This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസ്റ്ററോസോവ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:59, 27 ഓഗസ്റ്റ്‌ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അസ്റ്ററോസോവ

അല്വൃീീെേമ

നക്ഷത്രാകാരമുള്ള അകശേരുകികളടങ്ങുന്ന എക്കൈനോഡേമുകളുടെ നാല് ഉപഫൈലങ്ങളില്‍ ഒന്ന്. ശരീരത്തിനു നക്ഷത്രത്തിന്റെ ആകൃതിയുള്ളതിനാല്‍ നക്ഷത്രമത്സ്യങ്ങള്‍ എന്നും ഈ സമുദ്രജീവികള്‍ അറിയപ്പെടുന്നു. ആരീയസമമിതി (ൃമറശമഹ ്യാാലൃ്യ) ഇവയുടെ പ്രത്യേകതയാണ്. ഭൂയുഗങ്ങളില്‍ (ഏലീഹീഴശരമഹ മഴല) കാംബ്രിയന്‍ കാലഘട്ടത്തിന്റെ അവസാനത്തോടെ (ഉദ്ദേശം അന്‍പതു കോടി വര്‍ഷങ്ങള്‍ക്കുമുന്‍പ്) ആദ്യത്തെ അസ്റ്ററോസോവകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു. 'കടലിലെ ലില്ലിപുഷ്പം' (ടലമ ഹശഹ്യ) എന്നറിയപ്പെടുന്ന ഇന്നത്തെ ക്രൈനോയ്ഡുകളുടെ (എക്കൈനോഡേമുകളുടെ ഒരു വിഭാഗം) ആകൃതിയായിരുന്നു ഇവയുടേത്. ക്രൈനോയ്ഡുകളെപ്പോലെയുള്ള ചില പൂര്‍വികരില്‍നിന്നാകണം അസ്റ്ററോസോവ ഉദ്ഭവിച്ചത് എന്ന നിഗമനത്തിന് ഇതു സഹായിക്കുന്നു.

 സ്റ്റെലറോയ്ഡിയ വര്‍ഗത്തിലാണ് എല്ലാ അസ്റ്ററോസോവകളെയും ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇവയെല്ലാം ഏതാണ്ട് ഒരേ സ്വഭാവമുളളവയാണ്. ഭക്ഷണം, ശ്വസനം തുടങ്ങിയ അടിസ്ഥാന ശരീരധര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ ഇവയെ സഹായിക്കുന്ന ആരീയ-ജലനാളികള്‍ (ൃമറശമഹ ംമലൃേ ്ലലൈഹ) അംബുലാക്രല്‍ ഓസ്സിക്കിളുകള്‍ എന്നറിയപ്പെടുന്ന പ്രത്യേക ശരീരകവചങ്ങള്‍വരെ എത്തിച്ചേരുന്നു. ചലനത്തിനു സഹായിക്കുന്ന നാളപാദങ്ങള്‍ (ൌയല ളലല) ശരീരത്തിന്റെ അടിവശത്തുമാത്രമേ കാണപ്പെടുന്നുള്ളു. ശരീരത്തെ പൊതിഞ്ഞിരിക്കുന്ന അധ്യാവരണ (ശിലേഴൌാലി)ത്തിലാണ് മാഡ്രിപൊറൈറ്റ് എന്ന പ്ളേറ്റ് സ്ഥിതിചെയ്യുന്നത്.
 സ്റ്റെലറോയ്ഡിയ വര്‍ഗത്തിനു മൂന്ന് ഉപവര്‍ഗങ്ങളുണ്ട്; സൊമാസ്റ്ററോയ്ഡിയ, അസ്റ്ററോയ്ഡിയ, ഓഫിയൂറോയ്ഡിയ. പാലിയോസോയിക് കല്പത്തിന്റെ ആദ്യഘട്ടത്തില്‍ (സു. അറുപതു കോടി വര്‍ഷംമുമ്പു മുതല്ക്ക്) ഉണ്ടായിരുന്നവ മുതല്‍ ഇപ്പോള്‍ കാണപ്പെടുന്ന ക്രൈനോയ്ഡുകള്‍ വരെയുളളവയില്‍ മിക്കവാറും എല്ലാ ജീവികളും സൊമാസ്റ്ററോയ്ഡിയ ഉപവര്‍ഗത്തില്‍ പെട്ടവയാണ്. 'കടല്‍നക്ഷത്രങ്ങള്‍' എന്നറിയപ്പെടുന്ന നക്ഷത്ര മത്സ്യങ്ങളാണ് അസ്റ്ററോയ്ഡിയ ഉപവര്‍ഗത്തിലെ അംഗങ്ങള്‍. ഓഫിയൂറോയ്ഡിയയിലെ അംഗങ്ങള്‍ 'ബ്രിട്ടില്‍ സ്റ്റാറുകള്‍' എന്നറിയപ്പെടുന്നു. നോ: അസ്റ്ററോയ്ഡിയ; എക്കൈനോഡെര്‍മാറ്റ; ഓഫിയൂറോയ്ഡിയ; സൊമാസ്റ്ററോയ്ഡിയ
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍