This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അസാഹി ഷിംബുണ്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അസാഹി ഷിംബുണ്‍
Asahi Shimbun
ജപ്പാനിലെ ഒരു ദേശീയദിനപത്രം; 1935-ല്‍ സ്ഥാപിതമായി. കേന്ദ്ര ആസ്ഥാനം ടോക്കിയോ ആണ്. പ്രഭാതത്തിലും സായാഹ്നത്തിലും ഓരോ പതിപ്പുവീതം പ്രസിദ്ധീകരിക്കുന്ന ജപ്പാനിലെ മൂന്നു പ്രമുഖ ദേശീയ ദിനപത്രങ്ങളില്‍ ഒന്നാണ് അസാഹി ഷിംബുണ്‍; മറ്റുള്ളവ മയിനിഷി ഷിംബുണ്‍, യോമിയുറി ഷിംബുണ്‍ എന്നിവയാണ്. ഈ പത്രങ്ങള്‍ ഒന്നാകെ വലിയ പത്രത്രയം (The Big Three) എന്നറിയപ്പെടുന്നു. ഓരോന്നിനും ഇംഗ്ളീഷ് പതിപ്പുകളുമുണ്ട്.