This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആചമനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ആചമനം ജപം, പൂജ, ഹോമം, ശ്രാദ്ധം എന്നിങ്ങനെയുള്ള മതപരമായ കര്‍മങ...)
 
വരി 1: വരി 1:
-
ആചമനം
+
=ആചമനം=
ജപം, പൂജ, ഹോമം, ശ്രാദ്ധം എന്നിങ്ങനെയുള്ള മതപരമായ കര്‍മങ്ങള്‍ തുടങ്ങുന്നതിനു മുന്‍പായി മൂന്നു പ്രാവശ്യം ജലം പാനം ചെയ്ത് യഥാക്രമം അഷ്ടാംഗങ്ങളെയും സ്പര്‍ശിക്കുന്ന ശുദ്ധിജനകക്രിയ. വലതുകൈപ്പടം ഗോകര്‍ണം (പശുവിന്റെ ചെവി) പോലെയാക്കിപ്പിടിച്ച് അതില്‍ വെള്ളമെടുത്താണ് ആചമനം ചെയ്യേണ്ടത്. കൈപ്പടം ഗോകര്‍ണം പോലാക്കുമ്പോള്‍ പെരുവിരലും ചെറുവിരലും മറ്റു വിരലുകളോടു ചേര്‍ത്തു പിടിക്കരുത്; ഉഴുന്നുമണി ഉള്ളംകൈയില്‍ വച്ചാല്‍ അതു മൂടുവാന്‍ വേണ്ടിടത്തോളം മാത്രമേ വെള്ളമെടുക്കാവൂ. ആചമനം ചെയ്യുമ്പോള്‍ ഇടതുകൈകൊണ്ട് വലതുകൈ താങ്ങിപ്പിടിക്കണം. ഇല്ലെങ്കില്‍ ആചമനജലം അശുദ്ധമാകുമെന്നു കരുതപ്പെടുന്നു. ഈ ക്രിയ ചെയ്യേണ്ടത് മന്ത്രപൂര്‍വകമാണ്. അതിനാല്‍ മന്ത്രോച്ചാരണം ജലത്തെ ദിവ്യശക്തിയുള്ളതാക്കിത്തീര്‍ക്കുന്നു എന്നാണ് സങ്കല്പം. വിധിപ്രകാരം ചെയ്യുന്ന ആചമനംകൊണ്ട് ശരീരത്തിനും ഹൃദയത്തിനും ശുദ്ധി കൈവരുമെന്നു വിശ്വസിക്കപ്പെടുന്നു.

Current revision as of 11:47, 12 സെപ്റ്റംബര്‍ 2009

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%9A%E0%B4%AE%E0%B4%A8%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍