവ ഉള്‍പ്പെടുന്നു.

ധാതുസമ്പത്ത്‌

ധാർവാർക്രമം അഭ്രം, ചെമ്പ്‌, സ്വർണം എന്നിവ ഉള്‍ക്കൊള്ളുന്നു. അഭ്രം ഗുഡൂരിലും, ചെമ്പ്‌ ഗിരിമണിപ്പേട്ടയിലും, സ്വർണം അനന്തപ്പൂരിലും കണ്ടെത്തിയിട്ടുണ്ട്‌. മധ്യ-ധാർവാർ ക്രമത്തിൽപെട്ട ഖോണ്‍ഡലൈറ്റ്‌ ഒന്നാംതരം വാസ്‌തുശിലകളെ ഉള്‍ക്കൊള്ളുന്നു. ഈ ശിലാക്രമത്തിനിടയിൽ മാന്‍ഗനീസ്‌, ഗ്രാഫൈറ്റ്‌, സില്ലിമനൈറ്റ്‌, ബോക്‌സൈറ്റ്‌, ഇരുമ്പ്‌ എന്നിവയുടെ സമ്പന്നനിക്ഷേപങ്ങള്‍ അവസ്ഥിതമാണ്‌. പുരാണശിലകളിൽ വജ്രനിക്ഷേപങ്ങളും ആസ്‌ബെസ്റ്റോസ്‌, ബെറൈറ്റ്‌, സ്റ്റീട്ടൈറ്റ്‌, കാവി (ochre) എന്നിവയും അടങ്ങിയിരിക്കുന്നു. കല്‌ക്കരിനിക്ഷേപങ്ങളാൽ സമ്പന്നമാണ്‌ ഗോണ്ട്‌വാനാക്രമം. ആന്ധ്രപ്രദേശിൽനിന്നും ഖനനം ചെയ്യപ്പെടുന്ന പ്രധാന ധാതുക്കള്‍ ആസ്‌ബെസ്റ്റോസ്‌, ബെറൈറ്റ്‌, കല്‌ക്കരി, ക്രാമൈറ്റ്‌, ഇരുമ്പ്‌, മാന്‍ഗനീസ്‌, കയനൈറ്റ്‌, അഭ്രം, വൈഡൂര്യം, ചീനമച്ച്‌, ചുച്ചാമ്പുകല്ല്‌ എന്നിവയാണ്‌. ഗ്രാഫൈറ്റ്‌, സ്റ്റീട്ടൈറ്റ്‌, ഇൽമനൈറ്റ്‌, ജിപ്‌സം, കാവി, കളിമച്ച്‌ തുടങ്ങിയവയും ഖനനം ചെയ്‌തുവരുന്നു. ക്രിസൊട്ടൈൽ(chrysotile) ഇനത്തിൽപെട്ട ആസ്‌ബെസ്റ്റോസ്‌ ആന്ധ്രപ്രദേശിൽ മാത്രമാണുള്ളത്‌. ഇന്ത്യയിലെ ബെറൈറ്റ്‌ ഉത്‌പാദനത്തിന്റെ പൂർണപങ്കും ഈ സംസ്ഥാനത്തിനാണ്‌. തെക്കേ ഇന്ത്യയിലെ വ്യാവസായികാവശ്യങ്ങള്‍ക്കുള്ള കല്‌ക്കരി ഏറിയപങ്കും ഇവിടത്തെ ഖനികളിൽനിന്നു ലഭിക്കുന്നു. അഭ്രത്തിന്റെ കാര്യത്തിൽ ദേശീയോത്‌പാദനത്തിന്റെ 17% ആന്ധ്രപ്രദേശിലാണ്‌. നല്ലയിനം ചുച്ചാമ്പുകല്ലിന്റെ ലഭ്യത സിമന്റുവ്യവസായം വികസിക്കുന്നതിനു സഹായകമായിട്ടുണ്ട്‌. മാന്‍ഗനീസ്‌ നല്ലയിനമല്ല; ഇരുമ്പുനിക്ഷേപങ്ങള്‍ ചിതറിയ നിലയിലുമാണ്‌, ഈ ധാതു അയിരുകള്‍ കയറ്റുമതി ചെയ്യപ്പെട്ടുവരുന്നു, മറ്റു ധാതുക്കളുടെ ഉത്‌പാദനവും പുരോഗമിച്ചിട്ടുണ്ട്‌.

ജനവിതരണം

ആന്ധ്രപ്രദേശിലെ ജനങ്ങളിൽ 82.6% വും ഗ്രാമങ്ങളിൽ വസിക്കുന്നു; ശരാശരി ജനസാന്ദ്രത ച.കി.മീറ്ററിന്‌ 157. ജില്ലകളിൽ ജനസാന്ദ്രത ഏറ്റവും കൂടുതൽ ഹൈദരാബാദിലും (690) ഏറ്റവും കുറവ്‌ അദീലാബാദിലുമാണ്‌. ജനസംഖ്യയിലെ സ്‌ത്രീ-പുരുഷ അനുപാതം 977:1,000 ആണ്‌. സംസ്ഥാനത്ത്‌ മൊത്തം 223 പട്ടണങ്ങളുണ്ട്‌. തൊഴിലടിസ്ഥാനത്തിൽ ആന്ധ്രപ്രദേശിലെ ജനതയെ താഴെ പറയുന്ന ശതമാന ക്രമത്തിൽ വിഭജിക്കാം: ഭൂവുടമകളായ കർഷകർ 40.1%; കൃഷിപ്പണിക്കാർ 28.6%; ഖനനം, മേച്ചിൽ, വനവ്യവസായങ്ങള്‍ എന്നിവയിലേർപ്പെട്ടിട്ടുള്ളവർ 3.0%; കൈത്തൊഴിലുകാർ 9.7%; ഫാക്‌ടറിത്തൊഴിലാളികള്‍ 3.8%; വ്യവസായ-വാണിജ്യാദികളിൽ ഏർപ്പെട്ടിട്ടുള്ളവർ 5.6%; മറ്റുദ്യോഗസ്ഥന്മാർ 9.2%. ഭൂരിപക്ഷം ജനങ്ങളുടെയും മാതൃഭാഷ തെലുങ്ക്‌(തെലുഗു)ആണ്‌. ഇന്ത്യയിൽ ഹിന്ദി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ജനങ്ങള്‍ സംസാരിക്കുന്ന ഭാഷയാണിത്‌. 85% പേർ തെലുഗു സംസാരിക്കുന്നു. പഴയ ഹൈദരാബാദ്‌ സംസ്ഥാനത്തിൽ ഉള്‍പ്പെട്ടിരുന്ന തെലുങ്കാനാപ്രദേശങ്ങളിൽ ഉറുദുവിന്‌ നല്ല പ്രചാരമുണ്ട്‌. തമിഴ്‌, ഹിന്ദി, മലയാളം, ഗുജറാത്തി തുടങ്ങിയവ മാതൃഭാഷയായുള്ള ഏതാനും ലക്ഷം ആളുകളും ഈ സംസ്ഥാനത്തുണ്ട്‌. ഇക്കൂട്ടർ ഏറിയകൂറും നഗരവാസികളാണ്‌. ലംബാഡി, കോയ, കൊണ്ട, യെരുകല തുടങ്ങിയ പ്രാകൃതഭാഷകള്‍ ആദിവാസികള്‍ക്കിടയിൽ വ്യവഹാരത്തിലുണ്ട്‌. അതിർത്തി പ്രദേശങ്ങളിൽ അയൽ സംസ്ഥാനങ്ങളിലെ ഭാഷകളായ തമിഴ്‌, കർണാടകം, ഒറിയ, മറാഠി തുടങ്ങിയവ സംസാരിക്കുന്ന ആയിരക്കണക്കിന്‌ ആളുകളെ കാണാം. ആദിവാസികളിലെ പ്രധാന വിഭാഗങ്ങള്‍ ചെംചു, ഭിൽ, കോയ, കോലാമി, ഗോണ്ട്‌ എന്നിവരാണ്‌. ഫലമൂലാദികള്‍ ശേഖരിച്ച്‌ ചുറ്റിത്തിരിയുന്ന വർഗക്കാരാണിവർ. കാർഷികവൃത്തിയിൽ ഏർപ്പെടുന്നില്ലെങ്കിലും ആടുമാടുകളേയും കോഴികളേയും ഇവർ വളർത്തുന്നു. ചെംചുവിഭാഗക്കാരിലെ പുരുഷന്മാർ അമ്പുംവില്ലും എപ്പോഴും കൊണ്ടുനടക്കും. ഇവർക്കിടയിൽ ധാരാളം ഉപഗോത്രങ്ങളുണ്ട്‌. സ്വന്തം ഗോത്രത്തിൽനിന്നുള്ള വിവാഹബന്ധം വർജ്യമാണ്‌. മൃതദേഹങ്ങള്‍ ദഹിപ്പിക്കുകയോ കുഴിച്ചിടുകയോ ചെയ്യുന്നു. സ്വാതന്ത്യ്രപ്രാപ്‌തിക്കുശേഷം ആദിവാസികളുടെ ഉദ്ധാരണത്തിനായി അനേകം പദ്ധതികള്‍ ആസൂത്രണം ചെയ്യപ്പെട്ടിട്ടുണ്ട്‌.

ചരിത്രം

പ്രാചീന ചരിത്രം

വിന്ധ്യപർവതനിരകള്‍ക്കു തെക്കു ഭാഗത്തു വസിക്കുന്ന ആന്ധ്രജനവർഗത്തെപ്പറ്റിയുള്ള പരാമർശം ബി.സി. 2000-ത്തിനോടടുത്ത്‌ രചിക്കപ്പെട്ടതെന്നു കരുതിപ്പോരുന്ന ഐതരേയ ബ്രാഹ്മണത്തിൽ കാണാം. മൗര്യചക്രവർത്തിയായ ചന്ദ്രഗുപ്‌തന്റെ കൊട്ടാരത്തിലെ ഗ്രീക്കു പ്രതിപുരുഷനായ മെഗസ്‌തനിസ്‌ (ബി.സി. 4-ാം ശ.) 30 കോട്ടകളും ഒരു ലക്ഷം കാലാള്‍പ്പടയും 2,000 കുതിരകളും 1,000 ആനകളും അടങ്ങിയ സൈന്യബലമുള്ള ശക്തവും സ്വതന്ത്രവുമായ രാഷ്‌ട്രമാണ്‌ ആന്ധ്ര എന്ന്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. അശോകന്റെ ശാസനങ്ങളിൽ ആന്ധ്രയെപ്പറ്റി പരാമർശമുണ്ട്‌. അശോകന്‍ ബുദ്ധഭിക്ഷുക്കളെ തെക്കോട്ടയച്ചു എന്നും അവരിൽ നല്ലൊരു വിഭാഗം ആന്ധ്രയിൽ ധർമപ്രചാരണം നടത്തിയെന്നും രേഖകളുണ്ട്‌. ഇന്ന്‌ ആന്ധ്രപ്രദേശ്‌ എന്നു വിളിക്കപ്പെടുന്ന ഭൂവിഭാഗത്തിൽ ബൗദ്ധസ്വാധീനം ആരംഭിച്ചത്‌ അങ്ങനെയാണ്‌. മൈസൂറിലെയും മസ്‌കിയിലെയും ലിഖിതങ്ങള്‍ പ്രകാരം അശോകന്റെ രാജ്യം നെല്ലൂർവരെ വ്യാപിച്ചിരുന്നു; ജൈനസ്വാധീനവും ഇവിടെ കാണാനുണ്ട്‌. ശാതവാഹനന്മാർ. മൗര്യസാമ്രാജ്യത്തിന്റെ ശിഥിലീകരണത്തിനുശേഷം ശാതവാഹനന്മാർ ആന്ധ്രയിൽ അധികാരത്തിലെത്തി. ബി.സി. 225-ൽ ശിമുക(ശ്രീമുഖ)നായിരുന്നു ഇവിടെ അധികാരമുറപ്പിച്ചത്‌. ശാതവാഹനന്മാരുടെ പ്രതാപകാലത്ത്‌ മഹാരാഷ്‌ട്രം, ഉത്തരകൊങ്കണം, ബിഹാർ, ഗുജറാത്ത്‌, മാള്‍വ എന്നീ പ്രദേശങ്ങള്‍ അവരുടെ സാമ്രാജ്യത്തിൽ ഉള്‍പ്പെട്ടിരുന്നു. തെക്ക്‌ കാഞ്ചീപുരംവരെ ഈ സാമ്രാജ്യം വ്യാപിക്കുകയുണ്ടായി. ഗൗതമീപുത്രശാതകർണി, പുലമായി എന്നിവർ പ്രസിദ്ധരായ ശാതവാഹന രാജാക്കന്‍മാരായിരുന്നു. ഈ വംശക്കാർ, റോമാക്കാരുമായി വാണിജ്യബന്ധം പുലർത്തിയിരുന്നു. പെരിപ്‌ളസ്‌ (Periplus of the Erythraean Sea) എന്ന കൃതിയിലും ടോളമിയുടെ ഭൂമിശാസ്‌ത്രഗ്രന്ഥത്തിലും ആന്ധ്രയുടെ വിദേശവാണിജ്യബന്ധങ്ങളെപ്പറ്റിയുള്ള പരാമർശങ്ങളുണ്ട്‌. ജാവ, സുമാത്ര, ഇന്തോ-ചൈന, മലയ, ചൈന, ജപ്പാന്‍, ബർമ (മ്യാന്മാർ) എന്നീ രാജ്യങ്ങളുമായും അവർ വാണിജ്യബന്ധങ്ങളിലേർപ്പെട്ടിരുന്നു. ശാതവാഹന ചക്രവർത്തിമാർ ബ്രാഹ്മണരായിരുന്നെങ്കിലും ബുദ്ധമതത്തോട്‌ സഹിഷ്‌ണുത പുലർത്തിവന്നു. അവരുടെ കാലത്താണ്‌ ലോകത്തിലെ ആദ്യത്തെ രസതന്ത്രശാസ്‌ത്രജ്ഞനെന്നു വിശേഷിപ്പിക്കപ്പെടാറുള്ള നാഗാർജുനന്‍ (എ.ഡി. 2-ാം ശ.) ജീവിച്ചിരുന്നത്‌. ഇദ്ദേഹമാണ്‌ നാഗാർജുന വിഹാരമെന്ന പ്രാചീന സർവകലാശാലയുടെ സ്ഥാപകന്‍. ഇതിന്റെ മാതൃകയിലാണ്‌ തിബത്തിലെ ലാസയിൽ പില്‌ക്കാലത്ത്‌ ഒരു ബൗദ്ധസർവകലാശാല സ്ഥാപിതമായത്‌. ഗുണ്ടൂരിലെ അമരാവതിയിൽനിന്നു കിട്ടിയിട്ടുള്ള ചില നാണയങ്ങള്‍ അക്കാലത്ത്‌ റോമാസാമ്രാജ്യവുമായി ഈ പ്രദേശത്തിനു വാണിജ്യന്ധങ്ങളുണ്ടായിരുന്നതായി സൂചിപ്പിക്കുന്നു. ശാതവാഹനന്മാർ 450 വർഷത്തോളം രാജ്യം ഭരിച്ചു. എ.ഡി, 3-ാം ശ.-ത്തോടുകൂടി ശാതവാഹനന്മാരുടെ ഭരണം അധഃപതിക്കാന്‍ തുടങ്ങി. പല രാജാക്കാന്മാരും ഡെക്കാണിന്റെ പല ഭാഗങ്ങളിലും ആധിപത്യം ഉറപ്പിച്ചു. നാഗ, വെങ്കടക, ബൃഹത്‌ഫലായന, ഇക്ഷ്വാകു എന്നീ വംശങ്ങള്‍ ഇക്കൂട്ടത്തിൽ പ്രസിദ്ധങ്ങളാണ്‌. ഇക്ഷ്വാകു വംശരാജാക്കന്മാർ കൃഷ്‌ണയ്‌ക്കും ഗോദാവരിക്കുമിടയിലുള്ള പ്രദേശത്തെ സ്വതന്ത്രമായി ഭരിച്ചു. അവരുടെ തലസ്ഥാനം വിജയപുരി (ശ്രീപർവതം) ആയിരുന്നു. നോ: ഇക്ഷ്വാകു വംശം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍