This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഹമ്മദ്, ഇസഡ്.എ. (1908 - 99)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =അഹമ്മദ്, ഇസഡ്.എ. (1908 - 99)= ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിനേതാ...)
(അഹമ്മദ്, ഇസഡ്.എ. (1908 - 99))
 
വരി 2: വരി 2:
ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിനേതാവ്. സിയാവുദ്ദീന്‍ അഹമ്മദിന്റെ പുത്രനായി യു.പി.യിലെ മീര്‍പൂര്‍ഖാസില്‍ 1908 ഒ. 29-ന് ജനിച്ചു. നാട്ടില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം, അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി, ലണ്ടനിലെ യൂണിവേഴ്സിറ്റി കോളജ്, ലണ്ടന്‍സ് സ്കൂള്‍ ഒഫ് ഇക്കണോമിക്സ് എന്നിവിടങ്ങളില്‍ അധ്യയനം നടത്തി ബി.എ. (ഓണേഴ്സ്), ബി.എസ്സി. എന്നീ ബിരുദങ്ങള്‍ നേടി; തുടര്‍ന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ പിഎച്ച്.ഡി.യും സമ്പാദിച്ചു. 1936-ല്‍ ഇദ്ദേഹം ഹാജ്റാ ബീഗത്തെ വിവാഹം ചെയ്തു.

-
 
+
[[Image:Ahmed . Z.png|200px|left|thumb|ഇസഡ്.എ.അഹമ്മദ്]]
1936-37 കാലത്ത് അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയിലെ ഇക്കണോമിക്ക് ഇന്‍ഫര്‍മേഷന്‍ കമ്മിറ്റി സെക്രട്ടറിയായി അഹമ്മദ് പൊതുജീവിതം ആരംഭിച്ചു; തുടര്‍ന്ന് 1937 മുതല്‍ 47 വരെ യു.പി.യിലെ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിയായിരുന്നു. കോണ്‍ഗ്രസ് സോഷ്യലിസ്റ്റു പാര്‍ട്ടി സ്ഥാപിതമായതോടെ, അതിന്റെ നാഷണല്‍ എക്സിക്യൂട്ടിവ് അംഗമായും (1937-40), 1943 മുതല്‍ 48 വരെ യു.പി.യിലെ കമ്യൂണിസ്റ്റുപാര്‍ട്ടി സെക്രട്ടറിയേറ്റ് അംഗമായും സേവനം അനുഷ്ഠിച്ച അഹമ്മദ്, 1951 മുതല്‍ 56 വരെ അതിന്റെ സെക്രട്ടറിയായിരുന്നു. 1951 മുതല്‍ 58 വരെ ഇന്ത്യന്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ സെന്‍ട്രല്‍ കമ്മിറ്റി അംഗമായും 1953 മുതല്‍ 58 വരെ പോളിറ്റ് ബ്യൂറോ അംഗമായും പാര്‍ട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറിമാരില്‍ ഒരാളായും അഹമ്മദ് പ്രവര്‍ത്തിച്ചു.

Current revision as of 05:21, 23 നവംബര്‍ 2009

അഹമ്മദ്, ഇസഡ്.എ. (1908 - 99)

ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിനേതാവ്. സിയാവുദ്ദീന്‍ അഹമ്മദിന്റെ പുത്രനായി യു.പി.യിലെ മീര്‍പൂര്‍ഖാസില്‍ 1908 ഒ. 29-ന് ജനിച്ചു. നാട്ടില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം, അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി, ലണ്ടനിലെ യൂണിവേഴ്സിറ്റി കോളജ്, ലണ്ടന്‍സ് സ്കൂള്‍ ഒഫ് ഇക്കണോമിക്സ് എന്നിവിടങ്ങളില്‍ അധ്യയനം നടത്തി ബി.എ. (ഓണേഴ്സ്), ബി.എസ്സി. എന്നീ ബിരുദങ്ങള്‍ നേടി; തുടര്‍ന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ പിഎച്ച്.ഡി.യും സമ്പാദിച്ചു. 1936-ല്‍ ഇദ്ദേഹം ഹാജ്റാ ബീഗത്തെ വിവാഹം ചെയ്തു.

ഇസഡ്.എ.അഹമ്മദ്

1936-37 കാലത്ത് അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയിലെ ഇക്കണോമിക്ക് ഇന്‍ഫര്‍മേഷന്‍ കമ്മിറ്റി സെക്രട്ടറിയായി അഹമ്മദ് പൊതുജീവിതം ആരംഭിച്ചു; തുടര്‍ന്ന് 1937 മുതല്‍ 47 വരെ യു.പി.യിലെ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിയായിരുന്നു. കോണ്‍ഗ്രസ് സോഷ്യലിസ്റ്റു പാര്‍ട്ടി സ്ഥാപിതമായതോടെ, അതിന്റെ നാഷണല്‍ എക്സിക്യൂട്ടിവ് അംഗമായും (1937-40), 1943 മുതല്‍ 48 വരെ യു.പി.യിലെ കമ്യൂണിസ്റ്റുപാര്‍ട്ടി സെക്രട്ടറിയേറ്റ് അംഗമായും സേവനം അനുഷ്ഠിച്ച അഹമ്മദ്, 1951 മുതല്‍ 56 വരെ അതിന്റെ സെക്രട്ടറിയായിരുന്നു. 1951 മുതല്‍ 58 വരെ ഇന്ത്യന്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ സെന്‍ട്രല്‍ കമ്മിറ്റി അംഗമായും 1953 മുതല്‍ 58 വരെ പോളിറ്റ് ബ്യൂറോ അംഗമായും പാര്‍ട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറിമാരില്‍ ഒരാളായും അഹമ്മദ് പ്രവര്‍ത്തിച്ചു.

അഖിലേന്ത്യാ കിസാന്‍സഭയുടെ ജനറല്‍ സെക്രട്ടറിയായി 1968-ല്‍ ഇദ്ദേഹത്തെ തെരഞ്ഞെടുത്തു. 1958 ഏ. മുതല്‍ 1962 മാ. വരെയും 1966 ഏ. മുതല്‍ 1972 വരെയും ഇദ്ദേഹം രാജ്യസഭാംഗമായിരുന്നു. രാഷ്ട്രീയ സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ച് ഇദ്ദേഹം നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.

അഹമ്മദിന്റെ ഓര്‍മക്കുറിപ്പുകളുടെ ആദ്യസഞ്ചിക 1998-ല്‍ പുറത്തിറങ്ങി. 1999 ജനു. 17-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍