This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഹമ്മദ്ഖാന്‍, സെയ്യിദ് (1817 - 98)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =അഹമ്മദ്ഖാന്‍, സെയ്യിദ് (1817 - 98)= ആധുനിക വിദ്യാഭ്യാസപ്രചാരകനും മ...)
(അഹമ്മദ്ഖാന്‍, സെയ്യിദ് (1817 - 98))
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 4: വരി 4:
മുഗള്‍ ഭരണത്തിന്‍കീഴില്‍ പരമ്പരയായി പല ഉന്നതപദവികളും വഹിച്ചിട്ടുള്ള ഏതാനും പ്രഗല്ഭര്‍ക്ക് ജന്‍മം നല്കിയ ഒരു പ്രാചീന മുസ്ലിംകുടുംബത്തില്‍ മീര്‍മുത്ത്വാക്വിയുടെയും അസീസുന്നിസാ ബീഗത്തിന്റെയും പുത്രനായി അഹമ്മദ്ഖാന്‍ 1817 ഏ. 17-ന് ഡല്‍ഹിയില്‍ ജനിച്ചു. ഇദ്ദേഹത്തിന്റെ വിദ്യാഭ്യാസം ഏറിയകൂറും ഗൃഹത്തില്‍ വച്ചാണ് നടന്നിട്ടുള്ളത്. എന്നാല്‍ പാശ്ചാത്യ വിദ്യാഭ്യാസ രീതിയില്‍ പരിശീലനം നേടാന്‍ പില്ക്കാലത്ത് (1869-70) ഉന്നതോദ്യോഗങ്ങള്‍ വഹിച്ചിരുന്നപ്പോള്‍ ഇദ്ദേഹം ലണ്ടനില്‍ താമസിച്ചിട്ടുണ്ട്. പിതാവ് മരിച്ചപ്പോള്‍ (1838) മുഗള്‍ചക്രവര്‍ത്തി ബഹദൂര്‍ ഷാ II (1775-1862)ന്റെ കീഴില്‍ ചില ഉദ്യോഗങ്ങള്‍ സ്വീകരിച്ചു. എന്നാല്‍ മുഗള്‍പ്രതാപം അസ്തമിക്കാറായെന്നും വരുന്നകാലം ഇംഗ്ലീഷ്കാരുടേതാണെന്നും ദീര്‍ഘദൃഷ്ടിയോടെ മനസ്സിലാക്കിയ ഇദ്ദേഹം ഈസ്റ്റിന്ത്യാകമ്പനിയുടെ കീഴില്‍ ശിരസ്തദാരുദ്യോഗം സ്വീകരിച്ചു. ബ്രിട്ടീഷ് കമ്മിഷണര്‍മാരുടെ സെക്രട്ടറി, മുന്‍സിഫ്, സബ്ജഡ്ജി എന്നീ നിലകളില്‍ ഉത്തരേന്ത്യയില്‍ പല സ്ഥലങ്ങളിലും സേവനം അനുഷ്ഠിച്ചശേഷം ഗവര്‍ണര്‍ ജനറലിന്റെ എക്സിക്യൂട്ടിവ് കൗണ്‍സില്‍, വിദ്യാഭ്യാസ കമ്മിഷന്‍ എന്നിവയില്‍ അംഗമായിരുന്നിട്ടുണ്ട്. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ ബ്രിട്ടീഷ് താത്പര്യങ്ങളുടെ സംരക്ഷണത്തിനുവേണ്ടി പ്രവര്‍ത്തിച്ച അഹമ്മദ്ഖാനെ പല ബഹുമതികളും നല്കി അധീശഗവണ്‍മെന്റ് ആദരിച്ചു. (സര്‍, സ്റ്റാര്‍ ഒഫ് ഇന്ത്യ, കെ.സി.എസ്.ഐ. തുടങ്ങിയവ).

-
 
+
[[Image:Ahmed Khan, syed.png|200px|right|thumb|സെയ്യദ് അഹമ്മദ്ഖാന്‍]]
വിദ്യാഭ്യാസ സംവിധാനത്തിന്റെ പരിഷ്കര്‍ത്താവ് എന്നതിനു പുറമേ പത്രപ്രവര്‍ത്തനം, മുസ്ലിം സമുദായനവീകരണം, രാഷ്ട്രീയം തുടങ്ങിയ മേഖലകളിലും ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മരണംവരെ (1898) സജീവമായിരുന്നു. ആലിഗാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഗസറ്റ്, മുഹമ്മദന്‍ ആംഗ്ളോ ഓറിയന്റല്‍ കോളജ് മാഗസിന്‍, തഹ്സീബുല്‍-അഖ്ലാഖ് തുടങ്ങിയവ ഇദ്ദേഹം പത്രാധിപത്യം വഹിച്ചിരുന്ന ചില ഉറുദു-ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളാണ്. ഡല്‍ഹിയിലെ ചരിത്രസ്മാരകങ്ങളെക്കുറിച്ചുള്ള വിവരണമായ ''അസറുസ് സനാദിദ് (Asarus-Sanadid)'' ആണ് ആദ്യത്തെ പ്രസിദ്ധീകൃതഗ്രന്ഥം (1847). ഇദ്ദേഹം ഉദ്യോഗസ്ഥനായി താമസിച്ചിരുന്ന ബിജ്നോര്‍പട്ടണത്തിലെ പട്ടാളലഹളയെക്കുറിച്ചുള്ള ''താരീഖ്-ഇ-സര്‍കാഷി ബിജ്നോര്‍ (Tarikh-i-Sarkashi Bijno 1858)'', മുസ്ലിങ്ങളോടുള്ള ബ്രിട്ടീഷ് മനോഭാവത്തെ ഉദാരമാക്കാന്‍ ഉദ്ദേശിച്ചുകൊണ്ട് രചിച്ച ''റിസാലഹ് ഖൈര്‍ഖ്വഹാന്‍ മുസല്‍മാന്‍ (Risalhkhairkhwahan Musalman 1860)'', ഇന്ത്യന്‍ വിപ്ലവത്തിന്റെ കാരണങ്ങള്‍ വിവരിക്കുന്ന ''റിസാല അസ്ബാബ്-ഇ-ബഗാവത്-ഇ-ഹിന്ദ് (Risalah Asbah-i-Baghawat-i-Hind 1860)'', ബൈബിള്‍ വ്യാഖ്യാനമായ ''തബീ ഉനുല്‍-കലാം  

(Tab'inul-kalam 1862)'', ക്രിസ്ത്യാനികളെ അനുരഞ്ജിപ്പിക്കുക ലക്ഷ്യമാക്കി എഴുതിയ ''അഹ്കാം-ഇ-ആം-അഹ് ല്‍-ഇ-കിതാബ് (Ahkem-i-Ta-Am-Ai-hl-i-Kitab 1870)'' എന്നിവയാണ് ഇദ്ദേഹത്തിന്റെ മുഖ്യകൃതികള്‍. ഇവയ്ക്കു പുറമേ വിദ്യാഭ്യാസവിഷയകവും മതപരവുമായ പല ലഘുലേഖകളും ഇദ്ദേഹം എഴുതിയിട്ടുണ്ട്. ഉറുദുഗദ്യത്തിനു സാഹിത്യമൂല്യം നല്കിയ ആദ്യകാലഗ്രന്ഥകാരന്‍മാരില്‍ പ്രമുഖനായിരുന്നു ഇദ്ദേഹം.

യാഥാസ്ഥിതിക മുസ്ലിങ്ങളുടെ കഠിനമായ എതിര്‍പ്പുകളെ അതിജീവിച്ചുകൊണ്ടാണ് ഇദ്ദേഹം 1875-ല്‍ അലിഗഢില്‍ 'മുഹമ്മദന്‍ ആംഗ്ലോ-ഓറിയന്റല്‍ കോളജ്' സ്ഥാപിച്ചത്. 1886-ല്‍ ഇദ്ദേഹം രൂപംനല്കിയ 'മുഹമ്മദന്‍ എഡ്യൂക്കേഷണല്‍ കോണ്‍ഗ്രസ്' മുസ്ലിങ്ങളുടെ ഇടയില്‍ വിദ്യാഭ്യാസ പ്രചരണാര്‍ഥം പല സംഭാവനകളും നല്കിയിട്ടുണ്ട്; സര്‍ വില്യം മ്യൂര്‍ എന്ന ഇംഗ്ളീഷ് ഗ്രന്ഥകാരന്‍ രചിച്ച മുഹമ്മദിന്റെ ജീവിതം (Life of Mohammad) എന്ന ഗ്രന്ഥത്തില്‍ നബിക്കെതിരായുണ്ടായിരുന്ന വിമര്‍ശനങ്ങളെ ഖണ്ഡിച്ചുകൊണ്ട് രചിച്ച ഖുതുബാത്തെ-ഇ-അഹ്മദീയ്യ (Khutubat-i-Ahmadiyah 1869-70) എന്ന ഉപന്യാസ സമാഹാരം മഹത്തായ ഒരു കൃതിയാണ്.
+
യാഥാസ്ഥിതിക മുസ്ലിങ്ങളുടെ കഠിനമായ എതിര്‍പ്പുകളെ അതിജീവിച്ചുകൊണ്ടാണ് ഇദ്ദേഹം 1875-ല്‍ അലിഗഢില്‍ 'മുഹമ്മദന്‍ ആംഗ്ലോ-ഓറിയന്റല്‍ കോളജ്' സ്ഥാപിച്ചത്. 1886-ല്‍ ഇദ്ദേഹം രൂപംനല്കിയ 'മുഹമ്മദന്‍ എഡ്യൂക്കേഷണല്‍ കോണ്‍ഗ്രസ്' മുസ്ലിങ്ങളുടെ ഇടയില്‍ വിദ്യാഭ്യാസ പ്രചാരണാര്‍ഥം പല സംഭാവനകളും നല്കിയിട്ടുണ്ട്; സര്‍ വില്യം മ്യൂര്‍ എന്ന ഇംഗ്ളീഷ് ഗ്രന്ഥകാരന്‍ രചിച്ച മുഹമ്മദിന്റെ ജീവിതം (Life of Mohammad) എന്ന ഗ്രന്ഥത്തില്‍ നബിക്കെതിരായുണ്ടായിരുന്ന വിമര്‍ശനങ്ങളെ ഖണ്ഡിച്ചുകൊണ്ട് രചിച്ച ഖുതുബാത്തെ-ഇ-അഹ്മദീയ്യ (Khutubat-i-Ahmadiyah 1869-70) എന്ന ഉപന്യാസ സമാഹാരം മഹത്തായ ഒരു കൃതിയാണ്.
ബ്രിട്ടീഷ് ഭരണത്തിന് പിന്തുണ നല്‍കുക എന്ന ഉദ്ദേശ്യത്തോടെ പല സംഘടനകളും ഇദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്. അതിലൊന്നാണ് ബ്രിട്ടീഷ് ഇന്ത്യന്‍ അസോസിയേഷന്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രചാരണപരിപാടികളില്‍ ചിലതിനെ നേരിടാന്‍ അഹമ്മദ്ഖാന്‍ ഒരു ഇന്ത്യന്‍ പേട്രിയോട്ടിക് അസോസിയേഷനും സംഘടിപ്പിച്ചിരുന്നു(1888). ദീര്‍ഘദര്‍ശിയായ ഒരു വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, മുസ്ലിം സമുദായ പരിഷ്കര്‍ത്താവ് എന്നീ നിലകളില്‍ ഇദ്ദേഹം നിര്‍വഹിച്ചിട്ടുള്ള സേവനങ്ങള്‍ തികച്ചും പ്രശംസയര്‍ഹിക്കുന്നു. നോ: അലിഗഢ് പ്രസ്ഥാനം

Current revision as of 06:54, 20 നവംബര്‍ 2014

അഹമ്മദ്ഖാന്‍, സെയ്യിദ് (1817 - 98)

ആധുനിക വിദ്യാഭ്യാസപ്രചാരകനും മുസ്ലിം സാമൂഹിക പരിഷ്കര്‍ത്താവും. പില്ക്കാലത്ത് (1920) അലിഗഡ് മുസ്ലിം സര്‍വകലാശാലയായി വികാസംകൊണ്ട മുഹമ്മദന്‍ ആംഗ്ലോ-ഓറിയന്റല്‍ കോളജിന്റെ (1875) സ്ഥാപകന്‍ അഹമ്മദ് ഖാന്‍ ആയിരുന്നു.

മുഗള്‍ ഭരണത്തിന്‍കീഴില്‍ പരമ്പരയായി പല ഉന്നതപദവികളും വഹിച്ചിട്ടുള്ള ഏതാനും പ്രഗല്ഭര്‍ക്ക് ജന്‍മം നല്കിയ ഒരു പ്രാചീന മുസ്ലിംകുടുംബത്തില്‍ മീര്‍മുത്ത്വാക്വിയുടെയും അസീസുന്നിസാ ബീഗത്തിന്റെയും പുത്രനായി അഹമ്മദ്ഖാന്‍ 1817 ഏ. 17-ന് ഡല്‍ഹിയില്‍ ജനിച്ചു. ഇദ്ദേഹത്തിന്റെ വിദ്യാഭ്യാസം ഏറിയകൂറും ഗൃഹത്തില്‍ വച്ചാണ് നടന്നിട്ടുള്ളത്. എന്നാല്‍ പാശ്ചാത്യ വിദ്യാഭ്യാസ രീതിയില്‍ പരിശീലനം നേടാന്‍ പില്ക്കാലത്ത് (1869-70) ഉന്നതോദ്യോഗങ്ങള്‍ വഹിച്ചിരുന്നപ്പോള്‍ ഇദ്ദേഹം ലണ്ടനില്‍ താമസിച്ചിട്ടുണ്ട്. പിതാവ് മരിച്ചപ്പോള്‍ (1838) മുഗള്‍ചക്രവര്‍ത്തി ബഹദൂര്‍ ഷാ II (1775-1862)ന്റെ കീഴില്‍ ചില ഉദ്യോഗങ്ങള്‍ സ്വീകരിച്ചു. എന്നാല്‍ മുഗള്‍പ്രതാപം അസ്തമിക്കാറായെന്നും വരുന്നകാലം ഇംഗ്ലീഷ്കാരുടേതാണെന്നും ദീര്‍ഘദൃഷ്ടിയോടെ മനസ്സിലാക്കിയ ഇദ്ദേഹം ഈസ്റ്റിന്ത്യാകമ്പനിയുടെ കീഴില്‍ ശിരസ്തദാരുദ്യോഗം സ്വീകരിച്ചു. ബ്രിട്ടീഷ് കമ്മിഷണര്‍മാരുടെ സെക്രട്ടറി, മുന്‍സിഫ്, സബ്ജഡ്ജി എന്നീ നിലകളില്‍ ഉത്തരേന്ത്യയില്‍ പല സ്ഥലങ്ങളിലും സേവനം അനുഷ്ഠിച്ചശേഷം ഗവര്‍ണര്‍ ജനറലിന്റെ എക്സിക്യൂട്ടിവ് കൗണ്‍സില്‍, വിദ്യാഭ്യാസ കമ്മിഷന്‍ എന്നിവയില്‍ അംഗമായിരുന്നിട്ടുണ്ട്. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ ബ്രിട്ടീഷ് താത്പര്യങ്ങളുടെ സംരക്ഷണത്തിനുവേണ്ടി പ്രവര്‍ത്തിച്ച അഹമ്മദ്ഖാനെ പല ബഹുമതികളും നല്കി അധീശഗവണ്‍മെന്റ് ആദരിച്ചു. (സര്‍, സ്റ്റാര്‍ ഒഫ് ഇന്ത്യ, കെ.സി.എസ്.ഐ. തുടങ്ങിയവ).

സെയ്യദ് അഹമ്മദ്ഖാന്‍

വിദ്യാഭ്യാസ സംവിധാനത്തിന്റെ പരിഷ്കര്‍ത്താവ് എന്നതിനു പുറമേ പത്രപ്രവര്‍ത്തനം, മുസ്ലിം സമുദായനവീകരണം, രാഷ്ട്രീയം തുടങ്ങിയ മേഖലകളിലും ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മരണംവരെ (1898) സജീവമായിരുന്നു. ആലിഗാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഗസറ്റ്, മുഹമ്മദന്‍ ആംഗ്ളോ ഓറിയന്റല്‍ കോളജ് മാഗസിന്‍, തഹ്സീബുല്‍-അഖ്ലാഖ് തുടങ്ങിയവ ഇദ്ദേഹം പത്രാധിപത്യം വഹിച്ചിരുന്ന ചില ഉറുദു-ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളാണ്. ഡല്‍ഹിയിലെ ചരിത്രസ്മാരകങ്ങളെക്കുറിച്ചുള്ള വിവരണമായ അസറുസ് സനാദിദ് (Asarus-Sanadid) ആണ് ആദ്യത്തെ പ്രസിദ്ധീകൃതഗ്രന്ഥം (1847). ഇദ്ദേഹം ഉദ്യോഗസ്ഥനായി താമസിച്ചിരുന്ന ബിജ്നോര്‍പട്ടണത്തിലെ പട്ടാളലഹളയെക്കുറിച്ചുള്ള താരീഖ്-ഇ-സര്‍കാഷി ബിജ്നോര്‍ (Tarikh-i-Sarkashi Bijno 1858), മുസ്ലിങ്ങളോടുള്ള ബ്രിട്ടീഷ് മനോഭാവത്തെ ഉദാരമാക്കാന്‍ ഉദ്ദേശിച്ചുകൊണ്ട് രചിച്ച റിസാലഹ് ഖൈര്‍ഖ്വഹാന്‍ മുസല്‍മാന്‍ (Risalhkhairkhwahan Musalman 1860), ഇന്ത്യന്‍ വിപ്ലവത്തിന്റെ കാരണങ്ങള്‍ വിവരിക്കുന്ന റിസാല അസ്ബാബ്-ഇ-ബഗാവത്-ഇ-ഹിന്ദ് (Risalah Asbah-i-Baghawat-i-Hind 1860), ബൈബിള്‍ വ്യാഖ്യാനമായ തബീ ഉനുല്‍-കലാം (Tab'inul-kalam 1862), ക്രിസ്ത്യാനികളെ അനുരഞ്ജിപ്പിക്കുക ലക്ഷ്യമാക്കി എഴുതിയ അഹ്കാം-ഇ-ആം-അഹ് ല്‍-ഇ-കിതാബ് (Ahkem-i-Ta-Am-Ai-hl-i-Kitab 1870) എന്നിവയാണ് ഇദ്ദേഹത്തിന്റെ മുഖ്യകൃതികള്‍. ഇവയ്ക്കു പുറമേ വിദ്യാഭ്യാസവിഷയകവും മതപരവുമായ പല ലഘുലേഖകളും ഇദ്ദേഹം എഴുതിയിട്ടുണ്ട്. ഉറുദുഗദ്യത്തിനു സാഹിത്യമൂല്യം നല്കിയ ആദ്യകാലഗ്രന്ഥകാരന്‍മാരില്‍ പ്രമുഖനായിരുന്നു ഇദ്ദേഹം.

യാഥാസ്ഥിതിക മുസ്ലിങ്ങളുടെ കഠിനമായ എതിര്‍പ്പുകളെ അതിജീവിച്ചുകൊണ്ടാണ് ഇദ്ദേഹം 1875-ല്‍ അലിഗഢില്‍ 'മുഹമ്മദന്‍ ആംഗ്ലോ-ഓറിയന്റല്‍ കോളജ്' സ്ഥാപിച്ചത്. 1886-ല്‍ ഇദ്ദേഹം രൂപംനല്കിയ 'മുഹമ്മദന്‍ എഡ്യൂക്കേഷണല്‍ കോണ്‍ഗ്രസ്' മുസ്ലിങ്ങളുടെ ഇടയില്‍ വിദ്യാഭ്യാസ പ്രചാരണാര്‍ഥം പല സംഭാവനകളും നല്കിയിട്ടുണ്ട്; സര്‍ വില്യം മ്യൂര്‍ എന്ന ഇംഗ്ളീഷ് ഗ്രന്ഥകാരന്‍ രചിച്ച മുഹമ്മദിന്റെ ജീവിതം (Life of Mohammad) എന്ന ഗ്രന്ഥത്തില്‍ നബിക്കെതിരായുണ്ടായിരുന്ന വിമര്‍ശനങ്ങളെ ഖണ്ഡിച്ചുകൊണ്ട് രചിച്ച ഖുതുബാത്തെ-ഇ-അഹ്മദീയ്യ (Khutubat-i-Ahmadiyah 1869-70) എന്ന ഉപന്യാസ സമാഹാരം മഹത്തായ ഒരു കൃതിയാണ്.

ബ്രിട്ടീഷ് ഭരണത്തിന് പിന്തുണ നല്‍കുക എന്ന ഉദ്ദേശ്യത്തോടെ പല സംഘടനകളും ഇദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്. അതിലൊന്നാണ് ബ്രിട്ടീഷ് ഇന്ത്യന്‍ അസോസിയേഷന്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രചാരണപരിപാടികളില്‍ ചിലതിനെ നേരിടാന്‍ അഹമ്മദ്ഖാന്‍ ഒരു ഇന്ത്യന്‍ പേട്രിയോട്ടിക് അസോസിയേഷനും സംഘടിപ്പിച്ചിരുന്നു(1888). ദീര്‍ഘദര്‍ശിയായ ഒരു വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, മുസ്ലിം സമുദായ പരിഷ്കര്‍ത്താവ് എന്നീ നിലകളില്‍ ഇദ്ദേഹം നിര്‍വഹിച്ചിട്ടുള്ള സേവനങ്ങള്‍ തികച്ചും പ്രശംസയര്‍ഹിക്കുന്നു. നോ: അലിഗഢ് പ്രസ്ഥാനം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍