This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആടലോടകം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ആടലോടകം ഇന്ത്യയില്‍ ധാരാളമായി കണ്ടുവരുന്ന അക്കാന്തേസീ (അരമ...)
വരി 1: വരി 1:
-
ആടലോടകം
+
=ആടലോടകം=
-
ഇന്ത്യയില്‍ ധാരാളമായി കണ്ടുവരുന്ന അക്കാന്തേസീ (അരമിവേമരലമല) സസ്യകുടുംബത്തിലെ ഒരു ഔഷധസസ്യം. ശാ.നാ.: ആഡറ്റോഡ വസിക്ക (അറവമീറമ ്മശെസമ). സമുദ്രനിരപ്പില്‍ താഴ്ന്ന പ്രദേശം മുതല്‍ ഹിമാലയസാനുക്കള്‍ വരെ കാണപ്പെടുന്ന ഈ സസ്യം ഒരു കുറ്റിച്ചെടിയാണ്; 2-3 മീ. ഉയരം വയ്ക്കും. അനവധി ശാഖകളോടുകൂടി വളരുന്ന ഈ ചെടിയുടെ ഇലകള്‍ നിത്യഹരിതങ്ങളാണ്. തണ്ടിനെ പച്ചനിറമോ ചാരനിറമോ ഉള്ള ഒരു തൊലി ആവരണം ചെയ്യുന്നു. ഇലകള്‍ സമ്മുഖ(ീുുീശെലേ)മായി വിന്യസിച്ചിരിക്കുന്നു.  ഇലഞെട്ടുകള്‍ കുറുകിയവയാണ്. നീണ്ട് മത്സ്യാകൃതിയുള്ള ഇലകള്‍ക്ക് ഏതാണ്ട് 20 സെ.മീ. നീളം വരും; 7-8 സെ.മീ. വീതിയും. പുഷ്പങ്ങള്‍ ശാഖകളുടെ അഗ്രഭാഗത്തായിട്ടാണ് കാണപ്പെടുന്നത്; പുഷ്പങ്ങള്‍ വലുപ്പമുള്ളവയും വെളുത്തവയുമാണ്; പത്രകക്ഷ(മഃശഹ)ത്തിലായി വളരുന്ന ഇവ ദ്വിലിംഗികളാണ്. രണ്ട് കേസരങ്ങള്‍ കാണപ്പെടുന്നു. ഇവ ദളലഗ്ന (ലുശുലമേഹീൌ)ങ്ങളാണ്. ഇവയ്ക്കു തടിച്ചു വളര്‍ന്ന ലോമാവൃതതന്തുക്കളും (ളശഹമാലി) അസമങ്ങളും അറ്റം കൂര്‍ത്തവയുമായ രണ്ട് പരാഗികളുമുണ്ട്. അണ്ഡാശയത്തിനു രണ്ടറകളുണ്ട്. കീലം നാരുപോലെയും കീലാഗ്രം (ശെേഴാമ) രണ്ടായി പിരിഞ്ഞും കാണപ്പെടുന്നു. അണ്ഡാശയത്തിലെ അറകളില്‍ രണ്ട് അണ്ഡങ്ങള്‍ വീതം കാണപ്പെടുന്നു.  
+
ഇന്ത്യയില്‍ ധാരാളമായി കണ്ടുവരുന്ന അക്കാന്തേസീ (Acanthaceae) സസ്യകുടുംബത്തിലെ ഒരു ഔഷധസസ്യം. ശാ.നാ.: ''ആഡറ്റോഡ വസിക്ക (Adhatoda vasika)''. സമുദ്രനിരപ്പില്‍ താഴ്ന്ന പ്രദേശം മുതല്‍ ഹിമാലയസാനുക്കള്‍ വരെ കാണപ്പെടുന്ന ഈ സസ്യം ഒരു കുറ്റിച്ചെടിയാണ്; 2-3 മീ. ഉയരം വയ്ക്കും. അനവധി ശാഖകളോടുകൂടി വളരുന്ന ഈ ചെടിയുടെ ഇലകള്‍ നിത്യഹരിതങ്ങളാണ്. തണ്ടിനെ പച്ചനിറമോ ചാരനിറമോ ഉള്ള ഒരു തൊലി ആവരണം ചെയ്യുന്നു. ഇലകള്‍ സമ്മുഖ(opposite)മായി വിന്യസിച്ചിരിക്കുന്നു.  ഇലഞെട്ടുകള്‍ കുറുകിയവയാണ്. നീണ്ട് മത്സ്യാകൃതിയുള്ള ഇലകള്‍ക്ക് ഏതാണ്ട് 20 സെ.മീ. നീളം വരും; 7-8 സെ.മീ. വീതിയും. പുഷ്പങ്ങള്‍ ശാഖകളുടെ അഗ്രഭാഗത്തായിട്ടാണ് കാണപ്പെടുന്നത്; പുഷ്പങ്ങള്‍ വലുപ്പമുള്ളവയും വെളുത്തവയുമാണ്; പത്രകക്ഷ(axil)ത്തിലായി വളരുന്ന ഇവ ദ്വിലിംഗികളാണ്. രണ്ട് കേസരങ്ങള്‍ കാണപ്പെടുന്നു. ഇവ ദളലഗ്ന (epipetalous)ങ്ങളാണ്. ഇവയ്ക്കു തടിച്ചു വളര്‍ന്ന ലോമാവൃതതന്തുക്കളും (filaments) അസമങ്ങളും അറ്റം കൂര്‍ത്തവയുമായ രണ്ട് പരാഗികളുമുണ്ട്. അണ്ഡാശയത്തിനു രണ്ടറകളുണ്ട്. കീലം നാരുപോലെയും കീലാഗ്രം (stigma) രണ്ടായി പിരിഞ്ഞും കാണപ്പെടുന്നു. അണ്ഡാശയത്തിലെ അറകളില്‍ രണ്ട് അണ്ഡങ്ങള്‍ വീതം കാണപ്പെടുന്നു.  
-
  ഔഷധാവശ്യങ്ങള്‍ക്കായി ആടലോടകത്തിന്റെ ഇലയും പൂവും തൊലിയും വേരും ഉപയോഗിക്കുന്നു. സവിശേഷ ഗന്ധമുള്ള ഈ ചെടിയുടെ എല്ലാ ഭാഗങ്ങള്‍ക്കും കയ്പുരസമാണുള്ളത്. ആയുര്‍വേദത്തില്‍, തിക്തകഷായരസവും ശീതവീര്യവുമുള്ള ഒരു കഫപിത്തഹരമായിട്ടാണ് ഈ ചെടിയെ വിശേഷിപ്പിച്ചിട്ടുള്ളത്. ആടലോടകം ചുമയ്ക്കും കാസത്തിനും നല്ല ഔഷധമാണ്.
+
ഔഷധാവശ്യങ്ങള്‍ക്കായി ആടലോടകത്തിന്റെ ഇലയും പൂവും തൊലിയും വേരും ഉപയോഗിക്കുന്നു. സവിശേഷ ഗന്ധമുള്ള ഈ ചെടിയുടെ എല്ലാ ഭാഗങ്ങള്‍ക്കും കയ്പുരസമാണുള്ളത്. ആയുര്‍വേദത്തില്‍, തിക്തകഷായരസവും ശീതവീര്യവുമുള്ള ഒരു കഫപിത്തഹരമായിട്ടാണ് ഈ ചെടിയെ വിശേഷിപ്പിച്ചിട്ടുള്ളത്. ആടലോടകം ചുമയ്ക്കും കാസത്തിനും നല്ല ഔഷധമാണ്.
-
  ആടലോടകച്ചെടിയുടെ വിവിധ ഭാഗങ്ങളില്‍ വസിസിന്‍ (്മശെരശില) എന്നൊരു ക്ഷാരകല്പവും ആഡറ്റോഡിക് ആസിഡ്  (അറവമീറശര മരശറ) എന്നൊരു അമ്ളവും അടങ്ങിയിട്ടുണ്ട്. വസിസിന്‍ കൂടുതലായും വേരിന്റെ തൊലിയിലാണ് കാണപ്പെടുക; ഇലകളില്‍ 0.25 ശ.മാ. മാത്രവും. ശാര്‍ങ്ഗധരന്‍ എന്ന ആചാര്യന്‍ ആടലോടകത്തെ പനിക്കും ചുമയ്ക്കും കൈകണ്ട ഔഷധമായി വിവരിച്ചിരിക്കുന്നു. ഭാവപ്രകാശത്തില്‍ ഇതിനെ ചുമയ്ക്കും കാസത്തിനും ഔഷധമായി വിധിച്ചിട്ടുണ്ട്. ഉണങ്ങിയ ഇലകള്‍ ചുരുട്ടാക്കി വലിക്കുന്നതുമൂലം ആസ്ത്മയ്ക്ക് ശമനം കിട്ടുമത്രെ. നേത്രരോഗങ്ങള്‍ക്ക് ഇതിന്റെ പുഷ്പം ഔഷധമാണ്.
+
ആടലോടകച്ചെടിയുടെ വിവിധ ഭാഗങ്ങളില്‍ വസിസിന്‍ (vasicine) എന്നൊരു ക്ഷാരകല്പവും ആഡറ്റോഡിക് ആസിഡ്  (Adhatodic acid) എന്നൊരു അമ്ലവും അടങ്ങിയിട്ടുണ്ട്. വസിസിന്‍ കൂടുതലായും വേരിന്റെ തൊലിയിലാണ് കാണപ്പെടുക; ഇലകളില്‍ 0.25 ശ.മാ. മാത്രവും. ശാര്‍ങ്ഗധരന്‍ എന്ന ആചാര്യന്‍ ആടലോടകത്തെ പനിക്കും ചുമയ്ക്കും കൈകണ്ട ഔഷധമായി വിവരിച്ചിരിക്കുന്നു. ''ഭാവപ്രകാശ''ത്തില്‍ ഇതിനെ ചുമയ്ക്കും കാസത്തിനും ഔഷധമായി വിധിച്ചിട്ടുണ്ട്. ഉണങ്ങിയ ഇലകള്‍ ചുരുട്ടാക്കി വലിക്കുന്നതുമൂലം ആസ്ത്മയ്ക്ക് ശമനം കിട്ടുമത്രെ. നേത്രരോഗങ്ങള്‍ക്ക് ഇതിന്റെ പുഷ്പം ഔഷധമാണ്.
-
  ആടലോടകത്തിന്റെ ഇല ചെറുപ്രാണികള്‍ക്ക് വിഷജന്യമാണെന്ന് കരുതപ്പെടുന്നു. ക്ഷുദ്രപ്രാണികളെ നശിപ്പിക്കാനുള്ള ഒരു കീടനാശിനിയായി ഇലകൊണ്ടുണ്ടാക്കുന്ന കഷായത്തെ ഉപയോഗപ്പെടുത്താം. വാട്ട് (ണമ) എന്ന പ്രകൃതിശാസ്ത്രജ്ഞന്റെ അഭിപ്രായത്തില്‍ ഇലയുടെ സത്ത് (മഹരീവീഹശര ലഃൃമര) ഈച്ചകള്‍, പാറ്റകള്‍, കൊതുകുകള്‍ തുടങ്ങിയ പ്രാണികളെ നശിപ്പിക്കാനുപയോഗിക്കാവുന്നതാണ്. ഇലകളില്‍നിന്ന് ഒരു മഞ്ഞച്ചായവും നിര്‍മിക്കുന്നു.
+
ആടലോടകത്തിന്റെ ഇല ചെറുപ്രാണികള്‍ക്ക് വിഷജന്യമാണെന്ന് കരുതപ്പെടുന്നു. ക്ഷുദ്രപ്രാണികളെ നശിപ്പിക്കാനുള്ള ഒരു കീടനാശിനിയായി ഇലകൊണ്ടുണ്ടാക്കുന്ന കഷായത്തെ ഉപയോഗപ്പെടുത്താം. വാട്ട് (Watt) എന്ന പ്രകൃതിശാസ്ത്രജ്ഞന്റെ അഭിപ്രായത്തില്‍ ഇലയുടെ സത്ത് (alcoholic extract) ഈച്ചകള്‍, പാറ്റകള്‍, കൊതുകുകള്‍ തുടങ്ങിയ പ്രാണികളെ നശിപ്പിക്കാനുപയോഗിക്കാവുന്നതാണ്. ഇലകളില്‍നിന്ന് ഒരു മഞ്ഞച്ചായവും നിര്‍മിക്കുന്നു.
-
  ആടലോടകവുമായി സാമ്യമുള്ള മറ്റൊരിനമാണ് ചിറ്റാടലോടകം (. യലററീാലശ). ചെറിയ ഇലകളും പൂക്കളുമുള്ള ഇതിനും ഔഷധഗുണമുണ്ട്.
+
ആടലോടകവുമായി സാമ്യമുള്ള മറ്റൊരിനമാണ് ചിറ്റാടലോടകം (''A.beddomei''). ചെറിയ ഇലകളും പൂക്കളുമുള്ള ഇതിനും ഔഷധഗുണമുണ്ട്.

12:04, 15 സെപ്റ്റംബര്‍ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ആടലോടകം

ഇന്ത്യയില്‍ ധാരാളമായി കണ്ടുവരുന്ന അക്കാന്തേസീ (Acanthaceae) സസ്യകുടുംബത്തിലെ ഒരു ഔഷധസസ്യം. ശാ.നാ.: ആഡറ്റോഡ വസിക്ക (Adhatoda vasika). സമുദ്രനിരപ്പില്‍ താഴ്ന്ന പ്രദേശം മുതല്‍ ഹിമാലയസാനുക്കള്‍ വരെ കാണപ്പെടുന്ന ഈ സസ്യം ഒരു കുറ്റിച്ചെടിയാണ്; 2-3 മീ. ഉയരം വയ്ക്കും. അനവധി ശാഖകളോടുകൂടി വളരുന്ന ഈ ചെടിയുടെ ഇലകള്‍ നിത്യഹരിതങ്ങളാണ്. തണ്ടിനെ പച്ചനിറമോ ചാരനിറമോ ഉള്ള ഒരു തൊലി ആവരണം ചെയ്യുന്നു. ഇലകള്‍ സമ്മുഖ(opposite)മായി വിന്യസിച്ചിരിക്കുന്നു. ഇലഞെട്ടുകള്‍ കുറുകിയവയാണ്. നീണ്ട് മത്സ്യാകൃതിയുള്ള ഇലകള്‍ക്ക് ഏതാണ്ട് 20 സെ.മീ. നീളം വരും; 7-8 സെ.മീ. വീതിയും. പുഷ്പങ്ങള്‍ ശാഖകളുടെ അഗ്രഭാഗത്തായിട്ടാണ് കാണപ്പെടുന്നത്; പുഷ്പങ്ങള്‍ വലുപ്പമുള്ളവയും വെളുത്തവയുമാണ്; പത്രകക്ഷ(axil)ത്തിലായി വളരുന്ന ഇവ ദ്വിലിംഗികളാണ്. രണ്ട് കേസരങ്ങള്‍ കാണപ്പെടുന്നു. ഇവ ദളലഗ്ന (epipetalous)ങ്ങളാണ്. ഇവയ്ക്കു തടിച്ചു വളര്‍ന്ന ലോമാവൃതതന്തുക്കളും (filaments) അസമങ്ങളും അറ്റം കൂര്‍ത്തവയുമായ രണ്ട് പരാഗികളുമുണ്ട്. അണ്ഡാശയത്തിനു രണ്ടറകളുണ്ട്. കീലം നാരുപോലെയും കീലാഗ്രം (stigma) രണ്ടായി പിരിഞ്ഞും കാണപ്പെടുന്നു. അണ്ഡാശയത്തിലെ അറകളില്‍ രണ്ട് അണ്ഡങ്ങള്‍ വീതം കാണപ്പെടുന്നു.

ഔഷധാവശ്യങ്ങള്‍ക്കായി ആടലോടകത്തിന്റെ ഇലയും പൂവും തൊലിയും വേരും ഉപയോഗിക്കുന്നു. സവിശേഷ ഗന്ധമുള്ള ഈ ചെടിയുടെ എല്ലാ ഭാഗങ്ങള്‍ക്കും കയ്പുരസമാണുള്ളത്. ആയുര്‍വേദത്തില്‍, തിക്തകഷായരസവും ശീതവീര്യവുമുള്ള ഒരു കഫപിത്തഹരമായിട്ടാണ് ഈ ചെടിയെ വിശേഷിപ്പിച്ചിട്ടുള്ളത്. ആടലോടകം ചുമയ്ക്കും കാസത്തിനും നല്ല ഔഷധമാണ്.

ആടലോടകച്ചെടിയുടെ വിവിധ ഭാഗങ്ങളില്‍ വസിസിന്‍ (vasicine) എന്നൊരു ക്ഷാരകല്പവും ആഡറ്റോഡിക് ആസിഡ് (Adhatodic acid) എന്നൊരു അമ്ലവും അടങ്ങിയിട്ടുണ്ട്. വസിസിന്‍ കൂടുതലായും വേരിന്റെ തൊലിയിലാണ് കാണപ്പെടുക; ഇലകളില്‍ 0.25 ശ.മാ. മാത്രവും. ശാര്‍ങ്ഗധരന്‍ എന്ന ആചാര്യന്‍ ആടലോടകത്തെ പനിക്കും ചുമയ്ക്കും കൈകണ്ട ഔഷധമായി വിവരിച്ചിരിക്കുന്നു. ഭാവപ്രകാശത്തില്‍ ഇതിനെ ചുമയ്ക്കും കാസത്തിനും ഔഷധമായി വിധിച്ചിട്ടുണ്ട്. ഉണങ്ങിയ ഇലകള്‍ ചുരുട്ടാക്കി വലിക്കുന്നതുമൂലം ആസ്ത്മയ്ക്ക് ശമനം കിട്ടുമത്രെ. നേത്രരോഗങ്ങള്‍ക്ക് ഇതിന്റെ പുഷ്പം ഔഷധമാണ്.

ആടലോടകത്തിന്റെ ഇല ചെറുപ്രാണികള്‍ക്ക് വിഷജന്യമാണെന്ന് കരുതപ്പെടുന്നു. ക്ഷുദ്രപ്രാണികളെ നശിപ്പിക്കാനുള്ള ഒരു കീടനാശിനിയായി ഇലകൊണ്ടുണ്ടാക്കുന്ന കഷായത്തെ ഉപയോഗപ്പെടുത്താം. വാട്ട് (Watt) എന്ന പ്രകൃതിശാസ്ത്രജ്ഞന്റെ അഭിപ്രായത്തില്‍ ഇലയുടെ സത്ത് (alcoholic extract) ഈച്ചകള്‍, പാറ്റകള്‍, കൊതുകുകള്‍ തുടങ്ങിയ പ്രാണികളെ നശിപ്പിക്കാനുപയോഗിക്കാവുന്നതാണ്. ഇലകളില്‍നിന്ന് ഒരു മഞ്ഞച്ചായവും നിര്‍മിക്കുന്നു.

ആടലോടകവുമായി സാമ്യമുള്ള മറ്റൊരിനമാണ് ചിറ്റാടലോടകം (A.beddomei). ചെറിയ ഇലകളും പൂക്കളുമുള്ള ഇതിനും ഔഷധഗുണമുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%9F%E0%B4%B2%E0%B5%8B%E0%B4%9F%E0%B4%95%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍