This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഡംസ് പീക്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:24, 22 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആഡംസ് പീക്

Adam's Peak

ശ്രീലങ്കയില്‍ കൊളംബോയ്ക്ക് 72 കി.മീ. കിഴക്കായി സ്ഥിതിചെയ്യുന്ന ഒരു തീര്‍ഥാടനകേന്ദ്രം. 2,214 മീ. ഉയരമുള്ള ഒരു മലയാണ് ആഡംസ് പീക്. ഈ മലയുടെ മൂര്‍ധാവില്‍ 12 മീ. നീളവും, മുക്കാല്‍ മീ. വീതിയുമുള്ള, പാദമുദ്രയോട് സാദൃശ്യം തോന്നുന്ന ഒരടയാളമുണ്ട്. ബുദ്ധമതക്കാര്‍ ഇതിനെ ഗൗതമബുദ്ധന്റെ കാല്പാടായി കരുതി പൂജിക്കുന്നു. ശ്രീ പരമേശ്വരന്റെ പാദമുദ്ര (ശിവനടിപാദം) ആയിട്ടാണ് ഹിന്ദുക്കള്‍ ഇതിനെ ഗണിക്കുന്നത്; വിശുദ്ധ തോമസ്സിന്റെ കാല്പാടായി ക്രിസ്ത്യാനികളും, ആദിപിതാവായ ആദാമിന്റെ കാലടിയായി മുസ്ലിങ്ങളും ഇതിനെ ബഹുമാനിക്കുന്നു. മേല്പറഞ്ഞ കാരണങ്ങളാല്‍ നാനാമതസ്ഥരായ ലക്ഷോപലക്ഷം തീര്‍ഥാടകര്‍ വര്‍ഷംതോറും ഇവിടം സന്ദര്‍ശിക്കാറുണ്ട്. പ്രാചീനകാലംമുതല്‍ ഈ കൊടുമുടി പുണ്യസ്ഥലമായി ഗണിക്കപ്പെട്ടുപോന്നതിനു രേഖകളുണ്ട്.

പാദമുദ്ര കാണുന്ന സ്ഥലത്ത് പണിയിച്ചിട്ടുള്ള ക്ഷേത്രത്തില്‍ അടുത്തകാലത്ത് ഒരു ബുദ്ധവിഗ്രഹം പ്രതിഷ്ഠിച്ചിട്ടുണ്ട്. ഇതോടനുബന്ധിച്ച് ചെറിയൊരു ബുദ്ധവിഹാരവും നിര്‍മിച്ചിരിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍