This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസോര്‍സ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അസോര്‍സ്)
 
വരി 2: വരി 2:
Azores
Azores
-
യൂറോപ്പിനും വടക്കേ അമേരിക്കയ്ക്കുമിടയിലുള്ള കപ്പല്‍പ്പാത സ്പര്‍ശിക്കുന്ന അത്ലാന്തിക് ദ്വീപസമൂഹം. പശ്ചിമദ്വീപുകള്‍ (Western Islands) എന്നും ഇത് അറിയപ്പെടുന്നു. സവോമിഗല്‍, സാന്താമേരിയ, ടെര്‍സിയെറ, ഗ്രേഷ്യോസ, സാവോജോര്‍ജ്, ഫയാല്‍, പിക്കോ, ഫ്ളോര്‍സ്, കോര്‍വോ എന്നിവയാണ് പ്രധാന ദ്വീപുകള്‍. മൊത്തം 2,333 കി.മീ. വിസ്തൃതിയില്‍ വ്യാപിച്ചിരിക്കുന്ന ഇവ അഗ്നിപര്‍വതദ്വീപുകളാണ്. ഫയാല്‍ ദ്വീപില്‍ 1957 അവസാനത്തില്‍ സാമാന്യം ശക്തമായ ഒരു അഗ്നിപര്‍വതസ്ഫോടനം ഉണ്ടായി. ഈ ദ്വീപുകളൊക്കെത്തന്നെ സമുദ്രാന്തര അഗ്നിപര്‍വതങ്ങളുടെ എഴുന്നു കാണുന്ന ശിഖരങ്ങളാണെന്നു കരുതുന്നു. ഒരിക്കല്‍ വനപ്രദേശങ്ങളായിരുന്നുവെന്നു വിചാരിക്കാവുന്ന ഈ ദ്വീപുകളുടെ ഭൂരിഭാഗവും ഇപ്പോള്‍ വെട്ടിത്തെളിച്ചു കൃഷിഭൂമിയാക്കി മാറ്റിയിട്ടുണ്ട്. ഏറ്റവും വലിയ ദ്വീപായ സവോമിഗലാണ് പ്രധാന കാര്‍ഷികമേഖല.  
+
യൂറോപ്പിനും വടക്കേ അമേരിക്കയ്ക്കുമിടയിലുള്ള കപ്പല്‍പ്പാത സ്പര്‍ശിക്കുന്ന അത്‍‍ലാന്തിക് ദ്വീപസമൂഹം. പശ്ചിമദ്വീപുകള്‍ (Western Islands) എന്നും ഇത് അറിയപ്പെടുന്നു. സവോമിഗല്‍, സാന്താമേരിയ, ടെര്‍സിയെറ, ഗ്രേഷ്യോസ, സാവോജോര്‍ജ്, ഫയാല്‍, പിക്കോ, ഫ്ളോര്‍സ്, കോര്‍വോ എന്നിവയാണ് പ്രധാന ദ്വീപുകള്‍. മൊത്തം 2,333 കി.മീ. വിസ്തൃതിയില്‍ വ്യാപിച്ചിരിക്കുന്ന ഇവ അഗ്നിപര്‍വതദ്വീപുകളാണ്. ഫയാല്‍ ദ്വീപില്‍ 1957 അവസാനത്തില്‍ സാമാന്യം ശക്തമായ ഒരു അഗ്നിപര്‍വതസ്ഫോടനം ഉണ്ടായി. ഈ ദ്വീപുകളൊക്കെത്തന്നെ സമുദ്രാന്തര അഗ്നിപര്‍വതങ്ങളുടെ എഴുന്നു കാണുന്ന ശിഖരങ്ങളാണെന്നു കരുതുന്നു. ഒരിക്കല്‍ വനപ്രദേശങ്ങളായിരുന്നുവെന്നു വിചാരിക്കാവുന്ന ഈ ദ്വീപുകളുടെ ഭൂരിഭാഗവും ഇപ്പോള്‍ വെട്ടിത്തെളിച്ചു കൃഷിഭൂമിയാക്കി മാറ്റിയിട്ടുണ്ട്. ഏറ്റവും വലിയ ദ്വീപായ സവോമിഗലാണ് പ്രധാന കാര്‍ഷികമേഖല.  
യു.എസ്സിന്റെ വ.കിഴക്കേ തീരവും മെഡിറ്ററേനിയന്‍ പട്ടണങ്ങളുമായി ബന്ധിക്കുന്ന ഏറ്റവും ദൂരം കുറഞ്ഞ കപ്പല്‍മാര്‍ഗ (Great circular route)ത്തിന്റെ ഒത്ത നടുവിലാണ് അസോര്‍സിന്റെ സ്ഥിതി. അത്ലാന്തിക് തരണം ചെയ്യുന്ന എല്ലാ കപ്പലുകളുടെയും പ്രധാന താവളമാണ് അസോര്‍സ്. ജെറ്റ് വിമാനങ്ങളുടെ ആവിര്‍ഭാവത്തിനു മുന്‍പ് അത്ലാന്തിക്കിനു കുറുകെ പറക്കുന്ന വിമാനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കാന്‍ ഇവിടെ ഇറങ്ങേണ്ടിവന്നിരുന്നു. ഇന്ന് ഇവിടം ഒരു വിദേശസഞ്ചാര കേന്ദ്രമാണ്.

വരി 8: വരി 8:
ഒരു ആര്‍ദ്രോഷ്ണാവസ്ഥാ നിരീക്ഷണകേന്ദ്രമെന്ന നിലയില്‍ ഗണ്യമായ പ്രാധാന്യമാണ് അസോര്‍സിനുള്ളത്. യൂറോപ്യന്‍ തീരത്തുണ്ടാകാവുന്ന ചക്രവാതങ്ങളെ സംബന്ധിച്ച സൂചനകളും മുന്നറിയിപ്പും നല്കുന്നത് അസോര്‍സിലെ നിരീക്ഷണാലയങ്ങളാണ്.  

'ഹൗള്‍' എന്നറിയപ്പെടുന്ന സവിശേഷമായ സമുദ്രപ്രക്രിയ ഇവിടെ കാണാം. അസോര്‍സിനും ഐസ്ലന്‍ഡിനുമിടയ്ക്ക് സമുദ്രമധ്യത്ത് രൂപംകൊള്ളുന്ന ഒരുതരം തിരമാലകളാണിവ. സഞ്ചാരത്തിനിടയില്‍ത്തന്നെ ശക്തിയാര്‍ജിച്ച്, തീരപ്രദേശങ്ങളിലേക്ക് ആഞ്ഞടിക്കുന്ന ഇവയുടെ വേഗത മണിക്കൂറില്‍ 6 മുതല്‍ 32 വരെ കി.മീ. ആണ്. നൂറുകണക്കിനു കി.മീ. പ്രയാണം നടത്തുന്ന ഇവയുടെ ഉദ്ഭവകാരണം വ്യക്തമല്ല. പൊതുവേ ശാന്തമായ ദിവസങ്ങളില്‍ പെട്ടെന്നാണ് ഇവ രൂപംകൊള്ളുന്നത്.  
+
'ഹൗള്‍' എന്നറിയപ്പെടുന്ന സവിശേഷമായ സമുദ്രപ്രക്രിയ ഇവിടെ കാണാം. അസോര്‍സിനും ഐസ്‍ലന്‍ഡിനുമിടയ്ക്ക് സമുദ്രമധ്യത്ത് രൂപംകൊള്ളുന്ന ഒരുതരം തിരമാലകളാണിവ. സഞ്ചാരത്തിനിടയില്‍ത്തന്നെ ശക്തിയാര്‍ജിച്ച്, തീരപ്രദേശങ്ങളിലേക്ക് ആഞ്ഞടിക്കുന്ന ഇവയുടെ വേഗത മണിക്കൂറില്‍ 6 മുതല്‍ 32 വരെ കി.മീ. ആണ്. നൂറുകണക്കിനു കി.മീ. പ്രയാണം നടത്തുന്ന ഇവയുടെ ഉദ്ഭവകാരണം വ്യക്തമല്ല. പൊതുവേ ശാന്തമായ ദിവസങ്ങളില്‍ പെട്ടെന്നാണ് ഇവ രൂപംകൊള്ളുന്നത്.  
കൃഷിയും കന്നുകാലിവളര്‍ത്തലുമാണ് അസോര്‍സിലെ പ്രധാന തൊഴിലുകള്‍. നാരകം, മുന്തിരി എന്നിവയാണ് പ്രധാന കൃഷികള്‍. ഗവ്യവ്യവസായം അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്. ലാറല്‍, യൂക്കാലിപ്റ്റസ്, മുള, ചെസ്റ്റ്നട്ട് എന്നിവയാണ് പ്രധാന വനവൃക്ഷങ്ങള്‍. വാര്‍ഷികവര്‍ഷപാതം ശ.ശ. 100 സെ.മീ. ആണ്. താപനില ഏറ്റവും കുറഞ്ഞ മാസത്തേത് ശ.ശ. 15°C, കൂടിയ മാസത്തേത് 24°C എന്ന ക്രമത്തിലാണ്.  

Current revision as of 05:43, 20 നവംബര്‍ 2014

അസോര്‍സ്

Azores

യൂറോപ്പിനും വടക്കേ അമേരിക്കയ്ക്കുമിടയിലുള്ള കപ്പല്‍പ്പാത സ്പര്‍ശിക്കുന്ന അത്‍‍ലാന്തിക് ദ്വീപസമൂഹം. പശ്ചിമദ്വീപുകള്‍ (Western Islands) എന്നും ഇത് അറിയപ്പെടുന്നു. സവോമിഗല്‍, സാന്താമേരിയ, ടെര്‍സിയെറ, ഗ്രേഷ്യോസ, സാവോജോര്‍ജ്, ഫയാല്‍, പിക്കോ, ഫ്ളോര്‍സ്, കോര്‍വോ എന്നിവയാണ് പ്രധാന ദ്വീപുകള്‍. മൊത്തം 2,333 കി.മീ. വിസ്തൃതിയില്‍ വ്യാപിച്ചിരിക്കുന്ന ഇവ അഗ്നിപര്‍വതദ്വീപുകളാണ്. ഫയാല്‍ ദ്വീപില്‍ 1957 അവസാനത്തില്‍ സാമാന്യം ശക്തമായ ഒരു അഗ്നിപര്‍വതസ്ഫോടനം ഉണ്ടായി. ഈ ദ്വീപുകളൊക്കെത്തന്നെ സമുദ്രാന്തര അഗ്നിപര്‍വതങ്ങളുടെ എഴുന്നു കാണുന്ന ശിഖരങ്ങളാണെന്നു കരുതുന്നു. ഒരിക്കല്‍ വനപ്രദേശങ്ങളായിരുന്നുവെന്നു വിചാരിക്കാവുന്ന ഈ ദ്വീപുകളുടെ ഭൂരിഭാഗവും ഇപ്പോള്‍ വെട്ടിത്തെളിച്ചു കൃഷിഭൂമിയാക്കി മാറ്റിയിട്ടുണ്ട്. ഏറ്റവും വലിയ ദ്വീപായ സവോമിഗലാണ് പ്രധാന കാര്‍ഷികമേഖല.

യു.എസ്സിന്റെ വ.കിഴക്കേ തീരവും മെഡിറ്ററേനിയന്‍ പട്ടണങ്ങളുമായി ബന്ധിക്കുന്ന ഏറ്റവും ദൂരം കുറഞ്ഞ കപ്പല്‍മാര്‍ഗ (Great circular route)ത്തിന്റെ ഒത്ത നടുവിലാണ് അസോര്‍സിന്റെ സ്ഥിതി. അത്ലാന്തിക് തരണം ചെയ്യുന്ന എല്ലാ കപ്പലുകളുടെയും പ്രധാന താവളമാണ് അസോര്‍സ്. ജെറ്റ് വിമാനങ്ങളുടെ ആവിര്‍ഭാവത്തിനു മുന്‍പ് അത്ലാന്തിക്കിനു കുറുകെ പറക്കുന്ന വിമാനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കാന്‍ ഇവിടെ ഇറങ്ങേണ്ടിവന്നിരുന്നു. ഇന്ന് ഇവിടം ഒരു വിദേശസഞ്ചാര കേന്ദ്രമാണ്.

ഒരു ആര്‍ദ്രോഷ്ണാവസ്ഥാ നിരീക്ഷണകേന്ദ്രമെന്ന നിലയില്‍ ഗണ്യമായ പ്രാധാന്യമാണ് അസോര്‍സിനുള്ളത്. യൂറോപ്യന്‍ തീരത്തുണ്ടാകാവുന്ന ചക്രവാതങ്ങളെ സംബന്ധിച്ച സൂചനകളും മുന്നറിയിപ്പും നല്കുന്നത് അസോര്‍സിലെ നിരീക്ഷണാലയങ്ങളാണ്.

'ഹൗള്‍' എന്നറിയപ്പെടുന്ന സവിശേഷമായ സമുദ്രപ്രക്രിയ ഇവിടെ കാണാം. അസോര്‍സിനും ഐസ്‍ലന്‍ഡിനുമിടയ്ക്ക് സമുദ്രമധ്യത്ത് രൂപംകൊള്ളുന്ന ഒരുതരം തിരമാലകളാണിവ. സഞ്ചാരത്തിനിടയില്‍ത്തന്നെ ശക്തിയാര്‍ജിച്ച്, തീരപ്രദേശങ്ങളിലേക്ക് ആഞ്ഞടിക്കുന്ന ഇവയുടെ വേഗത മണിക്കൂറില്‍ 6 മുതല്‍ 32 വരെ കി.മീ. ആണ്. നൂറുകണക്കിനു കി.മീ. പ്രയാണം നടത്തുന്ന ഇവയുടെ ഉദ്ഭവകാരണം വ്യക്തമല്ല. പൊതുവേ ശാന്തമായ ദിവസങ്ങളില്‍ പെട്ടെന്നാണ് ഇവ രൂപംകൊള്ളുന്നത്.

കൃഷിയും കന്നുകാലിവളര്‍ത്തലുമാണ് അസോര്‍സിലെ പ്രധാന തൊഴിലുകള്‍. നാരകം, മുന്തിരി എന്നിവയാണ് പ്രധാന കൃഷികള്‍. ഗവ്യവ്യവസായം അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്. ലാറല്‍, യൂക്കാലിപ്റ്റസ്, മുള, ചെസ്റ്റ്നട്ട് എന്നിവയാണ് പ്രധാന വനവൃക്ഷങ്ങള്‍. വാര്‍ഷികവര്‍ഷപാതം ശ.ശ. 100 സെ.മീ. ആണ്. താപനില ഏറ്റവും കുറഞ്ഞ മാസത്തേത് ശ.ശ. 15°C, കൂടിയ മാസത്തേത് 24°C എന്ന ക്രമത്തിലാണ്.

അരക്കുപണിയാണ് പ്രധാന കൈത്തൊഴില്‍. രണ്ടു മനുഷ്യര്‍ ചേര്‍ന്നു ചുമലില്‍ വഹിക്കുന്ന കഴയില്‍ തൂക്കിയിട്ടുകൊണ്ടു പോവുന്ന 'ഹാമക്-ടാക്സി' സമ്പ്രദായം ഇവിടെ നിലവിലുണ്ട്.

സവോമിഗല്‍ ദ്വീപിലെ പോണ്‍ടാ ദെല്‍ഗാഡയാണ് ഈ ദ്വീപസമൂഹത്തിലെ പ്രധാന നഗരവും തുറമുഖവും. ആന്‍ഗ്രാ ദോ ഹിറേയ്സ്മോ, ഹൊര്‍ത എന്നിവയാണ് മറ്റു നഗരങ്ങള്‍. മൊത്തം ജനസംഖ്യ: 2,42,073 (2001).

15-ാം ശ.-ത്തില്‍ പോര്‍ച്ചുഗീസുകാരാണ് ഈ ദ്വീപുകള്‍ ആദ്യമായി കണ്ടെത്തിയത്. ഇന്നത്തെ പേരു നല്കിയതും അവര്‍തന്നെ. അസോര്‍സ് ഇന്നും പോര്‍ച്ചുഗലിന്റെ ഒരു അധീനപ്രദേശമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍