This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആനമല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ആനമല)
 
വരി 1: വരി 1:
=ആനമല=
=ആനമല=
-
കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ കേരളത്തിലെ ദേവികുളം താലൂക്കിലും, തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ ജില്ലയിലുമായി സ്ഥിതിചെയ്യുന്ന മല; പശ്ചിമപര്‍വതങ്ങളുടെ ഒരു ഭാഗം. വ. അക്ഷാ. 10<sup>o</sup> 13' മുതല്‍ 10<sup>o</sup>  31' വരെയും, കി. രേഖാ. 76<sup>o</sup>  52' മുതല്‍ 77<sup>o</sup>  23' വരെയും വ്യാപിച്ചിരിക്കുന്നു. പേരു സൂചിപ്പിക്കുന്നതുപോലെ ആനകളുടെ വിഹാരരംഗമാണ് ഈ മല. കേരളത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ആനമുടിക്ക് 2,730 മീ. ഉയരമുണ്ട്; തങ്കാച്ചി (2,485 മീ.), കാട്ടുമല (2,562 മീ.), കുമരിക്കല്‍ (2,545 മീ.), കരിങ്കോല (2,586 മീ.) എന്നിവയാണ് മറ്റു കൊടുമുടികള്‍. ഈ കൊടുമുടികളെ ഒഴിവാക്കിയാല്‍ പര്‍വതത്തെ രണ്ടു മലനിരകളായി തിരിക്കാവുന്നതാണ്. 1,800-2,400 മീ. ഉയരമുള്ള ആദ്യത്തെ പ്രദേശം പൊതുവേ പുല്ലുമൂടി കാണപ്പെടുന്നു; 700-1,800 മീ. ഉയരമുള്ള രണ്ടാമത്തെ പ്രദേശം സമ്പദ്പ്രധാനമായ തേക്ക്, ഈട്ടി, ഓരില തുടങ്ങിയ വൃക്ഷങ്ങളും, മുളങ്കൂട്ടങ്ങളും ഇടതിങ്ങിയ വനങ്ങളാണ്. ഈ പ്രദേശം മിക്കവാറും റിസര്‍വ് വനങ്ങളാക്കി മാറ്റിയിരിക്കുന്നു. കാട്ടാറുകളിലൂടെ തടികള്‍ വെട്ടിയൊഴുക്കി നാട്ടിലെത്തിച്ച് കോയമ്പത്തൂര്‍, പോതനൂര്‍ എന്നീ റെയില്‍കേന്ദ്രങ്ങളില്‍നിന്നും കയറ്റുമതി ചെയ്തുവരുന്നു. വനത്തില്‍ തടിപിടിക്കുന്നതിന് ആനകളെയാണ് ഉപയോഗപ്പെടുത്തിവരുന്നത്.  
+
കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ കേരളത്തിലെ ദേവികുളം താലൂക്കിലും, തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ ജില്ലയിലുമായി സ്ഥിതിചെയ്യുന്ന മല; പശ്ചിമപര്‍വതങ്ങളുടെ ഒരു ഭാഗം. വ. അക്ഷാ. 10<sup>o</sup> 13' മുതല്‍ 10<sup>o</sup>  31' വരെയും, കി. രേഖാ. 76<sup>o</sup>  52' മുതല്‍ 77<sup>o</sup>  23' വരെയും വ്യാപിച്ചിരിക്കുന്നു. പേരു സൂചിപ്പിക്കുന്നതുപോലെ ആനകളുടെ വിഹാരരംഗമാണ് ഈ മല. കേരളത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ആനമുടിക്ക് 2,730 മീ. ഉയരമുണ്ട്; തങ്കാച്ചി (2,485 മീ.), കാട്ടുമല (2,562 മീ.), കുമരിക്കല്‍ (2,545 മീ.), കരിങ്കോല (2,586 മീ.) എന്നിവയാണ് മറ്റു കൊടുമുടികള്‍. ഈ കൊടുമുടികളെ ഒഴിവാക്കിയാല്‍ പര്‍വതത്തെ രണ്ടു മലനിരകളായി തിരിക്കാവുന്നതാണ്. 1,800-2,400 മീ. ഉയരമുള്ള ആദ്യത്തെ പ്രദേശം പൊതുവേ പുല്ലുമൂടി കാണപ്പെടുന്നു; 700-1,800 മീ. ഉയരമുള്ള രണ്ടാമത്തെ പ്രദേശം സമ്പത്പ്രധാനമായ തേക്ക്, ഈട്ടി, ഓരില തുടങ്ങിയ വൃക്ഷങ്ങളും, മുളങ്കൂട്ടങ്ങളും ഇടതിങ്ങിയ വനങ്ങളാണ്. ഈ പ്രദേശം മിക്കവാറും റിസര്‍വ് വനങ്ങളാക്കി മാറ്റിയിരിക്കുന്നു. കാട്ടാറുകളിലൂടെ തടികള്‍ വെട്ടിയൊഴുക്കി നാട്ടിലെത്തിച്ച് കോയമ്പത്തൂര്‍, പോതനൂര്‍ എന്നീ റെയില്‍കേന്ദ്രങ്ങളില്‍നിന്നും കയറ്റുമതി ചെയ്തുവരുന്നു. വനത്തില്‍ തടിപിടിക്കുന്നതിന് ആനകളെയാണ് ഉപയോഗപ്പെടുത്തിവരുന്നത്.  
ഭൂവിജ്ഞാനീയപരമായി നോക്കുമ്പോള്‍ നീലഗിരി പര്‍വതങ്ങളുമായി ആനമലയ്ക്ക് സാജാത്യമുണ്ട്. നയിസ് (Gneiss) ശിലകള്‍ക്കാണ് ഇവിടെ പ്രാമുഖ്യം; ഇടയ്ക്കിടെയായി ക്വാര്‍ട്ട്സ്, ഫെല്‍സ്പാര്‍ എന്നിവയുടെ അടരുകളും കണ്ടുവരുന്നു.  

കാടര്‍, മൊളശ്ശര്‍ എന്നീ ഗോത്ര വര്‍ഗക്കാരുടെ ആവാസകേന്ദ്രമാണ് ഈ മലകള്‍. താഴ്വാരങ്ങളില്‍ പുലയരും മറവരും ധാരാളമായി പാര്‍പ്പുറപ്പിച്ചിട്ടുണ്ട്. 'കാടന്‍മാര്‍' മലകളുടെ അധിപതികളായി സ്വയം വിശ്വസിക്കുന്നവരും അന്യവര്‍ഗക്കാരുമായുള്ള സമ്പര്‍ക്കം ഇഷ്ടപ്പെടാത്തവരുമാണ്. മൊളശ്ശര്‍ താരതമ്യേന പരിഷ്കൃതരാണ്; സ്ഥാനാന്തരകൃഷി (shifting cultivation) സമ്പ്രദായത്തെ ആശ്രയിച്ച് ജീവിതം നയിക്കുന്ന ഇവര്‍ സ്ഥിരമായി ഒരിടത്തും പാര്‍ക്കുന്നില്ല. മലവര്‍ഗക്കാരൊക്കെത്തന്നെ നല്ല നായാട്ടുകാരാണ്. വനവിഭവങ്ങള്‍ ശേഖരിച്ച് നാട്ടിന്‍പുറങ്ങളില്‍ വില്ക്കുന്നതും ഇവരുടെ പതിവായിട്ടുണ്ട്. അടുത്തകാലത്ത് ആനമലയുടെ ചരിവുകളും താഴ്വാരത്തുള്ള കുന്നിന്‍പുറങ്ങളും കാപ്പിത്തോട്ടങ്ങളായി മാറിക്കൊണ്ടിരിക്കുന്നു.

Current revision as of 11:22, 22 നവംബര്‍ 2014

ആനമല

കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ കേരളത്തിലെ ദേവികുളം താലൂക്കിലും, തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ ജില്ലയിലുമായി സ്ഥിതിചെയ്യുന്ന മല; പശ്ചിമപര്‍വതങ്ങളുടെ ഒരു ഭാഗം. വ. അക്ഷാ. 10o 13' മുതല്‍ 10o 31' വരെയും, കി. രേഖാ. 76o 52' മുതല്‍ 77o 23' വരെയും വ്യാപിച്ചിരിക്കുന്നു. പേരു സൂചിപ്പിക്കുന്നതുപോലെ ആനകളുടെ വിഹാരരംഗമാണ് ഈ മല. കേരളത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ആനമുടിക്ക് 2,730 മീ. ഉയരമുണ്ട്; തങ്കാച്ചി (2,485 മീ.), കാട്ടുമല (2,562 മീ.), കുമരിക്കല്‍ (2,545 മീ.), കരിങ്കോല (2,586 മീ.) എന്നിവയാണ് മറ്റു കൊടുമുടികള്‍. ഈ കൊടുമുടികളെ ഒഴിവാക്കിയാല്‍ പര്‍വതത്തെ രണ്ടു മലനിരകളായി തിരിക്കാവുന്നതാണ്. 1,800-2,400 മീ. ഉയരമുള്ള ആദ്യത്തെ പ്രദേശം പൊതുവേ പുല്ലുമൂടി കാണപ്പെടുന്നു; 700-1,800 മീ. ഉയരമുള്ള രണ്ടാമത്തെ പ്രദേശം സമ്പത്പ്രധാനമായ തേക്ക്, ഈട്ടി, ഓരില തുടങ്ങിയ വൃക്ഷങ്ങളും, മുളങ്കൂട്ടങ്ങളും ഇടതിങ്ങിയ വനങ്ങളാണ്. ഈ പ്രദേശം മിക്കവാറും റിസര്‍വ് വനങ്ങളാക്കി മാറ്റിയിരിക്കുന്നു. കാട്ടാറുകളിലൂടെ തടികള്‍ വെട്ടിയൊഴുക്കി നാട്ടിലെത്തിച്ച് കോയമ്പത്തൂര്‍, പോതനൂര്‍ എന്നീ റെയില്‍കേന്ദ്രങ്ങളില്‍നിന്നും കയറ്റുമതി ചെയ്തുവരുന്നു. വനത്തില്‍ തടിപിടിക്കുന്നതിന് ആനകളെയാണ് ഉപയോഗപ്പെടുത്തിവരുന്നത്.

ഭൂവിജ്ഞാനീയപരമായി നോക്കുമ്പോള്‍ നീലഗിരി പര്‍വതങ്ങളുമായി ആനമലയ്ക്ക് സാജാത്യമുണ്ട്. നയിസ് (Gneiss) ശിലകള്‍ക്കാണ് ഇവിടെ പ്രാമുഖ്യം; ഇടയ്ക്കിടെയായി ക്വാര്‍ട്ട്സ്, ഫെല്‍സ്പാര്‍ എന്നിവയുടെ അടരുകളും കണ്ടുവരുന്നു.

കാടര്‍, മൊളശ്ശര്‍ എന്നീ ഗോത്ര വര്‍ഗക്കാരുടെ ആവാസകേന്ദ്രമാണ് ഈ മലകള്‍. താഴ്വാരങ്ങളില്‍ പുലയരും മറവരും ധാരാളമായി പാര്‍പ്പുറപ്പിച്ചിട്ടുണ്ട്. 'കാടന്‍മാര്‍' മലകളുടെ അധിപതികളായി സ്വയം വിശ്വസിക്കുന്നവരും അന്യവര്‍ഗക്കാരുമായുള്ള സമ്പര്‍ക്കം ഇഷ്ടപ്പെടാത്തവരുമാണ്. മൊളശ്ശര്‍ താരതമ്യേന പരിഷ്കൃതരാണ്; സ്ഥാനാന്തരകൃഷി (shifting cultivation) സമ്പ്രദായത്തെ ആശ്രയിച്ച് ജീവിതം നയിക്കുന്ന ഇവര്‍ സ്ഥിരമായി ഒരിടത്തും പാര്‍ക്കുന്നില്ല. മലവര്‍ഗക്കാരൊക്കെത്തന്നെ നല്ല നായാട്ടുകാരാണ്. വനവിഭവങ്ങള്‍ ശേഖരിച്ച് നാട്ടിന്‍പുറങ്ങളില്‍ വില്ക്കുന്നതും ഇവരുടെ പതിവായിട്ടുണ്ട്. അടുത്തകാലത്ത് ആനമലയുടെ ചരിവുകളും താഴ്വാരത്തുള്ള കുന്നിന്‍പുറങ്ങളും കാപ്പിത്തോട്ടങ്ങളായി മാറിക്കൊണ്ടിരിക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%A8%E0%B4%AE%E0%B4%B2" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍