This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആംഫിബിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ആംഫിബിയ== ==Amphibia== കശേരുകികളിൽ പരിണാമപരമായി മത്സ്യങ്ങളുടെയും ഇഴ...)
(Amphibia)
 
(ഇടക്കുള്ള 4 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
==ആംഫിബിയ==
==ആംഫിബിയ==
==Amphibia==
==Amphibia==
-
കശേരുകികളിൽ പരിണാമപരമായി മത്സ്യങ്ങളുടെയും ഇഴജന്തുക്കളുടെയും മധ്യേവരുന്ന ഒരു വർഗം (class). "ഉൈഭയജീവികള്‍' എന്നും ഇവയ്‌ക്കു പേരുണ്ട്‌. കരയിലും ശുദ്ധജലത്തിലും ഒരുപോലെ ജീവിക്കുവാന്‍ ഇവയ്‌ക്കു സാധിക്കുന്നതുകൊണ്ടാണ്‌ ഈ പേരു ലഭിച്ചത്‌. ആംഫിബിയാവർഗത്തിൽ ഇന്നു ജീവിച്ചിരിക്കുന്ന മൂന്നു വിഭാഗം ജീവികളുണ്ട്‌: തവളകള്‍ (frogs), സൊലമാന്‍ഡറുകള്‍ (salamanders), സെിസിലിയനുകള്‍ (caecilians).
+
കശേരുകികളില്‍ പരിണാമപരമായി മത്സ്യങ്ങളുടെയും ഇഴജന്തുക്കളുടെയും മധ്യേവരുന്ന ഒരു വര്‍ഗം (class). "ഉഭയജീവികള്‍' എന്നും ഇവയ്‌ക്കു പേരുണ്ട്‌. കരയിലും ശുദ്ധജലത്തിലും ഒരുപോലെ ജീവിക്കുവാന്‍ ഇവയ്‌ക്കു സാധിക്കുന്നതുകൊണ്ടാണ്‌ ഈ പേരു ലഭിച്ചത്‌. ആംഫിബിയാവര്‍ഗത്തില്‍ ഇന്നു ജീവിച്ചിരിക്കുന്ന മൂന്നു വിഭാഗം ജീവികളുണ്ട്‌: തവളകള്‍ (frogs), സാലമാന്‍ഡറുകള്‍ (salamanders), സിസിലിയനുകള്‍ (caecilians).
-
ഇരട്ട ജീവിതമുള്ളവ എന്നർഥം വരുന്ന "ആംഫിബയോസ്‌' എന്ന ലത്തീന്‍പദം ഈ ജീവിവർഗത്തെ സൂചിപ്പിക്കാനായി ആദ്യം ഉപയോഗിച്ചത്‌ ലിനയസ്‌ (Carl von Linnaeus 1707-78) ആണ്‌. ആംഫിബിയകളെയും ഇഴജന്തുക്കളെയും ഒരുമിച്ചുചേർത്താണ്‌ ഈ സംജ്ഞ ആദ്യം പ്രയോഗിച്ചുവന്നത്‌; എന്നാൽ ഇന്ന്‌ ആംഫിബിയയും ഇഴജന്തുക്കളും രണ്ടായി വർഗീകരിക്കപ്പെട്ടിരിക്കുന്നു.
+
[[ചിത്രം:Vol3p110_thavala.jpg|thumb|സാലമാന്‍ഡര്‍]]
-
കശേരുകികളിൽ ആദ്യമായി വെള്ളത്തിനുപുറത്തു ജീവിക്കുവാനാരംഭിച്ചത്‌ ആംഫിബിയകളാണ്‌. ഡെവോണിയന്‍ കല്‌പത്തിൽ മത്സ്യംപോലെയുള്ള പൂർവികരൂപത്തിൽനിന്നാണ്‌ ഇവ പരിണമിച്ചത്‌.
+
ഇരട്ട ജീവിതമുള്ളവ എന്നര്‍ഥം വരുന്ന "ആംഫിബയോസ്‌' എന്ന ലത്തീന്‍പദം ഈ ജീവിവര്‍ഗത്തെ സൂചിപ്പിക്കാനായി ആദ്യം ഉപയോഗിച്ചത്‌ ലിനയസ്‌ (Carl von Linnaeus 1707-78) ആണ്‌. ആംഫിബിയകളെയും ഇഴജന്തുക്കളെയും ഒരുമിച്ചുചേര്‍ത്താണ്‌ ഈ സംജ്ഞ ആദ്യം പ്രയോഗിച്ചുവന്നത്‌; എന്നാല്‍ ഇന്ന്‌ ആംഫിബിയയും ഇഴജന്തുക്കളും രണ്ടായി വര്‍ഗീകരിക്കപ്പെട്ടിരിക്കുന്നു.  
-
കരയിൽ ജീവിക്കുന്നതിനുതകുന്ന വിവിധഘടനാസവിശേഷതകള്‍ ആംഫിബിയകളിൽ കാണപ്പെടുന്നു. പത്ര(fin)ങ്ങള്‍ക്കു പകരമുള്ള പാദങ്ങള്‍, വദനകുഹരത്തിലേക്കു തുറക്കുന്ന നാസാദ്വാരങ്ങള്‍, ശ്വാസകോശങ്ങളുടെ ആവിർഭാവം, കരയിലും വെള്ളത്തിലും ഒരുപോലെ ഉപയുക്തമായ സംവേദകാംഗങ്ങള്‍ തുടങ്ങിയവ ഇതിനുദാഹരണങ്ങളാണ്‌. എന്നാൽ മുട്ടയിട്ട്‌ കുഞ്ഞുങ്ങളെ വളർത്താന്‍ ഇവയ്‌ക്ക്‌ ജലം കൂടിയേ തീരൂ.
+
-
ഉഭയജീവികളുടെ സവിശേഷതകള്‍
+
-
1. ത്വക്ക്‌. ഗ്രന്ഥികളുടെ ആധിക്യംമൂലം നനവുള്ളതായിത്തീരുന്ന ത്വക്ക്‌ മിക്കവാറും മാർദവമുള്ളതായിരിക്കും. (അപൂർവമായി പരുപരുത്ത ത്വക്കും കാണപ്പെടാറുണ്ട്‌). ശല്‌കങ്ങള്‍ ഇവയിൽ കാണുന്നില്ല (അപ്പോഡകളിൽ ഒഴികെ).
+
-
2. അഞ്ച്‌ വിരലുകളുള്ള കാലുകള്‍. നടക്കുന്നതിനും നീന്തുന്നതിനും ഉതകുന്ന രണ്ടുജോഡി പാദങ്ങളും അവ ഓരോന്നിലും നാലോ  അഞ്ചോ വിരലുകളും ഉണ്ട്‌. അഞ്ചുവിരലുകളിൽ അവസാനിക്കുന്ന കാലുകളുടെ അസ്ഥിഘടന ആംഫിബിയയിലാണ്‌ ആദ്യം രൂപപ്പെട്ടത്‌. പിന്‍പാദത്തിലെ വിരലുകള്‍ തമ്മിൽ യോജിപ്പിക്കുന്ന ഒരു നേർത്ത ചർമം (ംലയ) പലതിന്റെയും പ്രത്യേകതയാണ്‌. കാലുകളില്ലാത്ത സിസിലിയനുകളും (Caecilians), മുന്‍കാലുകള്‍ മാത്രമുള്ള സൈറനുകളും (Sirens) ആംഫിബിയകള്‍ തന്നെ.  
+
-
3. സംവേദനാവയവങ്ങള്‍. വദനഗഹ്വരവുമായി ബന്ധിക്കപ്പെട്ട രണ്ടു നാസാദ്വാരങ്ങളും ഈ ദ്വാരങ്ങളെ നിയന്ത്രിക്കുന്ന വാൽവുകളും ഉണ്ട്‌. കച്ചിന്‌ രണ്ടുകണ്‍പോളകളും പലപ്പോഴും ഒരു നേർത്ത സ്‌തരവും nictitating membrane) ഉണ്ടായിരിക്കും. തവളകളിൽ "ടിംപാനം' (tympanum) എന്നറിയപ്പെടുന്ന ബാഹ്യകർണപുടവും കാണപ്പെടുന്നു. വായ്‌ക്കുള്ളിൽ പുറത്തേക്കു തള്ളാവുന്ന നാക്കും ഹനുക്കളിൽ പല്ലുകളും കാണാം. തവളകളിൽ ശബ്‌ദതന്തുക്കള്‍ (vocal cords) കൊണപ്പെടുന്നു.
+
കശേരുകികളില്‍ ആദ്യമായി വെള്ളത്തിനുപുറത്തു ജീവിക്കുവാനാരംഭിച്ചത്‌ ആംഫിബിയകളാണ്‌. ഡെവോണിയന്‍ കല്‌പത്തില്‍ മത്സ്യംപോലെയുള്ള പൂര്‍വികരൂപത്തില്‍നിന്നാണ്‌ ഇവ പരിണമിച്ചത്‌.  
-
4. അസ്ഥികൂടം. അസ്ഥിപഞ്‌ജരത്തിൽ അപൂർവമായി മാത്രമേ തരുണാസ്ഥികള്‍ കാണപ്പെടുന്നുള്ളു. തലയോട്ടിയുടെ പശ്ചാഗ്രത്തിൽ രണ്ട്‌ ഓക്‌സിപ്പിറ്റൽ കോണ്‍ഡൈലുകള്‍ (occipital condyles) കൊണപ്പെടുന്നു. കശേരുകകളിൽ പാർശുകങ്ങള്‍ ഉണ്ടെങ്കിൽ തന്നെ അവ ഉരോസ്ഥിയുമായി ബന്ധപ്പെടുന്നില്ല. ശ്രാണീമേഖല (pelvic girdle) നട്ടെല്ലുമായി ഒരു പ്രത്യേക കശേരുകമൂലം ബന്ധിക്കപ്പെട്ടിരിക്കുന്നു.
+
-
5. ഹൃദയം. ഹൃദയത്തിന്‌ മൂന്ന്‌ അറകളുണ്ട്‌: രണ്ട്‌ ഓറിക്കിളുകളും ഒരു വെന്‍ട്രിക്കിളും. ഒന്നോ മൂന്നോ ജോഡി മഹാധമനീചാപങ്ങളും (aortic arches) കൊണാം. അണ്ഡാകാരമായ ചുവന്ന രക്താണുക്കളിൽ കോശകേന്ദ്രങ്ങളുണ്ടായിരിക്കും.
+
-
6. ശ്വാസകോശങ്ങള്‍. ശ്വാസകോശങ്ങള്‍ ഉപയോഗിച്ച്‌ അന്തരീക്ഷ വായു ശ്വസിക്കുന്നതിന്‌ ഉഭയജീവികളിൽ തുടക്കം കുറിച്ചു. ത്വക്കിനും ശ്വസനത്തിൽ പ്രധാന പങ്കുണ്ട്‌. ആദ്യകാല ഉഭയജീവികളിൽ ഗില്ലുകള്‍ ശ്വസനത്തിന്‌ ഉപയോഗിച്ചിരിക്കണം. ഇന്നുള്ളവയിലും ഗില്ലുകള്‍ ലാർവൽ ഘട്ടത്തിൽ ശ്വസനത്തിന്‌ ഉപയോഗിക്കുന്നുണ്ട്‌.
+
കരയില്‍ ജീവിക്കുന്നതിനുതകുന്ന വിവിധഘടനാസവിശേഷതകള്‍ ആംഫിബിയകളില്‍ കാണപ്പെടുന്നു. പത്ര(fin)ങ്ങള്‍ക്കു പകരമുള്ള പാദങ്ങള്‍, വദനകുഹരത്തിലേക്കു തുറക്കുന്ന നാസാദ്വാരങ്ങള്‍, ശ്വാസകോശങ്ങളുടെ ആവിര്‍ഭാവം, കരയിലും വെള്ളത്തിലും ഒരുപോലെ ഉപയുക്തമായ സംവേദകാംഗങ്ങള്‍ തുടങ്ങിയവ ഇതിനുദാഹരണങ്ങളാണ്‌. എന്നാല്‍ മുട്ടയിട്ട്‌ കുഞ്ഞുങ്ങളെ വളര്‍ത്താന്‍ ഇവയ്‌ക്ക്‌ ജലം കൂടിയേ തീരൂ.
-
7. വിസർജനം. വൃക്കനിവാഹികയും (renal portal) യകൃത്‌നിവാഹികയും (hepatic porta) പൂർണമായും പ്രവർത്തിക്കുന്നുണ്ട്‌. പ്രവർത്തനശേഷിയുള്ളവ മധ്യവൃക്ക(mesorephros)കെളാണ്‌. മൂത്രവാഹിനികള്‍ അവസ്‌കരത്തിൽ പ്രവേശിക്കുന്നു. അന്നനാളത്തിന്റെ പശ്ചാഗ്രത്തിൽ നിന്നും പുറപ്പെടുന്ന ഒരു മൂത്രസഞ്ചി ഉണ്ട്‌.  
+
-
8. പ്രത്യുല്‌പാദനം. മുട്ടയിടുന്ന ഈ ജീവികളിൽ ബാഹ്യമോ ആന്തരികമോ ആണ്‌ ബീജസങ്കലനം. മുട്ടയിൽ പീതകവും ജലാറ്റിന്‍-ആവരണങ്ങളും കാണപ്പെടുന്നു. ഭ്രൂണവിദളനം (cleavage) പൂർണഭംജകവും (holoblastic) അസമാനവും (ൗിunequal) ആണ്‌. ഭ്രൂണചർമങ്ങള്‍ ഉണ്ടാകുന്നില്ല. ജീവിതദശകളിൽ വെള്ളത്തിൽകഴിയുന്ന ലാർവാഘട്ടം പ്രാധാന്യമർഹിക്കുന്നു. ലാർവകള്‍ കായാന്തരണം സംഭവിച്ചാണ്‌ പ്രൗഢാവസ്ഥയിലെത്തുന്നത്‌.
+
'''ഉഭയജീവികളുടെ സവിശേഷതകള്‍'''
-
വർഗീകരണം. 4000-ൽ അധികം സ്‌പീഷിസുകളുള്ള ആംഫിബിയവർഗത്തെ മുന്ന്‌ ഗോത്രങ്ങളായി വിഭജിച്ചിരിക്കുന്നു:
+
-
(i) യൂറൊഡീല (Urodela) അഥവാ കോഡേറ്റ (Caudata). സാലമാണ്ടറുകളും ന്യൂട്ടുകളും ഉള്‍പ്പെടുന്ന ഗോത്രമാണിത്‌. ഇവ കാഴ്‌ചയിൽ പല്ലികളെ പോലെയായിരിക്കുമെങ്കിലും വിരലുകളിൽ നഖങ്ങളില്ലാത്തതിനാൽ എളുപ്പം തിരിച്ചറിയാം. പൂർണമായും ജലത്തിലോ അല്ലെങ്കിൽ കരയിലോ, ഉഭയജീവികളായോ ജീവിക്കുന്നവയാണ്‌ യൂറോഡിലയിലെ അംഗങ്ങള്‍. ശൽക്കങ്ങളില്ലാത്ത മൃദുവായ ത്വക്കാണ്‌ ഇവയുടേത്‌. വികസിതമായ വാൽ മറ്റൊരു പ്രത്യേകതയാണ്‌. പുഴുക്കള്‍, ഒച്ച്‌, പ്രാണികള്‍ എന്നിവയാണ്‌ ഇവയുടെ ആഹാരം. തോടില്ലാത്ത (shell) മുട്ടകള്‍ ആണുള്ളത്‌. പകരം ജെല്ലി പോലുള്ള പദാർഥം കൊണ്ട്‌ മുട്ടകള്‍ ആവരണം ചെയ്‌തിരിക്കുന്നു.
+
-
തലയോട്ടിയിലെ അസ്ഥികളുടെ സ്ഥാനം തുടങ്ങി നിരവധി സ്വഭാവങ്ങളുടെ അടിസ്ഥാനത്തിൽ യൂറോഡിലയെ ഒമ്പത്‌ കുടുംബങ്ങളായി തിരിച്ചിരിക്കുന്നു. ക്രിപ്‌റ്റോബ്രാങ്കോയ്‌ഡിയ, സാലമാന്‍ഡ്രായ്‌ഡിയ, സൈറെനോയ്‌ഡിയ എന്നീ മൂന്ന്‌ സൂപ്പർഫാമിലികളായാണ്‌ ഈ കുടുംബങ്ങളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. എന്നാൽ ചില വർഗീകരണശാസ്‌ത്രജ്ഞർ സൈറെനിഡേ കുടുംബത്തെ പ്രത്യേക ഗോത്രമായിത്തന്നെ കണക്കാക്കുന്നുണ്ട്‌.
+
-
ക്രിപ്‌റ്റോബ്രാങ്കിഡേ കുടുംബത്തിലാണ്‌ ഏറ്റവും വലുപ്പമേറിയ സാലമാണ്ടറുകളുള്ളത്‌. ജാപ്പനീസ്‌ ഭീമന്‍ സാലമാണ്ടറിന്‌ (Andrias japonicus) ഏകദേശം ഒന്നരമീറ്ററോളം നീളം ഉണ്ടായിരിക്കും. ചൈനീസ്‌ ഭീമന്‍ സാലമാണ്ടർ (A.davidianus)ഹെൽബ്ലെന്‍ഡർ (Cryptobranhus alleganiensis)എന്നിവയാണ്‌ മറ്റു പ്രധാന അംഗങ്ങള്‍. ജപ്പാന്‍, തായ്‌വാന്‍ തുടങ്ങിയ കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലാണ്‌ ഹൈനോബിഡേ കുടുംബത്തിലെ ഏഷ്യന്‍ സാലമാണ്ടറുകളുള്ളത്‌. സാലമാന്‍ഡ്രിഡേ കുടുംബത്തിലാണ്‌ ന്യൂട്ട്‌, ബ്രൂക്ക്‌ സാലമാണ്ടർ, ഫയർ സാലമാണ്ടർ എന്നിവ ഉള്‍പ്പെടുന്നത്‌. ഇവയിൽ മിക്കവയും കടുത്ത നിറങ്ങളോട്‌ കൂടിയവയും ഹാനികരമായ സ്രവങ്ങള്‍ പുറപ്പെടുവിക്കാന്‍ കഴിയുന്നവയുമാണ്‌. പ്രാട്ടിഡേ കുടുംബത്തിലെ ചെളിയിലെ നായ്‌ക്കുട്ടി (Necturus maculosus),  ഓം(Proeus anguinus)എന്നിവയും ആംബിസ്റ്റൊമാറ്റിഡേയിലെ ടൈഗർ സാലമാണ്ടർ (Ambystoma tigrinum),  ആക്‌സലോട്ടൽ (A. mexicanum) എന്നിവ മറ്റു ചിലപ്രധാന സ്‌പീഷിസുകളാണ്‌.
+
-
യൂറോഡില ഗോത്രത്തിലെ ഏറ്റവും വലിയ കുടുംബമാണ്‌ പ്ലശ്ശെത്തോഡോണ്ടിഡേ. ശ്വാസകോശങ്ങളിലാത്ത സാലമാണ്ടറുകളാണ്‌ ഇതിലെ അംഗങ്ങള്‍. പ്രധാനമായും ത്വക്കിലൂടെയാണ്‌ ഇവ ഓക്‌സിജനെ സ്വീകരിക്കുന്നത്‌. സ്‌പ്രിങ്‌ സാലമാണ്ടർ (Gyrinophilus porphyriticus),  റെഡ്‌ സാലമാണ്ടർ (Pseudotriton ruber) എന്നിവ ഇവയിൽ ചിലതാണ്‌. മെക്‌സിക്കോ, അമേരിക്ക എന്നിവിടങ്ങളിലാണ്‌ സൈറെനുകള്‍ (Sirens) കൊണപ്പെടുന്നത്‌.
+
1. '''ത്വക്ക്‌'''. ഗ്രന്ഥികളുടെ ആധിക്യംമൂലം നനവുള്ളതായിത്തീരുന്ന ത്വക്ക്‌ മിക്കവാറും മാര്‍ദവമുള്ളതായിരിക്കും. (അപൂര്‍വമായി പരുപരുത്ത ത്വക്കും കാണപ്പെടാറുണ്ട്‌). ശല്‌കങ്ങള്‍ ഇവയില്‍ കാണുന്നില്ല (അപ്പോഡകളില്‍ ഒഴികെ).  
-
(ii) അനൂറ (Anura). ഉഭയജീവികളിലെ ഏറ്റവും വൈവിധ്യമാർന്ന ഗോത്രമാണിത്‌. തവളകളും (frogs), ചൊറിത്തവളകളും (toads) ഉള്‍പ്പെടുന്നതാണ്‌ ഈ ഗോത്രം. വാലിന്റെയും തൊലിയിൽ ശൽക്കങ്ങളുടെയും അഭാവമാണ്‌ തവളകളുടെ ഏറ്റവും പ്രധാന പ്രത്യേകത. 20 കുടുംബങ്ങളിലായി 3500-ലധികം സ്‌പീഷിസ്‌ തവളകളാണുള്ളത്‌. ഉഷ്‌ണമേഖലാ മഴക്കാടുകള്‍, സാവന്ന, മരുഭൂമി, ആർദ്രതയുള്ള ശീതോഷ്‌ണമേഖല എന്നിവിടങ്ങളിൽ തവളകളെ കാണാം. ലാർവൽ അവസ്ഥയായ വാൽമാക്രിയിൽ നിന്നും തവളയിലേക്കുള്ള മാറ്റം കായാന്തരണം (Metamorphosis)എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌. ഇന്ത്യയിൽ, പ്രത്യേകിച്ചും പശ്ചിമഘട്ടത്തിൽ നിന്നും നിരവധി പുതിയ ഇനം തവളകളെ കണ്ടെത്തിയിട്ടുണ്ട്‌. അനൂറയിൽ അഞ്ച്‌ ഉപഗോത്രങ്ങളിലായി 20 കുടുംബങ്ങളാണുള്ളത്‌. ബഫോണിഡേ കുടുംബത്തിലാണ്‌ യഥാർഥ ചൊറിത്തവളകളുള്ളത്‌. ഗോള്‍ഡന്‍ ചൊറിത്തവള (Bufo periglens), അമേരിക്കന്‍ ചൊറിത്തവള (B.americanus)എന്നിവ ചില ഉദാഹരണങ്ങളാണ്‌. തവളകള്‍, റാനിഡെ എന്ന കുടുംബത്തിലാണുള്ളത്‌. സെന്‍ട്രാലെനിഡേ കുടുംബത്തിൽ ഗ്ലാസ്‌ തവളകളും, ഹൈലിഡേയിൽ മരത്തവളകളും ഡെന്‍ഡ്രാബാറ്റിഡേയിൽ വിഷത്തവളകളും ഉള്‍പ്പെട്ടിരിക്കുന്നു.
+
-
(iii) അപോഡ (Apoda). ജിംനോഫിയോണ (Gymnophiona) എന്നു പേരുള്ള ഈ ഗോത്രത്തിൽ കാലുകളില്ലാത്ത ഉഭയജീവികളായ സിസിലിയനുകള്‍ (caecilians) ആെണുള്ളത്‌. ഒറ്റ നോട്ടത്തിൽ വലിയ മച്ചിരകളെ അനുസ്‌മരിപ്പിക്കുന്ന ഇവയെ ഉഷ്‌ണമേഖലാ പ്രദേശങ്ങളിലാണ്‌ കണ്ടുവരുന്നത്‌. വലുപ്പത്തിൽ പ്രകടമായ വ്യത്യാസം കാണിക്കുന്ന ഇവയിലെ ഏറ്റവും ചെറിയ അംഗത്തിന്‌ (Idiocranium) 7 സെ. മീ. നീളമാണ്‌ ഉള്ളതെങ്കിൽ, കൊളംബിയയിൽ കണ്ടുവരുന്ന സിസിലിയ തോംസോണി എന്ന ഇനത്തിന്‌ ഒന്നരമീറ്റർ ആണ്‌ നീളം.
+
2. '''അഞ്ച്‌ വിരലുകളുള്ള കാലുകള്‍.''' നടക്കുന്നതിനും നീന്തുന്നതിനും ഉതകുന്ന രണ്ടുജോഡി പാദങ്ങളും അവ ഓരോന്നിലും നാലോ  അഞ്ചോ വിരലുകളും ഉണ്ട്‌. അഞ്ചുവിരലുകളില്‍ അവസാനിക്കുന്ന കാലുകളുടെ അസ്ഥിഘടന ആംഫിബിയയിലാണ്‌ ആദ്യം രൂപപ്പെട്ടത്‌. പിന്‍പാദത്തിലെ വിരലുകള്‍ തമ്മില്‍ യോജിപ്പിക്കുന്ന ഒരു നേര്‍ത്ത ചര്‍മം (web) പലതിന്റെയും പ്രത്യേകതയാണ്‌. കാലുകളില്ലാത്ത സിസിലിയനുകളും (Caecilians), മുന്‍കാലുകള്‍ മാത്രമുള്ള സൈറനുകളും (Sirens) ആംഫിബിയകള്‍ തന്നെ.  
-
ജലാശയത്തിനടുത്ത്‌ ചെറിയ കുഴികളുണ്ടാക്കിയാണ്‌ സിസിലിയനുകള്‍ അധിവസിക്കുന്നത്‌. ചിതൽ, മച്ചിര, പുഴു എന്നിവയാണ്‌ പ്രധാന ഭക്ഷണം. മൃദുവായ ത്വക്കാണ്‌ ഇവയുടെ പ്രത്യേകത. ചെറിയ കച്ചുകള്‍ ത്വക്കിനാൽ ആവരണം ചെയ്യപ്പെട്ട നിലയിൽ കാണപ്പെടുന്നു. മാളങ്ങളിലാണ്‌ സിസിലിയനുകള്‍ മുട്ടയിടുന്നത്‌. ഇവ മുട്ടകള്‍ വിരിയുന്നതുവരെ അവയെ ചുറ്റിപ്പിടിച്ചു കിടക്കും. അഞ്ച്‌ കുടുംബങ്ങളിലായി 30-ൽ അധികം സ്‌പീഷിസ്‌ കാണപ്പെടുന്നു. തെക്കെ ഇന്ത്യയിൽ കണ്ടുവരുന്ന സിസിലിയന്‍ ജനുസ്സുകളാണ്‌  ഇക്തിയോഫിസ്‌ (Ichthyophis), യെൂറിയോടിഫ്‌ളസ്‌ (Uraeotyphius), ഗെഗനോഫിസ്‌ (Gegenophis)എന്നിവ.
+
3. '''സംവേദനാവയവങ്ങള്‍'''. വദനഗഹ്വരവുമായി ബന്ധിക്കപ്പെട്ട രണ്ടു നാസാദ്വാരങ്ങളും ഈ ദ്വാരങ്ങളെ നിയന്ത്രിക്കുന്ന വാല്‍വുകളും ഉണ്ട്‌. കണ്ണിന്‌ രണ്ടുകണ്‍പോളകളും പലപ്പോഴും ഒരു നേര്‍ത്ത സ്‌തരവും (nictitating membrane) ഉണ്ടായിരിക്കും. തവളകളില്‍ "ടിംപാനം' (tympanum) എന്നറിയപ്പെടുന്ന ബാഹ്യകര്‍ണപുടവും കാണപ്പെടുന്നു. വായ്‌ക്കുള്ളില്‍ പുറത്തേക്കു തള്ളാവുന്ന നാക്കും ഹനുക്കളില്‍ പല്ലുകളും കാണാം. തവളകളില്‍ ശബ്‌ദതന്തുക്കള്‍ (vocal cords) കാണപ്പെടുന്നു.
-
ഉത്‌പത്തി. ഭൗമോപരിതലത്തിൽ ധാരാളം പരിവർത്തനങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്ന ഡെവോണിയന്‍ കല്‌പത്തിലാണ്‌ (ഏകദേശം 40 കോടി വർഷങ്ങള്‍ക്കുമുമ്പ്‌) ആംഫിബിയയുടെ ഉദ്‌ഭവം. പ്രതലപരിവർത്തനങ്ങള്‍കൊണ്ട്‌ ഡെവോണിയന്‍ സമുദ്രങ്ങള്‍ കരപ്രദേശങ്ങളും ചെറിയ ചെറിയ ജലപ്പരപ്പുകളും ആയി രൂപാന്തരപ്പെട്ടു. ഈ ജലപ്പരപ്പുകളിൽ ചിലവ വീണ്ടും വരണ്ട്‌ കരയായി. ഇപ്രകാരം വരള്‍ച്ച പ്രാപിക്കുമ്പോള്‍ അവയിൽ വസിക്കുന്ന മത്സ്യങ്ങള്‍ക്ക്‌ പുതിയ താവളങ്ങള്‍ അന്വേഷിച്ച്‌ കരയിൽക്കൂടി സഞ്ചരിക്കേണ്ടിവന്നു. ഗില്ലുകള്‍കൊണ്ട്‌ ശ്വസിക്കുന്ന മത്സ്യങ്ങള്‍ക്ക്‌ ഈ മാറ്റങ്ങള്‍ അപകടകരമാവുകയും വായുസഞ്ചികളുള്ളവ ഈ മാറ്റങ്ങളെ അതിജീവിക്കുകയും ചെയ്‌തു. അംഗസംഖ്യാ വർധനവ്‌ മൂലം ജീവിക്കുവാനും ഇണചേരുവാനുമുള്ള ഇടത്തിനും ഭക്ഷണത്തിനും ആയി ഉടലെടുത്ത കടുത്ത മത്സരമാണ്‌ പുതിയ ആവാസ വ്യവസ്ഥയിലേക്കുള്ള മാറ്റത്തെ ത്വരിതപ്പെടുത്തിയത്‌ എന്നാണ്‌ ഇന്ന്‌ പരക്കെ കരുതപ്പെടുന്നത്‌. കരയിലെ ആർത്രാപോഡുകള്‍ വിവിധ ദിശകളിൽ പരിണമിച്ചതും ഡെവോണിയന്‍ കാലത്തായിരുന്നു. പുതിയ ഇരകളെ കണ്ടെത്താനും ആദ്യകാല ഉഭയജീവികള്‍ക്ക്‌ സാധിച്ചിരിക്കണം.
+
-
പാളീയ-പത്രങ്ങളുള്ള "ക്രാസോറ്റെറിജൈ' (Crossopterygii) യിൽ ഉള്‍പ്പെട്ട മത്സ്യങ്ങള്‍ക്ക്‌ പുതിയ പരിതഃസ്ഥിതിയിൽ ജീവിക്കാന്‍ പറ്റിയ സവിശേഷതകള്‍ ഉണ്ടായിരുന്നു. വലിയ കുഴൽകൊണ്ട്‌ ഗ്രസികയുമായി ബന്ധിച്ചിരിക്കുന്ന വായുസഞ്ചി ധാരാളം ചെറിയ അറകളായി വിഭജിതമായിരുന്നതുകൊണ്ട്‌ വാതകവിനിമയത്തിനു കൂടുതൽ ഉപയുക്തമായിതീർന്നു. ഉറപ്പുള്ള ശല്‌കാവരണം ത്വക്കിനെ വരള്‍ച്ചയിൽനിന്നും രക്ഷപ്പെടുത്തി കരയിൽകൂടിയുള്ള പ്രയാണത്തെ സഹായിച്ചു. അതോടൊപ്പം അസ്ഥിനിർമിതമായ ഭാഗങ്ങളും കരയിൽ ചലിക്കത്തക്ക വിധത്തിലായിരുന്നു. പത്രങ്ങളുടെ ഘടനയിൽ അല്‌പം പരിണാമം ഉണ്ടായാൽ അവ കരയിൽ നടക്കുവാന്‍ തക്കതാകുമെന്നു വന്നു.  
+
4. '''അസ്ഥികൂടം'''. അസ്ഥിപഞ്‌ജരത്തില്‍ അപൂര്‍വമായി മാത്രമേ തരുണാസ്ഥികള്‍ കാണപ്പെടുന്നുള്ളു. തലയോട്ടിയുടെ പശ്ചാഗ്രത്തില്‍ രണ്ട്‌ ഓക്‌സിപ്പിറ്റല്‍ കോണ്‍ഡൈലുകള്‍ (occipital condyles) കാണപ്പെടുന്നു. കശേരുകകളില്‍ പാര്‍ശുകങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ അവ ഉരോസ്ഥിയുമായി ബന്ധപ്പെടുന്നില്ല. ശ്രാണീമേഖല (pelvic girdle) നട്ടെല്ലുമായി ഒരു പ്രത്യേക കശേരുകമൂലം ബന്ധിക്കപ്പെട്ടിരിക്കുന്നു.
-
വായുസഞ്ചിയുടെ ഉപയോഗവും ഗില്ലുകളുടെ അഭാവവും ഹേതുവായി രക്തചംക്രമണവ്യവസ്ഥയിൽ ചില വ്യതിയാനങ്ങള്‍ ഉണ്ടായിരിക്കണം. ശുദ്ധരക്തവും അശുദ്ധരക്തവും തമ്മിൽ ചേരാതിരിക്കുവാന്‍ ഹൃദയത്തിന്റെ മേലറയായ ഓറിക്കിള്‍ രണ്ടായി വിഭജിക്കപ്പെട്ടു. മഹാധമനിയിൽ പ്രത്യേക വാൽവുകള്‍ ഉണ്ടായി എന്നതും മറ്റൊരു പ്രത്യേകതയായിരുന്നു. നാഡീവ്യൂഹവും സംവേദകാംഗങ്ങളും കരയിൽ ജീവിക്കുവാന്‍ തക്കവിധം കൂടുതൽ വികാസം പ്രാപിക്കേണ്ടിയിരുന്നു.  
+
5. '''ഹൃദയം'''. ഹൃദയത്തിന്‌ മൂന്ന്‌ അറകളുണ്ട്‌: രണ്ട്‌ ഓറിക്കിളുകളും ഒരു വെന്‍ട്രിക്കിളും. ഒന്നോ മൂന്നോ ജോഡി മഹാധമനീചാപങ്ങളും (aortic arches) കാണാം. അണ്ഡാകാരമായ ചുവന്ന രക്താണുക്കളില്‍ കോശകേന്ദ്രങ്ങളുണ്ടായിരിക്കും.
-
പാളീയപത്രങ്ങളുള്ള ക്രാസോറ്റെറിജൈ മത്സ്യങ്ങള്‍ക്ക്‌ അവയുടെ സ്വതഃസിദ്ധമായ ഘടനകൊണ്ടുതന്നെ താത്‌കാലികമായി കരയിൽ ജീവിക്കുവാനും അപ്രകാരം ആംഫിബിയയായി രൂപാന്തരപ്പെടുവാനും സാധിച്ചു എന്നു പറയാം. ആദിമ-ആംഫിബിയകള്‍, പത്രങ്ങള്‍ക്കു പകരം കാലുകള്‍ ഉണ്ടായിരുന്നെങ്കിലും, പൂർണമായും കരജീവിയാകാതെ പൂർവികരോടൊത്ത്‌ ജലത്തിൽതന്നെ കഴിയുന്നവയായിരുന്നു. ഇവയുടെ പാദങ്ങളും പാദമേഖലകളും മത്സ്യങ്ങളുടേതിനോട്‌ സാമ്യമുള്ളതായിരുന്നു എന്നു കാണാം. ക്രാസോറ്റെറിജിയയിൽപെട്ട റിപ്പിഡിസ്റ്റിയനു(rhipidistain)കളിൽ നിന്നാണ്‌ ആദ്യഫോസിൽ ഉഭയജീവികളായ ഇക്തിയോസ്റ്റെഗിഡു(Ichthyostegids)കെള്‍ രൂപമെടുത്തത്‌.
+
6. '''ശ്വാസകോശങ്ങള്‍'''. ശ്വാസകോശങ്ങള്‍ ഉപയോഗിച്ച്‌ അന്തരീക്ഷ വായു ശ്വസിക്കുന്നതിന്‌ ഉഭയജീവികളില്‍ തുടക്കം കുറിച്ചു. ത്വക്കിനും ശ്വസനത്തില്‍ പ്രധാന പങ്കുണ്ട്‌. ആദ്യകാല ഉഭയജീവികളില്‍ ഗില്ലുകള്‍ ശ്വസനത്തിന്‌ ഉപയോഗിച്ചിരിക്കണം. ഇന്നുള്ളവയിലും ഗില്ലുകള്‍ ലാര്‍വല്‍ ഘട്ടത്തില്‍ ശ്വസനത്തിന്‌ ഉപയോഗിക്കുന്നുണ്ട്‌.
-
അന്തർ-ഫൈല ബന്ധങ്ങള്‍ (Inter-phyletic relations). പെരിണാമപരമായി മത്സ്യങ്ങളുടെയും ഇഴജന്തുക്കളുടെയും മധ്യേ സ്ഥിതിചെയ്യുന്ന കശേരുകികളാണ്‌ ആംഫിബിയകള്‍. പരിണാമചരിത്രം പരിശോധിച്ചാൽ മത്സ്യങ്ങളിൽനിന്ന്‌ ആംഫിബിയകളും, ആംഫിബിയകളിൽനിന്ന്‌ ഇഴജന്തുക്കളും രൂപമെടുത്തതായി കാണാം. ഈ മൂന്ന്‌ വ്യത്യസ്‌തവർഗങ്ങളിലും അതാതിന്റെ പ്രത്യേക ലക്ഷണങ്ങളോടൊപ്പം അവയെ പരസ്‌പരം ബന്ധിക്കുന്ന സ്വഭാവ സവിശേഷതകളും കാണപ്പെടുന്നതിന്റെ കാരണവും ഇതുതന്നെയാണ്‌.
+
7. '''വിസര്‍ജനം'''. വൃക്കനിവാഹികയും (renal portal) യകൃത്‌നിവാഹികയും (hepatic porta) പൂര്‍ണമായും പ്രവര്‍ത്തിക്കുന്നുണ്ട്‌. പ്രവര്‍ത്തനശേഷിയുള്ളവ മധ്യവൃക്ക(mesorephros)കളാണ്‌. മൂത്രവാഹിനികള്‍ അവസ്‌കരത്തില്‍ പ്രവേശിക്കുന്നു. അന്നനാളത്തിന്റെ പശ്ചാഗ്രത്തില്‍ നിന്നും പുറപ്പെടുന്ന ഒരു മൂത്രസഞ്ചി ഉണ്ട്‌.  
-
മത്സ്യങ്ങളുടെയും ആംഫിബിയകളുടെയും പൊതു സ്വഭാവങ്ങള്‍ ഇവയാണ്‌; രണ്ടിനും ഗിൽ-സ്ലിറ്റുകള്‍ ഉണ്ടെങ്കിലും ആംഫിബിയയിൽ പ്രൗഢാവസ്ഥയിൽ അവ നഷ്‌ടപ്പെടാം. മത്സ്യങ്ങളിലും ആംഫിബിയന്‍ ലാർവകളിലും പാർശ്വരേഖാ-സംവേദകാംഗങ്ങളും, അയുഗ്മ പത്രങ്ങളും, ഹൃദയത്തിൽനിന്നും പുറപ്പെടുന്ന അധരമഹാധമനിയും ഉണ്ട്‌. പത്തു ജോഡി കപാലനാഡികളും കാണപ്പെടുന്നു. ഭ്രൂണചർമങ്ങള്‍ രണ്ടിലും കാണുന്നില്ല. ഇക്കാരണങ്ങളാൽ ഹക്‌സ്‌ലി (Huxley) ഈ രണ്ടു വർഗങ്ങളേയും ഒന്നിച്ച്‌ ഇക്തിയോസോറിയ (Ichthyosauria) എന്ന ഒരു വിഭാഗത്തിൽ ഉള്‍പ്പെടുത്തി.
+
8. '''പ്രത്യുല്‌പാദനം'''. മുട്ടയിടുന്ന ഈ ജീവികളില്‍ ബാഹ്യമോ ആന്തരികമോ ആണ്‌ ബീജസങ്കലനം. മുട്ടയില്‍ പീതകവും ജലാറ്റിന്‍-ആവരണങ്ങളും കാണപ്പെടുന്നു. ഭ്രൂണവിദളനം (cleavage) പൂര്‍ണഭംജകവും (holoblastic) അസമാനവും (unequal) ആണ്‌. ഭ്രൂണചര്‍മങ്ങള്‍ ഉണ്ടാകുന്നില്ല. ജീവിതദശകളില്‍ വെള്ളത്തില്‍കഴിയുന്ന ലാര്‍വാഘട്ടം പ്രാധാന്യമര്‍ഹിക്കുന്നു. ലാര്‍വകള്‍ കായാന്തരണം സംഭവിച്ചാണ്‌ പ്രൗഢാവസ്ഥയിലെത്തുന്നത്‌.  
-
മത്സ്യങ്ങളുടേതിൽനിന്നും വിഭിന്നമായ ആംഫിബിയന്‍ ലക്ഷണങ്ങളുമുണ്ട്‌. പ്രൗഢാവസ്ഥയിൽ ഗില്ലുകള്‍ ഉണ്ടാവുകയോ ഉണ്ടാവാതിരിക്കുകയോ ചെയ്യാം. രണ്ടുജോഡി പാദങ്ങള്‍ കാണപ്പെടുന്നു. അയുഗ്മപത്രങ്ങള്‍ ഉണ്ടെങ്കിൽ അവയ്‌ക്ക്‌ പക്ഷ-അരങ്ങള്‍ ഇല്ല. ആന്തരിക നാസാദ്വാരം മുഖഗഹ്വരത്തിൽ തുറക്കുന്നു;ശ്വാസകോശങ്ങള്‍കൊണ്ട്‌ ശ്വസിക്കുന്ന മിക്കവയ്‌ക്കും ഹൃദയത്തിന്‌ മൂന്നറകളുണ്ട്‌: രണ്ട്‌ ഓറിക്കിളുകളും ഒരു വെന്‌റിക്കിളും. മൂത്രസഞ്ചിക്ക്‌ ഘടനയിൽ അലന്റോയ്‌യോട്‌ ഐകരൂപ്യമുള്ളതായി കാണാം.
+
'''വര്‍ഗീകരണം'''. 4000-ല്‍ അധികം സ്‌പീഷിസുകളുള്ള ആംഫിബിയവര്‍ഗത്തെ മുന്ന്‌ ഗോത്രങ്ങളായി വിഭജിച്ചിരിക്കുന്നു:
-
ആംഫിബിയകളിൽനിന്നും രൂപംകൊണ്ട ഇഴജന്തുക്കള്‍ക്ക്‌ അവയുമായി പല സാദൃശ്യങ്ങളും വ്യത്യാസങ്ങളും കണ്ടെത്താം. പെർമിയന്‍ കല്‌പത്തിൽ ജീവിച്ചിരുന്ന "കൊട്ടൈലോസോറിയ' (Cotylosauria-stem reptiles)എന്നറിയപ്പെടുന്ന ഗോത്രത്തിൽ ഉള്‍പ്പെടുന്നവയാണ്‌ ആദ്യത്തെ ഇഴജന്തുക്കള്‍. ഇതിൽപ്പെട്ട സിമൂറിയ (Seymouria) എന്ന ഓന്തുപോലെയുള്ള ജീവിക്ക്‌ ആംഫിബിയയുടെയും ഇഴജന്തുക്കളുടെയും മധ്യവർത്തി ലക്ഷണങ്ങളാണുള്ളത്‌. കപാലത്തിന്റെ പൂർണമായ അസ്ഥീകരണം, ഫോസ്സുകളുടെ (fossae) അഭാവം, ആംഫിബിയകളുടേതുപോലുള്ള അസ്ഥികള്‍, സൂപ്രാടെമ്പൊറലിനും സ്‌ക്വാമോസലിനും ഇടയ്‌ക്കുള്ള ശ്രവണവിടവിൽ സ്ഥിതിചെയ്യുന്ന ശ്രവണപുടം, കപാലത്തിനു തൊട്ടുപിന്നിലായി കാണപ്പെടുന്ന അംസമേഖല, കുറുകിയ കഴുത്ത്‌, തമ്മിൽ വലിയ വ്യത്യാസമില്ലാത്ത കശേരുകകള്‍, ലാബിരിന്തോ ഡോണ്‍ഷ്യയിലെ ജീവികളുടെതുപോലെയുള്ള പല്ലുകള്‍ (labyrunthine teeth) തുടങ്ങിയവയാണ്‌ ഇവയുടെ ആംഫിബിയന്‍ സ്വഭാവങ്ങള്‍.
+
(i) യൂറൊഡീല (Urodela) അഥവാ കോഡേറ്റ (Caudata). സാലമാണ്ടറുകളും ന്യൂട്ടുകളും ഉള്‍പ്പെടുന്ന ഗോത്രമാണിത്‌. ഇവ കാഴ്‌ചയില്‍ പല്ലികളെ പോലെയായിരിക്കുമെങ്കിലും വിരലുകളില്‍ നഖങ്ങളില്ലാത്തതിനാല്‍ എളുപ്പം തിരിച്ചറിയാം. പൂര്‍ണമായും ജലത്തിലോ അല്ലെങ്കില്‍ കരയിലോ, ഉഭയജീവികളായോ ജീവിക്കുന്നവയാണ്‌ യൂറോഡിലയിലെ അംഗങ്ങള്‍. ശല്‍ക്കങ്ങളില്ലാത്ത മൃദുവായ ത്വക്കാണ്‌ ഇവയുടേത്‌. വികസിതമായ വാല്‍ മറ്റൊരു പ്രത്യേകതയാണ്‌. പുഴുക്കള്‍, ഒച്ച്‌, പ്രാണികള്‍ എന്നിവയാണ്‌ ഇവയുടെ ആഹാരം. തോടില്ലാത്ത (shell) മുട്ടകള്‍ ആണുള്ളത്‌. പകരം ജെല്ലി പോലുള്ള പദാര്‍ഥം കൊണ്ട്‌ മുട്ടകള്‍ ആവരണം ചെയ്‌തിരിക്കുന്നു.
 +
 
 +
തലയോട്ടിയിലെ അസ്ഥികളുടെ സ്ഥാനം തുടങ്ങി നിരവധി സ്വഭാവങ്ങളുടെ അടിസ്ഥാനത്തില്‍ യൂറോഡിലയെ ഒമ്പത്‌ കുടുംബങ്ങളായി തിരിച്ചിരിക്കുന്നു. ക്രിപ്‌റ്റോബ്രാങ്കോയ്‌ഡിയ, സാലമാന്‍ഡ്രോയ്‌ഡിയ, സൈറെനോയ്‌ഡിയ എന്നീ മൂന്ന്‌ സൂപ്പര്‍ഫാമിലികളായാണ്‌ ഈ കുടുംബങ്ങളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. എന്നാല്‍ ചില വര്‍ഗീകരണശാസ്‌ത്രജ്ഞര്‍ സൈറെനിഡേ കുടുംബത്തെ പ്രത്യേക ഗോത്രമായിത്തന്നെ കണക്കാക്കുന്നുണ്ട്‌.
 +
 
 +
ക്രിപ്‌റ്റോബ്രാങ്കിഡേ കുടുംബത്തിലാണ്‌ ഏറ്റവും വലുപ്പമേറിയ സാലമാണ്ടറുകളുള്ളത്‌. ജാപ്പനീസ്‌ ഭീമന്‍ സാലമാണ്ടറിന്‌ (Andrias japonicus) ഏകദേശം ഒന്നരമീറ്ററോളം നീളം ഉണ്ടായിരിക്കും. ചൈനീസ്‌ ഭീമന്‍ സാലമാണ്ടര്‍ (A.davidianus)ഹെല്‍ബ്ലെന്‍ഡര്‍ (Cryptobranhus alleganiensis)എന്നിവയാണ്‌ മറ്റു പ്രധാന അംഗങ്ങള്‍. ജപ്പാന്‍, തായ്‌വാന്‍ തുടങ്ങിയ കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലാണ്‌ ഹൈനോബിഡേ കുടുംബത്തിലെ ഏഷ്യന്‍ സാലമാണ്ടറുകളുള്ളത്‌. സാലമാന്‍ഡ്രിഡേ കുടുംബത്തിലാണ്‌ ന്യൂട്ട്‌, ബ്രൂക്ക്‌ സാലമാണ്ടര്‍, ഫയര്‍ സാലമാണ്ടര്‍ എന്നിവ ഉള്‍പ്പെടുന്നത്‌. ഇവയില്‍ മിക്കവയും കടുത്ത നിറങ്ങളോട്‌ കൂടിയവയും ഹാനികരമായ സ്രവങ്ങള്‍ പുറപ്പെടുവിക്കാന്‍ കഴിയുന്നവയുമാണ്‌. പ്രോട്ടിഡേ കുടുംബത്തിലെ ചെളിയിലെ നായ്‌ക്കുട്ടി (Necturus maculosus),  ഓം(Proeus anguinus)എന്നിവയും ആംബിസ്റ്റൊമാറ്റിഡേയിലെ ടൈഗര്‍ സാലമാണ്ടര്‍ (Ambystoma tigrinum),  ആക്‌സലോട്ടല്‍ (A. mexicanum) എന്നിവ മറ്റു ചിലപ്രധാന സ്‌പീഷിസുകളാണ്‌.
 +
[[ചിത്രം:Vol3p110_Salamander.jpg|thumb|ചൈനീസ്‌ ഭീമന്‍ സാലമാണ്ടര്‍]]
 +
[[ചിത്രം:Vol3p110_Necturus_maculosus_medium.jpg|thumb|നെക്റ്ററസ് മകുലോസസ്]]
 +
 
 +
യൂറോഡില ഗോത്രത്തിലെ ഏറ്റവും വലിയ കുടുംബമാണ്‌ പ്ലെത്തോഡോണ്ടിഡേ. ശ്വാസകോശങ്ങളിലാത്ത സാലമാണ്ടറുകളാണ്‌ ഇതിലെ അംഗങ്ങള്‍. പ്രധാനമായും ത്വക്കിലൂടെയാണ്‌ ഇവ ഓക്‌സിജനെ സ്വീകരിക്കുന്നത്‌. സ്‌പ്രിങ്‌ സാലമാണ്ടര്‍ (Gyrinophilus porphyriticus),  റെഡ്‌ സാലമാണ്ടര്‍ (Pseudotriton ruber) എന്നിവ ഇവയില്‍ ചിലതാണ്‌. മെക്‌സിക്കോ, അമേരിക്ക എന്നിവിടങ്ങളിലാണ്‌ സൈറെനുകള്‍ (Sirens) കാണപ്പെടുന്നത്‌.
 +
 
 +
(ii) അനൂറ (Anura). ഉഭയജീവികളിലെ ഏറ്റവും വൈവിധ്യമാര്‍ന്ന ഗോത്രമാണിത്‌. തവളകളും (frogs), ചൊറിത്തവളകളും (toads) ഉള്‍പ്പെടുന്നതാണ്‌ ഈ ഗോത്രം. വാലിന്റെയും തൊലിയില്‍ ശല്‍ക്കങ്ങളുടെയും അഭാവമാണ്‌ തവളകളുടെ ഏറ്റവും പ്രധാന പ്രത്യേകത. 20 കുടുംബങ്ങളിലായി 3500-ലധികം സ്‌പീഷിസ്‌ തവളകളാണുള്ളത്‌. ഉഷ്‌ണമേഖലാ മഴക്കാടുകള്‍, സാവന്ന, മരുഭൂമി, ആര്‍ദ്രതയുള്ള ശീതോഷ്‌ണമേഖല എന്നിവിടങ്ങളില്‍ തവളകളെ കാണാം. ലാര്‍വല്‍ അവസ്ഥയായ വാല്‍മാക്രിയില്‍ നിന്നും തവളയിലേക്കുള്ള മാറ്റം കായാന്തരണം (Metamorphosis)എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌. ഇന്ത്യയില്‍, പ്രത്യേകിച്ചും പശ്ചിമഘട്ടത്തില്‍ നിന്നും നിരവധി പുതിയ ഇനം തവളകളെ കണ്ടെത്തിയിട്ടുണ്ട്‌. അനൂറയില്‍ അഞ്ച്‌ ഉപഗോത്രങ്ങളിലായി 20 കുടുംബങ്ങളാണുള്ളത്‌. ബഫോണിഡേ കുടുംബത്തിലാണ്‌ യഥാര്‍ഥ ചൊറിത്തവളകളുള്ളത്‌. ഗോള്‍ഡന്‍ ചൊറിത്തവള (Bufo periglens), അമേരിക്കന്‍ ചൊറിത്തവള (B.americanus)എന്നിവ ചില ഉദാഹരണങ്ങളാണ്‌. തവളകള്‍, റാനിഡെ എന്ന കുടുംബത്തിലാണുള്ളത്‌. സെന്‍ട്രോലെനിഡേ കുടുംബത്തില്‍ ഗ്ലാസ്‌ തവളകളും, ഹൈലിഡേയില്‍ മരത്തവളകളും ഡെന്‍ഡ്രോബാറ്റിഡേയില്‍ വിഷത്തവളകളും ഉള്‍പ്പെട്ടിരിക്കുന്നു.
 +
[[ചിത്രം:Vol3p110_Bufo_periglenes1.jpg|thumb|ഗോള്‍ഡന്‍ ചൊറിത്തവള]]
 +
[[ചിത്രം:Vol3p110_American periglens.jpg.jpg|thumb|അമേരിക്കന്‍ ചൊറിത്തവള]]
 +
[[ചിത്രം:Vol3p110_glass-frog-lg.jpg.jpg|thumb|ഗ്ലാസ്‌ തവള]]
 +
 
 +
(iii) അപോഡ (Apoda). ജിംനോഫിയോണ (Gymnophiona) എന്നു പേരുള്ള ഈ ഗോത്രത്തില്‍ കാലുകളില്ലാത്ത ഉഭയജീവികളായ സിസിലിയനുകള്‍ (caecilians) ആെണുള്ളത്‌. ഒറ്റ നോട്ടത്തില്‍ വലിയ മച്ചിരകളെ അനുസ്‌മരിപ്പിക്കുന്ന ഇവയെ ഉഷ്‌ണമേഖലാ പ്രദേശങ്ങളിലാണ്‌ കണ്ടുവരുന്നത്‌. വലുപ്പത്തില്‍ പ്രകടമായ വ്യത്യാസം കാണിക്കുന്ന ഇവയിലെ ഏറ്റവും ചെറിയ അംഗത്തിന്‌ (Idiocranium) 7 സെ. മീ. നീളമാണ്‌ ഉള്ളതെങ്കില്‍, കൊളംബിയയില്‍ കണ്ടുവരുന്ന സിസിലിയ തോംസോണി എന്ന ഇനത്തിന്‌ ഒന്നരമീറ്റര്‍ ആണ്‌ നീളം.
 +
 
 +
ജലാശയത്തിനടുത്ത്‌ ചെറിയ കുഴികളുണ്ടാക്കിയാണ്‌ സിസിലിയനുകള്‍ അധിവസിക്കുന്നത്‌. ചിതല്‍, മച്ചിര, പുഴു എന്നിവയാണ്‌ പ്രധാന ഭക്ഷണം. മൃദുവായ ത്വക്കാണ്‌ ഇവയുടെ പ്രത്യേകത. ചെറിയ കച്ചുകള്‍ ത്വക്കിനാല്‍ ആവരണം ചെയ്യപ്പെട്ട നിലയില്‍ കാണപ്പെടുന്നു. മാളങ്ങളിലാണ്‌ സിസിലിയനുകള്‍ മുട്ടയിടുന്നത്‌. ഇവ മുട്ടകള്‍ വിരിയുന്നതുവരെ അവയെ ചുറ്റിപ്പിടിച്ചു കിടക്കും. അഞ്ച്‌ കുടുംബങ്ങളിലായി 30-ല്‍ അധികം സ്‌പീഷിസ്‌ കാണപ്പെടുന്നു. തെക്കെ ഇന്ത്യയില്‍ കണ്ടുവരുന്ന സിസിലിയന്‍ ജനുസ്സുകളാണ്‌  ഇക്തിയോഫിസ്‌ (Ichthyophis), യെൂറിയോടിഫ്‌ളസ്‌ (Uraeotyphius), ഗെഗനോഫിസ്‌ (Gegenophis)എന്നിവ.
 +
 
 +
'''ഉത്‌പത്തി'''. ഭൗമോപരിതലത്തില്‍ ധാരാളം പരിവര്‍ത്തനങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്ന ഡെവോണിയന്‍ കല്‌പത്തിലാണ്‌ (ഏകദേശം 40 കോടി വര്‍ഷങ്ങള്‍ക്കുമുമ്പ്‌) ആംഫിബിയയുടെ ഉദ്‌ഭവം. പ്രതലപരിവര്‍ത്തനങ്ങള്‍കൊണ്ട്‌ ഡെവോണിയന്‍ സമുദ്രങ്ങള്‍ കരപ്രദേശങ്ങളും ചെറിയ ചെറിയ ജലപ്പരപ്പുകളും ആയി രൂപാന്തരപ്പെട്ടു. ഈ ജലപ്പരപ്പുകളില്‍ ചിലവ വീണ്ടും വരണ്ട്‌ കരയായി. ഇപ്രകാരം വരള്‍ച്ച പ്രാപിക്കുമ്പോള്‍ അവയില്‍ വസിക്കുന്ന മത്സ്യങ്ങള്‍ക്ക്‌ പുതിയ താവളങ്ങള്‍ അന്വേഷിച്ച്‌ കരയില്‍ക്കൂടി സഞ്ചരിക്കേണ്ടിവന്നു. ഗില്ലുകള്‍കൊണ്ട്‌ ശ്വസിക്കുന്ന മത്സ്യങ്ങള്‍ക്ക്‌ ഈ മാറ്റങ്ങള്‍ അപകടകരമാവുകയും വായുസഞ്ചികളുള്ളവ ഈ മാറ്റങ്ങളെ അതിജീവിക്കുകയും ചെയ്‌തു. അംഗസംഖ്യാ വര്‍ധനവ്‌ മൂലം ജീവിക്കുവാനും ഇണചേരുവാനുമുള്ള ഇടത്തിനും ഭക്ഷണത്തിനും ആയി ഉടലെടുത്ത കടുത്ത മത്സരമാണ്‌ പുതിയ ആവാസ വ്യവസ്ഥയിലേക്കുള്ള മാറ്റത്തെ ത്വരിതപ്പെടുത്തിയത്‌ എന്നാണ്‌ ഇന്ന്‌ പരക്കെ കരുതപ്പെടുന്നത്‌. കരയിലെ ആര്‍ത്രാപോഡുകള്‍ വിവിധ ദിശകളില്‍ പരിണമിച്ചതും ഡെവോണിയന്‍ കാലത്തായിരുന്നു. പുതിയ ഇരകളെ കണ്ടെത്താനും ആദ്യകാല ഉഭയജീവികള്‍ക്ക്‌ സാധിച്ചിരിക്കണം.
 +
 
 +
പാളീയ-പത്രങ്ങളുള്ള "ക്രോസോറ്റെറിജൈ' (Crossopterygii) യില്‍ ഉള്‍പ്പെട്ട മത്സ്യങ്ങള്‍ക്ക്‌ പുതിയ പരിതഃസ്ഥിതിയില്‍ ജീവിക്കാന്‍ പറ്റിയ സവിശേഷതകള്‍ ഉണ്ടായിരുന്നു. വലിയ കുഴല്‍കൊണ്ട്‌ ഗ്രസികയുമായി ബന്ധിച്ചിരിക്കുന്ന വായുസഞ്ചി ധാരാളം ചെറിയ അറകളായി വിഭജിതമായിരുന്നതുകൊണ്ട്‌ വാതകവിനിമയത്തിനു കൂടുതല്‍ ഉപയുക്തമായിതീര്‍ന്നു. ഉറപ്പുള്ള ശല്‌കാവരണം ത്വക്കിനെ വരള്‍ച്ചയില്‍നിന്നും രക്ഷപ്പെടുത്തി കരയില്‍കൂടിയുള്ള പ്രയാണത്തെ സഹായിച്ചു. അതോടൊപ്പം അസ്ഥിനിര്‍മിതമായ ഭാഗങ്ങളും കരയില്‍ ചലിക്കത്തക്ക വിധത്തിലായിരുന്നു. പത്രങ്ങളുടെ ഘടനയില്‍ അല്‌പം പരിണാമം ഉണ്ടായാല്‍ അവ കരയില്‍ നടക്കുവാന്‍ തക്കതാകുമെന്നു വന്നു.
 +
 
 +
വായുസഞ്ചിയുടെ ഉപയോഗവും ഗില്ലുകളുടെ അഭാവവും ഹേതുവായി രക്തചംക്രമണവ്യവസ്ഥയില്‍ ചില വ്യതിയാനങ്ങള്‍ ഉണ്ടായിരിക്കണം. ശുദ്ധരക്തവും അശുദ്ധരക്തവും തമ്മില്‍ ചേരാതിരിക്കുവാന്‍ ഹൃദയത്തിന്റെ മേലറയായ ഓറിക്കിള്‍ രണ്ടായി വിഭജിക്കപ്പെട്ടു. മഹാധമനിയില്‍ പ്രത്യേക വാല്‍വുകള്‍ ഉണ്ടായി എന്നതും മറ്റൊരു പ്രത്യേകതയായിരുന്നു. നാഡീവ്യൂഹവും സംവേദകാംഗങ്ങളും കരയില്‍ ജീവിക്കുവാന്‍ തക്കവിധം കൂടുതല്‍ വികാസം പ്രാപിക്കേണ്ടിയിരുന്നു.
 +
 
 +
പാളീയപത്രങ്ങളുള്ള ക്രോസോറ്റെറിജൈ മത്സ്യങ്ങള്‍ക്ക്‌ അവയുടെ സ്വതഃസിദ്ധമായ ഘടനകൊണ്ടുതന്നെ താത്‌കാലികമായി കരയില്‍ ജീവിക്കുവാനും അപ്രകാരം ആംഫിബിയയായി രൂപാന്തരപ്പെടുവാനും സാധിച്ചു എന്നു പറയാം. ആദിമ-ആംഫിബിയകള്‍, പത്രങ്ങള്‍ക്കു പകരം കാലുകള്‍ ഉണ്ടായിരുന്നെങ്കിലും, പൂര്‍ണമായും കരജീവിയാകാതെ പൂര്‍വികരോടൊത്ത്‌ ജലത്തില്‍തന്നെ കഴിയുന്നവയായിരുന്നു. ഇവയുടെ പാദങ്ങളും പാദമേഖലകളും മത്സ്യങ്ങളുടേതിനോട്‌ സാമ്യമുള്ളതായിരുന്നു എന്നു കാണാം. ക്രോസോറ്റെറിജിയയില്‍പെട്ട റിപ്പിഡിസ്റ്റിയനു(rhipidistain)കളില്‍ നിന്നാണ്‌ ആദ്യഫോസില്‍ ഉഭയജീവികളായ ഇക്തിയോസ്റ്റെഗിഡു(Ichthyostegids)കള്‍ രൂപമെടുത്തത്‌.
 +
 
 +
'''അന്തര്‍-ഫൈല ബന്ധങ്ങള്‍''' (Inter-phyletic relations). പരിണാമപരമായി മത്സ്യങ്ങളുടെയും ഇഴജന്തുക്കളുടെയും മധ്യേ സ്ഥിതിചെയ്യുന്ന കശേരുകികളാണ്‌ ആംഫിബിയകള്‍. പരിണാമചരിത്രം പരിശോധിച്ചാല്‍ മത്സ്യങ്ങളില്‍നിന്ന്‌ ആംഫിബിയകളും, ആംഫിബിയകളില്‍നിന്ന്‌ ഇഴജന്തുക്കളും രൂപമെടുത്തതായി കാണാം. ഈ മൂന്ന്‌ വ്യത്യസ്‌തവര്‍ഗങ്ങളിലും അതാതിന്റെ പ്രത്യേക ലക്ഷണങ്ങളോടൊപ്പം അവയെ പരസ്‌പരം ബന്ധിക്കുന്ന സ്വഭാവ സവിശേഷതകളും കാണപ്പെടുന്നതിന്റെ കാരണവും ഇതുതന്നെയാണ്‌.
 +
 
 +
മത്സ്യങ്ങളുടെയും ആംഫിബിയകളുടെയും പൊതു സ്വഭാവങ്ങള്‍ ഇവയാണ്‌; രണ്ടിനും ഗില്‍-സ്ലിറ്റുകള്‍ ഉണ്ടെങ്കിലും ആംഫിബിയയില്‍ പ്രൗഢാവസ്ഥയില്‍ അവ നഷ്‌ടപ്പെടാം. മത്സ്യങ്ങളിലും ആംഫിബിയന്‍ ലാര്‍വകളിലും പാര്‍ശ്വരേഖാ-സംവേദകാംഗങ്ങളും, അയുഗ്മ പത്രങ്ങളും, ഹൃദയത്തില്‍നിന്നും പുറപ്പെടുന്ന അധരമഹാധമനിയും ഉണ്ട്‌. പത്തു ജോഡി കപാലനാഡികളും കാണപ്പെടുന്നു. ഭ്രൂണചര്‍മങ്ങള്‍ രണ്ടിലും കാണുന്നില്ല. ഇക്കാരണങ്ങളാല്‍ ഹക്‌സ്‌ലി (Huxley) ഈ രണ്ടു വര്‍ഗങ്ങളേയും ഒന്നിച്ച്‌ ഇക്തിയോസോറിയ (Ichthyosauria) എന്ന ഒരു വിഭാഗത്തില്‍ ഉള്‍പ്പെടുത്തി.
 +
[[ചിത്രം:Vol3p110_ichthyo.jpg|thumb|ഇക്തിയോഫിസ്]]
 +
മത്സ്യങ്ങളുടേതില്‍നിന്നും വിഭിന്നമായ ആംഫിബിയന്‍ ലക്ഷണങ്ങളുമുണ്ട്‌. പ്രൗഢാവസ്ഥയില്‍ ഗില്ലുകള്‍ ഉണ്ടാവുകയോ ഉണ്ടാവാതിരിക്കുകയോ ചെയ്യാം. രണ്ടുജോഡി പാദങ്ങള്‍ കാണപ്പെടുന്നു. അയുഗ്മപത്രങ്ങള്‍ ഉണ്ടെങ്കില്‍ അവയ്‌ക്ക്‌ പക്ഷ-അരങ്ങള്‍ ഇല്ല. ആന്തരിക നാസാദ്വാരം മുഖഗഹ്വരത്തില്‍ തുറക്കുന്നു;ശ്വാസകോശങ്ങള്‍കൊണ്ട്‌ ശ്വസിക്കുന്ന മിക്കവയ്‌ക്കും ഹൃദയത്തിന്‌ മൂന്നറകളുണ്ട്‌: രണ്ട്‌ ഓറിക്കിളുകളും ഒരു വെന്‌റിക്കിളും. മൂത്രസഞ്ചിക്ക്‌ ഘടനയില്‍ അലന്റോയ്‌യോട്‌ ഐകരൂപ്യമുള്ളതായി കാണാം.
 +
 
 +
ആംഫിബിയകളില്‍നിന്നും രൂപംകൊണ്ട ഇഴജന്തുക്കള്‍ക്ക്‌ അവയുമായി പല സാദൃശ്യങ്ങളും വ്യത്യാസങ്ങളും കണ്ടെത്താം. പെര്‍മിയന്‍ കല്‌പത്തില്‍ ജീവിച്ചിരുന്ന "കൊട്ടൈലോസോറിയ' (Cotylosauria-stem reptiles)എന്നറിയപ്പെടുന്ന ഗോത്രത്തില്‍ ഉള്‍പ്പെടുന്നവയാണ്‌ ആദ്യത്തെ ഇഴജന്തുക്കള്‍. ഇതില്‍പ്പെട്ട സിമൂറിയ (Seymouria) എന്ന ഓന്തുപോലെയുള്ള ജീവിക്ക്‌ ആംഫിബിയയുടെയും ഇഴജന്തുക്കളുടെയും മധ്യവര്‍ത്തി ലക്ഷണങ്ങളാണുള്ളത്‌. കപാലത്തിന്റെ പൂര്‍ണമായ അസ്ഥീകരണം, ഫോസ്സുകളുടെ (fossae) അഭാവം, ആംഫിബിയകളുടേതുപോലുള്ള അസ്ഥികള്‍, സൂപ്രാടെമ്പൊറലിനും സ്‌ക്വാമോസലിനും ഇടയ്‌ക്കുള്ള ശ്രവണവിടവില്‍ സ്ഥിതിചെയ്യുന്ന ശ്രവണപുടം, കപാലത്തിനു തൊട്ടുപിന്നിലായി കാണപ്പെടുന്ന അംസമേഖല, കുറുകിയ കഴുത്ത്‌, തമ്മില്‍ വലിയ വ്യത്യാസമില്ലാത്ത കശേരുകകള്‍, ലാബിരിന്തോ ഡോണ്‍ഷ്യയിലെ ജീവികളുടെതുപോലെയുള്ള പല്ലുകള്‍ (labyrunthine teeth) തുടങ്ങിയവയാണ്‌ ഇവയുടെ ആംഫിബിയന്‍ സ്വഭാവങ്ങള്‍.
 +
 
 +
ഇഴജന്തുക്കളുടെ വിരലുകളില്‍ കാണപ്പെടുന്ന നഖങ്ങള്‍ ആംഫിബിയകളിലില്ല. അവയുടെ ശരീരത്തിന്‌ ഒരു ശല്‌കാവരണം ഉണ്ടുതാനും. അനുകപാലാസ്ഥികന്ദം ഒരെണ്ണമേ ഉള്ളൂ. ഇഴജന്തുക്കളുടെ ലാര്‍വാവസ്ഥയില്‍ ഗില്ലുകള്‍ കാണപ്പെടുന്നില്ല. കരയിലാണ്‌ അവ മുട്ടയിടുന്നത്‌. മുട്ടയില്‍ ഷെല്‍, അല്‍ബുമന്‍, പീതകം, പീതകസഞ്ചി എന്നിവ കാണാം. അലന്റോയ്‌, ആമ്‌നിയണ്‍ എന്നീ ഭ്രൂണചര്‍മങ്ങള്‍ കാണപ്പെടുന്നു. ഒരു മൈഥുനാംഗവും (copulatory organ) ഇഴജന്തുക്കളുടെ പ്രത്യേകതയാണ്‌. ത്വക്കില്‍ ഗ്രന്ഥികള്‍ കുറവാണ്‌. പാര്‍ശ്വ രേഖാ-സംവേദകാംഗങ്ങള്‍ ഇല്ല. ശ്രവണപുടം കുറച്ച്‌ താഴ്‌ന്നിട്ടാണ്‌. ഹൃദയത്തിന്റെ കീഴറ (ventricle) ഭാഗികമായി വിഭജിക്കപ്പെട്ടിരിക്കുന്നു. ധമനീകാണ്ഡം (truncus arteriosus) കാണപ്പെടുന്നില്ല. പ്രത്യേകമായ പുഫ്‌ഫുസ ധമനികള്‍ (pulmonary veins) ഉണ്ട്‌. വിസര്‍ജനേന്ദ്രിയ വ്യൂഹത്തിലെ വൃക്കകള്‍ പശ്ചവൃക്കാ-സമൂഹത്തില്‍(metanephrose) പ്പെടുന്നു. നട്ടെല്ലില്‍ ആറ്റ്‌ലസും ആക്‌സിസും കാണാം. മേല്‌പറഞ്ഞ സ്വഭാവവിശേഷങ്ങളാല്‍ ഇഴജന്തുക്കള്‍, ആംഫിബിയകളില്‍നിന്നും രൂപമെടുത്തവയാണെങ്കില്‍പ്പോലും കരയിലെ ജീവിതത്തിന്‌ കൂടുതല്‍ അനുകൂലനം നേടിയവയായിത്തീര്‍ന്നിരിക്കുന്നു.
-
ഇഴജന്തുക്കളുടെ വിരലുകളിൽ കാണപ്പെടുന്ന നഖങ്ങള്‍ ആംഫിബിയകളിലില്ല. അവയുടെ ശരീരത്തിന്‌ ഒരു ശല്‌കാവരണം ഉണ്ടുതാനും. അനുകപാലാസ്ഥികന്ദം ഒരെച്ചമേ ഉള്ളൂ. ഇഴജന്തുക്കളുടെ ലാർവാവസ്ഥയിൽ ഗില്ലുകള്‍ കാണപ്പെടുന്നില്ല. കരയിലാണ്‌ അവ മുട്ടയിടുന്നത്‌. മുട്ടയിൽ ഷെൽ, അൽബുമന്‍, പീതകം, പീതകസഞ്ചി എന്നിവ കാണാം. അലന്റോയ്‌, ആമ്‌നിയണ്‍ എന്നീ ഭ്രൂണചർമങ്ങള്‍ കാണപ്പെടുന്നു. ഒരു മൈഥുനാംഗവും (copulatory organ) ഇഴജന്തുക്കളുടെ പ്രത്യേകതയാണ്‌. ത്വക്കിൽ ഗ്രന്ഥികള്‍ കുറവാണ്‌. പാർശ്വ രേഖാ-സംവേദകാംഗങ്ങള്‍ ഇല്ല. ശ്രവണപുടം കുറച്ച്‌ താഴ്‌ന്നിട്ടാണ്‌. ഹൃദയത്തിന്റെ കീഴറ (ventricle) ഭാഗികമായി വിഭജിക്കപ്പെട്ടിരിക്കുന്നു. ധമനീകാണ്ഡം (truncus arteriosus) കൊണപ്പെടുന്നില്ല. പ്രത്യേകമായ പുഫ്‌ഫുസ ധമനികള്‍ (pulmonary veins) ഉണ്ട്‌. വിസർജനേന്ദ്രിയ വ്യൂഹത്തിലെ വൃക്കകള്‍ പശ്ചവൃക്കാ-സമൂഹത്തിൽ(metanephrose) പ്പെടുന്നു. നട്ടെല്ലിൽ ആറ്റ്‌ലസും ആക്‌സിസും കാണാം. മേല്‌പറഞ്ഞ സ്വഭാവവിശേഷങ്ങളാൽ ഇഴജന്തുക്കള്‍, ആംഫിബിയകളിൽനിന്നും രൂപമെടുത്തവയാണെങ്കിൽപ്പോലും കരയിലെ ജീവിതത്തിന്‌ കൂടുതൽ അനുകൂലനം നേടിയവയായിത്തീർന്നിരിക്കുന്നു.
 
(ഡോ. എന്‍.ബി. ഇളയിടം; സ. പ.)
(ഡോ. എന്‍.ബി. ഇളയിടം; സ. പ.)

Current revision as of 12:36, 10 സെപ്റ്റംബര്‍ 2014

ആംഫിബിയ

Amphibia

കശേരുകികളില്‍ പരിണാമപരമായി മത്സ്യങ്ങളുടെയും ഇഴജന്തുക്കളുടെയും മധ്യേവരുന്ന ഒരു വര്‍ഗം (class). "ഉഭയജീവികള്‍' എന്നും ഇവയ്‌ക്കു പേരുണ്ട്‌. കരയിലും ശുദ്ധജലത്തിലും ഒരുപോലെ ജീവിക്കുവാന്‍ ഇവയ്‌ക്കു സാധിക്കുന്നതുകൊണ്ടാണ്‌ ഈ പേരു ലഭിച്ചത്‌. ആംഫിബിയാവര്‍ഗത്തില്‍ ഇന്നു ജീവിച്ചിരിക്കുന്ന മൂന്നു വിഭാഗം ജീവികളുണ്ട്‌: തവളകള്‍ (frogs), സാലമാന്‍ഡറുകള്‍ (salamanders), സിസിലിയനുകള്‍ (caecilians).

സാലമാന്‍ഡര്‍

ഇരട്ട ജീവിതമുള്ളവ എന്നര്‍ഥം വരുന്ന "ആംഫിബയോസ്‌' എന്ന ലത്തീന്‍പദം ഈ ജീവിവര്‍ഗത്തെ സൂചിപ്പിക്കാനായി ആദ്യം ഉപയോഗിച്ചത്‌ ലിനയസ്‌ (Carl von Linnaeus 1707-78) ആണ്‌. ആംഫിബിയകളെയും ഇഴജന്തുക്കളെയും ഒരുമിച്ചുചേര്‍ത്താണ്‌ ഈ സംജ്ഞ ആദ്യം പ്രയോഗിച്ചുവന്നത്‌; എന്നാല്‍ ഇന്ന്‌ ആംഫിബിയയും ഇഴജന്തുക്കളും രണ്ടായി വര്‍ഗീകരിക്കപ്പെട്ടിരിക്കുന്നു.

കശേരുകികളില്‍ ആദ്യമായി വെള്ളത്തിനുപുറത്തു ജീവിക്കുവാനാരംഭിച്ചത്‌ ആംഫിബിയകളാണ്‌. ഡെവോണിയന്‍ കല്‌പത്തില്‍ മത്സ്യംപോലെയുള്ള പൂര്‍വികരൂപത്തില്‍നിന്നാണ്‌ ഇവ പരിണമിച്ചത്‌.

കരയില്‍ ജീവിക്കുന്നതിനുതകുന്ന വിവിധഘടനാസവിശേഷതകള്‍ ആംഫിബിയകളില്‍ കാണപ്പെടുന്നു. പത്ര(fin)ങ്ങള്‍ക്കു പകരമുള്ള പാദങ്ങള്‍, വദനകുഹരത്തിലേക്കു തുറക്കുന്ന നാസാദ്വാരങ്ങള്‍, ശ്വാസകോശങ്ങളുടെ ആവിര്‍ഭാവം, കരയിലും വെള്ളത്തിലും ഒരുപോലെ ഉപയുക്തമായ സംവേദകാംഗങ്ങള്‍ തുടങ്ങിയവ ഇതിനുദാഹരണങ്ങളാണ്‌. എന്നാല്‍ മുട്ടയിട്ട്‌ കുഞ്ഞുങ്ങളെ വളര്‍ത്താന്‍ ഇവയ്‌ക്ക്‌ ജലം കൂടിയേ തീരൂ.

ഉഭയജീവികളുടെ സവിശേഷതകള്‍

1. ത്വക്ക്‌. ഗ്രന്ഥികളുടെ ആധിക്യംമൂലം നനവുള്ളതായിത്തീരുന്ന ത്വക്ക്‌ മിക്കവാറും മാര്‍ദവമുള്ളതായിരിക്കും. (അപൂര്‍വമായി പരുപരുത്ത ത്വക്കും കാണപ്പെടാറുണ്ട്‌). ശല്‌കങ്ങള്‍ ഇവയില്‍ കാണുന്നില്ല (അപ്പോഡകളില്‍ ഒഴികെ).

2. അഞ്ച്‌ വിരലുകളുള്ള കാലുകള്‍. നടക്കുന്നതിനും നീന്തുന്നതിനും ഉതകുന്ന രണ്ടുജോഡി പാദങ്ങളും അവ ഓരോന്നിലും നാലോ അഞ്ചോ വിരലുകളും ഉണ്ട്‌. അഞ്ചുവിരലുകളില്‍ അവസാനിക്കുന്ന കാലുകളുടെ അസ്ഥിഘടന ആംഫിബിയയിലാണ്‌ ആദ്യം രൂപപ്പെട്ടത്‌. പിന്‍പാദത്തിലെ വിരലുകള്‍ തമ്മില്‍ യോജിപ്പിക്കുന്ന ഒരു നേര്‍ത്ത ചര്‍മം (web) പലതിന്റെയും പ്രത്യേകതയാണ്‌. കാലുകളില്ലാത്ത സിസിലിയനുകളും (Caecilians), മുന്‍കാലുകള്‍ മാത്രമുള്ള സൈറനുകളും (Sirens) ആംഫിബിയകള്‍ തന്നെ.

3. സംവേദനാവയവങ്ങള്‍. വദനഗഹ്വരവുമായി ബന്ധിക്കപ്പെട്ട രണ്ടു നാസാദ്വാരങ്ങളും ഈ ദ്വാരങ്ങളെ നിയന്ത്രിക്കുന്ന വാല്‍വുകളും ഉണ്ട്‌. കണ്ണിന്‌ രണ്ടുകണ്‍പോളകളും പലപ്പോഴും ഒരു നേര്‍ത്ത സ്‌തരവും (nictitating membrane) ഉണ്ടായിരിക്കും. തവളകളില്‍ "ടിംപാനം' (tympanum) എന്നറിയപ്പെടുന്ന ബാഹ്യകര്‍ണപുടവും കാണപ്പെടുന്നു. വായ്‌ക്കുള്ളില്‍ പുറത്തേക്കു തള്ളാവുന്ന നാക്കും ഹനുക്കളില്‍ പല്ലുകളും കാണാം. തവളകളില്‍ ശബ്‌ദതന്തുക്കള്‍ (vocal cords) കാണപ്പെടുന്നു.

4. അസ്ഥികൂടം. അസ്ഥിപഞ്‌ജരത്തില്‍ അപൂര്‍വമായി മാത്രമേ തരുണാസ്ഥികള്‍ കാണപ്പെടുന്നുള്ളു. തലയോട്ടിയുടെ പശ്ചാഗ്രത്തില്‍ രണ്ട്‌ ഓക്‌സിപ്പിറ്റല്‍ കോണ്‍ഡൈലുകള്‍ (occipital condyles) കാണപ്പെടുന്നു. കശേരുകകളില്‍ പാര്‍ശുകങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ അവ ഉരോസ്ഥിയുമായി ബന്ധപ്പെടുന്നില്ല. ശ്രാണീമേഖല (pelvic girdle) നട്ടെല്ലുമായി ഒരു പ്രത്യേക കശേരുകമൂലം ബന്ധിക്കപ്പെട്ടിരിക്കുന്നു.

5. ഹൃദയം. ഹൃദയത്തിന്‌ മൂന്ന്‌ അറകളുണ്ട്‌: രണ്ട്‌ ഓറിക്കിളുകളും ഒരു വെന്‍ട്രിക്കിളും. ഒന്നോ മൂന്നോ ജോഡി മഹാധമനീചാപങ്ങളും (aortic arches) കാണാം. അണ്ഡാകാരമായ ചുവന്ന രക്താണുക്കളില്‍ കോശകേന്ദ്രങ്ങളുണ്ടായിരിക്കും.

6. ശ്വാസകോശങ്ങള്‍. ശ്വാസകോശങ്ങള്‍ ഉപയോഗിച്ച്‌ അന്തരീക്ഷ വായു ശ്വസിക്കുന്നതിന്‌ ഉഭയജീവികളില്‍ തുടക്കം കുറിച്ചു. ത്വക്കിനും ശ്വസനത്തില്‍ പ്രധാന പങ്കുണ്ട്‌. ആദ്യകാല ഉഭയജീവികളില്‍ ഗില്ലുകള്‍ ശ്വസനത്തിന്‌ ഉപയോഗിച്ചിരിക്കണം. ഇന്നുള്ളവയിലും ഗില്ലുകള്‍ ലാര്‍വല്‍ ഘട്ടത്തില്‍ ശ്വസനത്തിന്‌ ഉപയോഗിക്കുന്നുണ്ട്‌.

7. വിസര്‍ജനം. വൃക്കനിവാഹികയും (renal portal) യകൃത്‌നിവാഹികയും (hepatic porta) പൂര്‍ണമായും പ്രവര്‍ത്തിക്കുന്നുണ്ട്‌. പ്രവര്‍ത്തനശേഷിയുള്ളവ മധ്യവൃക്ക(mesorephros)കളാണ്‌. മൂത്രവാഹിനികള്‍ അവസ്‌കരത്തില്‍ പ്രവേശിക്കുന്നു. അന്നനാളത്തിന്റെ പശ്ചാഗ്രത്തില്‍ നിന്നും പുറപ്പെടുന്ന ഒരു മൂത്രസഞ്ചി ഉണ്ട്‌.

8. പ്രത്യുല്‌പാദനം. മുട്ടയിടുന്ന ഈ ജീവികളില്‍ ബാഹ്യമോ ആന്തരികമോ ആണ്‌ ബീജസങ്കലനം. മുട്ടയില്‍ പീതകവും ജലാറ്റിന്‍-ആവരണങ്ങളും കാണപ്പെടുന്നു. ഭ്രൂണവിദളനം (cleavage) പൂര്‍ണഭംജകവും (holoblastic) അസമാനവും (unequal) ആണ്‌. ഭ്രൂണചര്‍മങ്ങള്‍ ഉണ്ടാകുന്നില്ല. ജീവിതദശകളില്‍ വെള്ളത്തില്‍കഴിയുന്ന ലാര്‍വാഘട്ടം പ്രാധാന്യമര്‍ഹിക്കുന്നു. ലാര്‍വകള്‍ കായാന്തരണം സംഭവിച്ചാണ്‌ പ്രൗഢാവസ്ഥയിലെത്തുന്നത്‌.

വര്‍ഗീകരണം. 4000-ല്‍ അധികം സ്‌പീഷിസുകളുള്ള ആംഫിബിയവര്‍ഗത്തെ മുന്ന്‌ ഗോത്രങ്ങളായി വിഭജിച്ചിരിക്കുന്നു:

(i) യൂറൊഡീല (Urodela) അഥവാ കോഡേറ്റ (Caudata). സാലമാണ്ടറുകളും ന്യൂട്ടുകളും ഉള്‍പ്പെടുന്ന ഗോത്രമാണിത്‌. ഇവ കാഴ്‌ചയില്‍ പല്ലികളെ പോലെയായിരിക്കുമെങ്കിലും വിരലുകളില്‍ നഖങ്ങളില്ലാത്തതിനാല്‍ എളുപ്പം തിരിച്ചറിയാം. പൂര്‍ണമായും ജലത്തിലോ അല്ലെങ്കില്‍ കരയിലോ, ഉഭയജീവികളായോ ജീവിക്കുന്നവയാണ്‌ യൂറോഡിലയിലെ അംഗങ്ങള്‍. ശല്‍ക്കങ്ങളില്ലാത്ത മൃദുവായ ത്വക്കാണ്‌ ഇവയുടേത്‌. വികസിതമായ വാല്‍ മറ്റൊരു പ്രത്യേകതയാണ്‌. പുഴുക്കള്‍, ഒച്ച്‌, പ്രാണികള്‍ എന്നിവയാണ്‌ ഇവയുടെ ആഹാരം. തോടില്ലാത്ത (shell) മുട്ടകള്‍ ആണുള്ളത്‌. പകരം ജെല്ലി പോലുള്ള പദാര്‍ഥം കൊണ്ട്‌ മുട്ടകള്‍ ആവരണം ചെയ്‌തിരിക്കുന്നു.

തലയോട്ടിയിലെ അസ്ഥികളുടെ സ്ഥാനം തുടങ്ങി നിരവധി സ്വഭാവങ്ങളുടെ അടിസ്ഥാനത്തില്‍ യൂറോഡിലയെ ഒമ്പത്‌ കുടുംബങ്ങളായി തിരിച്ചിരിക്കുന്നു. ക്രിപ്‌റ്റോബ്രാങ്കോയ്‌ഡിയ, സാലമാന്‍ഡ്രോയ്‌ഡിയ, സൈറെനോയ്‌ഡിയ എന്നീ മൂന്ന്‌ സൂപ്പര്‍ഫാമിലികളായാണ്‌ ഈ കുടുംബങ്ങളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. എന്നാല്‍ ചില വര്‍ഗീകരണശാസ്‌ത്രജ്ഞര്‍ സൈറെനിഡേ കുടുംബത്തെ പ്രത്യേക ഗോത്രമായിത്തന്നെ കണക്കാക്കുന്നുണ്ട്‌.

ക്രിപ്‌റ്റോബ്രാങ്കിഡേ കുടുംബത്തിലാണ്‌ ഏറ്റവും വലുപ്പമേറിയ സാലമാണ്ടറുകളുള്ളത്‌. ജാപ്പനീസ്‌ ഭീമന്‍ സാലമാണ്ടറിന്‌ (Andrias japonicus) ഏകദേശം ഒന്നരമീറ്ററോളം നീളം ഉണ്ടായിരിക്കും. ചൈനീസ്‌ ഭീമന്‍ സാലമാണ്ടര്‍ (A.davidianus)ഹെല്‍ബ്ലെന്‍ഡര്‍ (Cryptobranhus alleganiensis)എന്നിവയാണ്‌ മറ്റു പ്രധാന അംഗങ്ങള്‍. ജപ്പാന്‍, തായ്‌വാന്‍ തുടങ്ങിയ കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലാണ്‌ ഹൈനോബിഡേ കുടുംബത്തിലെ ഏഷ്യന്‍ സാലമാണ്ടറുകളുള്ളത്‌. സാലമാന്‍ഡ്രിഡേ കുടുംബത്തിലാണ്‌ ന്യൂട്ട്‌, ബ്രൂക്ക്‌ സാലമാണ്ടര്‍, ഫയര്‍ സാലമാണ്ടര്‍ എന്നിവ ഉള്‍പ്പെടുന്നത്‌. ഇവയില്‍ മിക്കവയും കടുത്ത നിറങ്ങളോട്‌ കൂടിയവയും ഹാനികരമായ സ്രവങ്ങള്‍ പുറപ്പെടുവിക്കാന്‍ കഴിയുന്നവയുമാണ്‌. പ്രോട്ടിഡേ കുടുംബത്തിലെ ചെളിയിലെ നായ്‌ക്കുട്ടി (Necturus maculosus), ഓം(Proeus anguinus)എന്നിവയും ആംബിസ്റ്റൊമാറ്റിഡേയിലെ ടൈഗര്‍ സാലമാണ്ടര്‍ (Ambystoma tigrinum), ആക്‌സലോട്ടല്‍ (A. mexicanum) എന്നിവ മറ്റു ചിലപ്രധാന സ്‌പീഷിസുകളാണ്‌.

ചൈനീസ്‌ ഭീമന്‍ സാലമാണ്ടര്‍
നെക്റ്ററസ് മകുലോസസ്

യൂറോഡില ഗോത്രത്തിലെ ഏറ്റവും വലിയ കുടുംബമാണ്‌ പ്ലെത്തോഡോണ്ടിഡേ. ശ്വാസകോശങ്ങളിലാത്ത സാലമാണ്ടറുകളാണ്‌ ഇതിലെ അംഗങ്ങള്‍. പ്രധാനമായും ത്വക്കിലൂടെയാണ്‌ ഇവ ഓക്‌സിജനെ സ്വീകരിക്കുന്നത്‌. സ്‌പ്രിങ്‌ സാലമാണ്ടര്‍ (Gyrinophilus porphyriticus), റെഡ്‌ സാലമാണ്ടര്‍ (Pseudotriton ruber) എന്നിവ ഇവയില്‍ ചിലതാണ്‌. മെക്‌സിക്കോ, അമേരിക്ക എന്നിവിടങ്ങളിലാണ്‌ സൈറെനുകള്‍ (Sirens) കാണപ്പെടുന്നത്‌.

(ii) അനൂറ (Anura). ഉഭയജീവികളിലെ ഏറ്റവും വൈവിധ്യമാര്‍ന്ന ഗോത്രമാണിത്‌. തവളകളും (frogs), ചൊറിത്തവളകളും (toads) ഉള്‍പ്പെടുന്നതാണ്‌ ഈ ഗോത്രം. വാലിന്റെയും തൊലിയില്‍ ശല്‍ക്കങ്ങളുടെയും അഭാവമാണ്‌ തവളകളുടെ ഏറ്റവും പ്രധാന പ്രത്യേകത. 20 കുടുംബങ്ങളിലായി 3500-ലധികം സ്‌പീഷിസ്‌ തവളകളാണുള്ളത്‌. ഉഷ്‌ണമേഖലാ മഴക്കാടുകള്‍, സാവന്ന, മരുഭൂമി, ആര്‍ദ്രതയുള്ള ശീതോഷ്‌ണമേഖല എന്നിവിടങ്ങളില്‍ തവളകളെ കാണാം. ലാര്‍വല്‍ അവസ്ഥയായ വാല്‍മാക്രിയില്‍ നിന്നും തവളയിലേക്കുള്ള മാറ്റം കായാന്തരണം (Metamorphosis)എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌. ഇന്ത്യയില്‍, പ്രത്യേകിച്ചും പശ്ചിമഘട്ടത്തില്‍ നിന്നും നിരവധി പുതിയ ഇനം തവളകളെ കണ്ടെത്തിയിട്ടുണ്ട്‌. അനൂറയില്‍ അഞ്ച്‌ ഉപഗോത്രങ്ങളിലായി 20 കുടുംബങ്ങളാണുള്ളത്‌. ബഫോണിഡേ കുടുംബത്തിലാണ്‌ യഥാര്‍ഥ ചൊറിത്തവളകളുള്ളത്‌. ഗോള്‍ഡന്‍ ചൊറിത്തവള (Bufo periglens), അമേരിക്കന്‍ ചൊറിത്തവള (B.americanus)എന്നിവ ചില ഉദാഹരണങ്ങളാണ്‌. തവളകള്‍, റാനിഡെ എന്ന കുടുംബത്തിലാണുള്ളത്‌. സെന്‍ട്രോലെനിഡേ കുടുംബത്തില്‍ ഗ്ലാസ്‌ തവളകളും, ഹൈലിഡേയില്‍ മരത്തവളകളും ഡെന്‍ഡ്രോബാറ്റിഡേയില്‍ വിഷത്തവളകളും ഉള്‍പ്പെട്ടിരിക്കുന്നു.

ഗോള്‍ഡന്‍ ചൊറിത്തവള
അമേരിക്കന്‍ ചൊറിത്തവള
ഗ്ലാസ്‌ തവള

(iii) അപോഡ (Apoda). ജിംനോഫിയോണ (Gymnophiona) എന്നു പേരുള്ള ഈ ഗോത്രത്തില്‍ കാലുകളില്ലാത്ത ഉഭയജീവികളായ സിസിലിയനുകള്‍ (caecilians) ആെണുള്ളത്‌. ഒറ്റ നോട്ടത്തില്‍ വലിയ മച്ചിരകളെ അനുസ്‌മരിപ്പിക്കുന്ന ഇവയെ ഉഷ്‌ണമേഖലാ പ്രദേശങ്ങളിലാണ്‌ കണ്ടുവരുന്നത്‌. വലുപ്പത്തില്‍ പ്രകടമായ വ്യത്യാസം കാണിക്കുന്ന ഇവയിലെ ഏറ്റവും ചെറിയ അംഗത്തിന്‌ (Idiocranium) 7 സെ. മീ. നീളമാണ്‌ ഉള്ളതെങ്കില്‍, കൊളംബിയയില്‍ കണ്ടുവരുന്ന സിസിലിയ തോംസോണി എന്ന ഇനത്തിന്‌ ഒന്നരമീറ്റര്‍ ആണ്‌ നീളം.

ജലാശയത്തിനടുത്ത്‌ ചെറിയ കുഴികളുണ്ടാക്കിയാണ്‌ സിസിലിയനുകള്‍ അധിവസിക്കുന്നത്‌. ചിതല്‍, മച്ചിര, പുഴു എന്നിവയാണ്‌ പ്രധാന ഭക്ഷണം. മൃദുവായ ത്വക്കാണ്‌ ഇവയുടെ പ്രത്യേകത. ചെറിയ കച്ചുകള്‍ ത്വക്കിനാല്‍ ആവരണം ചെയ്യപ്പെട്ട നിലയില്‍ കാണപ്പെടുന്നു. മാളങ്ങളിലാണ്‌ സിസിലിയനുകള്‍ മുട്ടയിടുന്നത്‌. ഇവ മുട്ടകള്‍ വിരിയുന്നതുവരെ അവയെ ചുറ്റിപ്പിടിച്ചു കിടക്കും. അഞ്ച്‌ കുടുംബങ്ങളിലായി 30-ല്‍ അധികം സ്‌പീഷിസ്‌ കാണപ്പെടുന്നു. തെക്കെ ഇന്ത്യയില്‍ കണ്ടുവരുന്ന സിസിലിയന്‍ ജനുസ്സുകളാണ്‌ ഇക്തിയോഫിസ്‌ (Ichthyophis), യെൂറിയോടിഫ്‌ളസ്‌ (Uraeotyphius), ഗെഗനോഫിസ്‌ (Gegenophis)എന്നിവ.

ഉത്‌പത്തി. ഭൗമോപരിതലത്തില്‍ ധാരാളം പരിവര്‍ത്തനങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്ന ഡെവോണിയന്‍ കല്‌പത്തിലാണ്‌ (ഏകദേശം 40 കോടി വര്‍ഷങ്ങള്‍ക്കുമുമ്പ്‌) ആംഫിബിയയുടെ ഉദ്‌ഭവം. പ്രതലപരിവര്‍ത്തനങ്ങള്‍കൊണ്ട്‌ ഡെവോണിയന്‍ സമുദ്രങ്ങള്‍ കരപ്രദേശങ്ങളും ചെറിയ ചെറിയ ജലപ്പരപ്പുകളും ആയി രൂപാന്തരപ്പെട്ടു. ഈ ജലപ്പരപ്പുകളില്‍ ചിലവ വീണ്ടും വരണ്ട്‌ കരയായി. ഇപ്രകാരം വരള്‍ച്ച പ്രാപിക്കുമ്പോള്‍ അവയില്‍ വസിക്കുന്ന മത്സ്യങ്ങള്‍ക്ക്‌ പുതിയ താവളങ്ങള്‍ അന്വേഷിച്ച്‌ കരയില്‍ക്കൂടി സഞ്ചരിക്കേണ്ടിവന്നു. ഗില്ലുകള്‍കൊണ്ട്‌ ശ്വസിക്കുന്ന മത്സ്യങ്ങള്‍ക്ക്‌ ഈ മാറ്റങ്ങള്‍ അപകടകരമാവുകയും വായുസഞ്ചികളുള്ളവ ഈ മാറ്റങ്ങളെ അതിജീവിക്കുകയും ചെയ്‌തു. അംഗസംഖ്യാ വര്‍ധനവ്‌ മൂലം ജീവിക്കുവാനും ഇണചേരുവാനുമുള്ള ഇടത്തിനും ഭക്ഷണത്തിനും ആയി ഉടലെടുത്ത കടുത്ത മത്സരമാണ്‌ പുതിയ ആവാസ വ്യവസ്ഥയിലേക്കുള്ള മാറ്റത്തെ ത്വരിതപ്പെടുത്തിയത്‌ എന്നാണ്‌ ഇന്ന്‌ പരക്കെ കരുതപ്പെടുന്നത്‌. കരയിലെ ആര്‍ത്രാപോഡുകള്‍ വിവിധ ദിശകളില്‍ പരിണമിച്ചതും ഡെവോണിയന്‍ കാലത്തായിരുന്നു. പുതിയ ഇരകളെ കണ്ടെത്താനും ആദ്യകാല ഉഭയജീവികള്‍ക്ക്‌ സാധിച്ചിരിക്കണം.

പാളീയ-പത്രങ്ങളുള്ള "ക്രോസോറ്റെറിജൈ' (Crossopterygii) യില്‍ ഉള്‍പ്പെട്ട മത്സ്യങ്ങള്‍ക്ക്‌ പുതിയ പരിതഃസ്ഥിതിയില്‍ ജീവിക്കാന്‍ പറ്റിയ സവിശേഷതകള്‍ ഉണ്ടായിരുന്നു. വലിയ കുഴല്‍കൊണ്ട്‌ ഗ്രസികയുമായി ബന്ധിച്ചിരിക്കുന്ന വായുസഞ്ചി ധാരാളം ചെറിയ അറകളായി വിഭജിതമായിരുന്നതുകൊണ്ട്‌ വാതകവിനിമയത്തിനു കൂടുതല്‍ ഉപയുക്തമായിതീര്‍ന്നു. ഉറപ്പുള്ള ശല്‌കാവരണം ത്വക്കിനെ വരള്‍ച്ചയില്‍നിന്നും രക്ഷപ്പെടുത്തി കരയില്‍കൂടിയുള്ള പ്രയാണത്തെ സഹായിച്ചു. അതോടൊപ്പം അസ്ഥിനിര്‍മിതമായ ഭാഗങ്ങളും കരയില്‍ ചലിക്കത്തക്ക വിധത്തിലായിരുന്നു. പത്രങ്ങളുടെ ഘടനയില്‍ അല്‌പം പരിണാമം ഉണ്ടായാല്‍ അവ കരയില്‍ നടക്കുവാന്‍ തക്കതാകുമെന്നു വന്നു.

വായുസഞ്ചിയുടെ ഉപയോഗവും ഗില്ലുകളുടെ അഭാവവും ഹേതുവായി രക്തചംക്രമണവ്യവസ്ഥയില്‍ ചില വ്യതിയാനങ്ങള്‍ ഉണ്ടായിരിക്കണം. ശുദ്ധരക്തവും അശുദ്ധരക്തവും തമ്മില്‍ ചേരാതിരിക്കുവാന്‍ ഹൃദയത്തിന്റെ മേലറയായ ഓറിക്കിള്‍ രണ്ടായി വിഭജിക്കപ്പെട്ടു. മഹാധമനിയില്‍ പ്രത്യേക വാല്‍വുകള്‍ ഉണ്ടായി എന്നതും മറ്റൊരു പ്രത്യേകതയായിരുന്നു. നാഡീവ്യൂഹവും സംവേദകാംഗങ്ങളും കരയില്‍ ജീവിക്കുവാന്‍ തക്കവിധം കൂടുതല്‍ വികാസം പ്രാപിക്കേണ്ടിയിരുന്നു.

പാളീയപത്രങ്ങളുള്ള ക്രോസോറ്റെറിജൈ മത്സ്യങ്ങള്‍ക്ക്‌ അവയുടെ സ്വതഃസിദ്ധമായ ഘടനകൊണ്ടുതന്നെ താത്‌കാലികമായി കരയില്‍ ജീവിക്കുവാനും അപ്രകാരം ആംഫിബിയയായി രൂപാന്തരപ്പെടുവാനും സാധിച്ചു എന്നു പറയാം. ആദിമ-ആംഫിബിയകള്‍, പത്രങ്ങള്‍ക്കു പകരം കാലുകള്‍ ഉണ്ടായിരുന്നെങ്കിലും, പൂര്‍ണമായും കരജീവിയാകാതെ പൂര്‍വികരോടൊത്ത്‌ ജലത്തില്‍തന്നെ കഴിയുന്നവയായിരുന്നു. ഇവയുടെ പാദങ്ങളും പാദമേഖലകളും മത്സ്യങ്ങളുടേതിനോട്‌ സാമ്യമുള്ളതായിരുന്നു എന്നു കാണാം. ക്രോസോറ്റെറിജിയയില്‍പെട്ട റിപ്പിഡിസ്റ്റിയനു(rhipidistain)കളില്‍ നിന്നാണ്‌ ആദ്യഫോസില്‍ ഉഭയജീവികളായ ഇക്തിയോസ്റ്റെഗിഡു(Ichthyostegids)കള്‍ രൂപമെടുത്തത്‌.

അന്തര്‍-ഫൈല ബന്ധങ്ങള്‍ (Inter-phyletic relations). പരിണാമപരമായി മത്സ്യങ്ങളുടെയും ഇഴജന്തുക്കളുടെയും മധ്യേ സ്ഥിതിചെയ്യുന്ന കശേരുകികളാണ്‌ ആംഫിബിയകള്‍. പരിണാമചരിത്രം പരിശോധിച്ചാല്‍ മത്സ്യങ്ങളില്‍നിന്ന്‌ ആംഫിബിയകളും, ആംഫിബിയകളില്‍നിന്ന്‌ ഇഴജന്തുക്കളും രൂപമെടുത്തതായി കാണാം. ഈ മൂന്ന്‌ വ്യത്യസ്‌തവര്‍ഗങ്ങളിലും അതാതിന്റെ പ്രത്യേക ലക്ഷണങ്ങളോടൊപ്പം അവയെ പരസ്‌പരം ബന്ധിക്കുന്ന സ്വഭാവ സവിശേഷതകളും കാണപ്പെടുന്നതിന്റെ കാരണവും ഇതുതന്നെയാണ്‌.

മത്സ്യങ്ങളുടെയും ആംഫിബിയകളുടെയും പൊതു സ്വഭാവങ്ങള്‍ ഇവയാണ്‌; രണ്ടിനും ഗില്‍-സ്ലിറ്റുകള്‍ ഉണ്ടെങ്കിലും ആംഫിബിയയില്‍ പ്രൗഢാവസ്ഥയില്‍ അവ നഷ്‌ടപ്പെടാം. മത്സ്യങ്ങളിലും ആംഫിബിയന്‍ ലാര്‍വകളിലും പാര്‍ശ്വരേഖാ-സംവേദകാംഗങ്ങളും, അയുഗ്മ പത്രങ്ങളും, ഹൃദയത്തില്‍നിന്നും പുറപ്പെടുന്ന അധരമഹാധമനിയും ഉണ്ട്‌. പത്തു ജോഡി കപാലനാഡികളും കാണപ്പെടുന്നു. ഭ്രൂണചര്‍മങ്ങള്‍ രണ്ടിലും കാണുന്നില്ല. ഇക്കാരണങ്ങളാല്‍ ഹക്‌സ്‌ലി (Huxley) ഈ രണ്ടു വര്‍ഗങ്ങളേയും ഒന്നിച്ച്‌ ഇക്തിയോസോറിയ (Ichthyosauria) എന്ന ഒരു വിഭാഗത്തില്‍ ഉള്‍പ്പെടുത്തി.

ഇക്തിയോഫിസ്

മത്സ്യങ്ങളുടേതില്‍നിന്നും വിഭിന്നമായ ആംഫിബിയന്‍ ലക്ഷണങ്ങളുമുണ്ട്‌. പ്രൗഢാവസ്ഥയില്‍ ഗില്ലുകള്‍ ഉണ്ടാവുകയോ ഉണ്ടാവാതിരിക്കുകയോ ചെയ്യാം. രണ്ടുജോഡി പാദങ്ങള്‍ കാണപ്പെടുന്നു. അയുഗ്മപത്രങ്ങള്‍ ഉണ്ടെങ്കില്‍ അവയ്‌ക്ക്‌ പക്ഷ-അരങ്ങള്‍ ഇല്ല. ആന്തരിക നാസാദ്വാരം മുഖഗഹ്വരത്തില്‍ തുറക്കുന്നു;ശ്വാസകോശങ്ങള്‍കൊണ്ട്‌ ശ്വസിക്കുന്ന മിക്കവയ്‌ക്കും ഹൃദയത്തിന്‌ മൂന്നറകളുണ്ട്‌: രണ്ട്‌ ഓറിക്കിളുകളും ഒരു വെന്‌റിക്കിളും. മൂത്രസഞ്ചിക്ക്‌ ഘടനയില്‍ അലന്റോയ്‌യോട്‌ ഐകരൂപ്യമുള്ളതായി കാണാം.

ആംഫിബിയകളില്‍നിന്നും രൂപംകൊണ്ട ഇഴജന്തുക്കള്‍ക്ക്‌ അവയുമായി പല സാദൃശ്യങ്ങളും വ്യത്യാസങ്ങളും കണ്ടെത്താം. പെര്‍മിയന്‍ കല്‌പത്തില്‍ ജീവിച്ചിരുന്ന "കൊട്ടൈലോസോറിയ' (Cotylosauria-stem reptiles)എന്നറിയപ്പെടുന്ന ഗോത്രത്തില്‍ ഉള്‍പ്പെടുന്നവയാണ്‌ ആദ്യത്തെ ഇഴജന്തുക്കള്‍. ഇതില്‍പ്പെട്ട സിമൂറിയ (Seymouria) എന്ന ഓന്തുപോലെയുള്ള ജീവിക്ക്‌ ആംഫിബിയയുടെയും ഇഴജന്തുക്കളുടെയും മധ്യവര്‍ത്തി ലക്ഷണങ്ങളാണുള്ളത്‌. കപാലത്തിന്റെ പൂര്‍ണമായ അസ്ഥീകരണം, ഫോസ്സുകളുടെ (fossae) അഭാവം, ആംഫിബിയകളുടേതുപോലുള്ള അസ്ഥികള്‍, സൂപ്രാടെമ്പൊറലിനും സ്‌ക്വാമോസലിനും ഇടയ്‌ക്കുള്ള ശ്രവണവിടവില്‍ സ്ഥിതിചെയ്യുന്ന ശ്രവണപുടം, കപാലത്തിനു തൊട്ടുപിന്നിലായി കാണപ്പെടുന്ന അംസമേഖല, കുറുകിയ കഴുത്ത്‌, തമ്മില്‍ വലിയ വ്യത്യാസമില്ലാത്ത കശേരുകകള്‍, ലാബിരിന്തോ ഡോണ്‍ഷ്യയിലെ ജീവികളുടെതുപോലെയുള്ള പല്ലുകള്‍ (labyrunthine teeth) തുടങ്ങിയവയാണ്‌ ഇവയുടെ ആംഫിബിയന്‍ സ്വഭാവങ്ങള്‍.

ഇഴജന്തുക്കളുടെ വിരലുകളില്‍ കാണപ്പെടുന്ന നഖങ്ങള്‍ ആംഫിബിയകളിലില്ല. അവയുടെ ശരീരത്തിന്‌ ഒരു ശല്‌കാവരണം ഉണ്ടുതാനും. അനുകപാലാസ്ഥികന്ദം ഒരെണ്ണമേ ഉള്ളൂ. ഇഴജന്തുക്കളുടെ ലാര്‍വാവസ്ഥയില്‍ ഗില്ലുകള്‍ കാണപ്പെടുന്നില്ല. കരയിലാണ്‌ അവ മുട്ടയിടുന്നത്‌. മുട്ടയില്‍ ഷെല്‍, അല്‍ബുമന്‍, പീതകം, പീതകസഞ്ചി എന്നിവ കാണാം. അലന്റോയ്‌, ആമ്‌നിയണ്‍ എന്നീ ഭ്രൂണചര്‍മങ്ങള്‍ കാണപ്പെടുന്നു. ഒരു മൈഥുനാംഗവും (copulatory organ) ഇഴജന്തുക്കളുടെ പ്രത്യേകതയാണ്‌. ത്വക്കില്‍ ഗ്രന്ഥികള്‍ കുറവാണ്‌. പാര്‍ശ്വ രേഖാ-സംവേദകാംഗങ്ങള്‍ ഇല്ല. ശ്രവണപുടം കുറച്ച്‌ താഴ്‌ന്നിട്ടാണ്‌. ഹൃദയത്തിന്റെ കീഴറ (ventricle) ഭാഗികമായി വിഭജിക്കപ്പെട്ടിരിക്കുന്നു. ധമനീകാണ്ഡം (truncus arteriosus) കാണപ്പെടുന്നില്ല. പ്രത്യേകമായ പുഫ്‌ഫുസ ധമനികള്‍ (pulmonary veins) ഉണ്ട്‌. വിസര്‍ജനേന്ദ്രിയ വ്യൂഹത്തിലെ വൃക്കകള്‍ പശ്ചവൃക്കാ-സമൂഹത്തില്‍(metanephrose) പ്പെടുന്നു. നട്ടെല്ലില്‍ ആറ്റ്‌ലസും ആക്‌സിസും കാണാം. മേല്‌പറഞ്ഞ സ്വഭാവവിശേഷങ്ങളാല്‍ ഇഴജന്തുക്കള്‍, ആംഫിബിയകളില്‍നിന്നും രൂപമെടുത്തവയാണെങ്കില്‍പ്പോലും കരയിലെ ജീവിതത്തിന്‌ കൂടുതല്‍ അനുകൂലനം നേടിയവയായിത്തീര്‍ന്നിരിക്കുന്നു.

(ഡോ. എന്‍.ബി. ഇളയിടം; സ. പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%82%E0%B4%AB%E0%B4%BF%E0%B4%AC%E0%B4%BF%E0%B4%AF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍