This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആങ്സ്ട്രോം, ആന്‍ഡേഴ്സ് യോനാസ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്: =ആങ്സ്ട്രോം, ആന്‍ഡേഴ്സ് യോനാസ്= Anstrom,Anders Jonas (1814 74) സൌരാന്തരീക്ഷത്ത...) |
(→ആങ്സ്ട്രോം, ആന്‍ഡേഴ്സ് യോനാസ്) |
||
വരി 2: | വരി 2: | ||
Anstrom,Anders Jonas (1814 74) | Anstrom,Anders Jonas (1814 74) | ||
- | സൌരാന്തരീക്ഷത്തില് ഹൈഡ്രജന്റെ സാന്നിധ്യം ആദ്യമായി തിരിച്ചറിഞ്ഞ സ്പാനിഷ് ജ്യോതിശ്ശാസ്ത്രജ്ഞന്. 1814 ആഗസ്റ്റ് 13-ന് ലോഗ്ഡോയില് ജനിച്ചു. 1839-ല്‍ | + | സൌരാന്തരീക്ഷത്തില് ഹൈഡ്രജന്റെ സാന്നിധ്യം ആദ്യമായി തിരിച്ചറിഞ്ഞ സ്പാനിഷ് ജ്യോതിശ്ശാസ്ത്രജ്ഞന്. 1814 ആഗസ്റ്റ് 13-ന് ലോഗ്ഡോയില് ജനിച്ചു. 1839-ല്‍ ഉപ് സല സര്‍വകലാശാലയില്‍ നിന്നും ഭൌതിക ശാസ്ത്രത്തില്‍ ബിരുദം കരസ്ഥമാക്കിയ ആങ്സ്ട്രോം അവിടെ നിന്നുതന്നെ ഗവേഷണ ബിരുദവും നേടി. തുടര്‍ന്ന്, 1843-ല്‍ ഉപ് സല ഒബ്സര്വേറ്ററിയില് ചേര്‍ന്ന് പ്രവര്‍ത്തിച്ചു. |
സൂര്യന്റെ വര്‍ണരാജിയെക്കുറിച്ചുള്ള പഠനമാണ് ആങ്സ്ട്രോമിനെ ജ്യോതിശ്ശാസ്ത്രത്തില്‍ പ്രശസ്തനാക്കിയത്. ഈ പഠനങ്ങള്‍, സൌരാന്തരീക്ഷത്തില് ഹൈഡ്രജന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്നതിന് കാരണമായി. 1868-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ആങ്സ്ട്രോമിന്റെ റിസര്‍ച്ചസ് ഓണ്‍ സോളാര്‍ സ്പെക്ട്രം എന്ന ഗ്രന്ഥത്തില്‍ ഇദ്ദേഹം നിരീക്ഷിച്ച വര്ണരാജിയെക്കുറിച്ചും അതുപയോഗിച്ച് നടത്തിയ പഠനങ്ങളെക്കുറിച്ചുമെല്ലാം വിശദമായി പ്രതിപാദിച്ചിരിക്കുന്നു. അറോറാ ബോറിയാലിസിന്റെ വര്‍ണരാജികളെ ആദ്യമായി നിരീക്ഷിച്ച (1867) ജ്യോതിശ്ശാസ്ത്രജ്ഞനും ആങ്സ്ട്രോമാണ്. | സൂര്യന്റെ വര്‍ണരാജിയെക്കുറിച്ചുള്ള പഠനമാണ് ആങ്സ്ട്രോമിനെ ജ്യോതിശ്ശാസ്ത്രത്തില്‍ പ്രശസ്തനാക്കിയത്. ഈ പഠനങ്ങള്‍, സൌരാന്തരീക്ഷത്തില് ഹൈഡ്രജന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്നതിന് കാരണമായി. 1868-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ആങ്സ്ട്രോമിന്റെ റിസര്‍ച്ചസ് ഓണ്‍ സോളാര്‍ സ്പെക്ട്രം എന്ന ഗ്രന്ഥത്തില്‍ ഇദ്ദേഹം നിരീക്ഷിച്ച വര്ണരാജിയെക്കുറിച്ചും അതുപയോഗിച്ച് നടത്തിയ പഠനങ്ങളെക്കുറിച്ചുമെല്ലാം വിശദമായി പ്രതിപാദിച്ചിരിക്കുന്നു. അറോറാ ബോറിയാലിസിന്റെ വര്‍ണരാജികളെ ആദ്യമായി നിരീക്ഷിച്ച (1867) ജ്യോതിശ്ശാസ്ത്രജ്ഞനും ആങ്സ്ട്രോമാണ്. |
Current revision as of 10:15, 9 ഫെബ്രുവരി 2012
ആങ്സ്ട്രോം, ആന്‍ഡേഴ്സ് യോനാസ്
Anstrom,Anders Jonas (1814 74)
സൌരാന്തരീക്ഷത്തില് ഹൈഡ്രജന്റെ സാന്നിധ്യം ആദ്യമായി തിരിച്ചറിഞ്ഞ സ്പാനിഷ് ജ്യോതിശ്ശാസ്ത്രജ്ഞന്. 1814 ആഗസ്റ്റ് 13-ന് ലോഗ്ഡോയില് ജനിച്ചു. 1839-ല്‍ ഉപ് സല സര്‍വകലാശാലയില്‍ നിന്നും ഭൌതിക ശാസ്ത്രത്തില്‍ ബിരുദം കരസ്ഥമാക്കിയ ആങ്സ്ട്രോം അവിടെ നിന്നുതന്നെ ഗവേഷണ ബിരുദവും നേടി. തുടര്‍ന്ന്, 1843-ല്‍ ഉപ് സല ഒബ്സര്വേറ്ററിയില് ചേര്‍ന്ന് പ്രവര്‍ത്തിച്ചു.
സൂര്യന്റെ വര്‍ണരാജിയെക്കുറിച്ചുള്ള പഠനമാണ് ആങ്സ്ട്രോമിനെ ജ്യോതിശ്ശാസ്ത്രത്തില്‍ പ്രശസ്തനാക്കിയത്. ഈ പഠനങ്ങള്‍, സൌരാന്തരീക്ഷത്തില് ഹൈഡ്രജന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്നതിന് കാരണമായി. 1868-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ആങ്സ്ട്രോമിന്റെ റിസര്‍ച്ചസ് ഓണ്‍ സോളാര്‍ സ്പെക്ട്രം എന്ന ഗ്രന്ഥത്തില്‍ ഇദ്ദേഹം നിരീക്ഷിച്ച വര്ണരാജിയെക്കുറിച്ചും അതുപയോഗിച്ച് നടത്തിയ പഠനങ്ങളെക്കുറിച്ചുമെല്ലാം വിശദമായി പ്രതിപാദിച്ചിരിക്കുന്നു. അറോറാ ബോറിയാലിസിന്റെ വര്‍ണരാജികളെ ആദ്യമായി നിരീക്ഷിച്ച (1867) ജ്യോതിശ്ശാസ്ത്രജ്ഞനും ആങ്സ്ട്രോമാണ്.
റോയല്‍ സ്വീഡിഷ് അക്കാദമിയില്‍ അംഗമായിരുന്ന ഇദ്ദേഹത്തെ 1870-ല്‍ ലണ്ടനിലെ റോയല്‍ സൊസൈറ്റി ഫെലോ ആയി തിരഞ്ഞെടുത്തു. 1872-ല്‍ ഇദ്ദേഹത്തിന് റംഫോര്‍ഡ് മെഡല്‍ ലഭിച്ചു. ഇദ്ദേഹത്തോടുള്ള ആദരസൂചകമായാണ് തരംഗദൈര്‍ഘ്യത്തിന്റെ ഏകകത്തിന് ആങ്സ്ട്രോം (A0) എന്നു നാമകരണം ചെയ്തിരിക്കുന്നത്. 1 A0= 10-10 മീ.
1874 ജൂലായ് 21-ന് ഉപ് സലയില്‍ ഇദ്ദേഹം അന്തരിച്ചു.