This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഡ്‍ലര്‍, ഫെലിക്സ് (1851 - 1933)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആഡ്‍ലര്‍, ഫെലിക്സ് (1851 - 1933)

Adler,Felix

യു.എസ്.വിദ്യാഭ്യാസവിചക്ഷണന്‍. ആഡ്‍ലര്‍ 1851 ആഗ. 13-നു ജര്‍മനിയിലെ ആല്‍സിയില്‍ ജനിച്ചു. ഇദ്ദേഹത്തിന്റെ പിതാവ് 19-ാം ശ.-ത്തിന്റെ മധ്യത്തില്‍ യു.എസ്സില്‍ കുടിയേറിപ്പാര്‍ത്ത ഒരു യഹൂദ കുടുംബത്തിലെ അംഗമായിരുന്നു. കൊളംബിയ കോളജില്‍നിന്നും 1870-ല്‍ ബിരുദം സമ്പാദിച്ച ആഡ്‍ലര്‍ ബര്‍ലിനിലും ഹൈഡല്‍ബര്‍ഗിലും തുടര്‍ന്നു പഠിച്ചു. 1874 മുതല്‍ 76 വരെ ഇത്താക്കയിലെ കൊര്‍ണേല്‍ യൂണിവേഴ്സിറ്റിയില്‍ ഹീബ്രുവിന്റെയും പൌരസ്ത്യസാഹിത്യത്തിന്റെയും പ്രൊഫസറായി സേവനം അനുഷ്ഠിച്ചു. രാഷ്ട്രമീമാംസയില്‍ പ്രൊഫസറായി 1902-ല്‍ കൊളംബിയ സര്‍വകലാശാലയില്‍ ആഡ്‍ലര്‍ നിയമിതനായി. 1876-ല്‍ ധാര്‍മികോന്നമനത്തിനു വേണ്ടിയുള്ള ഒരു സമിതി (Society for Ethical Culture) ആഡ്‍ലര്‍ ന്യൂയോര്‍ക്കില്‍ സ്ഥാപിച്ചു. മാതൃകാവസതികള്‍ നിര്‍മിക്കുക, കുട്ടികളെക്കൊണ്ട് ജോലിചെയ്യിക്കുന്ന സമ്പ്രദായം നിര്‍ത്തലാക്കുക എന്നിങ്ങനെയുള്ള സാമൂഹികപ്രവര്‍ത്തനങ്ങള്‍ക്ക് ഇദ്ദേഹം നേതൃത്വം നല്കി. 1933 ഏ. 24-ന് ആഡ്‍ലര്‍ അന്തരിച്ചു. ആഡ്‍ലറുടെ പ്രധാനകൃതികള്‍ ലൈഫ് ആന്‍ഡ് ഡെസ്റ്റിനി, ക്രീഡ് ആന്‍ഡ് ഡീഡ്, ദ് റിലിജന്‍ ഒഫ് ഡ്യൂട്ടി തുടങ്ങിയവയാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍