This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസ്ട്രോണമിയ നോവ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =അസ്ട്രോണമിയ നോവ= Astronomia Nova ഗ്രഹചലന നിയമങ്ങള്‍ പ്രതിപാദിച്ചുകൊണ...)
(അസ്ട്രോണമിയ നോവ)
 
വരി 7: വരി 7:
ഗ്രഹചലനത്തെ സംബന്ധിച്ച കെപ്ളറുടെ മൂന്നു നിയമങ്ങളില്‍ ആദ്യത്തെ രണ്ടു നിയമങ്ങളാണ് അസ്ട്രോണമിയ നോവയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. മൂന്നാം നിയമം 10 വര്‍ഷത്തിനു ശേഷം (1619) ഹാര്‍മോണികസ് മുണ്ടി (Harmonicus Mundi) എന്ന കൃതിയിലൂടെയാണ് വെളിച്ചം കണ്ടത്.  

 +
 +
[[Image:astrono.png]]
അഞ്ച് ഭാഗങ്ങളിലായി 650 പേജുകളില്‍ (ഇംഗ്ലീഷ് പരിഭാഷ) ഗ്രഹചലനത്തെ സംബന്ധിച്ച പഴയതും പുതിയതുമായ സമീപനങ്ങളും ടൈക്കോ ബ്രാഹെയുടെ നിരീക്ഷണ ഫലങ്ങളുമെല്ലാം വിശദമായി ചര്‍ച്ചചെയ്യുന്ന ബൃഹദ് ഗ്രന്ഥമാണ് അസ്ട്രോണമിയ നോവ.

Current revision as of 07:10, 30 ജൂണ്‍ 2011

അസ്ട്രോണമിയ നോവ

Astronomia Nova

ഗ്രഹചലന നിയമങ്ങള്‍ പ്രതിപാദിച്ചുകൊണ്ട് യോഹന്നാസ് കെപ്ളര്‍ രചിച്ച വിഖ്യാത ഗ്രന്ഥം. 1609-ല്‍ പ്രസിദ്ധീകരിച്ചു. ഡാനിഷ് വാനനിരീക്ഷകനായ ടൈക്കോ ബ്രാഹെയുടെ ദീര്‍ഘകാലത്തെ ഗ്രഹ നിരീക്ഷണങ്ങളെ അടിസ്ഥാനപ്പെടുത്തി കെപ്ളര്‍ എത്തിച്ചേര്‍ന്ന നിഗമനങ്ങളുടെ ഗ്രന്ഥരൂപമാണ് അസ്ട്രോണമിയ നോവ.

ജ്യോതിര്‍ഗോളങ്ങള്‍ 'ഭൂമിക്കു ചുറ്റും' വൃത്താകാരപഥത്തിലൂടെ സഞ്ചരിക്കുന്നുവെന്നായിരുന്നു കെപ്ലറുടെ മുന്‍ഗാമികള്‍ വച്ചുപുലര്‍ത്തിയിരുന്ന ധാരണ. കോപ്പര്‍നിക്കസ് അത് 'സൂര്യനുചുറ്റും' എന്നാക്കിയെങ്കിലും പഥങ്ങള്‍ വൃത്തങ്ങളായിത്തന്നെ തുടര്‍ന്നു. അതുകൊണ്ട് ഗ്രഹസ്ഥാനങ്ങള്‍ കണക്കാക്കാന്‍ ടോളമിയുടെ അധിവൃത്തങ്ങളെ തുടര്‍ന്നും ആശ്രയിക്കേണ്ടി വന്നു. ഈ സ്ഥിതിക്കു മാറ്റമുണ്ടായത് കെപ്ളറുടെ ഗ്രഹചലനനിയമങ്ങളുടെ വരവോടെയാണ്.

ഗ്രഹചലനത്തെ സംബന്ധിച്ച കെപ്ളറുടെ മൂന്നു നിയമങ്ങളില്‍ ആദ്യത്തെ രണ്ടു നിയമങ്ങളാണ് അസ്ട്രോണമിയ നോവയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. മൂന്നാം നിയമം 10 വര്‍ഷത്തിനു ശേഷം (1619) ഹാര്‍മോണികസ് മുണ്ടി (Harmonicus Mundi) എന്ന കൃതിയിലൂടെയാണ് വെളിച്ചം കണ്ടത്.

Image:astrono.png

അഞ്ച് ഭാഗങ്ങളിലായി 650 പേജുകളില്‍ (ഇംഗ്ലീഷ് പരിഭാഷ) ഗ്രഹചലനത്തെ സംബന്ധിച്ച പഴയതും പുതിയതുമായ സമീപനങ്ങളും ടൈക്കോ ബ്രാഹെയുടെ നിരീക്ഷണ ഫലങ്ങളുമെല്ലാം വിശദമായി ചര്‍ച്ചചെയ്യുന്ന ബൃഹദ് ഗ്രന്ഥമാണ് അസ്ട്രോണമിയ നോവ.

അന്താരാഷ്ട്ര ജ്യോതിശ്ശാസ്ത്രവര്‍ഷമായി ആചരിക്കുന്ന 2009, അസ്ട്രോണമിയ നോവയുടെ പ്രസിദ്ധീകരണത്തിന്റെ 400-ാം വര്‍ഷം കൂടിയാണ്. നോ: കെപ്ളര്‍, യോഹന്നാസ്

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍