This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഡംസ്, ജയിംസ് ട്രസ് ലോ (1878 - 1949)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =ആഡംസ്, ജയിംസ് ട്രസ് ലോ (1878 - 1949)= Adams,James Truslow യു.എസ്.ചരിത്രകാരന്‍. ന്യൂ...)
(ആഡംസ്, ജയിംസ് ട്രസ് ലോ (1878 - 1949))
 
വരി 2: വരി 2:
Adams,James Truslow
Adams,James Truslow
-
യു.എസ്.ചരിത്രകാരന്‍. ന്യൂയോര്‍ക്കിലെ ബ്രൂക്ക്ലിനില്‍ 1878 ഒ. 18-ന് ജനിച്ചു. 1898-ല്‍ ബ്രൂക്ക്ലിന്‍ പോളിടെക്നിക്ക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠനം നടത്തിയശേഷം യേല്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് 1900-ല്‍ മാസ്റ്റര്‍ ബിരുദം നേടി. 1912 വരെ ന്യൂയോര്‍ക്കിലെ ഒരു എക്സ്ചേഞ്ച് സ്ഥാപനത്തില്‍ ജോലിനോക്കി. 1921-ല്‍ ''ഫൗണ്ടിംഗ് ഒഫ് ന്യൂ ഇംഗ്ലണ്ട്'' എന്ന ചരിത്രകൃതിയുടെ പ്രകാശനത്തോടെയാണ് ആഡംസ് ശ്രദ്ധേയനാകുന്നത്. ആ ഗ്രന്ഥം 1922-ല്‍ ഇദ്ദേഹത്തിനു പുലിറ്റ്സര്‍ സമ്മാനം നേടിക്കൊടുത്തു. ''റവല്യൂഷണറി ന്യൂ ഇംഗ്ലണ്ട്'' 16911776 (1923), ന്യൂ ഇംഗ്ലണ്ട് ഇന്‍ റിപ്പബ്ലിക്  17761850 (1926), പ്രൊവിന്‍ഷ്യല്‍ സൊസൈറ്റി, 16901763 (1927), ഹാമില്‍ട്ടണ്‍ പ്രിന്‍സിപ്പിള്‍സ് (1928), ജെഫേഴ്സനിയന്‍ പ്രിന്‍സിപ്പിള്‍സ് (1928), ആഡംമ്സ് ഫാമിലി  (1930) തുടങ്ങിയവ ഇദ്ദേഹത്തിന്റെ പ്രശസ്ത ചരിത്രകൃതികളാണ്. അമേരിക്കയിലെ ആഡംസ് കുടുംബത്തിന്റെ ആധികാരിക ചരിത്രമാണ്'' ദ് ആഡംസ് ഫാമിലി ''  എന്ന കൃതി. ഇദ്ദേഹത്തിന്റെ മറ്റൊരു കൃതിയാണ് എപിക് ഒഫ് അമേരിക്ക  (1931). പല വിദേശഭാഷകളിലേക്കും ഇതു വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. രണ്ടു വാല്യങ്ങളുള്ള ''ദ് മാര്‍ച്ച് ഒഫ് ഡെമോക്രസി''യാണ് ഇദ്ദേഹത്തിന്റെ ശ്രദ്ധേയമായ മറ്റൊരുകൃതി (193233), ''ഹിസ്റ്ററി ഒഫ് ദി അമേരിക്കന്‍ പീപ്പിള്‍'' എന്ന പേരിലാണ് ബ്രിട്ടനില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇദ്ദേഹം എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച പ്രഖ്യാതഗ്രന്ഥങ്ങളാണ് ആറ് വാല്യങ്ങളുള്ള ''ഡിക്ഷണറി ഒഫ് അമേരിക്കന്‍ ഹിസ്റ്ററി'' (1940), നാലു വാല്യങ്ങളുള്ള അല്‍ബം ഒഫ് അമേരിക്കന്‍ ഹിസ്റ്ററി (194448), ദി അറ്റ്ലസ് ഒഫ് അമേരിക്കന്‍ ഹിസ്റ്ററി (1943) തുടങ്ങിയവ.  
+
യു.എസ്.ചരിത്രകാരന്‍. ന്യൂയോര്‍ക്കിലെ ബ്രൂക്ക്‍ലിനില്‍ 1878 ഒ. 18-ന് ജനിച്ചു. 1898-ല്‍ ബ്രൂക്ക്‍ലിന്‍ പോളിടെക്നിക്ക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠനം നടത്തിയശേഷം യേല്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് 1900-ല്‍ മാസ്റ്റര്‍ ബിരുദം നേടി. 1912 വരെ ന്യൂയോര്‍ക്കിലെ ഒരു എക്സ്ചേഞ്ച് സ്ഥാപനത്തില്‍ ജോലിനോക്കി. 1921-ല്‍ ''ഫൗണ്ടിംഗ് ഒഫ് ന്യൂ ഇംഗ്ലണ്ട്'' എന്ന ചരിത്രകൃതിയുടെ പ്രകാശനത്തോടെയാണ് ആഡംസ് ശ്രദ്ധേയനാകുന്നത്. ആ ഗ്രന്ഥം 1922-ല്‍ ഇദ്ദേഹത്തിനു പുലിറ്റ്സര്‍ സമ്മാനം നേടിക്കൊടുത്തു. ''റവല്യൂഷണറി ന്യൂ ഇംഗ്ലണ്ട്'' 1691-1776 (1923), ന്യൂ ഇംഗ്ലണ്ട് ഇന്‍ റിപ്പബ്ലിക്  1776-1850 (1926), പ്രൊവിന്‍ഷ്യല്‍ സൊസൈറ്റി, 1690-1763 (1927), ഹാമില്‍ട്ടണ്‍ പ്രിന്‍സിപ്പിള്‍സ് (1928), ജെഫേഴ്സനിയന്‍ പ്രിന്‍സിപ്പിള്‍സ് (1928), ദി ആഡംമ്സ് ഫാമിലി  (1930) തുടങ്ങിയവ ഇദ്ദേഹത്തിന്റെ പ്രശസ്ത ചരിത്രകൃതികളാണ്. അമേരിക്കയിലെ ആഡംസ് കുടുംബത്തിന്റെ ആധികാരിക ചരിത്രമാണ്'' ദി ആഡംസ് ഫാമിലി ''  എന്ന കൃതി. ഇദ്ദേഹത്തിന്റെ മറ്റൊരു കൃതിയാണ് എപിക് ഒഫ് അമേരിക്ക  (1931). പല വിദേശഭാഷകളിലേക്കും ഇതു വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. രണ്ടു വാല്യങ്ങളുള്ള ''ദി മാര്‍ച്ച് ഒഫ് ഡെമോക്രസി''യാണ് ഇദ്ദേഹത്തിന്റെ ശ്രദ്ധേയമായ മറ്റൊരുകൃതി (1932-33), ''ഹിസ്റ്ററി ഒഫ് ദി അമേരിക്കന്‍ പീപ്പിള്‍'' എന്ന പേരിലാണ് ബ്രിട്ടനില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇദ്ദേഹം എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച പ്രഖ്യാതഗ്രന്ഥങ്ങളാണ് ആറ് വാല്യങ്ങളുള്ള ''ഡിക്ഷണറി ഒഫ് അമേരിക്കന്‍ ഹിസ്റ്ററി'' (1940), നാലു വാല്യങ്ങളുള്ള അല്‍ബം ഒഫ് അമേരിക്കന്‍ ഹിസ്റ്ററി (1944-48), ദി അറ്റ്‍ലസ് ഒഫ് അമേരിക്കന്‍ ഹിസ്റ്ററി (1943) തുടങ്ങിയവ.  
1949 മേയ് 18-ന് ആഡംസ് വെസ്റ്റ്പോര്‍ട്ടില്‍ അന്തരിച്ചു.
1949 മേയ് 18-ന് ആഡംസ് വെസ്റ്റ്പോര്‍ട്ടില്‍ അന്തരിച്ചു.

Current revision as of 05:06, 22 നവംബര്‍ 2014

ആഡംസ്, ജയിംസ് ട്രസ് ലോ (1878 - 1949)

Adams,James Truslow

യു.എസ്.ചരിത്രകാരന്‍. ന്യൂയോര്‍ക്കിലെ ബ്രൂക്ക്‍ലിനില്‍ 1878 ഒ. 18-ന് ജനിച്ചു. 1898-ല്‍ ബ്രൂക്ക്‍ലിന്‍ പോളിടെക്നിക്ക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠനം നടത്തിയശേഷം യേല്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് 1900-ല്‍ മാസ്റ്റര്‍ ബിരുദം നേടി. 1912 വരെ ന്യൂയോര്‍ക്കിലെ ഒരു എക്സ്ചേഞ്ച് സ്ഥാപനത്തില്‍ ജോലിനോക്കി. 1921-ല്‍ ഫൗണ്ടിംഗ് ഒഫ് ന്യൂ ഇംഗ്ലണ്ട് എന്ന ചരിത്രകൃതിയുടെ പ്രകാശനത്തോടെയാണ് ആഡംസ് ശ്രദ്ധേയനാകുന്നത്. ആ ഗ്രന്ഥം 1922-ല്‍ ഇദ്ദേഹത്തിനു പുലിറ്റ്സര്‍ സമ്മാനം നേടിക്കൊടുത്തു. റവല്യൂഷണറി ന്യൂ ഇംഗ്ലണ്ട് 1691-1776 (1923), ന്യൂ ഇംഗ്ലണ്ട് ഇന്‍ റിപ്പബ്ലിക് 1776-1850 (1926), പ്രൊവിന്‍ഷ്യല്‍ സൊസൈറ്റി, 1690-1763 (1927), ഹാമില്‍ട്ടണ്‍ പ്രിന്‍സിപ്പിള്‍സ് (1928), ജെഫേഴ്സനിയന്‍ പ്രിന്‍സിപ്പിള്‍സ് (1928), ദി ആഡംമ്സ് ഫാമിലി (1930) തുടങ്ങിയവ ഇദ്ദേഹത്തിന്റെ പ്രശസ്ത ചരിത്രകൃതികളാണ്. അമേരിക്കയിലെ ആഡംസ് കുടുംബത്തിന്റെ ആധികാരിക ചരിത്രമാണ് ദി ആഡംസ് ഫാമിലി എന്ന കൃതി. ഇദ്ദേഹത്തിന്റെ മറ്റൊരു കൃതിയാണ് എപിക് ഒഫ് അമേരിക്ക (1931). പല വിദേശഭാഷകളിലേക്കും ഇതു വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. രണ്ടു വാല്യങ്ങളുള്ള ദി മാര്‍ച്ച് ഒഫ് ഡെമോക്രസിയാണ് ഇദ്ദേഹത്തിന്റെ ശ്രദ്ധേയമായ മറ്റൊരുകൃതി (1932-33), ഹിസ്റ്ററി ഒഫ് ദി അമേരിക്കന്‍ പീപ്പിള്‍ എന്ന പേരിലാണ് ബ്രിട്ടനില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇദ്ദേഹം എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച പ്രഖ്യാതഗ്രന്ഥങ്ങളാണ് ആറ് വാല്യങ്ങളുള്ള ഡിക്ഷണറി ഒഫ് അമേരിക്കന്‍ ഹിസ്റ്ററി (1940), നാലു വാല്യങ്ങളുള്ള അല്‍ബം ഒഫ് അമേരിക്കന്‍ ഹിസ്റ്ററി (1944-48), ദി അറ്റ്‍ലസ് ഒഫ് അമേരിക്കന്‍ ഹിസ്റ്ററി (1943) തുടങ്ങിയവ.

1949 മേയ് 18-ന് ആഡംസ് വെസ്റ്റ്പോര്‍ട്ടില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍