This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആക് റ്റിനിയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:46, 20 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആക് റ്റിനിയം

Actinium

റേഡിയോ ആക്റ്റീവത പ്രദര്‍ശിപ്പിക്കുന്ന ഒരു ലോഹമൂലകം. രശ്മി പ്രസരണമുള്ളത് എന്നര്‍ഥമുള്ള ആക്റ്റിനോസ് എന്ന പദത്തില്‍നിന്നാണ് ആക്റ്റിനിയം എന്ന പദം നിഷ്പന്നമായിട്ടുള്ളത്. സിംബല്‍ Ac. അ.സം. 89: അ.ഭാ. 227. യുറേനിയത്തിന്റെ അയിരുകളില്‍ അത്യല്പപരിമാണത്തില്‍ - ഒരു ടണ്‍ അയിരില്‍ 0.15 മി.ഗ്രാം എന്ന തോതില്‍ - അടങ്ങിയിരിക്കുന്നു. പിച്ബ്ളെണ്ട് എന്ന യുറേനിയം അയിരിന്റെ അവശിഷ്ടങ്ങളില്‍ നിന്നാണ് 1899-ല്‍ എ.ഡീബേണ്‍ (Debierne) എന്ന ശാസ്ത്രജ്ഞന്‍ ഈ മൂലകം കണ്ടുപിടിച്ചത്. അപൂര്‍വ മൃത്തുമൂലകങ്ങളില്‍ (rare-earth elements) ഒന്നായ ലാന്‍ഥനം ലഭിക്കുന്നതിനുവേണ്ടി പ്രയത്നിച്ച വേളയിലാണ് ആക്റ്റിനിയം കണ്ടുകിട്ടിയത്. ലാന്‍ഥനത്തോടു കലര്‍ന്നു ലഭ്യമാകുന്ന ഈ ലോഹമൂലകത്തെ അയോണ്‍-വിനിമയംമൂലമോ വരണാത്മകലായക-നിഷ്കര്‍ഷണം (selective solvent extraction) വഴിയോ വേര്‍തിരിച്ചെടുക്കുവാന്‍ സാധിച്ചത് 1950-ന് അടുത്താണ്.

രാസപ്രവര്‍ത്തനങ്ങളിലെല്ലാം ലാന്‍ഥനത്തോടു സാദൃശ്യമുള്ള മൂലകമാണ് ആക്റ്റിനിയം. ഇത് ഫ്ളൂറിന്‍, ക്ലോറിന്‍, സള്‍ഫര്‍, ഓക്സിജന്‍ എന്നീ അലോഹമൂലകങ്ങളുമായി യോജിച്ച് സംഗതങ്ങളായ യൗഗികങ്ങള്‍ ലഭ്യമാക്കുന്നു. ഈ യൗഗികങ്ങളുടെ നിര്‍മാണരീതിയും ലാന്‍ഥനയൗഗികങ്ങളുടേതിനു സമാനമാണ്. ആക്റ്റിനിയം-യൗഗികങ്ങള്‍ ഉണ്ടാകുന്ന ചില രാസപ്രവര്‍ത്തനങ്ങള്‍ താഴെ കൊടുക്കുന്നു:

റേഡിയത്തിന്റെ യൗഗികങ്ങളെ ന്യൂട്രോണ്‍കൊണ്ട് ന്യൂക്ലീയ വിഘടനത്തിനു വിധേയമാക്കി ആക്റ്റിനിയം - യൗഗികങ്ങളാക്കി മാറ്റുകയാണ് പരിഷ്കൃതവും കൂടുതല്‍ സമര്‍ഥവുമായ പുതിയ രീതി.


ആക്റ്റിനിയം - 227 ബീറ്റാ രശ്മികള്‍ പ്രസരിപ്പിക്കുന്നു.

ഈ മൂലകത്തിന്റെ അര്‍ധായുസ് (half life) 22 കൊല്ലമാണ്. റേഡിയോ ആക്റ്റീവതമൂലം ഇതു വിഘടിച്ച് ക്രമേണ അണുഭാരം 207 ഉള്ള ലെഡ് (കാരീയം) ആയിത്തീരുന്നു. നോ: റേഡിയോ ആക്റ്റീവത

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍