This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസറ്റൊ അസറ്റിക് അമ്ളം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അസറ്റൊ അസറ്റിക് അമ്ലം)
(അസറ്റൊ അസറ്റിക് അമ്ലം)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 4: വരി 4:
കീറ്റൊ (CO) ഗ്രൂപ്പോടുകൂടിയ ഒരു കാര്‍ബണിക അമ്ലം; ഫോര്‍മുല, CH<sub>3</sub>COCH<sub>2</sub> COOH, ദ്രവപദാര്‍ഥം; ദ്ര. അ. 36-37&deg;C. വളരെ അസ്ഥിരമായ ഈ അമ്ലത്തിന്റെ ഈഥൈല്‍ എസ്റ്റര്‍ അതിപ്രധാനമായ ഒരു കാര്‍ബണിക പദാര്‍ഥമാണ്. എസ്റ്ററില്‍നിന്നാണ് അമ്ളം ആവശ്യമുള്ളപ്പോള്‍ ഉത്പാദിപ്പിക്കുന്നത്. എസ്റ്റര്‍ തണുത്ത സോഡിയം ഹൈഡ്രോക്സൈഡ് കൊണ്ട് ജലീയവിശ്ലേഷണത്തിനു വിധേയമാക്കി ലായനിയെ അമ്ലവത്കരിച്ചശേഷം ഈഥര്‍ ഉപയോഗിച്ച് നിഷ്കര്‍ഷണം ചെയ്ത് അസറ്റൊ അസറ്റിക് അമ്ലം ഉണ്ടാക്കാം. താഴ്ന്ന താപനിലയില്‍ ഈ ഈഥര്‍ ലായനി ബാഷ്പീകരിച്ചാല്‍ പരലാകൃതിയുള്ള അമ്ളം ലഭിക്കുന്നതാണ്. അസ്ഥിരപ്രകൃതിയായതിനാല്‍ ഉത്പന്നമാകുന്നതോടൊപ്പം വിഘടിച്ച് അസറ്റോണും കാര്‍ബണ്‍ഡൈഓക്സൈഡും ആയിത്തീരുവാനുള്ള പ്രവണത പ്രകാശിപ്പിക്കുന്നു.  

-
CH<sub>3</sub>COCH<sub>2</sub> COOH &rarr; CH<sub>3</sub>COCH<sub>3</sub> CO<sub>2</sub>.
+
CH<sub>3</sub> COCH<sub>2</sub> COOH &rarr; CH<sub>3</sub> COCH<sub>3</sub> + CO<sub>2</sub>
എല്ലാബീറ്റാ കീറ്റോണികാമ്ലങ്ങളും ഇതുപോലെ അസ്ഥിരങ്ങളാണ്. എന്നാല്‍ ട്രൈ ഫ്ളൂറൊ അസറ്റൊ അസറ്റിക് അമ്ലം കുറെയൊക്കെ സ്ഥിരതയുള്ളതായിക്കാണുന്നു. അസറ്റൊ അസറ്റിക് അമ്ലത്തിന്റെ ഈഥൈല്‍ എസ്റ്ററിന് അസറ്റൊ അസറ്റിക് എസ്റ്റര്‍ എന്നാണ് സാധാരണയായി പറഞ്ഞുവരുന്നത്. ഈ എസ്റ്ററിന്റെ രൂപത്തിലാണ് പ്രസ്തുത അമ്ലത്തിന്റെ വ്യാവസായികമായ പ്രാധാന്യം.

പ്രമേഹരോഗികളുടെ ശരീരത്തില്‍ ഉപാപചയത്തിന്റെ തകരാറുകള്‍മൂലം കീറ്റോണ്‍ ബോഡികള്‍ (ketone bodies) ധാരാളമായി ഉണ്ടാകുന്നതാണ്. കീറ്റോണ്‍ ബോഡികളില്‍ അസറ്റൊ അസറ്റിക് അമ്ളവും ഉള്‍പ്പെടുന്നു. മൂത്രത്തില്‍ ഈ അമ്ലമുണ്ടോ എന്നു പരിശോധിക്കുവാനായി അമോണിയം ഹൈഡ്രോക്സൈഡ്, അമോണിയം സള്‍ഫേറ്റ് എന്നിവ ചേര്‍ത്തശേഷം സോഡിയം നൈട്രൊപ്രുസൈഡ് ഒഴിക്കുമ്പോള്‍ പെര്‍മാങ്ഗനേറ്റിന്റേതുപോലുള്ള നിറം കണ്ടാല്‍ ഈ അമ്ളം ഉണ്ടെന്നു തീരുമാനിക്കാം. മൂത്രത്തില്‍ ഇത്തരം കീറ്റോണിക പദാര്‍ഥങ്ങള്‍ കാണുന്നത് രോഗത്തിന്റെ ഉത്കടാവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. നോ: അസറ്റൊ അസറ്റിക് എസ്റ്റര്‍

Current revision as of 04:37, 20 നവംബര്‍ 2014

അസറ്റൊ അസറ്റിക് അമ്ലം

Aceto acetic acid

കീറ്റൊ (CO) ഗ്രൂപ്പോടുകൂടിയ ഒരു കാര്‍ബണിക അമ്ലം; ഫോര്‍മുല, CH3COCH2 COOH, ദ്രവപദാര്‍ഥം; ദ്ര. അ. 36-37°C. വളരെ അസ്ഥിരമായ ഈ അമ്ലത്തിന്റെ ഈഥൈല്‍ എസ്റ്റര്‍ അതിപ്രധാനമായ ഒരു കാര്‍ബണിക പദാര്‍ഥമാണ്. എസ്റ്ററില്‍നിന്നാണ് അമ്ളം ആവശ്യമുള്ളപ്പോള്‍ ഉത്പാദിപ്പിക്കുന്നത്. എസ്റ്റര്‍ തണുത്ത സോഡിയം ഹൈഡ്രോക്സൈഡ് കൊണ്ട് ജലീയവിശ്ലേഷണത്തിനു വിധേയമാക്കി ലായനിയെ അമ്ലവത്കരിച്ചശേഷം ഈഥര്‍ ഉപയോഗിച്ച് നിഷ്കര്‍ഷണം ചെയ്ത് അസറ്റൊ അസറ്റിക് അമ്ലം ഉണ്ടാക്കാം. താഴ്ന്ന താപനിലയില്‍ ഈ ഈഥര്‍ ലായനി ബാഷ്പീകരിച്ചാല്‍ പരലാകൃതിയുള്ള അമ്ളം ലഭിക്കുന്നതാണ്. അസ്ഥിരപ്രകൃതിയായതിനാല്‍ ഉത്പന്നമാകുന്നതോടൊപ്പം വിഘടിച്ച് അസറ്റോണും കാര്‍ബണ്‍ഡൈഓക്സൈഡും ആയിത്തീരുവാനുള്ള പ്രവണത പ്രകാശിപ്പിക്കുന്നു.

CH3 COCH2 COOH → CH3 COCH3 + CO2

എല്ലാബീറ്റാ കീറ്റോണികാമ്ലങ്ങളും ഇതുപോലെ അസ്ഥിരങ്ങളാണ്. എന്നാല്‍ ട്രൈ ഫ്ളൂറൊ അസറ്റൊ അസറ്റിക് അമ്ലം കുറെയൊക്കെ സ്ഥിരതയുള്ളതായിക്കാണുന്നു. അസറ്റൊ അസറ്റിക് അമ്ലത്തിന്റെ ഈഥൈല്‍ എസ്റ്ററിന് അസറ്റൊ അസറ്റിക് എസ്റ്റര്‍ എന്നാണ് സാധാരണയായി പറഞ്ഞുവരുന്നത്. ഈ എസ്റ്ററിന്റെ രൂപത്തിലാണ് പ്രസ്തുത അമ്ലത്തിന്റെ വ്യാവസായികമായ പ്രാധാന്യം.

പ്രമേഹരോഗികളുടെ ശരീരത്തില്‍ ഉപാപചയത്തിന്റെ തകരാറുകള്‍മൂലം കീറ്റോണ്‍ ബോഡികള്‍ (ketone bodies) ധാരാളമായി ഉണ്ടാകുന്നതാണ്. കീറ്റോണ്‍ ബോഡികളില്‍ അസറ്റൊ അസറ്റിക് അമ്ളവും ഉള്‍പ്പെടുന്നു. മൂത്രത്തില്‍ ഈ അമ്ലമുണ്ടോ എന്നു പരിശോധിക്കുവാനായി അമോണിയം ഹൈഡ്രോക്സൈഡ്, അമോണിയം സള്‍ഫേറ്റ് എന്നിവ ചേര്‍ത്തശേഷം സോഡിയം നൈട്രൊപ്രുസൈഡ് ഒഴിക്കുമ്പോള്‍ പെര്‍മാങ്ഗനേറ്റിന്റേതുപോലുള്ള നിറം കണ്ടാല്‍ ഈ അമ്ളം ഉണ്ടെന്നു തീരുമാനിക്കാം. മൂത്രത്തില്‍ ഇത്തരം കീറ്റോണിക പദാര്‍ഥങ്ങള്‍ കാണുന്നത് രോഗത്തിന്റെ ഉത്കടാവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. നോ: അസറ്റൊ അസറ്റിക് എസ്റ്റര്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍