This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആംഫിക്‌ടിയോണി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:11, 23 ഫെബ്രുവരി 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

‌‌== ആംഫിക്‌ടിയോണി==

Amphictyony

പുരാതന ഗ്രീസിൽ സമീപസ്ഥങ്ങളായ നഗരരാഷ്‌ട്രങ്ങള്‍ ചേർന്ന്‌ രൂപവത്‌കരിച്ച സംഘടന. ഗ്രീക്കുഭാഷയിലെ "ആംഫിക്‌ടിയോണസ്‌' (അയൽ രാജ്യവാസി) എന്ന വാക്കിൽനിന്നാണ്‌ ഈ നാമം ഉണ്ടായത്‌. വിവിധ ഗോത്രങ്ങളുടെയും പിന്നീട്‌ രാഷ്‌ട്രങ്ങളുടെയും ദേവാലയങ്ങളുടെയും അവിടത്തെ ഉത്സവങ്ങളുടേയും മേൽനോട്ടം വഹിക്കുന്നതിന്‌ ഒരു മതസംഘടനയായി ആരംഭിച്ച ഈ സമിതി, പില്‌ക്കാലത്തു ഗ്രീക്കുരാഷ്‌ട്രങ്ങളുടെ ഒരു ദേശീയ സംഘടനയായി വളർന്നു. ഏറ്റവും പ്രധാനപ്പെട്ട ഡെൽഫി ആംഫിക്‌ടിയോണിയിലെ പ്രധാന അംഗരാഷ്‌ട്രങ്ങള്‍ തെസലി, മാഗ്നീഷ്യ, തിയോട്ടിസ്‌, ഡോറിസ്‌, ഫോസിസ്‌, ബിയോഷ്യ, ഇയ്യൂബിയ, അക്കിയ എന്നിവയായിരുന്നു. ഒരു വർഷത്തിൽ രണ്ടുപ്രാവശ്യം ഈ സമിതി സമ്മേളിച്ചിരുന്നു; വസന്തകാലത്ത്‌ ഡെൽഫിയിലും ശരത്‌കാലത്ത്‌ തെർമോപിലേയിലും. അംഗരാഷ്‌ട്രങ്ങളുടെ നഗരങ്ങളെ നശിപ്പിക്കാതിരിക്കുക, അവിടത്തെ ജലവിതരണത്തെ തടസ്സപ്പെടുത്താതിരിക്കുക, ഡെൽഫിയിലെ ഖജനാവ്‌ ചോരണം ചെയ്യാതെയും കൊള്ളയടിക്കപ്പെടാതെയും സംരക്ഷിക്കുക, ഈ വ്യവസ്ഥകള്‍ ലംഘിക്കുന്ന അംഗരാഷ്‌ട്രങ്ങളെ ശിക്ഷിക്കുക എന്നിവയായിരുന്നു ഈ സംഘടനയുടെ മുഖ്യ കർത്തവ്യങ്ങള്‍.

ഡെൽഫി ആംഫിക്‌ടിയോണിയുടെ ഘടനയിൽ ചില മാറ്റങ്ങള്‍ റോമന്‍ ആധിപത്യകാലത്തുണ്ടായി. എ.ഡി. 180 വരെ ഇത്‌ നിലനിന്നതായി രേഖകളുണ്ട്‌. ഇതുപോലെയുള്ള മറ്റു സംഘടനകളും ഗ്രീസിന്റെ ഇതരഭാഗങ്ങളിൽ നിലവിലിരുന്നു. അവയിലൊന്നാണ്‌ ഡീലിയന്‍ ആംഫിക്‌ടിയോണി; ആഥന്‍സിൽ നിലവിലിരുന്ന മറ്റൊരു സംഘടനയായിരുന്നു, കലോറിയയിലെ ആംഫിക്‌ടിയോണി.

ഡീലിയന്‍ ആംഫിക്‌ടിയോണി ബി.സി. 7-ാം ശ.-ത്തിൽ പ്രബല സംഘടനയായിരുന്നു. മാസിഡോണിയന്‍ ആധിപത്യത്തോടുകൂടി ഡീലിയന്‍ ആംഫിക്‌ടിയോണിയുടെ പ്രവർത്തനം അസ്‌തമിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍