This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഞ്ഞിലി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:11, 10 സെപ്റ്റംബര്‍ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ആഞ്ഞിലി

ണശഹറ ഖമരസ

മൊറേസീ (ങീൃമരലമല) സസ്യകുടുംബത്തില്‍പ്പെട്ട ഒരു വൃക്ഷം. ശാ.നാ.: ആര്‍ടൊകാര്‍പസ് ഹെഴ്സ്യൂട്ടസ് (അൃീരമൃുൌ വശൃൌൌ). 'അയ്നി' (അയണി, ആഞ്ഞലി, അയനിപ്ളാവ്) എന്നും ഇതിനു പേരുണ്ട്. കറയുള്ള ഈ വൃക്ഷം ഉഷ്ണമേഖലാപ്രദേശങ്ങളില്‍ ധാരാളമായി വളരുന്നു.

 ഏകാന്തരക്രമത്തിലുള്ള (മഹലൃിേമലേ) ഇലകള്‍ കട്ടിയുള്ളവയും പ്ളാവിലയെക്കാള്‍ വലുപ്പമുള്ളവയുമായിരിക്കും. ഏകലിംഗികളായ (റശീലരശീൌ) പൂക്കള്‍ നീണ്ട പ്രകീല(ുശസല)ങ്ങളില്‍ കാണപ്പെടുന്നു.  ഇതിനെ 'ആഞ്ഞിലിത്തിരി' എന്നു പറയുന്നു. ബാഹ്യദളങ്ങളും കേസരങ്ങളും രണ്ടെണ്ണം വീതം ഉണ്ടായിരിക്കും. വര്‍ത്തികാഗ്രം (ശെേഴാമ) രണ്ടായി പിളര്‍ന്നിരിക്കുന്നു. അണ്ഡാശയത്തില്‍ ഒറ്റ അണ്ഡം മാത്രമേയുള്ളു. ഫലങ്ങള്‍ യുക്താണ്ഡപമാണ് (്യിരമൃു). പുഷ്പസംഘാതത്തില്‍നിന്നാണ് ഫലങ്ങള്‍ ഉണ്ടാകുന്നത്. മാംസളമായ ഫലങ്ങള്‍ ഭക്ഷ്യയോഗ്യമാണ്. ആഞ്ഞിലിച്ചക്ക എന്ന് ഇവ അറിയപ്പെടുന്നു. 
 ചൂടും ഈര്‍പ്പവുമുള്ള അന്തരീക്ഷവും, ധാരാളം വെള്ളവും എന്നാല്‍ ശരിയായ നീര്‍വാര്‍ച്ചയുമുള്ള മണ്ണും ആഞ്ഞിലിയുടെ വളര്‍ച്ചയ്ക്കാവശ്യമാണ്. ആഞ്ഞിലിച്ചക്കയ്ക്കുള്ളിലെ 'കുരു' മുളച്ചാണ് തൈകള്‍ ഉണ്ടാകുന്നത്. വേരില്‍ നിന്നും മുളച്ചും തൈകളുണ്ടാവാറുണ്ട്. ആഞ്ഞിലിമരം വെട്ടിയെടുത്തശേഷം അതിന്റെ കുറ്റിയില്‍നിന്നും പുതിയ മരം മുളച്ചുണ്ടാവുക സാധാരണമാണ്. രണ്ടുമൂന്നു വര്‍ഷം പ്രായമായ ആഞ്ഞിലിത്തൈയില്‍ ശീമപ്ളാവിന്റെ മുകുളം ഒട്ടിച്ചുചേര്‍ത്താല്‍ വേഗത്തിലും ധാരാളമായും കായ്ക്കുന്ന ശീമപ്ളാവുകള്‍ വളര്‍ത്തിയെടുക്കാന്‍ സാധിക്കും. 
 ആഞ്ഞിലിയില കഴലവീക്കത്തിനും (യൌയീ) വൃഷണങ്ങള്‍ വീര്‍ക്കുന്നതിനും ഔഷധമായി ഉപയോഗിക്കാറുണ്ട്. കുംഭം-മീനം മാസങ്ങളില്‍ ആണ് ആഞ്ഞിലി കായ്ക്കുന്നത്. അയനിച്ചക്കയും ആഞ്ഞിലിക്കുരുവും ഭക്ഷ്യയോഗ്യമാണ്. ആഞ്ഞിലിത്തടി കടുപ്പമേറിയതാകയാല്‍ അതു കെട്ടിടനിര്‍മാണത്തിനും ഗൃഹോപകരണങ്ങള്‍ നിര്‍മിക്കുന്നതിനും ഉപയോഗിക്കുന്നു. കേരളത്തില്‍ വള്ളം പണിയാന്‍ ഉപയോഗിക്കുന്ന തടികളില്‍ ആഞ്ഞിലിക്ക് മുഖ്യമായ ഒരു സ്ഥാനമുണ്ട്. കുട്ടനാടന്‍ പ്രദേശങ്ങളില്‍ ഏറ്റവും ചെറിയ 'കൊതുമ്പുവള്ള'ങ്ങള്‍ മുതല്‍ വലിയ ചുണ്ടന്‍വള്ളങ്ങളും കേവു കയറ്റുന്ന കെട്ടുവള്ളങ്ങളും വരെ നിര്‍മിക്കാന്‍ ആഞ്ഞിലിത്തടി ധാരാളമായി ഉപയോഗിച്ചുവരുന്നു. കാട്ടില്‍ വളരുന്ന ഒരിനം ആഞ്ഞിലിയുടെ പട്ടയില്‍നിന്നു മരവുരി ഉണ്ടാക്കിയിരുന്നു. ആഞ്ഞിലിക്കുരുവില്‍നിന്നും ഒരുതരം എണ്ണയും ലഭ്യമാണ്.
"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%BF%E0%B4%B2%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍