This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസ് കോര്‍ബിക് അമ്ലം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =അസ് കോര്‍ബിക് അമ്ലം= Ascorbic acid ജീവകം സി എന്ന് അറിയപ്പെടുന്ന രാസപ...)
(അസ്‍കോര്‍ബിക് അമ്ലം)
 
(ഇടക്കുള്ള 3 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
=അസ് കോര്‍ബിക് അമ്ലം=
+
=അസ്‍കോര്‍ബിക് അമ്ലം=
-
 
+
Ascorbic acid
Ascorbic acid
-
 
+
[[Image:page594.png|150px|right]]
-
ജീവകം സി എന്ന് അറിയപ്പെടുന്ന രാസപദാര്‍ഥം. ഹെക്സ്യൂറോനിക് അമ്ലം (Hexuronic acid) എന്ന പേരിലാണ് മുന്‍കാലങ്ങളില്‍ ഇത് അറിയപ്പെട്ടിരുന്നത്. തന്മാത്രാ ഫോര്‍മുല, ഇ6ഒ8ഛ6; രാസപരമായി ഹെക്സോസ് ഷുഗറിനോടു സാദൃശ്യമുണ്ട്. സംരചനാ ഫോര്‍മുല, അസ് കോര്‍ബിക് അമ്ലം, (D) (L) രൂപങ്ങളില്‍ കാണപ്പെടുന്നു. 'എല്‍' രൂപത്തിലുള്ള അസ് കോര്‍ബിക് അമ്ലമാണ് ജീവകം സി എന്നറിയപ്പെടുന്നത്. ഇത് വെളുത്ത പരലുകളായി കാണപ്പെടുന്നു. ദ്ര.അ. 192°C. ജലത്തില്‍ അനായാസേന ലയിക്കും.  
+
ജീവകം സി എന്ന് അറിയപ്പെടുന്ന രാസപദാര്‍ഥം. ഹെക്സ്യൂറോനിക് അമ്ലം (Hexuronic acid) എന്ന പേരിലാണ് മുന്‍കാലങ്ങളില്‍ ഇത് അറിയപ്പെട്ടിരുന്നത്. തന്മാത്രാ ഫോര്‍മുല, C<sub>6</sub>H<sub>8</sub>O<sub>6</sub>; രാസപരമായി ഹെക്സോസ് ഷുഗറിനോടു സാദൃശ്യമുണ്ട്. സംരചനാ ഫോര്‍മുല, അസ് കോര്‍ബിക് അമ്ലം, (D) (L) രൂപങ്ങളില്‍ കാണപ്പെടുന്നു. 'എല്‍' രൂപത്തിലുള്ള അസ് കോര്‍ബിക് അമ്ലമാണ് ജീവകം സി എന്നറിയപ്പെടുന്നത്. ഇത് വെളുത്ത പരലുകളായി കാണപ്പെടുന്നു. ദ്ര.അ. 192&deg;C. ജലത്തില്‍ അനായാസേന ലയിക്കും.  
ചൂടു കൂടുന്നതിനനുസരിച്ച് സ്ഥിരത കുറയും. പ്രകാശിക പ്രവര്‍ത്തനം (optical activity) ഉണ്ട്.  ഒരു അപൂരിത സംയുക്തമായ അസ്കോര്‍ബിക് അമ്ലം പ്രബലമായ ഒരു നിരോക്സീകാരിയുമാണ്. ഈ ഗുണത്തെ ആശ്രയിച്ചാണ് അസ് കോര്‍ബിക് അമ്ലത്തിന്റെ രാസപരമായ നിര്‍ണയനം നടത്തുന്നത്.  

വരി 10: വരി 9:
പ്രകൃതിയില്‍ അസ്കോര്‍ബിക് അമ്ലം നാരങ്ങ, ഓറഞ്ച് തുടങ്ങിയ നാരക ഫലങ്ങളിലും, മുന്തിരിങ്ങ, തക്കാളി, കാബേജ്, നെല്ലിക്ക തുടങ്ങിയവയിലും ഇലക്കറികളിലും സുലഭമായുണ്ട്.  കൈതച്ചക്ക, തണ്ണിമത്തന്‍, പപ്പായ, ഏത്തപ്പഴം, കോളിഫ്ളവര്‍, ചേമ്പ്, ഉള്ളി, വെളുത്തുള്ളി, കുരുമുളക്, മുളക് എന്നിവയിലും ജീവകം സി അടങ്ങിയിട്ടുണ്ട്. ഉരുളക്കിഴങ്ങ്, വാഴപ്പഴം, കാരറ്റ്, ആപ്പിള്‍ തുടങ്ങിയവയില്‍ ഈ ജീവകത്തിന്റെ അളവ് താരതമ്യേന കുറവാണ്. പശുവിന്‍ പാലിലുള്ളതിനെക്കാള്‍ മൂന്നോ നാലോ ഇരട്ടി അസ്കോര്‍ബിക് അമ്ളം മനുഷ്യ സ്തന്യത്തില്‍ അടങ്ങിയിട്ടുണ്ട്. മത്സ്യത്തിലും മാംസത്തിലും എണ്ണയിലും ഈ ജീവകം അടങ്ങിയിട്ടില്ല.  

1928-ല്‍ ഗ്യോര്‍ജി (Gyorgi) എന്ന ശാസ്ത്രജ്ഞന്‍ കാബേജില്‍ നിന്നും ചുവന്ന കുരുമുള(Paprika)കില്‍ നിന്നും ജീവകം സി വേര്‍തിരിച്ചെടുത്തു. 1932-ല്‍ ഗ്ലെന്‍കിങ് (Glen King), വോഗ് (waugh) എന്നീ യു.എസ്. ശാസ്ത്രകാരന്മാര്‍ ചെറുനാരങ്ങാ നീരില്‍ നിന്നും അസ്കോര്‍ബിക് അമ്ലം വേര്‍തിരിച്ചെടുത്തു. 1933-ല്‍ ഇത് കൃത്രിമമായി നിര്‍മിച്ച് സെവിറ്റാമിന്‍ (cevitamin) എന്ന പേരും നല്‍കി. എല്ലാ സജീവ സസ്യകലകളിലും ജന്തുകലകളിലും ജീവകം സി വിതരണം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതു സംശ്ലേഷണം ചെയ്തുണ്ടാക്കാന്‍ സസ്യ-ജന്തുകോശങ്ങള്‍ക്കു കഴിവുണ്ട്. ഗിനി പന്നികള്‍ക്കും വാനരവര്‍ഗത്തില്‍പ്പെട്ട ചിലയിനങ്ങള്‍ക്കും ചില ബാക്ടീരിയകള്‍ക്കും  ഇതിനു കഴിവില്ല. അതിനാല്‍ ആഹാരത്തിലൂടെ ഈ ജീവകം അവയ്ക്ക് ലഭ്യമാകണം മനുഷ്യന് ഒരു ദിവസം 30-80 മി.ഗ്രാം അസ്ക്കോര്‍ബിക് അമ്ളം ആവശ്യമുണ്ട്.
+
1928-ല്‍ ഗ്യോര്‍ജി (Gyorgi) എന്ന ശാസ്ത്രജ്ഞന്‍ കാബേജില്‍ നിന്നും ചുവന്ന കുരുമുള(Paprika)കില്‍ നിന്നും ജീവകം സി വേര്‍തിരിച്ചെടുത്തു. 1932-ല്‍ ഗ്ലെന്‍കിങ് (Glen King), വോഗ് (waugh) എന്നീ യു.എസ്. ശാസ്ത്രകാരന്മാര്‍ ചെറുനാരങ്ങാ നീരില്‍ നിന്നും അസ്കോര്‍ബിക് അമ്ലം വേര്‍തിരിച്ചെടുത്തു. 1933-ല്‍ ഇത് കൃത്രിമമായി നിര്‍മിച്ച് സെവിറ്റാമിന്‍ (cevitamin) എന്ന പേരും നല്‍കി. എല്ലാ സജീവ സസ്യകലകളിലും ജന്തുകലകളിലും ജീവകം സി വിതരണം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതു സംശ്ലേഷണം ചെയ്തുണ്ടാക്കാന്‍ സസ്യ-ജന്തുകോശങ്ങള്‍ക്കു കഴിവുണ്ട്. ഗിനി പന്നികള്‍ക്കും വാനരവര്‍ഗത്തില്‍പ്പെട്ട ചിലയിനങ്ങള്‍ക്കും ചില ബാക്ടീരിയകള്‍ക്കും  ഇതിനു കഴിവില്ല. അതിനാല്‍ ആഹാരത്തിലൂടെ ഈ ജീവകം അവയ്ക്ക് ലഭ്യമാകണം മനുഷ്യന് ഒരു ദിവസം 30-80 മി.ഗ്രാം അസ്‍കോര്‍ബിക് അമ്ളം ആവശ്യമുണ്ട്.
ജലത്തില്‍ ലയിക്കുന്ന ജീവകമായതിനാല്‍ ഇത് ശരീരകലകളില്‍ സൂക്ഷിക്കാന്‍ സാധ്യമല്ല. ഇത് കൊളാജന്‍ എന്ന പ്രോട്ടീന്‍ നിര്‍മിതിയില്‍ സുപ്രധാന പങ്കു വഹിക്കുന്നു. ആഹാരത്തിലൂടെ ലഭ്യമാകുന്ന ജീവകം സി മനുഷ്യ ശരീരത്തില്‍ അധിവൃക്ക ഗ്രന്ഥി (supra renal gland), പിറ്റ്യൂട്ടറി ഗ്രന്ഥി, വൃക്കകള്‍, കരള്‍, അണ്ഡാശയം, കണ്ണ് മുതലായ സ്ഥലങ്ങളില്‍ സംഭരിക്കപ്പെടുന്നു. അധികമായി വ്യായാമം ചെയ്യുമ്പോഴും തളര്‍ച്ച മുതലായവ ബാധിക്കുമ്പോഴുമാണ് ജീവകം സി ഉപയോഗിക്കപ്പെടുന്നത്. ആവശ്യത്തിനു വേണ്ട ജീവകം സിയുടെ അഭാവം ആദ്യമായി ബാധിക്കുന്നത് മീസെന്‍കൈമല്‍ (mesenchymal) കലകളുടെ പ്രവര്‍ത്തനശേഷിയെയാണ്. തന്മൂലം കൊളാജന്‍, ഡെന്റീന്‍, ഓസ്റ്റിയോയ്ഡ് (osteoid) ബന്ധക വസ്തുക്കള്‍ എന്നിവയുടെ ഉത്പാദനം മന്ദീഭവിക്കും. തത്ഫലമായി കാപ്പിലറി രക്തധമനികള്‍ പൊട്ടാനിടയാകുന്നു. പല്ലുകള്‍ ഇളകി കൊഴിയും, മോണയില്‍ നിന്ന് രക്തം വരും, സന്ധികള്‍ക്ക് ബലക്ഷയവും വീക്കവുമുണ്ടാകും. ഇതെല്ലാം സ്കര്‍വി (scurvy) രോഗത്തിന്റെ ലക്ഷണങ്ങളാണ്. സ്കര്‍വി രോഗം ബാധിക്കാതിരിക്കാന്‍ ജീവകം സി ആവശ്യത്തിന് ഉണ്ടായിരിക്കണം. ക്ഷീണം, തളര്‍ച്ച, സാംക്രമിക രോഗങ്ങളുടെ പകര്‍ച്ച എന്നിവ തടയാനും ഇതു സഹായകമാണ്. മുറിവുകള്‍ ഉണങ്ങാനും ഇതു സഹായിക്കുന്നു. കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നു, രക്തക്കുഴലുകള്‍ വികസിതമായിരിക്കാന്‍ സഹായിക്കുന്നതിനാല്‍ അധിക രക്തസമ്മര്‍ദവും ഹൃദ്രോഗങ്ങളും ഒരു പരിധിവരെ കുറയ്ക്കുന്നു. കണ്ണിനെ തിമിരരോഗം ബാധിക്കാനുള്ള സാധ്യത കുറയ്ക്കുന്നു; പ്രമേഹരോഗികള്‍ക്ക് കണ്ണിന്റെയും വൃക്കകളുടെയും നാഡികള്‍ക്കുണ്ടാകുന്ന നാശം ഒഴിവാക്കുന്നു; രക്തത്തിലെ ഈയ(lead)ത്തിന്റെ അളവു കുറയ്ക്കുന്നു; ഇരുമ്പിന്റെ ആഗിരണം വര്‍ധിപ്പിക്കുന്നു.

വരി 20: വരി 19:
ഗ്ലൂക്കോസില്‍ നിന്ന് അസ്കോര്‍ബിക് അമ്ലം ലഭ്യമാക്കുന്ന രാസപ്രക്രിയ:  

[[Image:page595for1.png|300px]]
 +
 +
[[Image:page595for2.png|300px]]
-
Screen short
+
[[Image:page595for3.png|300px]]
ഒരു വിഷഹാരിയായും ചില ഔഷധ ഏജന്റുകളുടെ പരിരക്ഷക(preservative)മായും അസ്കോര്‍ബിക് അമ്ളം ഉപയോഗിക്കപ്പെടുന്നുണ്ട്.

Current revision as of 05:49, 20 നവംബര്‍ 2014

അസ്‍കോര്‍ബിക് അമ്ലം

Ascorbic acid

ജീവകം സി എന്ന് അറിയപ്പെടുന്ന രാസപദാര്‍ഥം. ഹെക്സ്യൂറോനിക് അമ്ലം (Hexuronic acid) എന്ന പേരിലാണ് മുന്‍കാലങ്ങളില്‍ ഇത് അറിയപ്പെട്ടിരുന്നത്. തന്മാത്രാ ഫോര്‍മുല, C6H8O6; രാസപരമായി ഹെക്സോസ് ഷുഗറിനോടു സാദൃശ്യമുണ്ട്. സംരചനാ ഫോര്‍മുല, അസ് കോര്‍ബിക് അമ്ലം, (D) (L) രൂപങ്ങളില്‍ കാണപ്പെടുന്നു. 'എല്‍' രൂപത്തിലുള്ള അസ് കോര്‍ബിക് അമ്ലമാണ് ജീവകം സി എന്നറിയപ്പെടുന്നത്. ഇത് വെളുത്ത പരലുകളായി കാണപ്പെടുന്നു. ദ്ര.അ. 192°C. ജലത്തില്‍ അനായാസേന ലയിക്കും.

ചൂടു കൂടുന്നതിനനുസരിച്ച് സ്ഥിരത കുറയും. പ്രകാശിക പ്രവര്‍ത്തനം (optical activity) ഉണ്ട്. ഒരു അപൂരിത സംയുക്തമായ അസ്കോര്‍ബിക് അമ്ലം പ്രബലമായ ഒരു നിരോക്സീകാരിയുമാണ്. ഈ ഗുണത്തെ ആശ്രയിച്ചാണ് അസ് കോര്‍ബിക് അമ്ലത്തിന്റെ രാസപരമായ നിര്‍ണയനം നടത്തുന്നത്.

പ്രകൃതിയില്‍ അസ്കോര്‍ബിക് അമ്ലം നാരങ്ങ, ഓറഞ്ച് തുടങ്ങിയ നാരക ഫലങ്ങളിലും, മുന്തിരിങ്ങ, തക്കാളി, കാബേജ്, നെല്ലിക്ക തുടങ്ങിയവയിലും ഇലക്കറികളിലും സുലഭമായുണ്ട്. കൈതച്ചക്ക, തണ്ണിമത്തന്‍, പപ്പായ, ഏത്തപ്പഴം, കോളിഫ്ളവര്‍, ചേമ്പ്, ഉള്ളി, വെളുത്തുള്ളി, കുരുമുളക്, മുളക് എന്നിവയിലും ജീവകം സി അടങ്ങിയിട്ടുണ്ട്. ഉരുളക്കിഴങ്ങ്, വാഴപ്പഴം, കാരറ്റ്, ആപ്പിള്‍ തുടങ്ങിയവയില്‍ ഈ ജീവകത്തിന്റെ അളവ് താരതമ്യേന കുറവാണ്. പശുവിന്‍ പാലിലുള്ളതിനെക്കാള്‍ മൂന്നോ നാലോ ഇരട്ടി അസ്കോര്‍ബിക് അമ്ളം മനുഷ്യ സ്തന്യത്തില്‍ അടങ്ങിയിട്ടുണ്ട്. മത്സ്യത്തിലും മാംസത്തിലും എണ്ണയിലും ഈ ജീവകം അടങ്ങിയിട്ടില്ല.

1928-ല്‍ ഗ്യോര്‍ജി (Gyorgi) എന്ന ശാസ്ത്രജ്ഞന്‍ കാബേജില്‍ നിന്നും ചുവന്ന കുരുമുള(Paprika)കില്‍ നിന്നും ജീവകം സി വേര്‍തിരിച്ചെടുത്തു. 1932-ല്‍ ഗ്ലെന്‍കിങ് (Glen King), വോഗ് (waugh) എന്നീ യു.എസ്. ശാസ്ത്രകാരന്മാര്‍ ചെറുനാരങ്ങാ നീരില്‍ നിന്നും അസ്കോര്‍ബിക് അമ്ലം വേര്‍തിരിച്ചെടുത്തു. 1933-ല്‍ ഇത് കൃത്രിമമായി നിര്‍മിച്ച് സെവിറ്റാമിന്‍ (cevitamin) എന്ന പേരും നല്‍കി. എല്ലാ സജീവ സസ്യകലകളിലും ജന്തുകലകളിലും ജീവകം സി വിതരണം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതു സംശ്ലേഷണം ചെയ്തുണ്ടാക്കാന്‍ സസ്യ-ജന്തുകോശങ്ങള്‍ക്കു കഴിവുണ്ട്. ഗിനി പന്നികള്‍ക്കും വാനരവര്‍ഗത്തില്‍പ്പെട്ട ചിലയിനങ്ങള്‍ക്കും ചില ബാക്ടീരിയകള്‍ക്കും ഇതിനു കഴിവില്ല. അതിനാല്‍ ആഹാരത്തിലൂടെ ഈ ജീവകം അവയ്ക്ക് ലഭ്യമാകണം മനുഷ്യന് ഒരു ദിവസം 30-80 മി.ഗ്രാം അസ്‍കോര്‍ബിക് അമ്ളം ആവശ്യമുണ്ട്.

ജലത്തില്‍ ലയിക്കുന്ന ജീവകമായതിനാല്‍ ഇത് ശരീരകലകളില്‍ സൂക്ഷിക്കാന്‍ സാധ്യമല്ല. ഇത് കൊളാജന്‍ എന്ന പ്രോട്ടീന്‍ നിര്‍മിതിയില്‍ സുപ്രധാന പങ്കു വഹിക്കുന്നു. ആഹാരത്തിലൂടെ ലഭ്യമാകുന്ന ജീവകം സി മനുഷ്യ ശരീരത്തില്‍ അധിവൃക്ക ഗ്രന്ഥി (supra renal gland), പിറ്റ്യൂട്ടറി ഗ്രന്ഥി, വൃക്കകള്‍, കരള്‍, അണ്ഡാശയം, കണ്ണ് മുതലായ സ്ഥലങ്ങളില്‍ സംഭരിക്കപ്പെടുന്നു. അധികമായി വ്യായാമം ചെയ്യുമ്പോഴും തളര്‍ച്ച മുതലായവ ബാധിക്കുമ്പോഴുമാണ് ജീവകം സി ഉപയോഗിക്കപ്പെടുന്നത്. ആവശ്യത്തിനു വേണ്ട ജീവകം സിയുടെ അഭാവം ആദ്യമായി ബാധിക്കുന്നത് മീസെന്‍കൈമല്‍ (mesenchymal) കലകളുടെ പ്രവര്‍ത്തനശേഷിയെയാണ്. തന്മൂലം കൊളാജന്‍, ഡെന്റീന്‍, ഓസ്റ്റിയോയ്ഡ് (osteoid) ബന്ധക വസ്തുക്കള്‍ എന്നിവയുടെ ഉത്പാദനം മന്ദീഭവിക്കും. തത്ഫലമായി കാപ്പിലറി രക്തധമനികള്‍ പൊട്ടാനിടയാകുന്നു. പല്ലുകള്‍ ഇളകി കൊഴിയും, മോണയില്‍ നിന്ന് രക്തം വരും, സന്ധികള്‍ക്ക് ബലക്ഷയവും വീക്കവുമുണ്ടാകും. ഇതെല്ലാം സ്കര്‍വി (scurvy) രോഗത്തിന്റെ ലക്ഷണങ്ങളാണ്. സ്കര്‍വി രോഗം ബാധിക്കാതിരിക്കാന്‍ ജീവകം സി ആവശ്യത്തിന് ഉണ്ടായിരിക്കണം. ക്ഷീണം, തളര്‍ച്ച, സാംക്രമിക രോഗങ്ങളുടെ പകര്‍ച്ച എന്നിവ തടയാനും ഇതു സഹായകമാണ്. മുറിവുകള്‍ ഉണങ്ങാനും ഇതു സഹായിക്കുന്നു. കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നു, രക്തക്കുഴലുകള്‍ വികസിതമായിരിക്കാന്‍ സഹായിക്കുന്നതിനാല്‍ അധിക രക്തസമ്മര്‍ദവും ഹൃദ്രോഗങ്ങളും ഒരു പരിധിവരെ കുറയ്ക്കുന്നു. കണ്ണിനെ തിമിരരോഗം ബാധിക്കാനുള്ള സാധ്യത കുറയ്ക്കുന്നു; പ്രമേഹരോഗികള്‍ക്ക് കണ്ണിന്റെയും വൃക്കകളുടെയും നാഡികള്‍ക്കുണ്ടാകുന്ന നാശം ഒഴിവാക്കുന്നു; രക്തത്തിലെ ഈയ(lead)ത്തിന്റെ അളവു കുറയ്ക്കുന്നു; ഇരുമ്പിന്റെ ആഗിരണം വര്‍ധിപ്പിക്കുന്നു.

ശിശുക്കള്‍ക്കും ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും പ്രായം ചെന്നവര്‍ക്കും ജീവകം സി കൂടുതല്‍ ആവശ്യമാണ്. അമോണിയം ക്ലോറൈഡുപോലെയുള്ള ചില ഔഷധങ്ങള്‍ സേവിക്കുമ്പോള്‍ ഈ ജീവകം മൂത്രത്തിലൂടെ നഷ്ടപ്പെടാനിടയുണ്ട്. അതിനാല്‍ ഇത്തരം ഔഷധങ്ങളുപയോഗിക്കുന്നവര്‍ കൂടിയ അളവില്‍ ജീവകം സി കഴിക്കണം. വിളര്‍ച്ചയ്ക്കു ചികിത്സിക്കാന്‍ ഫോളിക് അമ്ലവുമായി കലര്‍ത്തി ഇതു നല്‍കി വരുന്നു. പൊള്ളലേല്ക്കുന്നവര്‍ക്ക് ഇത് ഔഷധമായി നല്‍കാറുണ്ട്. അധിമാത്രയില്‍ ഇത് നല്‍കേണ്ട അവസ്ഥയില്‍ സാന്ദ്രീകൃതരൂപത്തില്‍ ഉള്ളില്‍ കഴിക്കാനോ കുത്തിവയ്പു വഴിയോ കൊടുക്കുന്നു.

ഒരു നല്ല ആന്റി ഓക്സിഡന്റായതിനാല്‍ അര്‍ബുദജന്യ പദാര്‍ഥങ്ങളെ ശരീരത്തില്‍ നിന്നും ഒഴിവാക്കാന്‍ ഇത് സഹായകമാണ്. ടൈറോസിന്‍ ഉപാപചയത്തിലും ഫോളിക് അമ്ളം - ഫോളിനിക് അമ്ലം പരിവര്‍ത്തനത്തിലും അസ്കോര്‍ബിക് അമ്ലത്തിനു പങ്കുണ്ട്.

ഗ്ലൂക്കോസില്‍ നിന്ന് അസ്കോര്‍ബിക് അമ്ലം ലഭ്യമാക്കുന്ന രാസപ്രക്രിയ:

ഒരു വിഷഹാരിയായും ചില ഔഷധ ഏജന്റുകളുടെ പരിരക്ഷക(preservative)മായും അസ്കോര്‍ബിക് അമ്ളം ഉപയോഗിക്കപ്പെടുന്നുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍