This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആക്സിലറോമീറ്റര്‍ (ത്വരണമാപിനി)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:35, 26 സെപ്റ്റംബര്‍ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ആക്സിലറോമീറ്റര്‍ (ത്വരണമാപിനി)

Accelerometer


ത്വരണം (acceleration) അളക്കുന്നതിനുള്ള ഉപകരണം. ത്വരണമാപിനിയെന്നാണ് ഭാഷാസംജ്ഞ. ഈ ഉപകരണം വിമാനപരീക്ഷണങ്ങളില്‍ വിമാനത്തിന്റെ സംരചനകളിലെ (structure) പ്രതിബല(stress)ങ്ങള്‍ പഠിക്കുവാനും, പ്രതിബലങ്ങള്‍ എത്രനേരത്തേക്ക് ഉണ്ടാവുമെന്ന് തീരുമാനിക്കുവാനും ഉപയോഗിക്കുന്നുണ്ട്. വിമാനങ്ങള്‍ ഭൂമിയിലിറക്കുന്നതിലും, വ്യോമാഭ്യാസപ്രവര്‍ത്തനങ്ങളിലും (aerobatic manoeuvres) മറ്റു പൊതുവായുമുള്ള വൈമാനികന്റെ കഴിവുകള്‍ തിട്ടപ്പെടുത്തുന്നതിലും ഇങ്ങനെയുള്ള പഠനങ്ങള്‍ സഹായകമാണ്. മോട്ടോര്‍ വാഹനങ്ങളിലെ സ്പ്രിങ്ങുകളുടെ ദോലനം (oscillation), വാഹനങ്ങളുടെ വഹനശക്തി (pick up power), ആരോധനശക്തി (braking power), അവ വളവുതിരിയുമ്പോള്‍ ടയറുകളുടെ വശങ്ങളിലനുഭവപ്പെടുന്ന ഭാരം (side load), തീവണ്ടി വളവുകള്‍ തിരിയുമ്പോള്‍ റെയിലുകളുടെ വശങ്ങളിലെ ഭാരം, ശൂന്യാകാശയാനപാത്രങ്ങളുടെ നിയന്ത്രണം മുതലായവയുടെ പഠനങ്ങള്‍ക്കും ത്വരണമാപിനി ഉപകരിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍